ഫൊക്കാന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 23 ശനിയാഴ്ച

ചിക്കാഗോ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ ഈ വർഷത്തെ ഈസ്റ്റർ-വിഷു ആഘോഷങ്ങൾ സംയുക്തമായി ഏപ്രിൽ 23 ശനിയാഴ്ച വൈകിട്ട് 7 30ന് (ഈസ്റ്റേണ്‍ സമയം യു‌എസ്‌എ/കാനഡ) പ്രസിഡൻറ് രാജൻ പടവത്തിലിന്റെ അദ്ധ്യക്ഷതയില്‍ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തുന്നതാണ്.

യോഗത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷ പരിപാടിയിലേക്ക് നിങ്ങളെ ഏവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: രാജൻ പടത്തിൽ (പ്രസിഡൻറ്) 954 701 3200, വർഗീസ് പാലമലയിൽ (ജനറൽ സെക്രട്ടറി) 224 659 0911, എബ്രഹാം കളത്തിൽ (ട്രഷറർ) 561 827 5896, പ്രോഗ്രാം ചെയര്‍പെഴ്സണ്‍ സരൂപ അനിൽ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Print Friendly, PDF & Email

Leave a Comment

More News