പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ്പി നടപടിയെടുത്തത്. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏൽപ്പിച്ചതായും റൂറൽ എസ്പിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ പീഡനത്തിനിരയായെന്ന പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ വിനോദിനെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. കുട്ടികളുടെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ മറ്റൊരു കേസും കോഴിക്കോട് കൂരാച്ചുണ്ട് പോലീസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഒരു മാസത്തിലേറെ അവധിയിലായിരുന്ന വിനോദ് കുമാർ ഒളിവിലാണ്. അതേസമയം, എറണാകുളം സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയിൽ കസ്റ്റഡിയിലുള്ള പൊലീസ് ഇൻസ്പെക്ടർ പി.ആർ. സുനുവിന്റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. പരാതിയിലെ ചില വിവരങ്ങൾ വ്യക്തമാക്കേണ്ടതിനാലാണ് അറസ്റ്റ് വൈകുന്നത്.

പരാതി സിനിമാക്കഥ പോലെ; എൽദോസ് കുന്നപ്പിള്ളിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നോ?: യുവതിയോട് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അദ്ധ്യാപിക നൽകിയ ലൈംഗികാതിക്രമ പരാതി സിനിമാക്കഥ പോലെയാണെന്ന് ഹൈക്കോടതി. യുവതിയുടെ ബലാത്സംഗ പരാതിയിൽ പറയുന്ന ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണോയെന്നും കോടതി ആരാഞ്ഞു. ആദ്യം പരാതി നൽകിയപ്പോൾ ലൈംഗികാതിക്രമം ഉണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെ, പരാതി വായിച്ചപ്പോൾ ഇതൊരു സിനിമാക്കഥയാണെന്ന് തോന്നിയെന്ന് കോടതി പറഞ്ഞു. അതേസമയം, കേസ് പരിഗണിക്കുമ്പോള്‍ പരാതിക്കാരിയും കോടതിയിലുണ്ടായിരുന്നു. ആദ്യം നല്‍കിയ പരാതിയില്‍ പീഡനപരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പരാതി വായിക്കുമ്പോൾ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണെന്ന് തോന്നുന്നതായും കോടതി നിരീക്ഷിച്ചു. തെറ്റായ ആരോപണങ്ങൾ ബലാത്സംഗം പോലെ ക്രൂരമാണെന്നും കോടതി പരാമർശിച്ചു. വധശ്രമക്കുറ്റം കേസിൽ എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. എന്നാൽ എംഎൽഎ കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിഭാഗം വാദങ്ങൾ കൂടി…

മകന്റെ വിവാഹ ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച് പാവപ്പെട്ട കുടുംബത്തിന് വീട് വെച്ചു നല്‍കി

ആലത്തൂര്‍: ഏറ്റവും ആർഭാടത്തോടെ വിവാഹം നടത്താമായിരുന്നിട്ടും കാവശ്ശേരി പഞ്ചായത്ത് റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വടക്കാഞ്ചേരി ആയക്കാട് നൊച്ചിപ്പറമ്പ് ദിലീപ് കുമാര്‍ തന്റെ മകൻ രാഹുലിന്റെ വിവാഹം ലളിതമായി നടത്തി. ആ പണം കൊണ്ട് ഒരു പാവപ്പെട്ട കുടുംബത്തിന് വീടു വെച്ചു നല്‍കി മാതൃകയായി. 2017ലെ വെള്ളപ്പൊക്കത്തിൽ കാവശ്ശേരി മുതലക്കുളം കോളനിയിലെ കോതയുടെ വീട് തകർന്നു പോയിരുന്നു. പിന്നീട് കോത തന്റെ പെൺമക്കളോടൊപ്പം ഓല കൊണ്ടു മറച്ച ഒറ്റമുറി ഷെഡിലായിരുന്നു താമസം. അയൽപക്കത്തെ വീടുകളിലാണ് രാത്രി അന്തിയുറങ്ങിയിരുന്നത്. കോതയുടെ സ്വന്തമെന്ന് പറയാന്‍ ആകെയുള്ള രണ്ടര സെന്റ് ഭൂമിക്ക് ആധാരമില്ലാത്തതിനാല്‍ സൗജന്യ ഭവനിര്‍മാണ പദ്ധതികള്‍ക്കൊന്നും അര്‍ഹരായതുമില്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ മൂത്ത മകള്‍ ശാരദയും അവിവാഹിതയായ രണ്ടാമത്തെ മകള്‍ ശാന്തയുമാണ് കോതയ്‌ക്കൊപ്പമുള്ളത്. 2019ൽ ജോലിയിൽ നിന്ന് വിരമിച്ച ദിലീപ് കുമാർ പിന്നീട് കോതയെ സഹായിക്കാനുള്ള ശ്രമങ്ങൾ നടത്തി. സർക്കാർ പദ്ധതികൾ ലഭിക്കില്ലെന്ന്…

