മദ്യവും മയക്കുമരുന്നും സംസ്ഥാനത്തെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: മദ്യവും മയക്കുമരുന്നുമൊഴുക്കി കേരള സമൂഹത്തെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടാന്‍ ഭരണസംവിധാനങ്ങള്‍ ശ്രമിക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി മയക്കുമരുന്ന് ഇറക്കുമതി കള്ളക്കടത്ത് വിപണിയായി കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍, നേരിട്ട് മദ്യവുംകൂടി വ്യാപകമായി ഒഴുക്കുന്നത് കേരളസമൂഹത്തിന്റെ സാമൂഹ്യജീവിത അസ്ഥിവാരം മാന്തും. ജനങ്ങളുടെ ജീവിതവും ജീവനും നശിപ്പിച്ചുള്ള ധനസമ്പാദനവും ഭരണധൂര്‍ത്തും ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഐടി മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ മദ്യനയമെന്ന വാദം തെറ്റാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മദ്യമോഹികളും മദ്യത്തിന് അടിമകളുമാണെന്നുള്ള പ്രചരണത്തിലൂടെ മികവുറ്റ യുവപ്രതിഭകളെ അവഹേളിക്കാനേ ഇതുപകരിക്കൂ. താഴ്ന്ന വരുമാനക്കാരായ ജനവിഭാഗങ്ങള്‍ മദ്യത്തിന് ഇരകളാകുമ്പോള്‍ കുടുംബങ്ങള്‍ പട്ടിണിയിലാകും. മദ്യലഹരിയില്‍ കുടുംബാംഗങ്ങള്‍ കലഹിച്ചും തമ്മിലടിച്ചും തകരും. ലഹരി സുലഭതയുടെ മറവില്‍ സംസ്ഥാനത്ത്…

നേപ്പാളിനെ ഉടൻ ‘ഹിന്ദു രാഷ്ട്ര’മായി പ്രഖ്യാപിക്കണമെന്ന് മന്തി പ്രേം ആലെ

കാഠ്മണ്ഡു: നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് നേപ്പാൾ സർക്കാരിലെ മുതിർന്ന മന്ത്രി പ്രേം ആലെ. അതേസമയം, ഭൂരിഭാഗം ജനങ്ങളും അനുകൂലിച്ചാൽ അത് ജനഹിതപരിശോധനയിലൂടെ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് അടുത്തിടെ ടൂറിസം, സാംസ്കാരിക മന്ത്രി പ്രേം ആലെ കാഠ്മണ്ഡുവിൽ വേൾഡ് ഹിന്ദു ഫെഡറേഷന്റെ ദ്വിദിന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇവിടെ നടന്ന പരിപാടിയിൽ വേൾഡ് ഹിന്ദു ഫെഡറേഷൻ ഉന്നയിച്ച ആവശ്യത്തോട് മന്ത്രി പ്രേം ആലെ പ്രതികരിക്കുകയായിരുന്നു. നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, യുഎസ്, ജർമ്മനി, യുകെ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം പ്രതിനിധികൾ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുത്തു. അഞ്ചു കക്ഷികളുടെ കൂട്ടുകെട്ടുള്ള നിലവിലെ സർക്കാരിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ, നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ജനഹിതപരിശോധനയിൽ…

ഗുരുസാഗര പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

കുവൈറ്റ്: കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്), ഡോ. സുകുമാര്‍ അഴീക്കോടിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗുരുസാഗര പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. രചനാ സാഹിത്യ മേഖലയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിക്കാണ് പുരസ്‌കാരം നല്‍കുക. 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കുവൈറ്റില്‍ താമസക്കാരായിരുന്ന മലയാളി എഴുത്തുകാരില്‍ നിന്നുമാണ് മലയാള സാഹിത്യ രചനകള്‍ അവാര്‍ഡിനായി ക്ഷണിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച സൃഷ്ടികളാണ് അവാര്‍ഡിനായി പരിഗണിക്കുക. ലഭിക്കുന്ന നാമനിര്‍ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സാഹിത്യപ്രതിഭക്ക് സുകുമാര്‍ അഴീക്കോട് സ്മാരക ഗുരുസാഗര പുരസ്‌ക്കാരം സമ്മാനിക്കും. അപേക്ഷകര്‍ തങ്ങളുടെ മികവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍, അവാര്‍ഡിന് പരിഗണിക്കേണ്ട രചന സാഹിത്യത്തിന്റെ പ്രസിദ്ധീകരിച്ച കോപ്പി എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ 2022 ഏപ്രില്‍ 30 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. രചയിതാവിനു സ്വന്തമായോ , രചയിതാവിനു വേണ്ടി…

