മൺസൂൺ: കനത്ത മഴയും വൻ കാറ്റും വടക്കൻ കേരളത്തിൽ നാശം വിതച്ചു

ശക്തമായ കാറ്റും മഴയും വടക്കൻ കേരളത്തിൽ നാശം വിതച്ചു, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ പല പ്രദേശങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി. വയനാട് മേഖലയിൽ എട്ട് പുനരധിവാസ ക്യാമ്പുകൾ രൂപീകരിച്ചിട്ടുണ്ട്. രണ്ട് ഗർഭിണികളും ഏഴ് പിഞ്ചു കുഞ്ഞുങ്ങളും വികലാംഗനായ ഒരാളും ഉൾപ്പെടെ 427 പേരെ അവിടേക്ക് അയച്ചു. അതേസമയം, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 14) വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പുകളില്ലാത്തത്.

ജഹാംഗീർപുരി അക്രമത്തിൽ 37 പേര്‍ക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ജഹാംഗീർപുരി അക്രമക്കേസിൽ ഡൽഹി പൊലീസ് രോഹിണി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അക്രമക്കേസിൽ പങ്കാളികളായ 37 പേർക്കെതിരെയാണ് ഡൽഹി പൊലീസ് 2063 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് ഇതുവരെ 37 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 8 പേര്‍ ഇപ്പോഴും ഒളിവിലാണ്. ഐപിസി സെക്ഷൻ 186, 353, 332, 323, 436, 109, 147, 148, 149, 307, 427, 120 ബി, 34, 25-27 ആംസ് ആക്‌ട് എന്നിവ പ്രകാരമാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഈ കുറ്റവാളികളെ പിടികൂടാൻ, 2300-ലധികം മൊബൈൽ വീഡിയോകളുടെയും സിസിടിവികളുടെയും സഹായം പോലീസ് എടുക്കുകയും മൊബൈൽ ഡംപ് ഡാറ്റ, സിഡിആർ, ഫോൺ ലൊക്കേഷൻ എന്നിവ അന്വേഷിക്കുകയും ചെയ്തു. ഇവരെ പിടികൂടാൻ ഫേസ് റെക്കഗ്‌നിഷൻ സിസ്റ്റത്തിന്റെ സഹായവും പോലീസ് സ്വീകരിച്ചിരുന്നു, ഇത് കുറ്റവാളികളെ തിരിച്ചറിയാൻ സഹായിച്ചു. ഏപ്രിൽ 18ന് കേസ്…

ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത് കേരളത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: കേരളത്തിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് രോഗലക്ഷണങ്ങളോടെ നാട്ടിലെത്തിയ കൊല്ലം സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആ വ്യക്തിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രോഗിയുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിയായ 35കാരനിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഈ വ്യക്തിയെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്ക് ചെറിയ തോതിലുള്ള ഉത്കണ്ഠയുണ്ടെങ്കിലും ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യു.എ.ഇയില്‍ നിന്ന് മടങ്ങിവരവേ വിമാനത്തില്‍ രോഗിയുമായി അടുത്ത് സമ്പര്‍ക്കമുണ്ടായ 11 യാത്രക്കാരെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. തന്നെയുമല്ല, രോഗിയെ വിമാത്താവളത്തില്‍ നിന്ന് കൊല്ലത്തെ വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍, കൊല്ലത്തെ വസതിയില്‍ നിന്ന് സ്വകാര്യ…

ബിസിഎം കോളേജിന്റെ ടെറസ്സില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം: ബിസിഎം കോളേജിന്റെ ടെറസ്സില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പന്തം എടപ്പോള്‍ സ്വദേശിനി ദേവികയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പെൺകുട്ടി കോളേജ് കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് സംഭവത്തിന് പിന്നാലെ കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ അന്നുതന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. നേരത്തേയും പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്ധനം ലാഭിക്കാൻ സ്വിഫ്റ്റ് ബസ്സുകള്‍ക്ക് കെ‌എസ്‌ആര്‍‌ടിസി പരിഷ്ക്കാരങ്ങള്‍ വരുത്തുന്നു

