രാശിഫലം (11-07-2026 ശനി)

ചിങ്ങം: ക്രിയാത്മക ഊര്‍ജ്ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് സമൂഹിക അംഗീകാരവും നല്‍കും. നിങ്ങളുടെ പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നി: പ്രാര്‍ത്ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കുക. സുഹൃത്തുക്കളെ , പ്രത്യേകിച്ചും വനിതകളെ കണ്ടുമുട്ടുന്നതും, സഹോദരങ്ങളുടെ പിന്‍തുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പോക്കാൻ നല്ല സമയം. വിദൂരദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് സംതൃപ്‌തി നല്‍കും.

തുലാം: മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. സൂക്ഷിക്കേണ്ടതുണ്ട്.

വൃശ്ചികം: സുഹൃത്തുക്കളെ കണ്ടുമുട്ടൂ. അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കൂ. ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.

ധനു: ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. ശാരീരികവും മാനസികവുമായ ആരോഗ്യം നല്ലതായിരിക്കും. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.

മകരം: അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാദ്ധ്യത. ഒന്നുകില്‍ മാനസിക പ്രതിസന്ധിയും തീരുമനമെടുക്കാനുള്ള കഴിവില്ലായ്‌മയും, അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും, നിങ്ങളെ അസ്വസ്ഥനാക്കും. ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥക്കും മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

കുംഭം: നിങ്ങളുടെ കടുംപിടുത്തവും പ്രതികൂലചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ അരോഗ്യത്തിന് ഹാനികരമായേക്കാം. കുടുംബ ജീവിതത്തിനും സമൂഹത്തിലെ നിങ്ങളുടെ അന്തസ്സിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. അമ്മയില്‍നിന്ന് നേട്ടം വന്നുചേരും.

മീനം: നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് നിങ്ങള്‍ തീരുമാനങ്ങളെടുക്കുക, അവ താമസിയാതെ യാഥാര്‍ത്ഥ്യമാകും. നിങ്ങളുടെ അനുകൂല മനോഭാവവും, നിശ്ചയദാര്‍ഢ്യവും, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും നിങ്ങളുടെ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസിക യാത്ര അസൂത്രണം ചെയ്യുക. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കും.

മേടം: നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. മനസ്സ് പലവിധ പ്രശ്‌ന ങ്ങള്‍കൊണ്ട് പ്രത്യേകിച്ചും ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്നതുകൊണ്ട് — അസ്വസ്ഥമായിരിക്കും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ഇന്ന് നിങ്ങളുടെ മധുരമായ വാക്‌ചാതുരി ശരിക്കും പ്രയോജനപ്പെടുത്തുക. വനിതാ സഹപ്രവര്‍ത്തകരുമായി സന്തോഷപൂര്‍വം ഇടപഴകുന്നത് നിങ്ങളുടെ മനോഭാവത്തിന് ലാഘവം വരുത്തും.

ഇടവം: ഇന്ന് ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌തു തീര്‍ക്കാന്‍ നിങ്ങൾക്ക് സാധിക്കും. ധനപരമായ കാര്യങ്ങളിലും നിങ്ങൾക്ക് ഇന്നൊരു ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും.

മിഥുനം: നയിക്കപ്പെടുകയും,ആഞ്ജകൾ നൽകുകയും ചെയ്യുന്ന ഒരാളായി പൊതുസമൂഹം നിങ്ങളെ കാണുന്നു. ശരിക്കും നിങ്ങളുടെ ഹൃദയം എന്ത്‌ ആഗ്രഹിക്കുന്നുവോ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉത്തരം കിട്ടാതെ അവശേഷിച്ചിരുന്ന സംശയങ്ങളിൽ ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക്‌ കഴിയും.

കര്‍ക്കടകം: നിങ്ങളുടെ ഊര്‍ജ്വസ്വലതയും അനുകൂലഭാവവും ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങളെ പ്രാപ്‌തനാക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ക്ക് യോഗം. വരുമാനം ഗണ്യമായി വര്‍ദ്ധിക്കും. ധനസമാഹരണത്തിന് പറ്റിയ സമയം. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ ഇന്ന് കണ്ടു മുട്ടുന്നത് നിങ്ങളുടെ ഉല്ലാസഭരിത മനോഭാവത്തിന് മറ്റൊരു കാരണമാകാം.

Leave a Comment

More News