കോവിഡാനന്തരകാലത്തിന്റെ പുതു പ്രതീക്ഷകള്‍ ഉണര്‍ത്തി ഫിലിം ഇവന്റ് മീറ്റ് ശ്രദ്ധേയമായി

അബുദാബി : യുഎഇ പ്രവാസ മലയാളി കലാകാരന്‍മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് യുഎഇ റെഡ് എക്‌സ് മീഡിയ യുടെ ബാനറില്‍ ഒരുക്കിയ ‘ഫിലിം ഇവന്റ് മീറ്റ് 2022’ എന്ന പരിപാടി ശ്രദ്ധേയമായി. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലാണ് വര്‍ണാഭമായ പരിപാടി അരങ്ങേറിയത്. കോവിഡ് കാലത്തിനു ശേഷം അബുദാബിയില്‍ നിറഞ്ഞ സദസോടെയാണ് ഫിലിം ഇവന്റ് ഒരുക്കിയ പരിപാടി അരങ്ങേറിയത്. നൂറോളം കലാപ്രതിഭകളാണ് വിവിധ കലാ ആവിഷ്‌കാരങ്ങളുമായി വേദികളെ വര്‍ണാഭമാക്കിയത്. സൗമ്യ , രമ്യ എന്നിവരുടെ നൃത്തത്തോടെ യാണ് കലാ വിരുന്നുകള്‍ക്കു തുടക്കമായത്. അന്‍സര്‍ വെഞ്ഞാറമൂട്, ഷാഫി മംഗലം ഒന്നിച്ച ശബ്ദാനുകരണം, ഫിലിം ഇവന്റ് കലാ കാരന്മാര്‍ അണിനിരന്ന നൃത്ത, സംഗീത വിരുന്നു എന്നിവയെല്ലാം ആസ്വാദകര്‍ക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. ഫിലിം ഇവന്റ് പ്രസിഡന്റ് ഫിറോസ് എം കെ അധ്യക്ഷനായ ചടങ്ങില്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍…

സംസ്ഥാനത്ത് റംസാന്‍ വ്രതം ഞായറാഴ്ച മുതല്‍

കോഴിക്കോട്: സംസ്ഥാനത്ത് റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. എന്നാല്‍ സുന്നി വിഭാഗങ്ങള്‍ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ശനിയാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. യുഎഇയിലും ശനിയാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും

ഐഎന്‍ടിയുസി വിവാദത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘം- വി.ഡി സതീശന്‍

കോട്ടയം: ചങ്ങനാശേരിയിലെ ഐഎന്‍ടിയുസി പ്രകടനം സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതിനുള്ള സംവിധാനം കോണ്‍ഗ്രസിലുണ്ട്. പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. രണ്ട് ദിവസത്തെ പണിമുടക്കിനോട് അനുബന്ധിച്ചുള്ള അക്രമസംഭവങ്ങളെയാണ് അപലപിച്ചത്. അക്രമസമരത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. നാട്ടില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആളുകളെ തടഞ്ഞതും തുപ്പിയതുമൊക്കെ സി.ഐ.ടിയുക്കാരും സിപിഎമ്മുകാരാണെന്നും സതീശന്‍ പറഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് ഐ.എന്‍.ടി.യുസി പിന്തുണ പ്രഖ്യാപിച്ചത്. ഐ.എന്‍.ടി.യു.സി നേതാക്കള്‍ കോണ്‍ഗ്രസിന്റെയും നേതാക്കളാണ്. അവരുമായി വിഷയം സംസാരിച്ചു. ഐ.എന്‍.ടി.യു.സിക്ക് നിര്‍ദേശം കൊടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. യൂത്ത് കോണ്‍ഗ്രസിനെയോ മഹിളാ കോണ്‍ഗ്രസിനെയോ സേവാദളിനെയോ പോലെ പോഷക സംഘടന എന്ന നിലയിലല്ല ഐ.എന്‍.ടി.യു.സി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെങ്കിലും സ്വതന്ത്ര നിലനില്‍പ്പുള്ള ഐ.എന്‍.ടിയു.സിക്ക് പ്രത്യേക തെരഞ്ഞെടുപ്പ് പോലുമുണ്ട്. അതാണ് ഇന്നലെയും പറഞ്ഞത്. ആ അഭിപ്രായം മാറ്റേണ്ട ഒരു…

ആറ് വര്‍ഷം മുന്‍പ് പള്‍സര്‍ സുനി സഞ്ചരിച്ച ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാര്‍ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഢാലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു. നടിയെ ആക്രമിച്ച ശേഷം ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയത് ഈ കാറിലാണ്. വീട്ടില്‍വെച്ച് പള്‍സര്‍ സുനിയ്ക്ക് ദിലീപ് പണവും കൈമാറിയിരുന്നു. കാറില്‍ മടങ്ങുമ്പോള്‍ പള്‍സര്‍ സുനിയ്‌ക്കൊപ്പം ദിലീപിന്റെ സഹോദരന്‍ അനൂപും ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. തിരിച്ചടി ഭയന്ന് പ്രോസിക്യൂഷന്‍ ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ കോടതിയില്‍ നിന്നും തിരിച്ചടി ഭയന്ന് പ്രോസിക്യൂഷന്‍. ദിലീപിനെതിരെ ചാര്‍ജ് ചെയ്ത കേസ് വളരെ ദുര്‍ബലമാണെന്നും അത് കോടതിയില്‍ തിരച്ചടിക്ക് കാരണമാകുമെന്നുമാണ് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.…

ഓപ്പറേഷന്‍ പി ഹണ്ട്: ബന്ധുവിനെ രക്ഷിക്കാന്‍ തെളിവു നശിപ്പിച്ച എസ്ഐ അറസ്റ്റില്‍

കൊല്ലം: ഓപ്പറേഷന്‍ പി ഹണ്ടില്‍ കണ്ടെടുത്ത തൊണ്ടി മുതല്‍ നശിപ്പിച്ച എസ്‌ഐ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷൂജയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ ഷൂജ കോടതിയിലെത്തും മുന്‍പ് മാറ്റുകയായിരുന്നു. കേസില്‍ പ്രതിയായ ബന്ധുവിനെ സഹായിക്കാനാണ് ഷൂജ ഫോണ്‍ മാറ്റിയിരുന്നത്. 2021 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ ഒന്‍പത് പോലീസുകാരെ സ്ഥലംമാറ്റിയിരുന്നു. തങ്ങള്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നു കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.  

കേരളത്തില്‍ 418 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,992

കേരളത്തില്‍ 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്. അടുത്തിടെ സ്ഥിരീകരിച്ച 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 76 മരണങ്ങളുമുള്‍പ്പെടെ ആകെ 79 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,992 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 58, കൊല്ലം 18, പത്തനംതിട്ട 0, ആലപ്പുഴ 17, കോട്ടയം 70, ഇടുക്കി 42, എറണാകുളം 113,…

അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പോലീസ് സര്‍ജന്‍; ഡോ. രമയുടെ വിയോഗത്തില്‍ അനുസ്മരിച്ച് കെ.ടി ജലീല്‍

സത്യസന്ധയായ പോലീസ് സര്‍ജന്‍ ഡോ: രമ വിടവാങ്ങി. ആദരാഞ്ജലികള്‍. അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പോലീസ് സര്‍ജന്‍ ഡോ. രമയുടെ വിയോഗ വാര്‍ത്ത ദു:ഖത്തോടെയാണ് കേട്ടത്. ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉള്‍പ്പടെ പല പ്രമുഖരും തേച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ച കൊലക്കേസായിരുന്നു 30 വര്‍ഷം മുമ്പ് അതിക്രൂരമായി വധിക്കപ്പെട്ട അഭയ എന്ന കന്യാസ്ത്രീയുടേത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂര്‍ കര്‍ണ്ണാടക ചീസ്റ്റിസും സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ കേരള ലോകായുക്തയുമായ സിറിയക് ജോസഫിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവിന്റെ സ്വന്തം ജേഷ്ഠനാണ്. ആ ബന്ധം വെച്ചാണ് ന്യായാധിപ സ്ഥാനത്തിരുന്ന് ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് . ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനായി സേവനമനുഷ്ഠിക്കവെയാണ് 2008 നവംബറില്‍…