അമേരിക്കയിലെ ഉന്നത നേതാക്കൾക്കും വ്യക്തിത്വങ്ങൾക്കുമെതിരെ അൽ-ഖ്വയ്ദ വീണ്ടും ഭീഷണി മുഴക്കി. ട്രംപ്, ജെഡി വാൻസ്, ഇലോൺ മസ്‌ക് തുടങ്ങിയ ഉന്നതരായ അമേരിക്കക്കാരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ ഭീകര സംഘടനയായ എക്യുഎപിയുടെ പുതിയ നേതാവ് സാദ് ബിൻ ആതിഫ് അൽ-അവ്‌ലാക്കി പുറത്തിറക്കി. ലോകത്തെ ഞെട്ടിച്ചുകൊണ്ട് അൽ-ഖ്വയ്ദ വീണ്ടും ഭീഷണി മുഴക്കിയിരിക്കുന്നു. യെമൻ ആസ്ഥാനമായുള്ള അറേബ്യൻ പെനിൻസുലയിലെ അൽ-ഖ്വയ്ദയുടെ (എക്യുഎപി) പുതുതായി നിയമിതനായ നേതാവ് സാദ് ബിൻ ആതിഫ് അൽ-അവ്‌ലാക്കി, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, പ്രശസ്ത വ്യവസായി എലോൺ മസ്ക് എന്നിവരെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ പുറത്തിറക്കി. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന യുഎസ് നയങ്ങൾക്കെതിരെയാണ് ഈ ഭീഷണി. 34 മിനിറ്റ് ദൈർഘ്യമുള്ള പ്രകോപനപരമായ വീഡിയോയുടെ പേര് “വിശ്വാസികളെ പ്രേരിപ്പിക്കൽ” എന്നാണ്. ഈ വീഡിയോയിൽ, അൽ-അവ്‌ലാക്കി അമേരിക്കൻ മുസ്ലീങ്ങളോട്…
Author: .
വിശ്വാസം….. അതല്ലേ എല്ലാം (ഗുരുജി)
സമൂഹത്തിൽ പ്രണയത്തിന്റെ മാറുന്ന സ്വഭാവവും അതിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികളും…. പ്രണയം – ലളിതമായി തോന്നുന്ന ഒരു വാക്ക്, പക്ഷേ അത് ജീവിതത്തിലെ അതിരുകൾ കടക്കുമ്പോൾ, അത് ഏറ്റവും സങ്കീർണ്ണവും അപകടകരവുമായ രൂപം സ്വീകരിക്കുന്നു. പ്രത്യേകിച്ച് അത് വിവാഹത്തിന്റെ സാമൂഹികവും ധാർമ്മികവുമായ അതിരുകൾ കടക്കുമ്പോൾ. വിവാഹേതര ബന്ധങ്ങൾ ഒരു പുതിയ കാര്യമല്ല, പക്ഷേ സമീപ വർഷങ്ങളിൽ അവയിൽ നിന്ന് ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ, അക്രമങ്ങൾ, ആത്മഹത്യകൾ എന്നിവ വെറും വ്യക്തിപരമായ ദുരന്തങ്ങളല്ല. വർഷങ്ങളായി ധാർമ്മികതയുടെ മൂടുപടം കൊണ്ട് മൂടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ഘടനയിൽ പടരുന്ന വിള്ളലുകളുടെ വ്യക്തമായ തെളിവാണ് അവ. പ്രണയം ഇനി ഒരു വികാരമല്ല – ഉടമസ്ഥത, പ്രതീക്ഷ, അധികാരം, വിയോജിപ്പ് എന്നിവയ്ക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഒരു സ്ഫോടനാത്മകമായ രാസ പ്രക്രിയയായി അത് മാറിയിരിക്കുന്നു. സംശയം സുതാര്യതയ്ക്കും ബന്ധങ്ങളിൽ ആശയ വിനിമയത്തിനും പകരം വരുമ്പോൾ, അധികാരം അടുപ്പത്തിനും പകരം…
മഹ്മൂദ് ഖലീലിനു നാടുകടത്തുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ വിലക്കി
