അംബേദ്കർ ജയന്തി: വിദ്യാർത്ഥി സംഗമങ്ങൾ നടത്തി ഫ്രറ്റേണിറ്റി

പാലക്കാട്: ഏപ്രിൽ 14 അംബേദ്ക്കർ ജന്മദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അട്ടപ്പാടി കുലുക്കൂർ, മലമ്പുഴ എസ്.പി ലൈൻ എന്നിവിടങ്ങളിൽ വിദ്യാർത്ഥി – യുവജന സംഗമങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. ബി.ആർ അംബേദ്കറുടെ ഓർമ്മകൾ വംശീയ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഊർജമാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാൻ, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, പുഷ്പ കുലുക്കൂർ, മുസ്തഫ മലമ്പുഴ എന്നിവർ സംസാരിച്ചു. ഷഹ്ബാസ് മണ്ണൂർ, ആഷിഖ് ടി. എം, ഷിബിൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.

 

Print Friendly, PDF & Email

Leave a Comment

More News