കോടതി വളപ്പില്‍ പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി; അഭിഭാഷകര്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തു

കൊല്ലം: കൊല്ലം കോടതി വളപ്പില്‍ പോലീസുകാരും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയത് സംഘര്‍ഷത്തിന് വഴിയൊരുക്കി. കൈയ്യാങ്കളിയില്‍ അഭിഭാഷകർ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു. സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോടതിയിലെത്തിയ പോലീസുകാരെ അഭിഭാഷകർ തടഞ്ഞു. കഴിഞ്ഞ മാസം അഞ്ചിന് കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ചായിരുന്നു അഭിഭാഷകര്‍ പോലീസിനു നേരെ തിരിഞ്ഞത്. കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. പൊലീസിന്റെ വാക്കി ടോക്കി നശിപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളായ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു

വടക്കാങ്ങര : ജാതി മത ഭേദമന്യേ ഐക്യപ്പെട്ട് നീങ്ങണമെന്ന സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ജി.എം.എൽ.പി സ്കൂളിൽ ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു. നാസർ ചേരിയം സൗഹൃദ സന്ദേശം നൽകി സംസാരിച്ചു. ആറാം വാർഡ് അംഗം ഹബീബുല്ല പട്ടാക്കൽ, വേലായുധൻ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സാറ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സുഹൃദ് സംഗമം കൺവീനർ സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ നന്ദിയും പറഞ്ഞു.

Hindus seek Diwali holiday in Fulton County Schools in Georgia

Hindus are urging all institutions in Fulton County Schools (FCS) system in Georgia to close on their most popular festival Diwali; which falls on October 24 this year. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was simply not fair with Hindu pupils in FCS system as they had to be at school on their most popular festival, while schools were closed around other religious days. Zed, who is President of Universal Society of Hinduism, stated that since it was vital for Hindu families…

പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണജൂബിലി വിഭവസമാഹരണ വിതരണം അനേകര്‍ക്ക് ആശ്വാസമേകി

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് നടത്തിയ വിഭവസമാഹരണ വിതരണ പദ്ധതി അനേകര്‍ക്ക് ആശ്വാസവും ആഹ്ലാദവുമേകി. ഇടവകയിലെ 567 കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും പങ്കുചേര്‍ന്നു. 32 കുടുംബക്കൂട്ടായ്മകളില്‍ നിന്നായി അരിയും എണ്ണയും സോപ്പും ഉള്‍പ്പെടെ വിവിധ നിത്യോപയോഗസാധനങ്ങള്‍ ശേഖരിച്ചു. മിഷന്‍ലീഗ്, കുടുംബക്കൂട്ടായ്മാ ലീഡര്‍മാര്‍ എന്നിവര്‍ ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ചാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വിഭവസമാഹരണം നടത്തിയത്. കാഞ്ഞിരപ്പള്ളി നല്ലസമറായന്‍, ബേത്‌ലഹേം, പെനുവേല്‍ ആശ്രമം, മുണ്ടക്കയം അസ്സീസ്സി, വണ്ടംപതാല്‍ ബേത്‌ലഹേം ആശ്രമം, മേലോരം ബാലികാ ഭവന്‍, ഇഞ്ചിയാനി സ്‌നേഹദീപം, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ വിഭവങ്ങള്‍ വിതരണം ചെയ്തു. സുവര്‍ണ്ണജൂബിലി വിഭവസമാഹരണപദ്ധതിക്ക് വികാരി മാര്‍ട്ടിന്‍ വെള്ളിയാംകുളം, സഹവികാരി ഫാ.സിബി കുരിശുംമൂട്ടില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍, കൈക്കാരന്മാരായ ജോയി കല്ലുറുമ്പേല്‍, റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍ എന്നിവര്‍…

സർക്കാരുമായി അഭിപ്രായവ്യത്യാസമില്ല; പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഗവര്‍ണ്ണര്‍

