ഇന്നത്തെ രാശിഫലം (ജനുവരി 22, ഞായര്‍)

ചിങ്ങം: ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. ജോലിസ്ഥലത്ത് സഹപ്രവർത്തകർ അനിഷ്‌ടം കാണിക്കുകയും നിസ്സഹകരിക്കുകയും ചെയ്‌തേക്കാം. കാര്യങ്ങൾ ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടാകാം. എതിരാളികൾ കൂടുതൽ പ്രതിബന്ധങ്ങളുണ്ടാക്കിയേക്കും. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടിൽനിന്നുള്ള ചീത്ത വാർത്ത നിങ്ങളെ ഉത്കണ്ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. നിരാശയ്ക്ക് കീഴടങ്ങരുത്.

കന്നി: ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങൾ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഭൗതിക ചർച്ചകളിൽ നിന്ന് അകന്നുനിൽക്കുക. ഊഹക്കച്ചവടത്തിനും മുതൽമുടക്കിനും ഇന്ന് അനുയോജ്യമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂർവം സമയം ചെലവിടും.

തുലാം: മാനസിക സംഘർഷത്തിൻറെയും അതിവൈകാരികതയുടെയും ദിവസമാണ്. പ്രതികൂലചിന്തകൾ നിങ്ങളെ നിരാശനാക്കാം. കുടുംബ പ്രശ്‌നങ്ങൾ ഉത്കണ്‌ഠയുളവാക്കും. യാത്രയ്ക്ക് ശുഭകരമായ ദിവസമല്ല. കുളങ്ങൾ, കിണറുകൾ, നദികൾ എന്നിവയിൽ നിന്ന് അകന്ന് നിൽക്കുക. ഉറക്കമില്ലായ്‌മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ, വസ്‌തു തർക്കങ്ങളിൽ നിന്ന് അകന്നുനിൽക്കുക.

വൃശ്ചികം: ദിവസം മുഴുവൻ ഉത്സാഹവും ഉന്മേഷവും തോന്നും. പുതിയ പദ്ധതികളും പ്രവർത്തനങ്ങളും വന്നുചേരും. സഹപ്രവർത്തകർ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനെയോ ബന്ധുവിനേയോ കണ്ടുമുട്ടാൻ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങൾ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം ഉറപ്പ്. ഒരു ചെറിയ യാത്രയ്ക്കും സാധ്യത.

ധനു: സമ്മിശ്ര വികാരങ്ങൾ മനസിൻറെ വ്യക്തതയെ പ്രതികൂലമായി ബാധിച്ചേക്കാം. ആലോചിച്ച് സാവകാശം ഉറച്ച നിലപാട് എടുക്കുക. അല്ലെങ്കിൽ അനിശ്ചിതത്വവും വർദ്ധിപ്പിച്ച ജോലിഭാരവും കൂടുതൽ ചെലവുകളും നിങ്ങളെ ധർമ്മസങ്കടത്തിലാഴ്ത്തും. നിങ്ങളുടെ ഉത്കണ്ഠാകുലമായ മാനസികാവസ്ഥ കാരണം വീട്ടിലും ആസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. പിരിമുറുക്കം ഒഴിവാക്കി ശാന്തത കൈക്കൊള്ളുക.

മകരം: ഇന്ന് ചെറിയ അപകടങ്ങൾക്ക് സാധ്യത. ഇത്തൊഴിച്ചാൽ ഈ ദിനം സന്തോഷാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. ജോലിയിൽ നിങ്ങൾക്ക് അഭിനന്ദനം ലഭിക്കുകയും ഇത് അപ്രതീക്ഷിതമായ ജോലിക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യാൻ സാധ്യത. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും കൂടിക്കാഴ്‌ച നടത്തും.

കുംഭം: ഇന്ന് ജാമ്യം നിൽക്കുകയോ സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുകയോ ചെയ്യരുത്. നിങ്ങൾ മർക്കടമുഷ്‌ടി പ്രകടിപ്പിക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. എന്തിലെങ്കിലും പണം മുടക്കുന്നതുനുമുമ്പ് രണ്ടുവട്ടം ആലോചിക്കുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കാത്ത പ്രശ്‌നങ്ങളിൽ ഇടപെടരുത്. തെറ്റായ ചിന്തകൾക്കും പ്രേരണകൾക്കും വഴങ്ങരുത്.

മീനം: സൗഹൃദങ്ങൾ നിങ്ങൾക്ക് ഗുണകരമാകും. സുഹൃത്തുക്കളേയും സഹപ്രവർത്തകരേയും സത്കരിക്കാൻ വേണ്ടി പണം ചെലവഴിക്കും. സമൂഹ്യ പ്രവർത്തനങ്ങളിൽ പ്രത്യേക താത്പര്യം കാണിക്കും. മുതിർന്നവരും മേലധികാരികളും ആയി ഒത്തുചേരാൻ എല്ലാ സാധ്യതകളും ഉണ്ട്. ഇന്ന് നിങ്ങൾ ഏർപ്പെട്ടേക്കാവുന്ന കരാറുകൾ ഭാവിയിൽ വളരെ പ്രയോജനപ്രദമാകും. കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും സന്തോഷ വാർത്ത വന്നെത്തും. കുട്ടികൾ ഭാഗ്യം കൊണ്ടുവരും. അപ്രതീക്ഷിത സമ്പത്ത് വന്നുചേരും. ഒരു ഉല്ലാസ യാത്രയ്ക്ക് സാധ്യത കാണുന്നു.

മേടം : ഇന്ന് നിങ്ങൾ സമ്മർദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്. കാരണം, അത് നിങ്ങളുടെ കഴിവുകളെ പൂർണമായും  പുറത്തുകൊണ്ടുവരും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകർക്ക് നിങ്ങൾക്ക് മികച്ച പരിശീലനം നൽകും. ചില കാര്യങ്ങളിൽ നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഫലം ലഭിക്കണമെന്നില്ല.

ഇടവം: ഒരു പുതിയ ജോലി ഏറ്റെടുക്കുകയോ അല്ലെങ്കിൽ പുതിയ പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയോ ചെയ്യാൻ കഴിയും. ക്ഷേത്ര സന്ദർശനം നടത്തും. ഒരു ദീർഘയാത്രയ്ക്കും കഴിയും. വിദേശയാത്രയ്ക്കുള്ള അവസരമുണ്ടാകാനും സാധ്യത. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.

മിഥുനം: ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങൾക്ക് അനുകൂലമായിരിക്കുകയില്ല. അൽപം പോലും ജാഗ്രത നിങ്ങൾ കൈവിടരുത്. നിങ്ങളുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുക. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാക്കുക. യാത്രയിൽ നിന്നും അപരിചിതരിൽ നിന്നും വിട്ടുനിൽക്കുക. ചികിത്സ നടപടിക്രമങ്ങൾ നീട്ടിവയ്ക്കുക. തർക്കങ്ങൾക്കും, കലഹങ്ങൾക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. നിങ്ങൾ അകാരണമായി മറ്റുള്ളവരോട് കയറും. പിന്നീട് ഖേദിക്കേണ്ടിവരുന്ന വാക്കുകൾ നിങ്ങൾ ഉപയോഗിക്കാതിരിക്കുക. മനസ് ശാന്തമാക്കാൻ ധ്യാനിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക.

കർക്കടകം: കളിയും ചിരിയും തമാശകളും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. വിദേശികളെ കണ്ടുമുട്ടാൻ ഇടയുണ്ട്. ഉല്ലാസത്തിനും വിനോദത്തിനും പുതുവസ്ത്രങ്ങൾ വാങ്ങാനുമായി പണം ചെലവഴിക്കും. നല്ല ഭക്ഷണം, നല്ല സൗഹൃദം, ഉല്ലാസകരമായ കാർ യാത്ര എന്നിവ ഇന്നത്തെ ആസ്വാദ്യമാകും. നിങ്ങളുടെ മാന്യതയും പ്രശസ്‌തിയും പുതിയ ഉയരങ്ങൾ തേടും. നല്ല ലാഭം, തൃപ്‌തികരമായ ആരോഗ്യം എന്നിവയും ഇന്നുണ്ടാകും.

Print Friendly, PDF & Email

Leave a Comment

More News