‘വെറുതെ പാടിയ പക്ഷി’ – പ്രകാശനം ചെയ്‌തു

പുന്നയൂര്‍ക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ കവിതാസമാഹാരം ‘വെറുതെ പാടിയ പക്ഷി’, കവി മധുസൂദനൻ നായർ സാഹിത്യ അക്കാദമി പ്രസിഡണ്ട് കല്പറ്റ നാരായണനു നൽകി പ്രകാശനം ചെയ്‌തു.

മഹാകവി നാലപ്പാട്ട് നാരായണ മേനോന്റെ 139-ാമത് ജന്മദിനത്തിൽ പുന്നയൂർക്കുളം, കുന്നത്തൂർ മന ഹെറിറ്റേജിൽ നടന്ന ചടങ്ങിൽ ടി. മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. പി.ആർ നാഥൻ, ആലങ്കോട് ലീലാ കൃഷ്ണൻ, ടി. കൃഷ്ണദാസ്, ഉമ്മർ അറക്കൽ, ബാഹുലേയൻ താമരശ്ശേരി, സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.

സതീഷ്‌കുമാർ എ.കെ. സ്വാഗതവും സരിത അശോകൻ നാലപ്പാട്ട് നന്ദിയും പറഞ്ഞു.

അബ്ദുൾ പുന്നയൂർക്കുളത്തിന്റെ നേതൃത്വത്തിൽ പുന്നയൂർക്കുളത്തും പരിസരത്തുമുള്ള എഴുത്തുകാരുടെ പുസ്തക പ്രദർശനവും നടന്നു.

Leave a Comment

More News