ഷാജൻ സ്കറിയയെ എന്തിനു വേട്ടയാടുന്നു? (പ്രതികരണം): ജയൻ വർഗീസ്

എന്തിനാണ് ഷാജൻ സ്കറിയയെ വേട്ടയാടുന്നത്? അയാൾ എന്ത് തെറ്റാണ് ചെയ്തത്? സുപ്രീം കോടതി ജഡ്ജിയായിരുന്ന ഒരാളുടെ മരുമകൻ തെറ്റ് ചെയ്താൽ അത് വാർത്തയിൽ വെളിപ്പെടുത്താൻ പാടില്ല എന്നുണ്ടോ? അയാൾ താഴ്ന്ന ജാതിക്കാരനാണ് എന്ന് പറയുന്നത് അയാൾ മാത്രമാണ്. നിയമം ഉണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ ജനങ്ങളിലെ മഹാഭൂരിപക്ഷവും ജനങ്ങളെ ജാതി അടിസ്ഥാനത്തിൽ കാണുന്നില്ല. ജോലിക്കെത്തുന്നവരെ അങ്കിളേ എന്നും വീട്ടിലെ സഹായിയെ ആന്റി എന്നും വിളിക്കുന്നവരാണ് ഞങ്ങളെപ്പോലുള്ള നാട്ടുമ്പുറത്തുകാർ. ഏതെങ്കിലും ഒരു കുട്ടി ഈ ശീലം തെറ്റിച്ചാൽ അവരെ ശാസിച്ച് തിരുത്തുന്ന മുതിർന്നവരെയാണ് എനിക്ക് പരിചയമുള്ളത്. എന്റെ വല്യാമ്മ പ്രായഭേദമന്യേആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും “മാനേ“എന്നാണ് വിളിച്ചിരുന്നത് എന്ന് ഇവിടെ ഓർക്കുന്നു. ഒരാളുടെ ജാതി പറഞ്ഞാൽ അയാൾ അപമാനിക്കപ്പെടുന്നു എന്ന് പറയുന്നത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ല. അങ്ങിനെയെങ്കിൽ നിങ്ങളുടെ ജാതി ആദ്യം പറയുകയും ഔദ്യോഗികമായി അത് രേഖപ്പെടുത്തുകയും ചെയ്തത് നിങ്ങളുടെ…

നാറ്റോ അംഗത്വത്തിന് ഉക്രെയന് സമയമായിട്ടില്ലെന്നു ബൈഡൻ

നാറ്റോയിൽ അംഗത്വത്തം ലഭിക്കുന്നതിന് സമയമായിട്ടില്ലെന്നും  റഷ്യയുമായുള്ള യുദ്ധം തുടരുമ്പോൾ അതിൻെറ മധ്യത്തിൽ ഉക്രെയ്നെ സഖ്യത്തിൽ ചേരാൻ അനുവദിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നത് അനവസരത്തിലാകുമെന്നും  ഞായറാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിൽ പ്രസിഡന്റ് ബൈഡൻ പറഞ്ഞു. ഉക്രെയ്‌നിലെ യുദ്ധം നടക്കുന്ന ലിത്വാനിയയിലെ  നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് യൂറോപ്പ് സന്ദർശനം പ്രസിഡന്റ് ഞായറാഴ്ച ആരംഭിച്ചു. “ഉക്രെയ്നെ ഇപ്പോൾ നാറ്റോ കുടുംബത്തിലേക്ക് കൊണ്ടുവരണോ വേണ്ടയോ എന്ന കാര്യത്തിൽ നാറ്റോയിൽ ഏകാഭിപ്രായമുണ്ടെന്ന്” താൻ കരുതുന്നില്ലെന്നും സമാധാന കരാറിന് ശേഷം മാത്രമേ ഈ പ്രക്രിയ നടക്കൂവെന്നും യാത്ര പുറപ്പെടുന്നതിനു മുൻപ് സി എൻ എൻ ഫരീദ് സക്കറിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബൈഡൻ പറഞ്ഞു, “യുദ്ധം നടക്കുന്നുണ്ടെങ്കിൽ, നമ്മൾ എല്ലാവരും യുദ്ധത്തിലാണ്,  “അങ്ങനെയാണെങ്കിൽ ഞങ്ങൾ റഷ്യയുമായി യുദ്ധത്തിലാണ്.” അംഗത്വത്തിനായി ഉക്രെയ്‌നെ പരിഗണിക്കുന്നതിന് “ജനാധിപത്യവൽക്കരണം ഉൾപ്പെടെയുള്ള മറ്റ് യോഗ്യതകൾ” ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ ഉക്രെയ്‌നിലെ യുദ്ധം നടക്കുന്ന…

