ഫ്ലൈദുബായ് വിമാനത്തിലെ സുരക്ഷാ സംഭവത്തിന് പിന്നാലെ ഇസ്രായേലിന് തിരിച്ചടി; യുഎസിലേക്കുള്ള വിസരഹിത യാത്രാ സൗകര്യം അനിശ്ചിതത്വത്തിൽ

ദുബായ്: ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ട സുരക്ഷാ സംഭവത്തെത്തുടർന്ന് ഇസ്രായേലിന്റെ വ്യോമയാന സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചകൾ കണ്ടെത്തിയാൽ ഇസ്രായേലി പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള വിസരഹിത യാത്രാ സൗകര്യത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ് വിസ ഒഴിവാക്കൽ പദ്ധതിയുടെ (Visa Waiver Program) നിബന്ധനകൾ ഇസ്രായേൽ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ അമേരിക്കൻ ഉദ്യോഗസ്ഥരുടെ സംഘം ഉടൻ രാജ്യം സന്ദർശിക്കുമെന്നാണ് സൂചന. ഇസ്രായേലി ടെലിവിഷൻ ചാനലായ ചാനൽ 12-നെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ യുഎഇയിൽ വ്യോമയാന സുരക്ഷാ നടപടിക്രമങ്ങൾ പരിശോധിക്കുന്ന അമേരിക്കൻ പ്രതിനിധിസംഘം വരും ദിവസങ്ങളിൽ ഇസ്രായേലിലെത്തുമെന്നാണ് വിവരം. 2023-ലാണ് ഇസ്രായേൽ അമേരിക്കയുടെ വിസ ഒഴിവാക്കൽ പദ്ധതിയിൽ അംഗമായത്. ഇതോടെ യോഗ്യരായ ഇസ്രായേലി പൗരന്മാർക്ക് പരമ്പരാഗത വിസ നടപടിക്രമങ്ങളില്ലാതെ ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ…

കാനഡയിൽ വിഘടനവാദ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്; ആൽബർട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഖാലിസ്ഥാൻ അനുകൂല പരിപാടിയും

ഒട്ടാവ: കാനഡയിൽ രണ്ട് വ്യത്യസ്ത വിഘടനവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ ഒക്ടോബർ മധ്യത്തിൽ നടക്കാനിരിക്കെ രാജ്യത്തെ രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ മാനം കൈവരിക്കുന്നു. കാനഡയിൽനിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ നടപടികളെക്കുറിച്ച് ആൽബർട്ടയിൽ ഒക്ടോബർ 19ന് വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ഒരു ദിവസം മുമ്പ്, ഒക്ടോബർ 18ന്, എഡ്മണ്ടണിൽ ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് പ്രത്യേക വോട്ടെടുപ്പ് പരിപാടി സംഘടിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. രണ്ട് പരിപാടികളും വ്യത്യസ്ത രാഷ്ട്രീയ ലക്ഷ്യങ്ങളും നിയമപരമായ സാഹചര്യങ്ങളുമുള്ളവയാണെങ്കിലും, തുടർച്ചയായ ദിവസങ്ങളിൽ ഒരേ പ്രവിശ്യയിൽ നടക്കുന്നതാണ് ഇവയെ ശ്രദ്ധേയമാക്കുന്നത്. കാനഡയിലെ പ്രവിശ്യാ സ്വയംഭരണം, ഫെഡറൽ ഭരണസംവിധാനം, വിഘടനവാദ പ്രസ്ഥാനങ്ങൾ, വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇതോടെ വീണ്ടും ചർച്ചയാകുകയാണ്. കാനഡയിലെ പ്രധാന പ്രവിശ്യകളിലൊന്നായ ആൽബർട്ടയിൽ ഫെഡറൽ സർക്കാരുമായുള്ള അധികാരത്തർക്കങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം, നികുതി വരുമാനം, കുടിയേറ്റനയങ്ങൾ,…

കേരളത്തിലെ കോൺഗ്രസിന് പുതിയ നേതൃത്വം അനിവാര്യം; കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് മാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നു

