കവി സച്ചിതാനന്ദൻ കാപട്യത്തിന്റെ മുഖം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റെ തുടർ ഭരണം കേരളത്തിന്‌ ഗുണകരമല്ലെന്നും ബംഗാളിലെ അനുഭവം പാർട്ടിക്ക് ഉണ്ടാകുമെന്നുമുള്ള കവി സച്ചിതാനന്ദന്റെ അഭിപ്രായം, സ്ഥല ജല വിഭ്രാന്തി മൂലമുള്ള ജൽപ്പനമായി കണക്കാക്കിയാൽ മതിയെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു.

ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി സ്ഥാനം ലഭിച്ച അദ്ദേഹം, ഗവണ്മെന്റ്കൾ മാറിയിട്ടും ബി.ജെ.പി സർക്കാർ വന്നിട്ടും മാറാതെ പത്ത് വർഷം സെക്രട്ടറിയായി തുടർന്നു. അത് സാംസ്കാരിക രംഗത്തെ ദുഷിപ്പിക്കലാണെന്ന് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടോ.

നിലവിൽ കേരള സാഹിത്യ ആക്കാദമിയുടെ പ്രസിഡന്റ്‌ ആയി രണ്ടാം ടേമിലും തുടരുന്നത് ഈ അഭിപ്രായം ഉള്ള വ്യക്തിക്ക് ഭൂഷണമാണോ.

സ്വന്തം കാര്യത്തിൽ ഒഴികെ മറ്റെല്ലാ കാര്യത്തിലും സൗജന്യമായി ഉപദേശവും നിർദേശവും നൽകുന്ന രീതി, ഇത്തരം കപട ബുദ്ധിജീവികൾ ഉപേക്ഷിക്കണം: കേരള സംഗീത നാടക അക്കാദമിയുടെ മുൻ സെക്രട്ടറി കൂടിയായ ആനന്ദകുമാർ പറഞ്ഞു.

Leave a Comment

More News