പൂക്കോട്ടുംപാടം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകണം: വെൽഫെയർ പാർട്ടി

മലവെള്ളപ്പാച്ചിലിൽ പെട്ട് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

മലപ്പുറം: പൂക്കോട്ടൂംപാടം ടികെ കോളനിയിൽ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം സർക്കാർ അടിയന്തരമായി അനുവദിക്കണമെന്നും ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ തുടർജീവിതത്തിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു.

മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട് സമാശ്വസിപ്പിക്കുകയും മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുകയും ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗം ബന്ന മുതുവല്ലൂർ, മഞ്ചേരി മണ്ഡലം പ്രസിഡന്റ് ഹനീഫ മാസ്റ്റർ, മഞ്ചേരി മുനിസിപ്പൽ പ്രസിഡന്റ് സ്വബാഹ് വാപ്പുട്ടി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വിടിഎസ് ഉമർ തങ്ങൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

Leave a Comment

More News