പാലക്കാട്: ഓണാഘോഷത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ഭിന്നതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസ്താവിച്ചു. സർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അട്ടപ്പാടിയിൽ എത്തിയതെന്നത് വ്യാജ പ്രചാരണമാണ്. അതിന് അടിസ്ഥാനമില്ല. ആദിവാസികൾക്ക് വേണ്ടിയുള്ള പരിപാടിയായതിനാലാണ് താൻ അട്ടപ്പാടിയിൽ എത്തിയതെന്നും രണ്ട് മാസം മുമ്പ് തന്നെ സംഘാടകർ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ഗവർണർ പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിലേക്ക് ഗവർണറെ ക്ഷണിച്ചില്ലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. തിരുവനന്തപുരത്ത് വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ഓണാഘോഷം സമാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. 76 ഫ്ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. വൈകിട്ട് 7 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. നടന്‍ ആസിഫ് അലിയാണ് ചടങ്ങിലെ മുഖ്യാതിഥി.

തെരുവു നായ ശല്യത്തിന് പരിഹാരമായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാൻ വിപുലമായ പ്രതിരോധ കുത്തിവയ്പ് കാമ്പയിൻ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവയ്പ് കാമ്പയിൻ ഈ മാസം 20ന് ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരുവുനായ ശല്യം പരിഹരിക്കാൻ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് ശേഷം യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്‌സിനേഷന്‍ യജ്ഞമാണ് പ്രധാനം. തെരുവുനായ്ക്കള്‍ക്കായി പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ തുറക്കും. നായകളെ പിടികൂടാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീയുടെയും കോവിഡ് സന്നദ്ധത സേനയുടെയും സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി തേടും. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി…

യുദ്ധം ആരംഭിച്ചതിനുശേഷം വടക്കുകിഴക്കൻ ഉക്രെയ്നിലെ ഇസിയത്തിൽ കുറഞ്ഞത് 1,000 പേർ കൊല്ലപ്പെട്ടു

കൈവ്: ഉക്രേനിയൻ നഗരമായ ഇസിയത്തിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കുറഞ്ഞത് 1,000 പേർ കൊല്ലപ്പെട്ടു. എന്നാൽ, യഥാർത്ഥ കണക്ക് ഒരുപക്ഷേ ഇതിലും വളരെ കൂടുതലായിരിക്കുമെന്ന് സൈന്യം പ്രധാന കേന്ദ്രം തിരിച്ചുപിടിച്ച് രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ച ഒരു ഉക്രേനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. വടക്കുകിഴക്കൻ ഉക്രെയ്‌നിൽ റഷ്യയുടെ പ്രധാന ശക്തികേന്ദ്രമായി മാസങ്ങളോളം ഇസിയം പ്രവർത്തിച്ചിരുന്നു. ഉക്രേനിയൻ സൈന്യം അത് തിരിച്ചുപിടിച്ചത് ഉക്രെയ്‌നിലെ “പ്രത്യേക സൈനിക നടപടി” എന്ന് മോസ്കോ വിളിക്കുന്ന ഒരു വലിയ തിരിച്ചടിയെ പ്രതിനിധീകരിക്കുന്നു. “റഷ്യൻ ആക്രമണം കാരണം ഇസിയം വളരെയധികം കഷ്ടപ്പെട്ടു,” സിറ്റി കൗൺസിൽ അംഗമായ മാക്‌സിം സ്ട്രെൽനിക്കോവ് ഒരു ടെലിവിഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെൻട്രൽ ഹീറ്റിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ 80 ശതമാനവും നശിപ്പിക്കപ്പെട്ടു. “ലഭ്യമായ വിവരങ്ങള്‍ പ്രകാരം, കുറഞ്ഞത് 1,000 പേരെങ്കിലും യുദ്ധത്തിന്റെ ഫലമായി നിർഭാഗ്യവശാൽ മരണപ്പെട്ടു. റഷ്യക്കാർ ഇസിയത്തിലെ…

September: Dubai retailer announces ‘Four’ promotional campaigns with discounts up to 65%