വാഷിംഗ്‌ടൺ: കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പലസ്തീൻ അനുകൂല പ്രവർത്തകൻ 30കാരനായ മഹ്മൂദ് ഖലീലിനു നാടുകടത്തുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ വിലക്കുന്ന ഒരു പ്രാഥമിക ഉത്തരവ് ന്യൂ ജേഴ്‌സി ഫെഡറൽ ജഡ്ജി പുറപ്പെടുവിച്ചു.ജഡ്ജി ഖലീലിനെ മോചിപ്പിക്കാൻ ഉത്തരവിട്ടെങ്കിലും, ഭരണകൂടത്തിന് അപ്പീൽ നൽകാൻ സമയം അനുവദിച്ചു. മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് ഖലീൽ ബോണ്ടും സമർപ്പിക്കണം. . മാർച്ചിൽ ഇമിഗ്രേഷൻ ഏജന്റുമാർ കസ്റ്റഡിയിലെടുത്ത് നിലവിൽ ലൂസിയാനയിൽ തടവിൽ കഴിയുന്ന ഗ്രീൻ കാർഡ് ഉടമയായ ഖലീലിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് ഇത് തിരിച്ചടിയാണ്.ഖലീലിന്റെ തടങ്കൽ ഒന്നാം ഭേദഗതി അവകാശങ്ങളുടെ ലംഘനമാണെന്ന് യുഎസ് ജില്ലാ ജഡ്ജി മൈക്കൽ ഫാർബിയാർസ് വിധിച്ചു. ഇത് അദ്ദേഹത്തിന്റെ സംസാര സ്വാതന്ത്ര്യത്തെ മരവിപ്പിക്കുകയും അദ്ദേഹത്തിന്റെ കരിയറിനും പ്രശസ്തിക്കും കോട്ടം വരുത്തിവയ്ക്കുകയും ചെയ്യുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. വിസയിലോ ഗ്രീൻ കാർഡുകളിലോ യു.എസിൽ ഉള്ള പാലസ്തീൻ അനുകൂല വിദ്യാർത്ഥികളെയും ഗവേഷകരെയും…
തിരുവനന്തപുരത്തെ 18 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് യുഎസ് ടി 5000 ഫലവൃക്ഷത്തൈകൾ കൈമാറി
തിരുവനന്തപുരം, ജൂൺ 11, 2025: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി 2025 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ 18 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് 5000 ഫലവൃക്ഷത്തൈകൾ സംഭാവന ചെയ്തു. ചെറുപ്പം മുതലേ വീട്ടിൽ ഒരു മരം പരിപാലിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരിൽ പരിസ്ഥിതി അവബോധവും ഉത്തരവാദിത്തവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ടി യുടെ ഗാർഡിയൻസ് ഓഫ് ദി എർത്ത് സിഎസ്ആർ സംരംഭത്തിന് കീഴിലാണ് ഫലവൃക്ഷത്തൈകൾ സ്കൂളുകൾക്ക് സംഭാവന ചെയ്തത്. ഗവൺമെന്റ് ജിഎച്ച്എസ്എസ് ആറ്റിങ്ങൽ; ശ്രീ സരസ്വതി വിദ്യാനികേതൻ, പെരുങ്ങുഴി; ജിയുപിഎസ് കണിയാപുരം; ജിയുപിഎസ് കാര്യവട്ടം; ഗവ. എച്ച്എസ്എസ് കുളത്തൂർ; ഗവ. യുപിഎസ് ചെറുവയ്ക്കൽ; ശ്രീകാര്യം മിഡിൽ സ്കൂൾ; കരിക്കകം ജിയുപിഎസ്; ഗവ. യുപി സ്കൂൾ, ഈഞ്ചക്കൽ; ജിഎച്ച്എസ് ചാലായി; കാർത്തിക തിരുനാൾ ഗവ. വൊക്കേഷണൽ എച്ച്എസ്എസ് മണക്കാട്; എസ്എംവി…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പ്രചരണ രംഗം കൊഴുപ്പിക്കുവാൻ ഐഒസി യു കെ; യു ഡി എഫിന് പ്രവാസികളുടെ കൈത്താങ്ങ്
ലണ്ടൻ: യു കെ യിലെ പ്രവാസികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ സംഘടനയായ ഐഒസി (യു കെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നിലമ്പൂർ നിയോജക മണ്ഡല ഉപതെരഞ്ഞെടുപ്പിൽ നേരിട്ടുള്ള സജീവ പ്രവർത്തനം ആരംഭിക്കുന്നതിനായി ഷൈനു ക്ലെയർ മാത്യൂസും, റോമി കുര്യാക്കോസും പുറപ്പെട്ടു. യു ഡി എഫ് അനുകൂല പ്രവാസികളുടെ വോട്ടുകൾ ഏകോപിപ്പിക്കൽ, സോഷ്യൽ മീഡിയ പ്രചരണം, ഗൃഹ സന്ദർശനം, വാഹന പ്രചരണം, കുടുംബ കൂട്ടായ്മകൾ , പോസ്റ്റർ പ്രചാരണം എന്നിങ്ങനെ വിപുലമായ പ്രചരണ പരിപാടികളാണ് പ്രവാസി കോൺഗ്രസ് പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളി പ്രവാസി കോൺഗ്രസ് പ്രസ്ഥാനമായ ഒഐസിസി -ഐഒസി (കേരള ചാപ്റ്റർ) എന്നീ സംഘടനകളുടെ ലയനത്തിന് ശേഷം ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോട, പ്രസിഡണ്ട് പദവിയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുക. ഐഒസി യുടെ നേതാവ്…
