മുൻ ബ്ലൂ സ്റ്റാർ ടെക്നിക്കൽ കോളേജ് പ്രിൻസിപ്പാൾ സി ജി ജോസഫ് (തങ്കച്ചൻ-85) നിര്യാതനായി

ഡാളസ്: റാന്നി മക്കപ്പുഴ ചെറുവാഴകുന്നേൽ പരേതനായ സി പി ജോർജിന്റെ മകൻ സി ജി ജോസഫ് (തങ്കച്ചൻ -85) സെപ്റ്റംബർ 18 നു നിര്യാതനായി.

ഭാര്യ സൂസൻ ജോസഫ് എരുമേലി കനകപ്പുലം വള്ളപ്പുരക്കൽ കുടുംബാംഗമാണ്.

മക്കൾ: മെർലിൻ, മഞ്ജു.

എരുമേലി റാന്നി തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ബ്ലൂ സ്റ്റാർ ടെക്നിക്കൽ കോളേജ് പ്രിൻസിപ്പാൾ ആയി ദീർഘ കാലം സേവനം ചെയ്തിട്ടുണ്ട്.

1980-90 കാലഘട്ടത്തിൽ നൂറു കണക്കിന് വിദ്യാർഥികൾ ഈ സ്ഥാപനത്തിൽ പഠിച്ചു എ സി ടെക്‌നീഷൻമാരായി ഗൾഫിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ജോലി സമ്പാദിച്ചിട്ടുണ്ട്.

സംസ്കാരം പിന്നീട്.

Leave a Comment

More News