കള്ളപ്പണം വെളുപ്പിക്കൽ കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തില്‍ പ്രശസ്ത മലയാള നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്ഥാവര സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ബുധനാഴ്ച (ഫെബ്രുവരി 18, 2026) ഔദ്യോഗിക വൃത്തങ്ങളാണ് ഈ വിവരം അറിയിച്ചത്.

‘സേവ് ബോക്സ്’ എന്ന ‘ഓൺലൈൻ ബിഡ്ഡിംഗ്’ ആപ്ലിക്കേഷൻ വഴി ചില വ്യക്തികളെ വഞ്ചിച്ചുവെന്നാരോപിച്ച് 2025 ഡിസംബറിൽ ഇ ഡി ജയസൂര്യയേയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. ഈ നിക്ഷേപ പദ്ധതി നടത്തുന്നത് സ്വാതി റഹീം എന്ന വ്യക്തിയാണെന്ന് പറയപ്പെടുന്നു.

നാല് എഫ് ഐ ആറുകളാണ് ഈ കേസില്‍ തൃശൂർ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു. ജയസൂര്യ “സ്വീകരിച്ച” കേരളത്തിലെ 39.01 ലക്ഷം രൂപ വിലമതിക്കുന്ന ഒരു സ്ഥാവര സ്വത്ത് കണ്ടുകെട്ടാൻ ചൊവ്വാഴ്ച കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

പ്രസ്തുത നിക്ഷേപ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. അതിന് പ്രതിഫലമായി ജയസൂര്യയ്ക്ക് റഹീം കുറച്ച് പണം നൽകിയതായി വൃത്തങ്ങൾ പറഞ്ഞു.

Leave a Comment

More News