ഫ്രറ്റേണിറ്റി മൂവ്മെന്റ് അവകാശ പ്രക്ഷോഭ യാത്രക്ക് തുടക്കം കുറിച്ചു
പാലക്കാട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധി, അധിക സ്ഥിരം ബാച്ചുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അവകാശ പ്രക്ഷോഭ യാത്ര ഇന്നലെ പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ രാവിലെ 8:30 യോടെ ആരംഭിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബിർ അഹ്സൻ ഉദ്ഘാടനം നിർവഹിച്ചു. മലബാർ മേഖലയിലെ ജില്ലകളോട് നിരന്തരമായി സർക്കാറുകൾ തുടരുന്ന വിദ്യാഭ്യാസ അവകാശനിഷേധങ്ങൾക്കെതിരെയും, ജില്ലയിൽ നിലനിൽക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ,പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടനെ നടപ്പിലാക്കണമെന്നുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചത്. പ്രക്ഷോഭയാത്രയുടെ ഭാഗമായി, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ ആസ്പദമാക്കി വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. പാലക്കാട്, കൊടുവായൂർ, ആലത്തൂർ, വടക്കഞ്ചേരി, ഒറ്റപ്പാലം, പത്തിരിപ്പാല എന്നിവിടങ്ങളിലൂടെ കടന്നുപോയിട്ടുള്ള ‘അവകാശ പ്രക്ഷോഭ യാത്ര’ ഇന്ന് തൃത്താല, പട്ടാമ്പി, വല്ലപ്പുഴ,…
വൈഎംസിഎ കേരള റീജിയണൽ സെക്രട്ടറിയായി ഡോ. റെജി വർഗ്ഗീസിനെ നിയമിച്ചു
ആലുവ: വൈ.എം.സി എ കേരളയുടെ സംസ്ഥാന സെക്രട്ടറിയായി ഡോ.റെജി വർഗീസിനെ നിയമിച്ചു.181 വർഷമായി 135 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൈഎംസിഎ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ദേശീയ കൗൺസിലിന്റെ കീഴിലുള്ള വൈഎംസിഎ കേരള റീജിയൻ 1954 ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. വൈഎംസിഎ ക്യാമ്പ് സെന്റർ, ആലുവ, തൊട്ടുമുഖം ഹെഡ്ക്വാർട്ടർ ആയി കേരളത്തിലെ 400 ലധികം വൈഎംസിഎകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വൈഎംസിഎ കേരള റീജിയന്റെ 22-ാം മത് റീജിയണൽ സെക്രട്ടറിയായി റെജി വർഗീസ് ചുമതലയേറ്റു. വൈഎംസിഎ ചെങ്ങന്നൂർ, ഗുജറാത്ത് ഗാന്ധി ധാം, കോട്ടയം, കൊല്ലം, കോഴഞ്ചേരി എന്നീ യൂണിറ്റ് വൈഎംസിഎ ymca കളിൽ ജനറൽ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശ്,മഹാരാഷ്ട്ര,ചത്തിസ് ഗഡ് അടങ്ങുന്ന സെൻട്രൽ ഇന്ത്യ ymca റീജിയണൽ സെക്രട്ടറി ആയിരുന്നു. 5 ലധികം പുസ്തകങ്ങളുടെ രചയിതാവും സാമൂഹ്യ പ്രവത്തകനുമാണ്.
