കല കുവൈറ്റ് ഗള്‍ഫ് മലയാളികള്‍ക്കായി നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഗള്‍ഫ് മലയാളികള്‍ക്കായി (കുവൈറ്റ്, സൗദി, ബഹ്റൈന്‍, UAE, ഒമാന്‍, ഖത്തര്‍) ‘മധുരിക്കും ഓര്‍മ്മകളെ’ എന്ന പേരില്‍ നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു. മെയ് 15 ന് വൈകുന്നേരം 4 മണി മുതല്‍ നടക്കുന്ന മത്സരം ഓണ്‍ലൈനായാണ് (zoom App) സംഘടിപ്പിക്കുന്നത്. പ്രായ ഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ www.kalakuwait.com എന്ന വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. മത്സരാര്‍ത്ഥികള്‍ നാടകഗാനം ആലപിക്കുന്നതിന്റെ സാമ്പിള്‍ വീഡിയോ ഏപ്രില്‍ 10 നു മുന്‍പ് kalakwt.kalavibhagam@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയച്ചു തരേണ്ടതാണ്.

അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് മെയ് 15ന് നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 00965-55416559 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News