തിരുവനന്തപുരം: ഇന്ധനം ലാഭിക്കാൻ ജന്റം, സ്വിഫ്റ്റ് ബസുകളെ കെ‌എസ്‌ആര്‍‌ടി‌സി ബൈപാസ് റൈഡറുകളാക്കുന്നു. തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലെ ബസുകളാണ് ആദ്യം ബൈപാസ് റൈഡറായി ഡീലക്സ് ബസുകളായി ഓടും. പുതിയ ഉത്തരവ് പ്രകാരം സർവീസ് ആരംഭിക്കുന്ന ബസ് സ്റ്റാൻഡും സർവീസ് അവസാനിക്കുന്ന ബസ് സ്റ്റാൻഡും ഒഴികെ പല സ്റ്റാൻഡുകളിലും ബസ് കയറുകയില്ല. പകരം പ്രധാന ജംക്‌ഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഇത് ഇന്ധനവും സമയവും ലാഭിക്കുമെന്ന് മാനേജ്‌മെന്റ് പറയുന്നു. ഇതുവഴി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് മാനേജ്‌മെന്റ് പരിഗണിക്കുന്നില്ല. രാത്രി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണ് മാനേജ്‌മെന്റ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് എന്‍എച്ച് വഴിയുള്ള കെഎസ്ആര്‍ടി ബസുകള്‍ ആറ്റിങ്ങല്‍, കരുനാഗപ്പള്ളി, വൈറ്റില ഹബ്, അങ്കമാലി, തൃശൂര്‍, കോഴിക്കോട് സ്റ്റാന്‍ഡുകളിലും ചില ഫീഡര്‍ സ്റ്റേഷനുകളിലും കയറും. ബാക്കി സ്ഥലങ്ങളില്‍ ബസ് സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തുക. എംസി റോഡ് വഴി പോകുന്ന ബസുകള്‍ തിരുവനന്തപുരം വിട്ടാല്‍ ചടയമംഗലം, തിരുവല്ല, മൂവാറ്റുപുഴ,…

കോമ്പൗണ്ട് റബറിന്റെ അനിയന്ത്രിത ഇറക്കുമതി ആഭ്യന്തര റബര്‍ വിപണി തകര്‍ക്കും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: കോമ്പൗണ്ട് റബറിന്റെ അനിയന്ത്രിത ഇറക്കുമതിയിലൂടെ പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണി അട്ടിമറിച്ച് തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. വ്യവസായികളുടെ ഈ നീക്കത്തിനുപിന്നില്‍ റബര്‍ബോര്‍ഡിന്റെ അംഗീകാരവും ഒത്താശയുമുണ്ടെന്ന് കഴിഞ്ഞ കാലങ്ങളിലെ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി കണക്കുകള്‍ വ്യക്തമാക്കുന്നു. 2013-14ല്‍ 430 കോടിയുടെ 26655 ടണ്‍ കോമ്പൗണ്ട് റബര്‍ മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ 2021-22 ലിത് 1569 കോടിയുടെ 114636 ടണ്ണായി വര്‍ദ്ധിച്ചു. 2022 ജൂലൈ മാസം മാത്രം 30000 ടണ്‍ ഇറക്കുമതിയിലൂടെ ആഭ്യന്തര സ്വാഭാവിക റബര്‍ വിപണിവിലയിടിക്കുവാനുള്ള നീക്കം കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് വലിയ പ്രഹരമായിരിക്കും. ഇതിന്റെ തെളിവാണ് മഴമൂലം ടാപ്പിംഗ് നിലച്ചിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ വിലത്തകര്‍ച്ച. ആഭ്യന്തര ഉല്പാദനം കുറഞ്ഞിട്ടും വിലയുയര്‍ത്താതെ ഗുണനിലവാരമില്ലാത്ത റബര്‍ ഇറക്കുമതി നടത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ കൂട്ടുനില്‍ക്കുന്നത് ശരിയായ പ്രവണതയല്ല.…

Hindus press for Diwali holiday in Atlanta schools

Hindus are urging all Atlanta public, private, charter, parochial schools to close on their most popular festival Diwali; which falls on October 24 this year. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was simply not fair with Hindu pupils in Atlanta schools as they had to be at school on their most popular festival, while schools were closed around other religious days. Zed, who is President of Universal Society of Hinduism, stated that since it was vital for Hindu families to celebrate Diwali…

