ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ അപ്ഡേറ്റുകൾ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റർ ഇന്ന് റിലീസായി. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ടൈറ്റിലിൽ ഇറങ്ങിയ പോസ്റ്ററിൽ വിജയുടെ തീപ്പൊരിപ്പാറിക്കുന്ന ലുക്ക് അതിഗംഭീരമാണ്.സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.
More News
-
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നും, തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം,... -
ഇന്ത്യന് ഭരണാധികാരികളുടെ ‘തന്ത്രവും വാക്ചാതുര്യവും’ ലോകം തിരിച്ചറിയണമെന്ന് പാക്കിസ്താന്
ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി പാക്കിസ്താനെ തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ കാര്യങ്ങൾ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യാനും പാക്കിസ്താന്... -
സൈനിക രഹസ്യങ്ങൾ ചോർത്തിയതിന് ഓസ്ട്രേലിയയിലെ ‘അഫ്ഗാൻ ഫയൽസ്’ വിസിൽ ബ്ലോവർക്ക് അഞ്ച് വർഷം തടവ്
അഫ്ഗാനിസ്ഥാൻ യുദ്ധത്തെക്കുറിച്ചുള്ള രഹസ്യ പ്രതിരോധ ഫയലുകൾ മോഷ്ടിച്ച് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന് ഒരു മുൻ സൈനിക അഭിഭാഷകനെ ഓസ്ട്രേലിയൻ ജഡ്ജി ചൊവ്വാഴ്ച...