ചിങ്ങം: ഇന്ന് നിങ്ങൾ മാറ്റിവച്ചിരുന്ന യാത്ര ചെയ്യാൻ താത്‌പര്യപ്പെടും. കുടുംബാംഗങ്ങളെയോ, വളരെ അടുത്ത സുഹൃത്തുക്കളെയോ യാത്രയിൽ ക്ഷണിക്കും. അവരുമായി പുതിയ പദ്ധതികൾ ചർച്ച ചെയ്യും. വളരെ ഊർജ്ജസ്വലമായ ഒരു ദിവസമാണ് ഇന്ന് നിങ്ങൾക്ക്.
കന്നി: ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്നങ്ങള്‍ നിങ്ങളുടെ മനസ്സിനെ അലട്ടിയേക്കാം. വസ്തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക.. പണച്ചെലവിന് അമിത സാധ്യത
തുലാം: ഇന്ന് നിങ്ങളുടെ എതിരാളികളെയും, ശത്രുക്കളെയും നിങ്ങളുടെ ബിസിനസ്സിലെ നേട്ടങ്ങളില് ആഗ്രഹമുള്ളവരാക്കി തീർക്കും. എന്നാൽ അവര് ഏതുവിധേനയും നിങ്ങളെ തകർക്കാൻ ശ്രമിക്കും. വളരെ സൂക്ഷിക്കണം. ഉൾക്കാഴ്ചയോടെ പ്രശ്നങ്ങൾ പരിഹരിക്കാനും നിങ്ങൾ ശ്രമിക്കണം. ആരോഗ്യവും വളരെ ശ്രദ്ധിക്കുക.
വൃശ്ചികം: ഇന്ന് ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കാര്യ തടസമാകും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തില അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാർമ്മിക വൃത്തികളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക.
ധനു: ചെറിയ നേട്ടങ്ങളിൽ പോലും നിങ്ങളിന്ന് സന്തോഷവാനാകും. നിങ്ങളുടെ കാഴ്ചപ്പാടും, മനോഭാവവും വളരെ വ്യത്യസ്‌തമായിരിക്കും. നിങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആരാധകരുമായി ഇടപെഴകാൻ സാധ്യത. ഒരു പൊതുചടങ്ങില്‍ ഇന്ന് വൈകുന്നേരം പങ്കെടുക്കേണ്ടി വന്നേക്കാം.
മകരം: ഇന്ന് വിവിധ സ്രോതസ്സുകളിലൂടെ പണം നിങ്ങളിലേക്ക് ഒഴുകി വരും. എന്നാൽ നിങ്ങളതെല്ലാം വളരെ വേഗന്ന് ചിലവാക്കിയേക്കാം. ചിലവ് നിയന്ത്രിക്കുക. ഇന്ന് മാനസികവും ശരീരികവുമായ ആരോഗ്യസ്ഥിതി ഏറ്റവും മികച്ച നിലയിലായിരിക്കും. നിങ്ങളുടെ വീട്ടില്‍ ഇന്ന് സൗഹാര്‍ദപരവും സ്നേഹപൂര്‍ണവുമായ സംഭാഷണങ്ങള്‍ക്ക് അവസരമുണ്ടാകും.
മീനം: വളരെ ഗംഭീരമായ ഒരു ദിവസമാണ് ഇന്ന് നിങ്ങൾക്ക്. എല്ലാ ജോലികളിലും കൃത്യമായി വളരെ നേരത്തെ പൂർത്തീകരിക്കും. പ്രിയപ്പെട്ടവരോടുകൂടി സമയം ചിലവഴിക്കും. ഉച്ചക്കുശേഷം ബിസിനസ് മീറ്റിങ്ങുകളോ കുടുംബകാര്യങ്ങളോ വന്നേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.
മേടം: ഇന്ന് നിങ്ങൾ സന്തോഷവാനായി കാണപ്പെടും. സാമൂഹിക അന്തസ്, പ്രശസ്തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും. സമൂഹത്തിലെ നിങ്ങളുടെ നില ഉയരുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക.
ഇടവം: ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുക. അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര സംഘടിപ്പിക്കുക. തൊഴിൽ ജീവനക്കാർക്കും സ്ഥാപനജോലിക്കാർക്കും അവരുടെ തൊഴിലിലോ ധനത്തിലോ ഒരു വർധനവ് പ്രതീക്ഷിക്കാം.
മിഥുനം: ചെറിയ നേട്ടങ്ങളിൽ പോലും നിങ്ങളിന്ന് സന്തോഷവാനാകും. ദിവസം മുഴുവൻ ആവേശഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടുക, പ്രിയപ്പെട്ടവരോടുകൂടി സമയം ചിലവഴിക്കുക, എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ഇന്ന് മുഴുവൻ നിങ്ങൾക്ക് ഉചിതമായ ദിവസം തന്നെയാണ്.
കര്‍ക്കടകം: ജോലിയിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കും. ഇന്ന് നടക്കുന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ മനസ്സ് തയ്യാറായിരിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങും.
