ദോഹ (ഖത്തര്‍): സ്റ്റുഡൻസ് ഇന്ത്യ ഖത്തറും ഗേൾസ് ഇന്ത്യ ഖത്തറും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക കൈമാറ്റ പരിപാടിയായ ദോഹ ബുക്ക് ഷെൽഫ് പോസ്റ്റർ പ്രകാശനം ചെയ്തു. ഖത്തറിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിലെയും ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഉപയോഗിച്ച പുസ്തകങ്ങൾ കൈമാറുന്ന പദ്ധതിയാണ് ദോഹ ബുക്ക് ഷെൽഫ്.
siq.cicqatar.org എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടൽ മുഖേനയാണ് പാഠപുസ്തക കൈമാറ്റം നടക്കുക. ഉപയോഗിച്ച പുസ്തകം കൈവശമുള്ളവർക്ക് പുസ്തകം സംഭാവന ചെയ്യാനും, ഈ അധ്യായന വർഷത്തേക്ക് ഉപയോഗിച്ച പുസ്തകം ആവശ്യമുള്ളവർക്ക് പുസ്തകം ആവശ്യപ്പെടാനും പോർട്ടലിൽ സൗകര്യമുണ്ട്. പുസ്തകം ആവശ്യമുള്ളവർ പോർട്ടലിലെ ഫൈൻഡ് ബുക്സ് എന്ന ഓപ്ഷൻ ഉപയോഗിച്ച് റിക്വസ്റ്റ് ചെയ്താൽ സംഭാവന നൽകിയവർക്ക് പോർട്ടലിൽ നിന്നും റിക്വസ്റ്റ് സംബന്ധമായ മെസ്സേജ് ലഭിക്കും. റിക്വസ്റ്റ് പരിശോധിച്ച് റിക്വസ്റ്റിന് അംഗീകാരം കൊടുക്കുന്നത് കൂടി സംഭാവന നൽകിയ ആൾക്കും ആവശ്യക്കാർക്കും വാട്സ്ആപ്പ് വഴി ബന്ധപ്പട്ട് പുസ്തകം കൈമാറ്റം ചെയ്യാൻ സാധിക്കും.
ദോഹ ബുക്ക് ഷെൽഫ് പോസ്റ്റർ റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ, സി സാദിഖ് അലി, എ. എം ശുകൂർ, സ്റ്റുഡൻസ് ഇന്ത്യ ഖത്തർ ഭാരവാഹികളായ അമൻ ഷഹീൻ,ഫൈഹാൻ, ഗേൾസ് ഇന്ത്യ ഖത്തർ ഭാരവാഹികളായ നഷ് വ ഇബ്രാഹിം, അയിഷ ഗാലിബ്, ഹയ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
