പതിനാറുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റു ചെയ്തു; ഫോണില്‍ നിരവധി സ്ത്രീകളുമായുള്ള കാമകേളികളുടെ ദൃശ്യങ്ങളെന്ന് പോലീസ്

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജെ ജിനീഷിന്റെ ഫോണില്‍ നിരവധി സ്ത്രീകളുമായുള്ള കാമകേളികളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് അറസ്റ്റു ചെയ്ത മലയിന്‍‌കീഴ് പോലീസ്. മുപ്പതോളം സ്ത്രീകളുമായുള്ള ലൈംഗിക വേഴ്ചകളുടെ വീഡിയോ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി. കൂടാതെ, കത്തിയും വാളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കുന്ന വീഡിയോയും കണ്ടെത്തി. നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ജിനേഷ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയും പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ജിനേഷിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് പൊലീസ് അയച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ വിളവൂര്‍ക്കല്‍ മേഖല പ്രസിഡന്റാണ് ജിനേഷ്. മലയിന്‍കീഴ് നിന്നും കാണാതായ പെണ്‍കുട്ടിയെ തേടിയുള്ള അന്വേഷണമാണ് ജിനേഷനിലെത്തിച്ചത്. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികള്‍ക്കടക്കം വിതരണം ചെയ്തതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോകള്‍ ഫോണില്‍…

സർക്കാരിനെ വെല്ലുവിളിക്കുന്ന ഗവര്‍ണ്ണറെ കേന്ദ്രം തിരിച്ചു വിളിക്കണം: എ എം ആരിഫ്

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് ആലപ്പുഴ എംപിയും സിപിഎം നേതാവുമായ എഎം ആരിഫ് നോട്ടീസ് നൽകി. കേന്ദ്ര സർക്കാർ ഗവർണറെ തിരിച്ചുവിളിക്കണമെന്നും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ നടപടികളാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും നോട്ടീസിൽ പറയുന്നു. സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളാണ് കേരളത്തിൽ ഗവർണർ ചെയ്യുന്നത്. പരസ്യമായി ഒരു രാഷ്ട്രീയക്കാരനെപ്പോലെയാണ് അദ്ദേഹം കേരളത്തില്‍ പെരുമാറുന്നത്. ബിജെപി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും നോട്ടീസിൽ ആരോപിക്കുന്നു. ഗവർണർ കാരണം കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനം താറുമാറായെന്നും നോട്ടീസിൽ ആരോപിച്ചു.

പെൺകുട്ടികളെയല്ല പൂട്ടിയിടേണ്ടത് പുരുഷന്മാരെയാണെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും എന്തിനാണ് നിയന്ത്രണമെന്നും, ആണ്‍കുട്ടികളെ പൂട്ടിയിടാതെ പെൺകുട്ടികളെ മാത്രം എത്ര നാൾ ഇങ്ങനെ പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പ്രശ്‌നക്കാരായ പുരുഷന്മാരെ മാത്രം പൂട്ടിയിട്ടാൽ മതിയെന്നും കോടതി പറഞ്ഞു. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് പെൺകുട്ടികളെ ഹോസ്റ്റലിൽ നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. രാത്രികാല നിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹോസ്റ്റലുകളിലെ സ്ത്രീ പുരുഷ വേർതിരിവിനെ കോടതി രൂക്ഷമായി വിമർശിച്ചത്. മുമ്പ് ഈ കേസ് പരിഗണിച്ചപ്പോള്‍ വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കുള്ള കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാതാപിതാക്കളുടെ ആവശ്യപ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഹോസ്റ്റലില്‍ ഉള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഹോസ്റ്റലുകള്‍ ഇവിടെയുണ്ടല്ലോ എന്നും അവര്‍ക്കും മാതാപിതാക്കള്‍ ഇല്ലേ എന്നും…

പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് യുപിയിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡൽഹി: ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷം പട്ടികജാതി (എസ്‌സി) വിഭാഗങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര ബുധനാഴ്ച രാജ്യസഭയിൽ പറഞ്ഞു. പട്ടികജാതി വിഭാഗത്തിനും ദളിതർക്കും എതിരായ 13,146 കുറ്റകൃത്യങ്ങളാണ് 2021ൽ ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തതെന്നും രാജസ്ഥാനിൽ 7,524 അക്രമ സംഭവങ്ങളും മധ്യപ്രദേശിൽ 7,214 സംഭവങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ഥിതി വിവരക്കണക്കുകൾ നൽകി മിശ്ര പറഞ്ഞു. ബിഹാർ, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ യഥാക്രമം 5,842, 2503, 2327 കേസുകളാണ് സമുദായത്തിനെതിരെ ഉണ്ടായത്. രാജ്യത്തുടനീളം 50900 കുറ്റകൃത്യങ്ങളും അതിക്രമങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളം 50291 കേസുകൾ രജിസ്റ്റർ ചെയ്ത 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇത്തരം അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന പ്രവണത രേഖപ്പെടുത്തി. വിരോധാഭാസമെന്നു പറയട്ടെ, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കെതിരെ കുറ്റകൃത്യങ്ങൾ ചെയ്തതിന് കഴിഞ്ഞ വർഷം ഇന്ത്യയിലുടനീളം ശിക്ഷിക്കപ്പെട്ടത് 3640…

