ഒക്ലഹോമ:രാജ്യത്തെ ബീഫ് വിപണി വില സ്ഥിരപ്പെടുത്തുന്നതിനായി വിദേശ ഇറക്കുമതി ബീഫ് വിപണി വിലയേക്കാൾ 25% കുറഞ്ഞ നിരക്കിൽ വിൽക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാർ പ്രഖ്യാപിച്ചു. അടുത്ത 90 ദിവസത്തേക്കാണ് ഈ തീരുമാനം.
അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രസിഡന്റ് എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെക്കും. ക്വാട്ട താരിഫുകളൊന്നും ബാധകമായിരിക്കില്ല. കർഷകരെ സഹായിക്കാനാണ് ഈ പദ്ധതിയെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഒക്ലഹോമ കാറ്റിൽമെൻസ് അസോസിയേഷൻ ഇതിനെതിരെ രംഗത്തെത്തി.
സർക്കാർ വിപണിയിൽ ഇടപെടുന്നതിന് പകരം വില നിർണ്ണയം ഉപഭോക്താക്കൾക്കും ഉത്പാദകർക്കും വിടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഇടനിലക്കാരുടെ ഇടപെടൽ കാരണം ഈ വിലക്കുറവ് സാധാരണക്കാർക്ക് ലഭിക്കില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വരൾച്ചയും ഉയർന്ന ചെലവും കാരണം രാജ്യത്ത് കാലിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം.