കാൽഗറി മലങ്കര ഓർത്തഡോക്സ്‌ ദേവാലയ നിർമ്മാണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചു

കാൽഗറി: കാൽഗറി സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയ നിർമ്മാണം ജുലൈ 7 നു ആരംഭിച്ചു . സന്ധ്യാ നമസ്കാരത്തെ തുടർന്ന് നടത്തപെട്ട ശുശ്രൂഷകൾക്ക് ഇടവക മുൻ വികാരി ഫാ. ബിന്നി കുരുവിള നേത്യത്വം നൽകി. ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മാർ ഈവാനിയോസ് Zoom വഴി മുഖ്യ സന്ദേശം നൽകി. സെക്രട്ടറി ഫാ. മാത്യുസ് ജോർജ്ജ് ആശംസകൾ നേർന്നു. ലോകത്തെവിടെയായാലും സ്വന്തമായി ഒരു ദേവാലയം വേണം എന്ന സഭാമക്ക ളുടെ അതിയായ ആഗ്രഹ ഫലമായിട്ടാണ് കാൽഗറി ദേശത്തും ഒരു കൂട്ടായ്മ ആരംഭിച്ചത്. 2002 ൽ ഒരു congregation ആയി തുടങ്ങിയ ദേവാലയത്തിൽ ഏഴ് വർഷകാലം മാസത്തിൽ ഒരു കുർബാന മാത്രമേ ഉണ്ടായിരുന്നുള്ളൂ . 2010നോടു കൂടി ഫാ. ബിന്നി കുരുവിള സ്ഥിരം വികാരിയാവുകയും ആവുകയും തുടർന്ന് ഇടവക അത്ഭുത പൂർവ്വമായ വളർച്ചയിൽ മുൻപോട്ട് പോവുകയും ചെയ്തു.…

നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസന കുടുംബസംഗമം സമാപിച്ചു

ഫിലാഡല്‍ഫിയാ : നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ്മ ദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 6 മുതൽ ജൂലൈ 9 ഞായർ വരെ നാല് ദിവസം നീണ്ടു ന്ന മുപ്പത്തി നാലാമത് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ ആത്‌മീയ ചൈതന്യം നിറഞ്ഞു നിന്ന റാഡിസണ്‍ ഹോട്ടലില്‍ വച്ച് ജൂലൈ 11 രാവിലെ തിരുവനന്തപുരം – കൊല്ലം, കൊട്ടാരക്കര – പുനലൂര്‍ ഭദ്രാസനങ്ങളുടെ അധിപനും മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായുമായ ബിഷപ്പ് ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് തിരുമേനിയുടെ മുഖ്യ കാർമീകത്വത്തി ലും ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ്, ബിഷപ്പ്. ഡോ. വഷ്റ്റി മര്‍ഫി മെക്കന്‍സി (പ്രസിഡന്റ് & ജന. സെക്രട്ടറി നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇൻ യുഎസ്എ), പട്ടക്കാർ എന്നിവരുടെ സഹകരണത്തിലും വിശുദ്ധ കുർബാന ശുശ്രുഷ നടന്നു തുടർന്ന്…

Kerala higher education minister inaugurates the installation of 4th gen robotic surgery system ‘Da Vinci Xi’ at Apollo Adlux Hospital

Angamaly / Kochi: Dr. R. Bindu, Minister of Higher Education and Social Justice, Government of Kerala inaugurated the installation ofthe 4th generation robotic-assisted system (RAS), Da Vinci Xi at Apollo Adlux Hospital in Kochi. The hospital chain has expanded their RAS network, further yielding better clinical outcomes from their existing robotic-assisted surgery units across the country. While speaking at the launch event, Dr. R Bindu, Minister of Higher Education, Government of Kerala, said, “I am honored to inaugurate the installation of one of the most advanced robotic-assisted surgery systems, Da…

