സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മതർ കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് ഫെഡറല്‍ ജൂറി; അധിക ശിക്ഷ ലഭിക്കാന്‍ സാധ്യത

വാഷിംഗ്ടണ്‍: പ്രശസ്ത ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ച അമേരിക്കന്‍ പൗരന്‍ ഹാദി മതറിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. അന്താരാഷ്ട്ര ഭീകരതയില്‍ ഏര്‍പ്പെട്ടതിനും നിരോധിത ലെബനീസ് ഭീകര സംഘടനയായ ഹിസ്ബുള്ളയ്ക്ക് പിന്തുണ നല്‍കിയതിനും ന്യൂയോര്‍ക്കിലെ ഒരു ഫെഡറല്‍ ജൂറി അയാളെ കുറ്റക്കാരനാണെന്ന് വിധിച്ചു.

സൽമാൻ റുഷ്ദിയെ ആക്രമിച്ചതിന് 24 കാരനായ ഹാദി മതർ ഇതിനകം 25 വർഷത്തെ തടവ് അനുഭവിക്കുകയാണ്. എന്നാല്‍, പുതിയതും കൂടുതൽ ഗുരുതരവുമായ ഫെഡറൽ ഭീകരവാദ കുറ്റങ്ങൾ ചുമത്തിയാൽ അയാൾക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വന്നേക്കാം.

1989-ൽ ഇറാന്റെ അന്നത്തെ പരമോന്നത നേതാവ് സൽമാൻ റുഷ്ദിക്കെതിരെ പുറപ്പെടുവിച്ച മരണ ഫത്‌വയാണ് ഹാദി മതറിനെ പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ ശക്തമായ തെളിവുകൾ ഹാജരാക്കി. കൂടാതെ, ഈ ഫത്‌വ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2006-ൽ ഹിസ്ബുള്ളയുടെ മുൻ മേധാവി നടത്തിയ പ്രകോപനപരമായ പ്രസംഗവും അയാളെ വളരെയധികം സ്വാധീനിച്ചതായും പ്രൊസിക്യൂട്ടര്‍മാര്‍ കോടതിയെ ബോധിപ്പിച്ചു.

Leave a Comment

More News