പ്രവാസി വെൽഫെയർ സാഹോദര്യ യാത്രയ്ക്ക് സ്വീകരണം നൽകി
പ്രവാസി വെൽഫെയര്‍ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിൻറെ ഭാഗമായി സംസ്ഥാന പ്രസിഡൻറ് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോട്ടയം ജില്ലാ പ്രസിഡൻറ് സഹീർ അബ്ദുൽ ഖരീം അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാദിഖ് അലി, നജില നജീബ്, ജനറൽ സെക്രട്ടറി താസീൻ അമീൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി, ഷുഹൈബ് അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ്. വൈസ് പ്രസിഡൻറ് റഷീദ് അഹമ്മദ്, ഐ.എസ്.സി. മാനേജിംഗ് കമ്മറ്റിയംഗം അബ്ദുൽ അസീം, നടുമുറ്റം പ്രസിഡൻറ് സന നസീം എന്നിവർ സംസാരിച്ചു. നജീം ഇസ്മായീൽ നന്ദി രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച മാസ്റ്റർ ഷെഫ് പാചക മത്സരത്തിൽ റൈജു ജോർജ്ജ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ലയ അക്ബർ, നഫീല റിയാസ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജസീറ ജവാദ്,…
മജ്‌ലിസ് പൊതു പരീക്ഷ 2025: തിളക്കമാർന്ന വിജയവുമായി ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങൾ
13 മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സ്, 65 എ പ്ലസ്, 68 എ ഗ്രേഡ്. ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് (കെ. എം. ഇ. ബി) ഏപ്രിൽ മാസത്തിൽ നടത്തിയ പ്രൈമറി (ഏഴാം ക്ലാസ് ) പൊതു പരീക്ഷയിൽ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സ്ഥാപനങ്ങൾ മികച്ച വിജയം കൈവരിച്ചു. അൽ മദ്‌റസ അൽ ഇസ്ലാമിയ ശാന്തി നികേതൻ വക്‌റയിലെ ഐഷ ബിനോയ് ഇസ്മായിൽ, അൽ മദ്‌റസ അൽ ഇസ്ലാമിയ ദോഹയിലെ സഫ്ന സുമയ്യ എന്നിവർ 450 ൽ (447) മാർക്ക് വീതം നേടി മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വക്‌റ ശാന്തിനികേതൻ മദ്‌റസയിലെ അംന നസ്‌മിൻ (446) അൽ മദ്‌റസ അൽ ഇസ്ലാമിയ ദോഹയിലെ മാസിൻ അജ്മൽ (445), മിഷാൽ മുഹമ്മദ് (445) എന്നിവർ മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ നാലും…
കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു; ഒപ്പന മത്സരം ഈദ് ആഘോഷങ്ങള്‍ക്ക് സാംസ്കാരിക തനിമ നല്‍കി
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഈദ് ഫെസ്റ്റ് 2025 എന്ന പേരിൽ ഈദ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി ബഹ്റൈനിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത ഒപ്പന മത്സരവും, കലാ സാംസ്കാരിക വിഭാഗമായ കെ.പി.എ. സൃഷ്ടി അംഗങ്ങള്‍ അവതരിപ്പിച്ച മ്യൂസിക്കൽ ഡാൻസ് ഷോയും ഈദ് ആഘോഷ രാവിനെ വര്‍ണ്ണാഭമാക്കി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ഈദ് ഫെസ്റ്റ് പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം ആമുഖ പ്രസംഗവും നടത്തി. പ്രമുഖ മാധ്യമപ്രവർത്തകയായ രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കെ.സി.എ. പ്രസിഡന്റ് ജയിംസ് ജോൺ മുഖ്യാതിഥിയായ ചടങ്ങില്‍ ബഹ്‌റൈൻ കെ.എം.സി.സി. ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഈദ് സന്ദേശം നൽകി. കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി ,…