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സംഘടനാ നേതൃത്വത്തിന്റെ കാര്യക്ഷമതയും കെപിസിസി അധ്യക്ഷസ്ഥാനത്ത് മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയും വീണ്ടും സജീവ ചർച്ചയാകുകയാണ്. പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകാനും സംഘടനയെ അടിത്തട്ടുമുതൽ ശക്തിപ്പെടുത്താനും മുഴുവൻ സമയ അധ്യക്ഷൻ അനിവാര്യമാണെന്ന അഭിപ്രായം ശക്തിപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വെല്ലുവിളികളും കണക്കിലെടുക്കുമ്പോൾ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്ന ആവശ്യവും ഉയരുന്നുണ്ട്. സംഘടനാ നേതൃത്വവും ഭരണപരമായ ഉത്തരവാദിത്തങ്ങളും ഒരേസമയം നിർവഹിക്കേണ്ടിവരുന്ന സാഹചര്യം നേതാക്കളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്നത് രാഷ്ട്രീയരംഗത്ത് ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. വൈദ്യുതി ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ഭരണച്ചുമതല വഹിക്കുന്ന ഒരു മന്ത്രിക്ക് അതോടൊപ്പം കെപിസിസി അധ്യക്ഷന്റെ ഉത്തരവാദിത്തങ്ങളും പൂർണമായി നിറവേറ്റുക പ്രായോഗികമായി ബുദ്ധിമുട്ടായിരിക്കുമെന്ന വിലയിരുത്തലുമുണ്ട്. ഭരണനിർവഹണവും സംഘടനാ പ്രവർത്തനങ്ങളും ഒരേ വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ രണ്ടിനും ആവശ്യമായ ശ്രദ്ധയും സമയവും നൽകാൻ കഴിയാതെവരാം. അതിനാൽ പാർട്ടി നേതൃത്വത്തിന് സ്വതന്ത്രമായ…

ഇന്നത്തെ രാശിഫലം (09-10-2026 വെള്ളി)

ചിങ്ങം: ഇന്ന് ലഭ്യമായ ശ്രോതസ്സുകളെ കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. കാരണം വളരെയൊന്നും ഉല്പ്പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കന്നി: നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തിൽ നിങ്ങൾക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ട പ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നുണ്ട്. തുലാം: നിങ്ങളുടെ മോശം മനോഭാവവും, മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും, പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധവും ഒരുപക്ഷേ ഈ കാലയളവിൽ തകര്‍ക്കപ്പെട്ടേക്കാം. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു മനോഹരമായ ദിവസം മുൻകൂട്ടി കാണാൻ…

മർകസ് ഓർഫനേജ് വിദ്യാർഥിയുടെ പുസ്തകം: കവർ പ്രകാശനം ചെയ്തു

കാരന്തൂർ: മർകസ് അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ എട്ടാം ക്ലാസ് വിദ്യാർഥി ഫഹദ് അൻവർ പേരാമ്പ്ര എഴുതിയ ‘ഉമ്മാ ഞാൻ ഹാപ്പിയാണ്’ എന്ന മാതാവിനയച്ച കത്തുകളുടെ സമാഹാര പുസ്തകത്തിന്റെ കവർ പ്രകാശനം പ്രൗഢമായി. മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സിപി സിറാജുദ്ദീൻ സഖാഫി കവർ പ്രകാശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പള്ളിയത്ത് കുനിയിൽ പരേതനായ അൻവറിന്റെയും സുലൈഖയുടെയും മകനായ ഫഹദ്‌ അൻവർ മർകസ് റൈഹാൻ വാലിയിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പഠനത്തോടൊപ്പം എഴുത്തിലും സർഗാത്മക പ്രവർത്തനങ്ങളിലും താത്പര്യം പുലർത്തുന്ന ഫഹദ് റൈഹാൻ വാലി സ്റ്റുഡന്റസ് യൂണിയൻ ‘ഹിറ’ ക്ക് കീഴിലുള്ള ‘ക്വിൽ സ്ഫിയർ’ എഴുത്തു പരിശീലന ക്ലബ്ബിലെ സജീവ അംഗമാണ്. യൂണിയനു കീഴിൽ നടന്നുവരുന്ന ‘കൂട്ടുകാരന്റെ പുസ്തകം’ പദ്ധതിയുടെ ഭാഗമായാണ് ഫഹദിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും. പ്രകാശന ചടങ്ങിൽ അബ്ദുൽ…

സതേണ്‍ കണക്ട് പോസ്റ്റര്‍ പ്രാശനം ചെയ്തു.

