ശേഷിപ്പുകൾ (കവിത): ജയശങ്കര്‍ പിള്ള

കടന്നുപോയ കാലത്തിന്റെ കാൽപ്പാടുകൾ,
മുറ്റത്തെ മണ്ണിൽ ഇന്നും മായാതെ കിടക്കുന്നു.
പറഞ്ഞുതീരാത്ത വാക്കുകളുടെ നിശ്ശബ്ദത,
ചുവരുകളിൽ ഓർമ്മയായി തങ്ങിനിൽക്കുന്നു.
നോക്കി ചിരിച്ച മുഖങ്ങൾ ചിത്രങ്ങളായി മാറുന്നു.
തൊട്ടറിയാനാകാത്ത സ്നേഹം കാറ്റിൽ പാറിനടക്കുന്നു.
വീണുപോയ ഇലകൾ മരത്തിന്റെ കഥാവശേഷം പോലെ.
നമ്മൾ നടന്നുപോയ വഴികൾ നമ്മുടെ ഓർമ്മപൂകാളായ് മാറി.
ജീവിതം, ഒടുവിൽ ബാക്കിവയ്ക്കുന്നത്?!! .. മൗനം.
സ്നേഹിച്ച ഹൃദയങ്ങളിൽ ഒരു ചെറു വെളിച്ചം മാത്രം.
കാലത്തിന്റെ ശേഷിപ്പുകൾ …

Leave a Comment

More News