മജീഷ്യൻ ആൽവിൻ റോഷന് ഗിന്നസ് വേൾഡ് റെക്കോർഡ് (വീഡിയോ കാണുക)

കണ്ണൂർ: ഒരു മിനിറ്റിനുള്ളിൽ തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ടവർ ഉണ്ടാക്കി “മോസ്റ്റ് മാച്സ്റ്റിക്സ് ഇൻ ടു എ ടവർ ഇൻ വൺ മിനിറ്റ് (Most matchsticks stacked into a tower in one minute)” എന്ന കാറ്റഗറിയിൽ ഇറ്റലിക്കാരനായ സാൽവിയോ സബ്ബ 2012 ൽ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോർഡ് മറികടന്ന്‌ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ആൽവിൻ റോഷൻ 76 എണ്ണത്തിന്റെ റെക്കോർഡ് സൃഷ്ടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. 2022 ജൂലൈ 16 നാണ് ആൽവിൻ റെക്കോർഡ് അറ്റൻഡ് നടത്തിയത്. ഒരു വർഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ആൽവിൻ ഗിന്നസ് നേട്ടം കൈവരിച്ചത്. ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ (AGRH) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ സർട്ടിഫിക്കറ്റ് ആൽവിൻ റോഷന് സമ്മാനിച്ചു. പ്രവർത്തകൻ മോഹൻദാസ് പയ്യന്നൂർ, ജിതിൻ പി വി…

കെഎംസി ഹോസ്പിറ്റലിൽ വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം

കണ്ണൂർ: മരണപ്പെട്ട രണ്ട് ദാതാക്കളിൽ നിന്നും വിജയകരമായി കരൾ മാറ്റിവെച്ച് രണ്ടു നിർധന കുടുംബങ്ങളിലെ രോഗികൾക്ക് പുതുജീവൻ നൽകി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം. മംഗളുരു ബി ആർ അംബേദ്കർ സർക്കിളിലെ കെ എം സി ഹോസ്പിറ്റലിൽ വെച്ചാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. മികച്ച ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി അവയവദാനം ആവശ്യമുള്ള ഓരോ രോഗിക്കും ലോകോത്തര നിലവാരമുള്ള സേവനം നൽകുവാൻ മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലയ്ക്ക് സാധിക്കുന്നുണ്ടെന്നും മംഗലാപുരം, മണിപ്പാൽ, ഗോവ എന്നിവിടങ്ങളിലെ മണിപ്പാൽ ഹോസ്പിറ്റൽസ് ശൃംഖലയിലുള്ള ആശുപത്രികളിൽ എത്തുന്ന തീരപ്രദേശവാസികളായ രോഗികൾക്ക് ഈ സേവനം കാലങ്ങളായി ലഭിക്കുന്നുണ്ടെന്നും ചീഫ് ലിവർ ട്രാൻസ്പ്ലാൻറ് സർജൻ ഡോ രാജീവ് ലോചൻ പറഞ്ഞു. സാരമായ കരൾ രോഗം മൂലം ബുദ്ധിമുട്ടിയ രണ്ടു രോഗികൾക്കും ആറുമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദാതാക്കളെ ലഭിച്ചത്. തങ്ങളുടെ കുടുംബത്തിലെ അത്താണികളായ നിർധനരായ രോഗികൾക്ക് പലപ്പോഴും…

“കേന്ദ്രത്തിന്റെയും പ്രധാനമന്ത്രിയുടെയും അനുഗ്രഹം വേണം”: എഎപി എംസിഡി വിജയത്തിന് ശേഷം കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറി വിജയത്തിലൂടെ പുറത്താക്കി 15 വർഷത്തെ ഭരണം അവസാനിപ്പിച്ച ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ. “ഈ വിജയത്തിന് ഡൽഹിയിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു, മാറ്റം കൊണ്ടുവന്നതിന് അവർക്ക് നന്ദി,” എഎപി ദേശീയ കൺവീനർ കെജ്‌രിവാൾ ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. “ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ശ്രമിക്കും, ഡൽഹിയെ മെച്ചപ്പെടുത്താൻ പാർട്ടികൾ ഒന്നിച്ച് വരാൻ അഭ്യർത്ഥിക്കും.” എഎപി ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 250 ഭൂരിപക്ഷത്തേക്കാൾ എട്ട് സീറ്റുകളിൽ 134 സീറ്റുകൾ നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം കാണിച്ച് പ്രചാരണം നടത്തിയ ബിജെപി 104 സീറ്റുകളാണ് നേടിയത് – 15 വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം മോശമല്ലാത്ത പ്രകടനം. “ഞങ്ങൾക്ക് ഡൽഹിയുടെ അവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ട്, ബിജെപിയുടെയും…

