മർകസ് ഹൈസ്കൂളിൽ ‘ചിങ്കാരി’ ഉറുദു ക്ലബ് ഉദ്ഘാടനം

കാരന്തൂർ: വിദ്യാർഥികൾക്കിടയിൽ ഉറുദു പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി മർകസ് ബോയ്സ് ഹൈസ്കൂളിൽ ‘ചിങ്കാരി’ ഉറുദു ക്ലബ് പ്രവർത്തനമാരംഭിച്ചു. മർകസ് അക്കാദമിക്ക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഉറുദു ഭാഷയുമായി ബന്ധപ്പെട്ട് സമഗ്രമായ വൈജ്ഞാനിക-കലാ-സാഹിത്യ പദ്ധതികളാണ് ഈ അധ്യയന വർഷം ആസൂത്രണം ചെയ്തിട്ടുള്ളത്.

ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് ഷമീം കെ കെ, അധ്യാപകരായ  സലീം സഖാഫി, പികെ അബൂബക്കർ, മുഹമ്മദ് അഷ്‌റഫ്, ഫസൽ അമീൻ, ഉമൈർ ബുഖാരി,  നവാസ് സഖാഫി സംസാരിച്ചു.

Leave a Comment

More News