പ്രസിഡണ്ട് ദ്രൗപതി മുർമു നാളെ ആദിവാസി പ്രൈഡ് ഡേ ചടങ്ങിൽ പങ്കെടുക്കും

ഭോപ്പാൽ: ഗോത്രത്തലവൻ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ന്, ഷഹ്‌ദോലിൽ നടക്കുന്ന ജൻജാതിയ ഗൗരവ് ദിവസിന്റെ (ഗോത്രവർഗ അഭിമാന ദിനം) സംസ്ഥാനതല ആഘോഷത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും. ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രസിഡന്റുമായി സംസാരിക്കുകയും സമ്മതം വാങ്ങിയ ശേഷം ട്വീറ്റ് ചെയ്തുകൊണ്ട് വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. പെഞ്ച് ദേശീയ ഉദ്യാനത്തിൽ നിന്ന് മുഖ്യമന്ത്രി ഷാഹ്‌ദോലിലേക്ക് യാത്രതിരിച്ചു. അവിടെ രാഷ്ട്രപതിയുടെ വരവിനുള്ള ഒരുക്കങ്ങൾക്കായി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നവംബർ 16 ന് ഭോപ്പാലിലെ മോത്തിലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന വനിതാ സ്വയം സഹായ സംഘത്തിന്റെ മീറ്റിലും രാഷ്ട്രപതി പങ്കെടുക്കും. രാഷ്ട്രപതിയുടെ ആദ്യ മധ്യപ്രദേശ് സന്ദർശനത്തിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് പറഞ്ഞു. മറുവശത്ത്, ഷഹ്ദോലിന് ശേഷം രാഷ്ട്രപതി ഭോപ്പാൽ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിനിധികൾ പറഞ്ഞു. നവംബർ 16-ന് നടക്കുന്ന…

കാതേട്ട് വീട്ടിൽ കെ.സി മത്തായി അന്തരിച്ചു

തൃശൂർ: സൗത്ത് ഫ്ലോറിഡ ഐ പി സി ശാലേം സഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ജോണിന്റെ സഹോദരൻ കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി അന്തരിച്ചു. ഐപിസി കൊണ്ടാഴി സഭാംഗമാണ്. സംസ്കാരം പിന്നീട്. പാസ്റ്റർ ടി.ജി. ഉമ്മന്റെ സഹോദരൻ പുത്തൻവീട്ടിൽ ശീമോച്ചന്റെ മകൾ സാറാമ്മയാണ് ഭാര്യ. സുവിശേഷപ്രവർത്തനങ്ങൾക്കായി കവിയൂരിൽ നിന്നും കന്യാകുമാരിലേക്ക് കുടിയേറിയ കവിയൂർ കാതേട്ട് ചെറിയാൻ ഉപദേശി-മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ചു. ചേലക്കര യുപിഎഫിൻറെ രക്ഷാധികാരിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. മക്കൾ: പാസ്റ്റർ സാബു മത്തായി കാതേട്ട് (വേദാദ്ധ്യാപകൻ, സഭാ ശുശ്രൂഷകൻ ഐപിസി കോയമ്പത്തൂർ), സജി മത്തായി കാതേട്ട് (എക്സിക്യുട്ടീവ് എഡിറ്റർ, ഗുഡ്ന്യൂസ് ), ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി – സിഇഒ, വിക്ലിഫ് ഇന്ത്യ), സാലി ഷിബു . മരുമക്കൾ: ഷീന സാബു, ലിഷ കാതേട്ട് (ഹൈസ്കൂൾ അദ്ധ്യാപിക), ബെൻസി…

മെഹ്‌റൗളി കൊലപാതകം: കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഡിസിഡബ്ല്യു പോലീസിന് നോട്ടീസ്

ന്യൂഡൽഹി: 26 കാരിയായ ശ്രദ്ധ മദനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ എഫ്‌ഐആറിന്റെ പകർപ്പും വിശദാംശങ്ങളും ആവശ്യപ്പെട്ട് ഡൽഹി പോലീസിന് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) നോട്ടീസ് അയച്ചു. യുവതിയുടെ ദാരുണമായ കൊലപാതകത്തില്‍ സ്വമേധയാ കേസ് എടുത്തതായി ഡിസിഡബ്ല്യു പറഞ്ഞു. യുവതിയുടെ ലൈവ്-ഇൻ പാർട്ണറായ യുവാവ് തനിച്ചാണോ പ്രവർത്തിച്ചത് അതോ ആരുടെയെങ്കിലും സഹായം സ്വീകരിച്ചിരുന്നോ എന്ന് ഡിസിഡബ്ല്യു നോട്ടീസിൽ പോലീസിനോട് ചോദിച്ചിട്ടുണ്ട്. പീഡനം, ഗാർഹിക പീഡനം, ലൈംഗികാതിക്രമം അല്ലെങ്കിൽ പ്രതിക്കെതിരെയുള്ള മറ്റേതെങ്കിലും കുറ്റകൃത്യം എന്നിവയുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടി എന്തെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ, പരാതിയുടെ പകർപ്പും അതേ ദിവസം ഇതുവരെ സ്വീകരിച്ച നടപടികളും നൽകണമെന്നും നോട്ടീസിൽ പറയുന്നു. നവംബർ 18നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഹ്‌റൗളി പ്രദേശത്ത് പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ച അഫ്താബ് അമീന്‍…

കാമുകിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി മുറിച്ച് വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിട്ടു

ന്യൂഡല്‍ഹി: കാമുകിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിട്ട യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. അഫ്താബ് എന്ന യുവാവാണ് തന്റെ കാമുകിയും ലൈവ്-ഇന്‍ പങ്കാളിയുമായ 28-കാരി ശ്രദ്ധ എന്ന യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത്. ഇരുവരുടേയും പ്രണയം യുവതിയുടെ കുടുംബം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് അവര്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറ്റിയതെന്ന് പറയുന്നു. ഇരുവരും മുംബൈയില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യവേ ആണ് പ്രണയത്തിലായത്. ഡൽഹിയിൽ എത്തിയ ഇരുവരും അവിടെ വാടക വീട്ടിൽ താമസം തുടങ്ങി. യുവതി പതിവായി അവളുടെ ഫോട്ടോകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, കുറെ ദിവസത്തേക്ക് അപ്ഡേറ്റുകള്‍ കാണാതിരുന്നപ്പോള്‍ യുവതിയുടെ മാതാപിതാക്കള്‍ക്ക് സംശയം തോന്നിയിരുന്നു. ഡല്‍ഹിയില്‍ താമസം തുടങ്ങിയതിനുശേഷം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ അഫ്താബ് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി മെയ് 18 ന് അഫ്താബും ശ്രദ്ധയും…

വിജയമന്ത്രങ്ങളുടെ ശില്‍പിക്ക് കലാകാരിയുടെ സ്‌നേഹോപഹാരം

ദോഹ: വിജയമന്ത്രങ്ങളുടെ ശില്‍പിക്ക് കലാകാരിയുടെ സ്‌നേഹോപഹാരം. കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ പ്രചോദിപ്പിക്കുന്ന വിജയമന്ത്രങ്ങളുടെ ശില്‍പി ഡോ. അമാനുല്ല വടക്കാങ്ങരക്ക് യു.എ. ഇ. യിലെ മലയാളി കലാകാരിയും അധ്യാപികയുമായ സി.കെ. ഷഹനാസാണ് തന്റെ സവിശേഷമായ പെയിന്റിംഗ് സമ്മാനിച്ചത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വിജയമന്ത്രങ്ങളുടെ ആറാം ഭാഗം പ്രകാശനത്തിനെത്തിയപ്പോഴാണ് വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന കലാകാരി ഗ്രന്ധകാരന് പെയിന്റിംഗ് സമ്മാനിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും കവയിത്രിയുമായ ജാസ്മിന്‍ സമീറും ചടങ്ങില്‍ സംബന്ധിച്ചു. സുവര്‍ണാക്ഷരങ്ങളില്‍ അല്ലാഹുവിന്റെ 99 നാമങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പെയിന്റിംഗ് അറിവിന്റെ വെളിച്ചവും കാരുണ്യത്തിന്റേയും വാല്‍സല്യത്തിന്റേയും ആര്‍ദ്ര വികാരങ്ങളുമുള്‍കൊള്ളുന്നതാണ് .

2020 ഡൽഹി കലാപം: കുറ്റാരോപിതരായ നാല് പേരെ കോടതി വെറുതെവിട്ടു

ന്യൂഡൽഹി: 2020-ൽ വടക്കുകിഴക്കൻ ഡൽഹിയെ പിടിച്ചുകുലുക്കിയ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെ, കലാപം, നശീകരണം എന്നീ കുറ്റങ്ങളിൽ പ്രതി ചേര്‍ക്കപ്പെട്ട നാല് പേരെ കോടതി വെറുതെവിട്ടു. ഇവര്‍ക്കെതിരെ സംശയാതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. 2020 ഫെബ്രുവരി 25 ന് കർദം പുരിയിൽ പാർക്കിംഗ് സ്ഥലത്ത് ട്രാക്ടറുകളും കൈവണ്ടികളും കത്തിക്കുകയും സ്കൂൾ ബസുകൾ കൊള്ളയടിക്കുകയും ചെയ്ത കലാപകാരികളായ ജനക്കൂട്ടത്തിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെട്ട ഷാരൂഖ്, ആഷു, സുബേർ, അശ്വനി എന്നിവർക്കെതിരായ കേസ് പരിഗണിക്കുകയായിരുന്നു കോടതി. “ക്രിമിനൽ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് കുറ്റാരോപിതർക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അതിനാൽ, കുറ്റാരോപിതരായ നാലുപേരെയും എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിടുന്നു,” അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ഉത്തരവിൽ പറഞ്ഞു. രണ്ട് സാക്ഷികൾ കുറ്റവാളികളെ തിരിച്ചറിഞ്ഞതായി പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍, വിസ്താര വേളതില്‍…

ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ കോൺഗ്രസ് ആദരാഞ്ജലികൾ അർപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മഹത്തായ സംഭാവനയില്ലാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കോൺഗ്രസ് തിങ്കളാഴ്ച ആദരാഞ്ജലികൾ അർപ്പിച്ചു പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർ ഡൽഹിയിലെ നെഹ്‌റുവിന്റെ സ്മാരകമായ ശാന്തിവനില്‍ പുഷ്പാർച്ചന നടത്തി. നിരവധി പാർട്ടി നേതാക്കളാണ് കോൺഗ്രസ് നേതാവിന് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. 1889-ൽ ജനിച്ച നെഹ്‌റു ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടര്‍ന്നു. 1947 ഓഗസ്റ്റ് മുതല്‍ 1964 മെയ് വരെ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. 1964 മെയ് 27 ന് അദ്ദേഹം അന്തരിച്ചു. പണ്ഡിറ്റ് നെഹ്‌റു ആധുനിക ഇന്ത്യയുടെ നിർമ്മാതാവാണ്. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയില്ലാതെ ഇരുപത്തിയൊന്നാം ഇന്ത്യയെ സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു.…