കൊച്ചി: സിപിഐഎമ്മിന് മൂന്നാം തവണയും അധികാരം വേണ്ടെന്ന കവി കെ സച്ചിദാനന്ദന്റെ പരാമർശം മന്ത്രി പി രാജീവ് തള്ളി. മൂന്നാം തവണയും അധികാരം വേണ്ടെന്ന് പറയുന്നവർ ബിജെപിയെ കൊണ്ടുവരാൻ വാതിൽ തുറക്കാൻ ശ്രമിക്കുകയാണെന്നും തുടര്‍ഭരണമാണ് കേരളം ഈ അവസ്ഥയിലെത്തിയതിന് കാരണമെന്നും പി രാജീവ് പറഞ്ഞു.
പാർട്ടി വീണ്ടും മെച്ചപ്പെടണമെന്ന് ചിലർ ആഗ്രഹിക്കുന്നു. അഭിപ്രായങ്ങളിൽ നിന്ന് എന്താണ് സ്വീകരിക്കേണ്ടതെന്ന് അവർ നോക്കുന്നു. വിമർശനങ്ങൾ കണക്കിലെടുത്താണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. ഭരണതുടർച്ച വേണ്ടെന്ന് പറയുന്നവർ ബിജെപിയെ കൊണ്ടുവരാനുള്ള വാതിൽ തുറക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് വിമർശിച്ചു.
ഇടതുപക്ഷം തുടർന്നില്ലെങ്കിൽ സംസ്ഥാനം പുതിയൊരു യുഗത്തിലായിരിക്കില്ല, മറിച്ച് അരാജകത്വത്തിലേക്കും പ്രാകൃതാവസ്ഥയിലേക്കും പോകും. കോൺഗ്രസ് തോറ്റാൽ അവർ ബിജെപിയായി മാറുമെന്ന ഭയമുണ്ടെന്ന് പറയപ്പെടുന്നു. അവർ വിജയിച്ചാൽ സർക്കാർ തന്നെ ബിജെപിയായി മാറുമെന്നും മന്ത്രി വിമർശിച്ചു. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ കോൺഗ്രസിന്റെ ആഖ്യാനത്തെക്കുറിച്ച് ജാഗ്രത പാലിക്കണം. ബിജെപിക്ക് മുമ്പ് രാമരാജ്യം പറഞ്ഞത് കോൺഗ്രസാണ്. ബിജെപിയെ കൊണ്ടുവരാനുള്ള വാതിൽ തുറക്കപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