ദോഹ:  പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിക്കുന്ന സതേണ്‍ കണക്ട്, സൗത്ത് കേരള കാര്‍ണിവലിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ നിര്‍വ്വഹിച്ചു. ഖത്തറിലെ തെക്കന്‍ ജില്ലകളിലെ പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബര്‍ 23 വെള്ളിയാഴ്ചയാണ്‌ നടക്കുക. കലാ സാംസ്കാരിക പരിപാടികള്‍, പ്രവാസികള്‍ക്കാവശ്യമായ വിവിധ സേവനങ്ങള്‍ ലഭ്യമാകുന്ന കൗണ്ടറുകള്‍, ആരോഗ്യ പരിശോധന, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിനോദ പരിപാടികള്‍, ഭക്ഷ്യ കരകൗശല സ്റ്റാളുകള്‍, പൊതു സമ്മേളനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായുണ്ടാവും. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഹമ്മദ് ഷാഫി, അനീസ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, സംഘാടക സമിതിയംഗങ്ങളായ അസീം എം.ടി, സഞ്ചയ് ചെറിയാന്‍, മന്‍സൂര്‍ എം.എച്ച്, മുബാറക്, നജീം കൊല്ലം, നാസറുദ്ദീന്‍, നിസ്താര്‍ കളമശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

വനിതാ ബ്രിഗേഡിന്റെ അപകടകരമായ പരിശീലനം, ബി‌എൽ‌എഫ് പുതിയ തന്ത്രം തയ്യാറാക്കുന്നു

ക്വറ്റ: പാക്കിസ്താനിലെ കലാപഭരിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വനിതാ പോരാളികളുടെ ഒരു പുതിയ യൂണിറ്റ് രൂപീകരിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) അവകാശപ്പെട്ടു. വനിതാ അംഗങ്ങൾ സൈനിക പരിശീലനം നേടുന്നതും ആയുധങ്ങൾ കൈവശം വയ്ക്കുന്നതും കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഈ അവകാശവാദങ്ങൾ ഒരു സ്വതന്ത്ര ഉറവിടവും സ്ഥിരീകരിച്ചിട്ടില്ല. ബി‌എൽ‌എഫ് അവരുടെ പുതിയ വനിതാ സൈനിക യൂണിറ്റിന് “കരിമ ആംഡ് അസാൾട്ട് ഡിവിഷൻ” (കെ‌എ‌എ‌ഡി) ​​എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ബലൂച് വിഘടനവാദ പ്രസ്ഥാനത്തിന്റെ നേതാവും ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ-ആസാദിന്റെ മുൻ പ്രസിഡന്റുമായ കരിമ ബലൂച്ചിന്റെ പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. സംഘടനയുടെ അഭിപ്രായത്തിൽ, ഈ സ്ത്രീകൾ സായുധ പോരാട്ടത്തിൽ മാത്രം ഒതുങ്ങില്ല, മറിച്ച് രഹസ്യാന്വേഷണ ശേഖരണം, ആശയവിനിമയം, മെഡിക്കൽ സഹായം, ലോജിസ്റ്റിക്സ് എന്നിവയിലും സജീവ പങ്ക് വഹിക്കും. സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളുടെയും അവരുമായുള്ള പ്രവർത്തനങ്ങളുടെയും അവകാശവാദങ്ങൾ ബലൂചിസ്ഥാനിലെ…

നാനാ പടേക്കറിന് ഇന്ന് അന്ത്യാഞ്ജലി; മൃതദേഹം വൈകിട്ട് അഞ്ചിന് പൂനെയിലെത്തിക്കും, ഫാംഹൗസിൽ അന്ത്യകർമങ്ങൾ നടത്തും

ന്യൂഡൽഹി: മുതിർന്ന ബോളിവുഡ്, മറാത്തി ചലച്ചിത്ര നടൻ നാനാ പടേക്കറുടെ (75) അന്ത്യകർമങ്ങൾ ഇന്ന് (ഒക്ടോബർ 8, വ്യാഴാഴ്ച) പൂനെയിൽ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഗോവയിലെ വസതിയിൽവച്ച് വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. മൃതദേഹം വൈകുന്നേരം അഞ്ചുമണിയോടെ പൂനെയിലെത്തിക്കുമെന്നും തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഫാംഹൗസിൽ അന്ത്യകർമങ്ങൾ നടത്തുമെന്നുമാണ് വിവരം. സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതായും റിപ്പോര്‍ട്ട്. ജീവിതകാലത്ത് ഏറെ സ്നേഹിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തിരുന്ന പൂനെയിലെ ഫാംഹൗസിൽ തന്നെ തന്റെ അന്ത്യകർമങ്ങൾ നടത്തണമെന്നായിരുന്നു നാനാ പടേക്കറുടെ ആഗ്രഹമെന്ന് കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം മാനിച്ചാണ് കുടുംബാംഗങ്ങൾ സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത്. നാനാ പടേക്കർ സ്ഥാപിച്ച നാം ഫൗണ്ടേഷന്റെ സിഇഒ ഗണേഷ് തോറാട്ടിന്റെ അറിയിപ്പുപ്രകാരം, മൃതദേഹം വൈകുന്നേരം അഞ്ചുമണിയോടെ പൂനെയിൽ എത്തിക്കും. തുടർന്ന് പൂനെയുടെ പ്രാന്തപ്രദേശത്തുള്ള ഫാംഹൗസിൽ അന്ത്യകർമങ്ങൾ നടക്കും. കുടുംബാംഗങ്ങളും…

‘നാന’യുടെ മരണത്തിൽ രാഷ്ട്രീയ വൃത്തങ്ങൾ ദുഃഖം രേഖപ്പെടുത്തി; പ്രധാനമന്ത്രി മോദിയും മറ്റ് നേതാക്കളും ആദരാഞ്ജലികൾ അർപ്പിച്ചു

നാനാ പടേക്കറുടെ വിയോഗ വാർത്ത പുറത്തുവന്നയുടൻ, രാഷ്ട്രീയ ലോകത്തെയും സിനിമാ മേഖലയിലെയും നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വരെ നിരവധി രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ അനുസ്മരിച്ചു. ന്യൂഡൽഹി: മുതിർന്ന നടനും ചലച്ചിത്ര നിർമ്മാതാവുമായ നാനാ പടേക്കറുടെ മരണം ഹിന്ദി, മറാത്തി ചലച്ചിത്ര മേഖലകളിൽ ഞെട്ടലുണ്ടാക്കി. ഇന്ന് രാവിലെയാണ് നാനാ പടേക്കറെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 45 മിനിറ്റ് സിപിആർ നൽകി ഡോക്ടർമാർ അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് ജീവൻ തിരിച്ചുകിട്ടിയില്ല. നാനാ പടേക്കറുടെ മരണവാർത്ത പുറത്തുവന്നയുടൻ രാഷ്ട്രീയ ലോകത്തെയും സിനിമാ മേഖലയിലെയും നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വരെ നിരവധി രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ അനുസ്മരിച്ചു.…

ആനിയമ്മ പോൾ ഡാളസ്സിൽ നിര്യാതയായി

ഡാളസ് : ഡാളസ് സയോൺ എ.ജി സഭാംഗം പിറവം – പാലച്ചുവട് കവണാട്ടേൽ തോമസ് കെ. പോളിൻ്റെ സഹധർമ്മിണി ആനി പോൾ (61) ഒക്ടോബർ ഏഴിന് നിര്യാതയായി. പരേതനായ പാസ്റ്റർ വൈ. സക്കറിയയുടെ കൊച്ചുമകളും, പാസ്റ്റർ ജോൺ വർഗ്ഗീസ് (Late) – മേരിക്കുട്ടി ജോൺ ദമ്പതികളുടെ മകളുമാണ് പരേത. ഭൗതിക സംസ്കാരം ഒക്ടോബർ 17 ന് ശനിയാഴ്ച ഡാളസിൽ വെച്ച് സയോൺ എ. ജി സഭയുടെ നേതൃത്വത്തിൽ നടക്കും. മക്കൾ : ജസ്റ്റിൻ, ജെയ്‌സൺ, ജാനിസ് . മരുമക്കൾ: മിഷേൽ , എലൻ. പവർവിഷൻ ടിവി വൈസ് ചെയർമാൻ ജോൺ തോമസിൻ്റെ മകളുടെ ഭർതൃമാതാവാണ് ആനി പോൾ.