കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാഷികത്തോടനുബന്ധിച്ചു വെസ്‌ചെസ്റ്റർ മലയാളി അസ്സോസിയേഷൻ ഭവന ദാനം ചെയ്യുന്നു.

ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റ മുൻ പ്രസിഡന്റും പ്രധാന പ്രവർത്തകരിൽ ഒരാളുമായിരുന്ന കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാര്‍ഷികത്തോനുബന്ധിച്ച് അസ്സോസിയേഷനും ടെറൻസൺ തോമസ് നേതൃത്വം നൽകുന്ന കാരുണ്യ ചാരിറ്റബിൾ കൂട്ടായ്മയും സംയുക്തമായി കൊട്ടാരക്കരയിൽ വീടില്ലാത്ത ഒരു വ്യക്തിക്ക് വീട് നിര്‍മ്മിച്ചു നൽകുന്നു.

കേരളത്തിൽ നൂറു കണക്കിനു നിർധന കുടുംബങ്ങളാണ് സ്വന്തമായി ഒരു കിടപ്പാടം ഇല്ലാതെ അന്തിയുറങ്ങാൻ വിഷമിക്കുന്നത്. ചിലർ കൈക്കുഞ്ഞുങ്ങളുമായി കോരിച്ചൊരിയുന്ന മഴയത്തും , വെയിലത്തും കടത്തിണ്ണകളിലാണ് ജീവിക്കുന്നത്. അങ്ങനെ അതിജീവനത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന സഘടനകളിൽ മുഖ്യ സ്ഥാനമാണ് വെസ്‌ചെസ്റ്റർ മലയാളി അസ്സോസിയേഷനുള്ളത്.

വീടു നിർമ്മാണത്തിനായി സ്വന്തമായി കഴിവില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നൽകുവാനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും അർഹരായ ഒരു കുടുംബത്തിന് ആദ്യമായി ഒരു ഭവനം അനുവദിക്കുക എന്നതാണ് അസോസിയേഷന്റെ ഇപ്പോഴത്തെ ലക്ഷ്യം. വീടില്ലാത്തവരുടെ “സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതവും മുന്നോട്ട് കൊണ്ടുപോകുവാൻ കൈത്താങ്ങാവുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. നിസ്വാർഥമായി ചാരിറ്റി പ്രവർത്തനം നടത്തുന്ന സംഘടനകളില്‍ മുഖ്യ സ്ഥാനം വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷനുണ്ട്.

വ്യക്തി-രാഷ്ട്രീയ-മത ചിന്തകൾക്കതീതമായി മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നേതൃത്വവും അതിനനുസരിച്ച് പ്രവർത്തിക്കുന്ന പ്രവർത്തകരുമാണ് അസ്സോസിയേഷന്റെ ശക്തിയും ഊർജ്ജവും. സാമൂഹിക പ്രതിബദ്ധതയുള്ള പല കാര്യങ്ങളും ചെയ്യാൻ ഈ അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്. നിസ്വാർഥരായ കാരുണ്യ പ്രവർത്തകർക്ക് സമൂഹം നൽകി വരുന്ന അംഗീകാരമാണ് അസോസിയേഷന്റെ എപ്പോഴെത്തെയും കരുത്ത്.

കൊച്ചുമ്മൻ ജേക്കബ് വളരെ അധികം ചാരിറ്റി പ്രവർത്തങ്ങൾ നടത്തുകയും, പാവപ്പെട്ടവരുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു. രണ്ടു തവണ പ്രസിഡന്റും അസോസിയേഷന്റെ ചാരിറ്റി പ്രവർത്തങ്ങൾക്ക് എന്നും നേതൃത്യം നൽകുകയും, പലർക്കും വീടുകൾ വെച്ച് നൽകുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ ഇങ്ങനെ ഒരു പ്രവർത്തനത്തിന് നേതൃത്വം നൽകുവാൻ ടെറൻസൺ തോമസിനെ അസ്സോസിയേഷൻ ചുമതലപ്പെടുത്തുകയായിരുന്നു.

കൊച്ചുമ്മൻ ജേക്കബിന്റെ സ്മരണ അസോസിയേഷന്റെ പ്രവർത്തങ്ങളിൽ എന്നും ഉണ്ടാകുമെന്നും, അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ ഇതിനേക്കാൾ ഉപരി മറ്റൊരു ചാരിറ്റി പ്രവർത്തനം നടത്താനില്ലന്നും പ്രസിഡന്റ് ഡോ. ഫിലിപ്പ് ജോർജ്, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ഷോളി കുമ്പിളുവേലിൽ, ട്രഷർ ഇട്ടൂപ്പ് ദേവസ്യ, ജോയിന്റ് സെക്രട്ടറി കെ.ജി. ജനാർദ്ദനൻ , ട്രസ്റ്റീ ബോർഡ് ചെയർമാൻ എം.വി. കുര്യൻ എന്നിവർ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News