എനിക്ക് വീട്ടിൽ ഉണ്ടാക്കിയ അച്ചാർ അയച്ചു തരാമെന്ന് എന്റെ സഹോദരി പറഞ്ഞു. എന്നാൽ ഞാൻ അത് വേണ്ടെന്ന് വെച്ചു.
അന്ന് എനിക്ക് 24 വയസ്സായിരുന്നു. ന്യൂയോർക്കിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. ലോകത്തിന്റെ അങ്ങേ അറ്റത്തു നിന്ന് എനിക്ക് അച്ചാർ വരുത്തേണ്ട കാര്യമില്ലായിരുന്നു. ഇവിടെ അച്ചാർ വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം അത് അയക്കാനുള്ള കൊറിയർ ചാർജിന് ആകുമല്ലോ എന്നതായിരുന്നു എന്റെ ചിന്ത…
മൂന്ന് വർഷത്തിന് ശേഷം, ഞാൻ ചെയ്ത കാര്യത്തെക്കുറിച്ച് ഒരു സൈക്കോളജിസ്റ്റ് പറഞ്ഞത് വായിക്കാൻ ഇടയായി. ഒരാൾ നിങ്ങളെ സഹായിക്കാൻ വരുമ്പോൾ അത് നിരസിക്കുന്നത് വെറും സഹായം വേണ്ടെന്ന് വെക്കലല്ല; മറിച്ച്, നിങ്ങൾക്ക് അവരെക്കൊണ്ട് ആവശ്യമുണ്ടെന്ന് തോന്നാനുള്ള അവരുടെ ആഗ്രഹത്തെയാണ് നിങ്ങൾ ഇല്ലാതാക്കുന്നത്.
1736-ൽ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഇത് കണ്ടെത്തിയിരുന്നു. പെൻസിൽവാനിയ നിയമസഭയിൽ അദ്ദേഹത്തെ വെറുക്കുന്ന ഒരു എതിരാളിയുണ്ടായിരുന്നു. അദ്ദേഹത്തെ സ്വാധീനിക്കാൻ ഫ്രാങ്ക്ലിൻ ഉപഹാരങ്ങൾ നൽകുന്നതിന് പകരം, ആ എതിരാളിയുടെ കൈവശമുള്ള ഒരു അപൂർവ്വ പുസ്തകം കടം ചോദിച്ചു. അയാൾ അത് നൽകി. പിന്നീട് അവർ ജീവിതകാലം മുഴുവൻ അടുത്ത സുഹൃത്തുക്കളായി.
ഇതിനെ ‘ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഇഫക്റ്റ്’ എന്ന് വിളിക്കുന്നു. ആളുകൾ നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ, അവർക്ക് നിങ്ങളോട് ഇഷ്ടമാണെന്ന് അവർ സ്വയം വിശ്വസിക്കുന്നു. അല്ലെങ്കിൽ പിന്നെ അവർ എന്തിനാണ് നിങ്ങളെ സഹായിക്കുന്നത്?
എനിക്ക് ആവശ്യമുണ്ടായതുകൊണ്ടല്ല സഹോദരി അച്ചാർ അയച്ചുതരാൻ ആഗ്രഹിച്ചത്. മറിച്ച്, എനിക്ക് എന്തെങ്കിലും ചെയ്തു തരാൻ കഴിഞ്ഞു എന്ന ആശ്വാസം സഹോദരിക്ക് ലഭിക്കാനായിരുന്നു അത്. ഞങ്ങളുടെ ഇടയിൽ സമുദ്രങ്ങൾ അകലമുണ്ടെങ്കിലും, എന്റെ ജീവിതത്തിൽ സഹോദരിക്ക് ഇപ്പോഴും ഒരു സ്ഥാനമുണ്ടെന്ന് അവർക്ക് തോന്നണമായിരുന്നു.
”ഞാൻ തനിയെ ചെയ്തോളാം” എന്ന് ഓരോ തവണ പറഞ്ഞപ്പോഴും, സഹോദരിയുടെ ആ സന്തോഷമാണ് ഞാൻ ഇല്ലാതാക്കിയത്.
ഏറെ വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഞാൻ പഠിച്ച പാഠം ഇതാണ്: ചെറിയ സഹായങ്ങൾ സ്വീകരിക്കുന്നത് നിങ്ങൾക്ക് അത്യാവശ്യമായത് കൊണ്ടല്ല. പകരം, നിങ്ങൾ സ്നേഹിക്കുന്നവർക്ക് അവരെ നിങ്ങളെ സഹായിക്കാൻ അനുവദിക്കുമ്പോൾ അവർക്ക് ലഭിക്കുന്ന പ്രാധാന്യത്തിന് വേണ്ടിയാണ്.
ഇപ്പോൾ ഈ എ.ഐ. യുഗത്തിൽ, പഴയ കൂട്ടുകാരോട് വാട്സാപ്പിൽ ടെക്സ്റ്റ് മെസ്സേജ് അയക്കുമ്പോഴും, വായിക്കുമ്പോൾ അത് കിട്ടിയെന്നും അതിനെ എൻജോയ് ചെയ്തു എന്ന റെസ്പോൺസ്, അവർ എന്നെ കരുതുന്നു എന്ന് തോന്നുന്ന ഒരു ചിന്ത…
ടാക്സി ~ ഊബർ വിളിക്കാൻ സൗകര്യമുണ്ടായിട്ടും ഒരു സുഹൃത്ത് നിങ്ങളെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വരാമെന്ന് പറഞ്ഞാൽ ശരി എന്ന് പറയുക.
നിങ്ങൾക്ക് തന്നെ ചായ ഉണ്ടാക്കാമെങ്കിലും പങ്കാളി അത് ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞാൽ സ്നേഹത്തോടെ സ്വീകരിക്കുക.
നിങ്ങളെ സ്നേഹിക്കുന്നവർ നിങ്ങളുടെ വലിയ പ്രശ്നങ്ങൾ പരിഹരിക്കാനല്ല ആഗ്രഹിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലെ ചെറിയ നിമിഷങ്ങളിൽ ഭാഗമാകാനാണ് അവർ കൊതിക്കുന്നത്. അതിന് അവരെ അനുവദിക്കുക.
നിങ്ങളുടെ സ്വന്തം സണ്ണി മാളിയേക്കൽ🌹
