വാടാനപ്പള്ളിയിൽ കിറ്റ് വിതരണം ചെയ്യാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ യു‌ഡി‌എഫ്-എല്‍‌ഡി‌എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ നടത്തിയ കിറ്റ് വിതരണം യുഡിഎഫ്-എൽഡിഎഫ് പ്രവര്‍ത്തകര്‍ സംയുക്തമായി തടഞ്ഞതായി റിപ്പോർട്ട്. വിതരണത്തിനായി ഏകദേശം 2,000 കിറ്റുകൾ കൊണ്ടുവന്നതായി എൽഡിഎഫ് ആരോപിച്ചു.

യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ സൂപ്പർ മാർക്കറ്റിന് മുന്നിൽ സംഘർഷാവസ്ഥ ഉടലെടുത്തു. നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതായും കഴിഞ്ഞ ദിവസം ഏകദേശം 1500 കിറ്റുകൾ വിതരണം ചെയ്തതായും അവർ ആരോപിച്ചു. യുവമോർച്ച നേതാവിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തിയതെന്നാണ് ആരോപണം.

കിറ്റ് വിതരണം വഴി രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുന്നതാണ് ബിജെപിയുടെ ശ്രമമെന്നും കഴിഞ്ഞ രണ്ട് ദിവസമായി ഇത്തരം പ്രവർത്തനം തുടരുകയാണെന്നും യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യത്തെ പണത്താൽ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ ആരോപിച്ചു. ശക്തമായ പ്രതിഷേധം തുടരുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഇതിന് മുമ്പ് ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റിലും സമാനമായി കിറ്റ് വിതരണം നടന്നിരുന്നു. ആ സംഭവത്തിൽ പൊലീസ് കേസെടുത്ത് കട സീൽ ചെയ്തിരുന്നു.

Leave a Comment

More News