കാമുകനെ വിവാഹം കഴിക്കാൻ വീട്ടിൽ നിന്ന് ഒളിച്ചോടിയ യുവതിയെ കൃഷി സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ലുധിയാന (പഞ്ചാബ്): കാമുകനെ വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങിയ യുവതിയെ 12 ദിവസത്തിന് ശേഷം ലുധിയാനയിലെ ജാഗ്രോണിൽ ബുധനാഴ്ച പൊലീസ് ഫാമിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അറസ്റ്റിലായ നാല് പേരെ ചോദ്യം ചെയ്തപ്പോള്‍ മൃതദേഹം എവിടെയാണെന്ന് അവര്‍ വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. യുവതിയുടെ കാമുകൻ പരംപ്രീത് സിംഗ്, സഹോദരൻ ഭാവ്പ്രീത് സിംഗ്, സുഹൃത്ത് ഏകംജോത്, മറ്റൊരു കൂട്ടാളി ഹർപ്രീത് എന്നിവരാണ് അറസ്റ്റിലായത്. നവംബർ 24 നാണ് പണവും സ്വർണ്ണാഭരണങ്ങളുമായി യുവതി വീട്ടിൽ നിന്ന് ഒളിച്ചോടിയത്. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ സുധാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ലുധിയാന റേഞ്ച് ഐ.ജി ഡോ. കൗസ്തുഭ് ശർമയുടെ അഭിപ്രായത്തിൽ, “മരിച്ച ജസ്പീന്ദർ എന്ന യുവതിക്ക് പരംപ്രീതുമായി ബന്ധമുണ്ടായിരുന്നുവെന്നും, കുടുംബാംഗങ്ങൾ അവരുടെ പരാതിയിൽ സൂചിപ്പിച്ചതുപോലെ പണവും ആഭരണങ്ങളുമായി അയാളെ വിവാഹം കഴിക്കാനാണ് വീട്ടിൽ നിന്നിറങ്ങിയത്.…

ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് മയക്കികിടത്തി വൃദ്ധയുടെ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റു ചെയ്തു

തൃശൂര്‍: ജ്യൂസില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി മയക്കി കിടത്തി വൃദ്ധയുടെ മാല കവര്‍ന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ തളിക്കുളം സ്വദേശി ലജിതയെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ രണ്ടിനായിരുന്നു സംഭവം. തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തു നിന്നിരുന്ന അറുപതുകാരിയെ സമീപിച്ച ലജിത മറ്റൊരു ഡോക്ടറെ കാണാന്‍ വന്നതാണെന്ന് വ്യാജേന വൃദ്ധയുടെ അടുത്തു വന്നിരുന്ന് ഉറക്ക ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കുകയായിരുന്നു. ജ്യൂസ് കുടിച്ച സ്‌ത്രീ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ മടിയിൽ തലവച്ച് ഉറങ്ങാൻ പറഞ്ഞു ലജിത, ബോധരഹിതയായപ്പോൾ ഇവർ ധരിച്ചിരുന്ന മാല മോഷ്‌ടിക്കുകയായിരുന്നു. ഈ മാല പിന്നീട് ഇവർ നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് പണം വാങ്ങുകയും ചെയ്‌തു. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ ഈ മാല സ്വർണാഭരണമല്ലെന്ന് തെളിഞ്ഞതോടെ വ്യാജസ്വർണം പണയം വച്ചതിനും ലജിതക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.…

അഗ്നി-V മിസൈൽ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ ചാരക്കപ്പൽ നിരീക്ഷണത്തിൽ

ഒഡീഷ: അഗ്നി-V ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ഇന്ത്യ പൂർത്തിയാക്കി. ഡിസംബർ 16ന് ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ പരീക്ഷണം. ബംഗാൾ ഉൾക്കടലിനെ വിമാനം പറക്കൽ നിരോധിത മേഖലയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര റീജിയണിൽ (ഐഒആർ) ചൈനീസ് ഗവേഷണ കപ്പലിന്റെ സാന്നിധ്യത്തെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ചൈനയുടെ യുവാൻ വാങ് 5 ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വീണ്ടും പ്രവേശിച്ചതായി റിപ്പോർട്ടുകളുണ്ട്. നോർവീജിയൻ കമ്പനിയായ മാരിടൈം ഒപ്റ്റിമയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. യുവാൻ വാങ് 5 നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്തോനേഷ്യൻ ദ്വീപായ ജാവയുടെ തീരത്തേക്ക് നീങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ആൻഡമാൻ നിക്കോബാർ മേഖലയിൽ മിസൈൽ പരീക്ഷണത്തെക്കുറിച്ച് എയർലൈനുകൾക്കും മറ്റ് വ്യോമയാന മേഖലകൾക്കും ഇന്ത്യ നോട്ടീസ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് കപ്പലിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. അഗ്നി-വി മിസൈൽ 5,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെ…