പാലക്കാട്: സംഘടന ക്യാമ്പയിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ജനുവരി 20, 21 തിയതികളിൽ തൃശൂർ പെരുമ്പിലാവ് വെച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന തല സ്പോർട്സ് മീറ്റിന്റെ ലോഗോ പ്രകാശനം അർജുന അവാർഡ് ജേതാവ് മുരളി ശ്രീശങ്കർ നിർവഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടിക്ക് ലോഗോ കൈമാറിയാണ് ശ്രീശങ്കർ പ്രകാശനം നിർവഹിച്ചത്. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ, വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, ശ്രീശങ്കറിന്റെ അച്ഛനും പരിശീലകനുമായ മുരളി എന്നിവർ സംബന്ധിച്ചു.
More News
-
ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തില്‍ രക്തദാനം നടത്തി
പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ആസ്ഥാനത്ത് ഫിറോസ് എഫ് റഹ്മാൻ പതാക ഉയർത്തി... -
സി.എ.എ നടപ്പിലാക്കുന്നത് സംഘ്പരിവാറിൻ്റെ ഇലക്ഷൻ തന്ത്രം മാത്രമല്ല : ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
മലപ്പുറം : സി.എ.എ നിയമം നടപ്പിലാക്കുന്നത് ഇലക്ഷൻ തന്ത്രം മാത്രമല്ല അത് സംഘ്പരിവാറിൻ്റെ വംശഹത്യ പദ്ധതിയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ആഹ്വനം ചെയ്തു.... -
മുടങ്ങിക്കിടക്കന്ന ഇ ഗ്രാന്റുകൾ ഉടൻ വിതരണം ചെയ്യണം: കെ.എം ഷെഫ്രിൻ
പാലക്കാട്: സംസ്ഥാനത്ത് രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന പിന്നോക്ക വിഭാഗം വിദ്യാർത്ഥികളുടെ ഇ ഗ്രാന്റുകൾ ഉടൻ വിതരണം ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന...