മണിപ്പൂർ തിരഞ്ഞെടുപ്പ് 2022: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്, 38 സീറ്റുകളിലേക്ക് 173 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു

ഇംഫാൽ: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാങ്പോക്പി എന്നീ അഞ്ച് ജില്ലകളിലാണ് ഇന്ന് നടക്കുന്നത്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് നാലുവരെ തുടരും. കൊവിഡ്-19 പോസിറ്റീവും ക്വാറന്റൈനിൽ കഴിയുന്നതുമായ വോട്ടർമാരെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അനുവദിക്കും. 38 നിയമസഭാ മണ്ഡലങ്ങളിലായി 173 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മൊത്തം സ്ഥാനാർത്ഥികളിൽ 15 പേർ സ്ത്രീകളാണ്, 39 സ്ഥാനാർത്ഥികൾക്കെതിരെ ക്രിമിനൽ കുറ്റമുണ്ട്. ഭാരതീയ ജനതാ പാർട്ടി (ബിജെപി) 38 സ്ഥാനാർത്ഥികളും കോൺഗ്രസിന് 35 ഉം ജനതാദൾ യുണൈറ്റഡ് (ജെഡിയു) 28 ഉം സ്ഥാനാർത്ഥികളാണ്. 5,80,607 പുരുഷൻമാരും 6,28,657 സ്ത്രീകളും 175 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടെ ആകെ 12,09,439 വോട്ടർമാരാണ് ഒന്നാം ഘട്ടത്തിലുള്ളതെന്ന് മണിപ്പൂരിലെ ചീഫ് ഇലക്ടറൽ ഓഫീസർ രാജേഷ്…

‘അമ്മയും അച്ഛനും’ മ്യൂസിക്കല്‍ ആല്‍ബം ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ: ജോ ആന്റ് ജി മീഡിയയുടെ ബാനറില്‍ ദിപു ജോസഫ് നിര്‍മിച്ച് ജോജിന്‍ മാത്യു സംഗീതവും സംവിധാനവും നിര്‍വഹിച്ച അച്ഛനമ്മമാര്‍ക്കുള്ള സംഗീതസമര്‍പ്പണമായ ‘അമ്മയും അച്ഛനും’ മ്യൂസിക്കല്‍ ആല്‍ബം ദോഹയില്‍ പ്രകാശനം ചെയ്തു. ആല്‍ബത്തിന്റെ നിര്‍മാതാവ് ദീപു ജോസഫില്‍ നിന്നും സി.ഡി ഏറ്റുവാങ്ങി ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജനാണ് പ്രകാശനം ചെയ്തത്. അച്ചനമ്മമാരുടെ സ്‌നേഹം ഓര്‍മിപ്പിക്കുന്ന ഈ ആല്‍ബം വരികളുടെ മനോഹാരിത കൊണ്ടും, സ്വരമാധുര്യം കൊണ്ടും സംഗീതം കൊണ്ടും മുന്നിട്ട് നില്‍ക്കുന്ന സൃഷ്ടിയാണെന്നും ഇത് ജനങ്ങള്‍ ഇരുകൈയ്യും സ്വീകരിക്കുമെന്നും പി.എന്‍ ബാബുരാജന്‍ പറഞ്ഞു ആല്‍ബത്തിന്റെ യുട്യൂബ് റിലീസിംഗ് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ നിര്‍വ്വഹിച്ചു. ആല്‍ബത്തിന്റെ ആശയം മനോഹരമാണെന്നും സമകാലിക ലോകത്ത് ഏറെ പ്രസക്തമാണെന്നും സിയാദ് ഉസ്മാന്‍ പറഞ്ഞു. ചടങ്ങില്‍ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ അതിഥിയായിരുന്നു. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ്…

