തിരുവനന്തപുരം: കോൺഗ്രസ് വികസനം മുന്നോട്ട് വയ്ക്കുന്നില്ല, പക്ഷേ നുണകളാണ് അവർക്ക് പ്രധാനമെന്ന് നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ‘ഇന്ദിരാ ഗാരന്റി’ എന്നത് വെറും വ്യാജ ഗ്യാരന്റിയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുസ്ലീം ലീഗ് റിമോട്ട് കണ്‍ട്രോളിലൂടെയാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സിന് ഭരണം ലഭിച്ചാല്‍ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനവും ആറ് മന്ത്രി സ്ഥാനങ്ങളും നല്‍കാന്‍ കരാറുണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസും ലീഗും ഇതിന് ഉത്തരം നല്‍കണം. ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ കൊള്ളയിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പരാജയങ്ങളിലും കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. ഇത് സിപിഎം-കോണ്‍ഗ്രസ് കരാറിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒരു കരാറുണ്ട്, അതിന്റെ പേര് ഇന്ത്യ അലയൻസ് എന്നാണ്. സിപിഎമ്മും ബിജെപിയും തമ്മില്‍ കരാറിന്റെ സാധ്യതേയില്ല. കാരണം, സിപിഎമ്മിന്റെ അഴിമതി ഉയർത്തിക്കാട്ടിയ ഒരേയൊരു പാർട്ടി ബിജെപി മാത്രമാണ്, അതിനാൽ അവരുമായി ഒരു കരാറുണ്ടാക്കേണ്ട ആവശ്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
