പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശിയെ അറസ്റ്റു ചെയ്തു

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ വാഹന പരിശോധനയ്ക്കിടെ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. കുറുപ്പംപടിയിൽ ടാങ്കർ ലോറി പരിശോധനയിലാണ് 300 കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി സെൽവത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് മാഫിയയെ പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ടാങ്കർ ലോറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. 111 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. അന്വേഷണം പുരോഗമിക്കുന്നു.

Leave a Comment

More News