ആഘോഷപ്പൊലിമയില്‍ രാജ്യം; ദേശീയദിനം ആഘോഷിച്ച് സ്വദേശികളും വിദേശികളും

കുവൈറ്റ് സിറ്റി : അറുപതൊന്നാമത് ദേശീയദിനം ആഘോഷിച്ച് കുവൈറ്റ്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ആഘോഷങ്ങളില്ലാതെയായിരുന്നു ദേശീയദിനം കടന്ന് പോയത്. രാജ്യത്തിന്റെ ഓരോ മുക്കുമൂലയിലും ആഘോഷങ്ങളായിരുന്നു. പ്രായഭേദമന്യേ കുട്ടികളും പുരുഷന്മാരും സ്ത്രീകളും ആഘോഷത്തില്‍ പങ്കാളികളായി.വെള്ളിയാഴ്ച ഉച്ച മുതല്‍ കുവൈറ്റ് ടവറിന് സമീപമുള്ള ഗള്‍ഫ് റോഡിലേക്ക് ആളുകള്‍ ഒഴുകിത്തുടങ്ങി. മണിക്കൂറുകള്‍ കൊണ്ട് ജനനിബിഡമായ ഗള്‍ഫ് റോഡിലേക്കുള്ള ഗതാഗതം ട്രാഫിക് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. വാട്ടര്‍ ഗണ്ണുകള്‍ നിരോധിച്ചിരുന്നുവെങ്കിലും റോഡിന്റെ ഇരു വശത്തും കുവൈറ്റ് പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളും സ്ത്രീകളും അണിനിരന്ന് വാഹനത്തിലേക്ക് വാട്ടര്‍ ഗണ്ണുകള്‍ ഉപയോഗിച്ച് ജലം പരസ്പരം ജലം ചീറ്റുന്നത് ആഘോഷപരിപാടികളിലെ പ്രധാന ഇനമായി മാറി. നേരത്തെ ഫോം സ്‌പ്രേകള്‍ ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്‌പ്രേ നിരോധിച്ചതോടെയാണ് ജലത്തോക്കുകള്‍ പകരമെത്തിയത്. വാഹനങ്ങളും റോഡുകളും ദേശീയ പതാകകള്‍ കൊണ്ടും അമീറിന്റെയും കിരീടാവകാശിയുടേയും ചിത്രങ്ങളാലും…

സൗദി സ്ഥാപക ദിനം ആഘോഷിച്ചു

ജിദ്ദ: സൗദി സ്ഥാപക ദിനത്തില്‍ അംബാസിഡര്‍ ടാലെന്റ്റ് അക്കാദമിയിലെ പഠിതാക്കള്‍ ഒത്തുച്ചേര്‍ന്നു. അവിചാരിതമായി വീണു കിട്ടിയ അവധി ദിവസം ചെങ്കടലിന്റെ തീരത്തുള്ള വില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാടിയും പറഞ്ഞും ഭക്ഷണം പാകം ചെയ്തും മത്സരങ്ങള്‍ സംഘടിപ്പിച്ചും കുടുംബ സമേതം സ്ഥാപക ദിനം ഉപയോഗപ്പെടുത്തി. ന്ധപ്രവാസം കടന്നു പോയ വഴികള്‍ന്ധ എന്ന വിഷയത്തില്‍ ചീഫ് ഫാക്കല്‍റ്റി നസീര്‍ വാവ കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി . അഹമ്മദ് കബീര്‍ ഗാനമാലപിച്ചു. മൊയ്തീന്‍, ജാബിര്‍ കോട്ടയം, അഡ്വ. ഷംശുദ്ധീന്‍, ആര്‍ പി ഷംശുദ്ധീന്‍ കണ്ണൂര്‍, നഷ്രിഫ് തലശേരി എന്നിവര്‍ സംസാരിച്ചു . പ്രവാസ ജീവിതത്തില്‍ നമ്മെ അലട്ടുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ വിഷയമാക്കി അഷ്‌റഫ് മട്ടന്നൂര്‍ നടത്തിയ ആരോഗ്യ പരിശീലന ക്ലാസ് വേറിട്ടൊരു അനുഭവമായി. കെ.ടി മുസ്തഫ പെരുവള്ളൂര്‍  

യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ അടിയന്തിരമായി നാട്ടിലെത്തിക്കണം: കല കുവൈറ്റ്

കുവൈറ്റ്: യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കല കുവൈറ്റ്. ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിയ്ക്കും, നോര്‍ക്കയ്ക്കും കല കുവൈറ്റ് കത്തയച്ചു. യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ഥികള്‍ നിലവില്‍ അവിടെയുണ്ട്. കുവൈറ്റ് പ്രവാസികളായവരുടെ മക്കളും യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാര്‍ഥികളുടെ സുരക്ഷാകാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും, ഇവരെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും കല കുവൈറ്റ് പ്രസിഡന്റ് പി.ബി.സുരേഷ്, ജനറല്‍ സെക്രട്ടറി ജെ.സജി എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.   സലിം കോട്ടയില്‍  

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍; ഭക്ഷണശാലകളിലും സിനിമാതിയേറ്ററിലും 100% പ്രവേശനം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്. ജില്ല തിരിച്ചുള്ള കോവിഡ് നിയന്ത്രണള്‍ ഒഴിവാക്കി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഓരോ ജില്ലയിലേയും ആശുപത്രികളില്‍ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. കൂടാതെ സിനിമാ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാം. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ തീയേറ്ററുകള്‍ നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന രീതി നിര്‍ത്തലാക്കി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളില്‍ മീറ്റിംഗുകളും ട്രെയിനിംഗുകളും ഓഫ് ലൈനായി നടത്താം. പൊതുപരിപാടികള്‍ക്ക് 1500 ആളുകളെവരെ പങ്കെടുപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.…

കേരളത്തില്‍ ഞായറാഴ്ച 2524 പേര്‍ക്ക് കോവിഡ്; ആകെ മരണം 65,223 ആയി

കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

ഉക്രെയ്നില്‍നിന്നും വരുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉക്രെയ്നില്‍ നിന്നും തിരികെ വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുദ്ധ സാഹചര്യത്തില്‍നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു വരുന്നു. ഇവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.    

ഉക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മൂന്നാം സംഘം കൊച്ചിയിലെത്തി

കൊച്ചി: ഉക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മൂന്നാം സംഘം കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ ഏഴംഗ സംഘമാണ് എത്തിയത്. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത് 27 മലയാളി വിദ്യാര്‍ഥികളാണ്. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ 11 വിദ്യാര്‍ഥികളാണ് ആദ്യം കൊച്ചിയില്‍ എത്തിയത്. ശനിയാഴ്ചയാണ് ഇവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയത് മുതലുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. റൊമേനിയന്‍ അതിര്‍ത്തിയില്‍ ഇനിയും നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും അവരെയും രക്ഷിക്കണമെന്നും ഇവര്‍ പറഞ്ഞു. രാജ്യത്ത് എത്തിയ മൂന്ന് വിമാനങ്ങളിലായി 82 മലയാളികള്‍ തിരിച്ചെത്തിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികളുടെ രണ്ടാമത്തെ സംഘം കരിപ്പൂരിലാണ് എത്തിയത്. അതിനിടെ, ഇന്ത്യക്കാരുമായുള്ള നാലാമത്തെ എയര്‍ ഇന്ത്യ വിമാനം റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു. വിമാനത്തില്‍ 198 യാത്രക്കാരുണ്ട്. ഡല്‍ഹിയിലാണ് വിമാനം എത്തുക.ഇന്ന് രാവിലെ ഉക്രെയ്നില്‍ നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തിയിരുന്നു. ബുഡാപെസ്റ്റില്‍ നിന്നുള്ള…

കോട്ടയത്ത് റിട്ട. എഎസ്‌ഐ വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കോട്ടയം: റിട്ട. എഎസ്ഐയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശി ഫിലിപ്പ് ജോര്‍ജ്(60)ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫിലിപ്പ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.