റഷ്യയ്‌ക്കെതിരെ ആഗോള ഐക്യം നിലനിൽക്കണമെന്ന് ഉക്രെയ്‌നിന്റെ പ്രഥമ വനിത

സിയോൾ: റഷ്യൻ ആക്രമണത്തിനെതിരായ പോരാട്ടത്തിൽ ഉക്രെയ്നിലെ പ്രഥമ വനിത ഒലീന സെലെൻസ്‌ക വ്യാഴാഴ്ച അന്താരാഷ്ട്ര പിന്തുണയ്‌ക്കായി ശക്തമായ അഭ്യർത്ഥന നടത്തി, നീണ്ടുനിൽക്കുന്ന സംഘർഷം “ലോകത്തിന്റെയാകെ ജനാധിപത്യ തത്വങ്ങളെ” ബാധിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ പ്രത്യേക രേഖാമൂലമുള്ള അഭിമുഖത്തിൽ, സെലെൻസ്ക വികാരാധീനയായി. ഫെബ്രുവരി 24 ന് റഷ്യയുടെ അധിനിവേശം പൊട്ടിപ്പുറപ്പെട്ട യുദ്ധത്തോടുള്ള ഏത് അലംഭാവത്തിനെതിരെയും മുന്നറിയിപ്പ് നൽകി. “യുദ്ധം ശീലമാക്കരുത്, ഈ യുദ്ധത്തിൽ ഒരു നിഷ്പക്ഷ നിലപാടിന് ഇടമില്ലെന്ന് ഞാൻ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു.” പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ഭാര്യ പറഞ്ഞു. ഈ യുദ്ധം ഉക്രെയിനിനെ മാത്രമല്ല ആഗോള ജനാധിപത്യ മൂല്യങ്ങളെയും അപകടത്തിലാക്കുന്നതിനാൽ നിങ്ങൾക്ക് ഇത് വിദൂരവും അപ്രധാനവുമായ ഒന്നായി തള്ളിക്കളയാനാവില്ല. മനുഷ്യത്വപരമായ സഹായം, ആയുധങ്ങൾ, യുദ്ധാനന്തര പുനർനിർമ്മാണത്തിനുള്ള പിന്തുണ എന്നിവയുൾപ്പെടെ യുക്രെയ്‌നിന് എല്ലാം ആവശ്യമാണെന്ന് പ്രസ്താവിച്ചുകൊണ്ട് അവർ തുടർന്നു. 1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം യൂറോപ്യൻ പ്രദേശത്ത്…

മഹാരാഷ്ട്രയില്‍ പെട്രോൾ വില അഞ്ച് രൂപ കുറച്ചു

മുംബൈ: മഹാരാഷ്ട്രയിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചത് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. മഹാരാഷ്ട്ര കാബിനറ്റിന്റേതാണ് തീരുമാനം. മഹാരാഷ്ട്രയിലെ പുതിയ സർക്കാർ മറ്റൊരു വലിയ തീരുമാനവുമെടുത്തതായി പറയുന്നു. 1975ലെ അടിയന്തരാവസ്ഥയെ തുടർന്ന് ജയിലിൽ കിടന്നവർക്ക് സംസ്ഥാനത്ത് പെൻഷൻ നൽകുമെന്ന് പറയപ്പെടുന്നു. മഹാരാഷ്ട്രയിൽ ഇത്തരത്തിൽ 3,600 പേരുണ്ട്. ഉപമുഖ്യമന്ത്രിയുടെ പിതാവും അന്ന് രണ്ട് വർഷവും രണ്ട് മാസവും ജയിലിലായിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന് ഏകനാഥ് ഷിൻഡെ സർക്കാർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. നിലവിൽ 111.35 രൂപയാണ് മുംബൈയിൽ പെട്രോൾ വില. അതിപ്പോള്‍ 106.35 രൂപയാകും. അതുപോലെ ഡീസലിന് മുംബൈയിൽ 97.28 രൂപയാണ് ഇന്നത്തെ വില. ഇപ്പോൾ അത് ലിറ്ററിന് 94.28 രൂപയാകും. ഒന്നര മാസം മുമ്പാണ് കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും…

ബസ് അപകടത്തിൽ 20 അമർനാഥ് തീർഥാടകർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഖാസിഗുണ്ടിൽ വ്യാഴാഴ്ച അമർനാഥ് യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 20 ഓളം തീർഥാടകർക്ക് പരിക്കേറ്റു. ഖാസിഗുണ്ടിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ ബദ്രഗുണ്ട് ക്രോസിംഗിൽ അമർനാഥ് യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസിൽ ടിപ്പർ ഡമ്പർ ഇടിക്കുകയായിരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം 45 പേർക്ക് പരിക്കേൽക്കുകയും 15 പേർ മരിക്കുകയും ചെയ്തു. 16 പേരുടെ മരണത്തിനിടയാക്കിയ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നിർത്തി വെച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് സംഭവം. വ്യാഴാഴ്ച അയ്യായിരത്തിലധികം തീർത്ഥാടകർ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് 3,880 മീറ്റർ ഉയരമുള്ള അമർനാഥിലെ പവിത്രമായ ഗുഹാ സങ്കേതത്തിൽ പ്രാർത്ഥന നടത്താൻ പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. അതിരാവിലെ, 5,449 തീർഥാടകർ ഉൾപ്പെടുന്ന 15-ാമത്തെ ബാച്ച് 201 വാഹനങ്ങളുടെ ഒരു വാഹനവ്യൂഹത്തിൽ നുൻവാൻ-പഹൽഗാം, ബാൽട്ടൽ എന്നീ ഇരട്ട ബേസ് ക്യാമ്പുകളിലേക്ക് പുറപ്പെട്ടു.…