മലപ്പുറം: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ ചോർത്തിയ നടപടി ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
തുടരെ ആവർത്തിക്കുന്ന പരീക്ഷാ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേടാണ്, രാജ്യത്ത് ഇരുപത്തി നാല് ലക്ഷം വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങളെ ഇല്ലാതാക്കാനാണ് വിദ്യാഭ്യാസ മാഫിയകളുമായി ചേർന്ന് ഈ ക്രിമിനലുകൾ ശ്രമിച്ചിട്ടുള്ളത് പരീക്ഷ നടത്തിപ്പിലെ വീഴ്ചയും, അഴിമതിയും വെച്ച് പൊറുപ്പിക്കാൻ ആവില്ലെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.
മലപ്പുറം കുന്നുമ്മൽ നടന്ന പ്രകടനവും പ്രതിഷേധ സംഗമവും സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അമീൻ യാസിർ വൈസ് വൈസ് പ്രസിഡന്റ്മാരായ അജ്മൽ ഷഹീൻ, സാബിറ ശിഹാബ്, സുജിത് അങ്ങാടിപ്പുറം സെക്രട്ടറിമാരായ ജംഷീർ ചെറുകോട്, ഷബീർ പി.കെ, ഷിബിലി മസ്ഹർ, മാഹിർ വികെ, ഹംന സി എച്ച്, സമാഈമാൻ,ഷാറൂൻ അഹമ്മദ്, ഫായിസ് കെ. എ, എന്നിവർ പങ്കെടുത്തു.