‘September’ is full of discount festivals dedicated to a wide range of products Dubai, UAE: Dr. Suhail Al Bastaki, Director of Happiness & Marketing Dept. at Union Coop, confirmed that the Cooperative is constantly seeking to launch promotional campaigns in all its branches and commercial centers across Dubai throughout the year, according to a marketing plan that delights consumers and meets their needs, noting that the Cooperative has allocated 4 promotional campaigns for September that include discounts of up to 65% on thousands of basic food, non-food and consumer goods,…

പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് വിജയകരമായ പത്താം വർഷത്തിലേക്ക്

ദോഹ: പി.ആര്‍.ഒ സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് വിജയകരമായ പത്താം വര്‍ഷത്തിലേക്ക്. സംരംഭകര്‍ക്കാവശ്യമായ പി.ആര്‍.ഒ സേവനങ്ങള്‍ വിശ്വസ്തതയോടെയും കൃത്യതയോടെയും നിര്‍വ്വഹിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് കഴിഞ്ഞ പത്ത് വര്‍ഷമായി 3000 ലത്തിധം കമ്പനികൾ തുടങ്ങാനും സംരഭകർക്കാവശ്യമായ സേവനങ്ങള്‍ ഒരു കുടക്കീഴിൽ ലഭ്യമാക്കാനും സാധിച്ചുവെന്നു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസന്‍ തച്ചറക്കൽ പറഞ്ഞു. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംരഭകര്‍ക്കായി വൈവിധ്യമാർന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി ഫോര്‍മേഷന്‍, പി.ആര്‍.ഒ, മന്ദൂബി സേവനങ്ങള്‍, സ്ഥാപനം ആരംഭിക്കാനവശ്യമായ ലോക്കല്‍ സ്‌പോണ്‍സര്‍, ഓഫീസ് സ്പേസ്, വെബ് സൈറ്റ് ഡവലപ്മെന്റ്, ഡിജിറ്റൽ മാർകെറ്റിംഗ്, സോഷ്യൽമീഡിയ മാനേജ്മെന്റ്, ലീഗൽ അഡ്വൈസറി,കൺസൽട്ടൻസി, ലീഗല്‍ ട്രാന്‍സ്‌ലേഷന്‍ തുടങ്ങി ഒരു സംരംഭത്തിനവാശ്യമായ വിവിധ സേവനങ്ങളാണ് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് നല്‍കി വരുന്നത്. പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പിനു…

കോടതിയലക്ഷ്യ കേസിൽ റാണ ഷമി ഐഎച്ച്‌സിയോട് നിരുപാധികം മാപ്പ് പറഞ്ഞു

ഇസ്ലാമാബാദ്: കോടതിയലക്ഷ്യ കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ (ഐഎച്ച്‌സി) നിരുപാധികം മാപ്പ് പറഞ്ഞു ഗിൽജിത്-ബാൾട്ടിസ്ഥാൻ മുൻ ചീഫ് ജഡ്ജി ഡോ. റാണ മുഹമ്മദ് ഷമീം. ഷെരീഫ് കുടുംബത്തിനെതിരായ കേസിനെ സ്വാധീനിക്കാൻ പാക്കിസ്താന്‍ മുൻ ചീഫ് ജസ്റ്റിസ് (സിജെപി) സാഖിബ് നസീർ ശ്രമിച്ചുവെന്നാരോപിച്ചതിനാണ് അദ്ദേഹം മാപ്പു പറഞ്ഞത്. ജഡ്ജിയുടെ പേര് തെറ്റായി എഴുതിയെന്ന് മുൻ ചീഫ് ജഡ്ജി മാപ്പപേക്ഷയിൽ കുറിച്ചു. “ഞാൻ ഈ ഗുരുതരമായ തെറ്റ് ചെയ്തു, അതിൽ ഞാൻ ഇപ്പോൾ ഖേദം പ്രകടിപ്പിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്യുന്നു,” മുൻ ചീഫ് ജഡ്ജി തുടർന്നു. മെയ് മാസത്തിൽ റാണ ഷമി തന്റെ തനിക്കെതിരെയുള്ള കുറ്റാരോപണത്തെ ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു.