“ആ ലിസ്റ്റ് വ്യാജം”: താന്‍ ഹൈക്കമാന്റിന് സമര്‍പ്പിച്ച ലിസ്റ്റെന്ന് പറഞ്ഞ് ഇംഗ്ലീഷ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് വ്യാജമാണെന്ന് മുകുള്‍ വാസ്നിക്

ന്യൂഡൽഹി: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കേരളത്തിലെത്തിയ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. രാവിലെ ഇരുവരും ഖാർഗെയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് അദ്ദേഹത്തിന് കൈമാറിയത്. റിപ്പോർട്ട് പരിശോധിച്ച് ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് അജയ് മാക്കൻ പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.
എംഎൽഎമാരുടെ പേരും അതിന് നേരെയുള്ള കോളത്തിൽ ഇവർ ആരെ പിന്തുണയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്ന വിവരവും അടങ്ങിയ മുകുൾ വാസ്നികിന്റെ കൈവമുണ്ടായിരുന്ന ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ പത്തോളം എംഎൽഎമാരുടെ പേരുകൾ കാണാം. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി. സിദ്ധിഖ് എന്നീ എംഎൽഎമാരുടെ പേരുകൾ ഇതിൽ കൃത്യമായി കാണാൻ കഴിയും. ഐസി ബാലകൃഷ്‌ണൻ്റെ പേരിന് നേരെ കെ.സി, ആർ.സി എന്നെഴുതിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിന് നേരെ എല്ലാം കെ.സി. എന്ന് മാത്രമാണ് ഉള്ളത്. കെ.സി എന്നത് കെ.സി. വേണുഗോപാലും ആർ.സി. എന്നത് രമേശ് ചെന്നിത്തലയും ആണെന്നാണ് സൂചന.

എംഎൽഎമാരുടെ പേരുകളും അവർ ആരെ പിന്തുണയ്ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളും അടങ്ങിയ ഒരു പട്ടികയാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്.പത്ത് എംഎൽഎമാരുടെ പേരുകളാണ് പട്ടികയിൽ ഉള്ളത്. എംഎൽഎമാരായ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ് എന്നിവരുടെ പേരുകൾ അതിലുണ്ട്. ഐ.സി. ബാലകൃഷ്ണന്റെ പേരിനെതിരെ കെ.സി.യും ആർ.സി.യും എഴുതിയിട്ടുണ്ട്. മറ്റ് എല്ലാ എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചു.

Leave a Comment

More News