ഇ എം എസിൻ്റെ കാലത്ത് നൽകിയ ഭൂമി പിണറായി സർക്കാർ തിരിച്ചു പിടിക്കണം: റസാഖ് പാലേരി

മാവൂർ: ഇ എം സിന്റെ കാലത്ത് ബിർളക്ക് കൊടുത്ത മാവൂരിലെ ഭൂമി സംസ്ഥാന സർക്കാർ തിരിച്ചു പിടിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ‘ഒന്നിപ്പ്’ കേരള പര്യടനത്തിൻ്റെ ഭാഗമായി മാവൂർ ഗ്വാളിയോർ റയോൺസ് സമരഭൂമി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവൂർ ഗ്വാളിയോർ റയോൺസ് ചരിത്രത്തിന്റെ ഭാഗമായിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. 1959 ൽ ഇ എം എസ് സർക്കാരാണ് വ്യവസായം നടത്താൻ ബിർളക്ക് വേണ്ടി 250 ഏക്കറോളം വരുന്ന ഭൂമി ഏറ്റെടുത്തു നൽകിയത്. കഴിഞ്ഞ 22 വർഷത്തിനിടെ ഈ പ്രദേശം വനഭൂമിക്ക് സമാനമായി മാറിക്കഴിഞ്ഞു. കേരളത്തിൽ ഏതൊരു പദ്ധതി നടപ്പാക്കുന്നതിനും പ്രധാന വെല്ലുവിളി ഭൂമി ഏറ്റെടുക്കലാണെന്നിരിക്കെയാണ് ഏക്കർ കണക്കിന് ഭൂമി ആർക്കും ഉപകാരപ്പെടാതെ കാട് കയറിക്കിടക്കുന്നത്. നാടിനനുയോജ്യമായതും പരിസ്ഥിതി സൗഹൃദപരവുമായ സംരംഭങ്ങൾക്ക്‌ വേണ്ടി ഈ ഭൂമി പ്രയോജനപ്പെടുത്തണം. സർക്കാർ അതിന് മുൻകൈ എടുക്കേണ്ടതുണ്ട്. ബിർള…

അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ നാലാം തലമുറ റോബോട്ടിക്ക് ശസ്ത്രക്രിയാ സംവിധാനമായ ഡാവിഞ്ചി എക്സ് ഐ

നൂതന റോബോട്ടിക്ക് സർജറി സംവിധാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു അങ്കമാലി/ കൊച്ചി: റോബോട്ടിക്ക് മെഡിക്കൽ സംവിധാനങ്ങൾക്ക് അത്യന്താധുനിക മുന്നേറ്റം ഉറപ്പാക്കിക്കൊണ്ട് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ നാലാം തലമുറ റോബോട്ടിക്ക് അസിസ്റ്റഡ് ശസ്ത്രക്രിയാ സംവിധാനമായ ഡാവിഞ്ചി എക്സ് ഐ സജ്ജമായി. പുതിയ സംവിധാനത്തിന്റെ ഉദ്‌ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ശനിയാഴ്ച നിർവഹിച്ചു. രാജ്യത്തുടനീളമുള്ള അപ്പോളോ ആശുപത്രി ശൃംഖലയിൽ ഇന്നു നിലവിലുള്ള റോബോട്ടിക്ക് -അസിസ്റ്റഡ് സർജറി യൂണിറ്റുകളിൽ നിന്ന് ഏറെ മെച്ചപ്പെട്ട ക്ലിനിക്കൽ ഫലങ്ങൾ നൽകുന്നതിൽ പുതിയ ഡാവിഞ്ചി എക്സ് ഐ സംവിധാനം സഹായിക്കും. അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ നൂതന റോബോട്ടിക്ക് സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനങ്ങളിലൊന്നായ ഡാവിഞ്ചി എക്സ് ഐ യുടെ സജ്ജീകരണം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്നറിയിച്ച മന്ത്രി, ശസ്ത്രക്രിയാ നടപടിക്രമങ്ങളിൽ സമാനതകളില്ലാത്ത കൃത്യതയും സുരക്ഷിതത്വവും…

ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിക്കായി തിരച്ചിൽ തുടരു

പെൻസിൽവാനിയ:വ്യാഴാഴ്ച രാത്രി വടക്കുപടിഞ്ഞാറൻ പെൻസിൽവാനിയ ജയിലിൽ നിന്ന് രക്ഷപ്പെട്ട 34 കാരനായ കൊല  കേസ് പ്രതിയെ കണ്ടെത്തുന്നതിനു അന്വേഷണം ഊർജിതപ്പെടുത്തിയതായി പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഏജൻസികൾ അറിയിച്ചു. വടക്കുപടിഞ്ഞാറൻ പെൻസിൽവാനിയയിലെ വാറൻ കൗണ്ടി ജയിലിൽ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് മൈക്കൽ ചാൾസ് ബർഹാമിനെ കാണാതായത്. ഓറഞ്ചും വെള്ളയും വരകളുള്ള ജംപ്‌സ്യൂട്ടും ഡെനിം ജാക്കറ്റും ക്രോക്സും ധരിച്ചാണ് അദ്ദേഹം അവസാനമായി കണ്ടത്. 2023 ജൂലൈ 6-ന് പെൻസിൽവാനിയയിലെ വാറനിലെ വാറൻ കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരനായ മൈക്കൽ ചാൾസ് ബർഹാമിന്റെ തീയതിയില്ലാത്ത ഫോട്ടോ.വാറൻ സിറ്റി പോലീസ് വകുപ്പ് പുറത്തുവിട്ടു ബർഹാം തീവെപ്പ്, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി തടവിലായിരുന്നെന്നും കൊലപാതക അന്വേഷണത്തിൽ സംശയിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു. മെയ് മാസത്തിൽ  പ്രാദേശിക ദമ്പതികളെ കാറിൽ  തട്ടിക്കൊണ്ടുപോകലുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മേൽക്കൂരയിൽ നിന്ന് താഴേക്ക് ഇറങ്ങി  രക്ഷപ്പെടാൻ…

ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് ജൂലൈ 14 മുതൽ 16 വരെ ഡാളസിൽ

ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് (IPTF 2023)  ജൂലൈ 14  മുതൽ 16  വരെ ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ അരങ്ങേറും. ഫെസ്റ്റിന്റെ  ഉത്ഘാടനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ  മാർ ജോയ് ആലപ്പാട്ട്‌  നിർവഹിക്കും. ടെക്‌സാസ് , ഒക്ലഹോമ റീജിയണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ്. 2010ൽ ഡാളസിൽ തുടങ്ങിയ ഈ കലോത്സവത്തിനു ഇതു മൂന്നാം തവണയാണ് ഡാളസ് വേദിയാകുന്നത്. സംഗീതം, നൃത്തം, പ്രസംഗം, മോണോ ആക്ട്, ബൈബിൾ ക്വിസ്, സ്കിറ്റ് എന്നിങ്ങനെ ഇരുപത് മത്സര ഇനങ്ങളിലായി അറുനൂറോളം കലാപ്രതിഭകൾ ഇത്തവണ ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. ഫൊറോനാ വികാരി ഫാ. ജെയിംസ്  നിരപ്പേൽ,  ഇവന്റ് കോർഡിനേറ്റർമാരായ ചാർളി അങ്ങാടിശ്ശേരിൽ,  ജാനറ്റ് ജോസി ,…

ഷാജൻ സ്കറിയ പത്രരംഗത്തെ ശത്രു മാത്രമല്ല മിത്രവും കൂടിയാണ്: കാരൂർ സോമൻ, ലണ്ടൻ

എഴുത്തുകാരന്റെ തൂലികതുമ്പിൽ വിരിയുന്ന അക്ഷരങ്ങളും പത്രപ്രവർത്തകന്റെ നാവും പലപ്പോഴും തീ ആളിക്കത്തിക്കാറുണ്ട്. അക്ഷരങ്ങളും വാക്കുകളുമാണ് സാമൂഹ്യ ജീവന്റെ തുടിപ്പുകൾ നൽകുന്നത്. അവർക്ക് മിത്രങ്ങളും ശത്രുക്കളും ധാരാളമായിട്ടുണ്ട്. ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകന്റെ നാവിൽ നിന്ന് വന്നിട്ടുള്ളത് പുകയല്ല അതിലുപരി തീയാണ്. അത് ഒരുപറ്റം മനുഷ്യർക്ക് ആവേശവും ഒരു പറ്റമാളുകൾക്ക് നിരാശയുമാണ് നൽകിയത്. ഇവിടെ വിലയിരുത്തേണ്ടത് ഒരു പത്രപ്രവർത്തകന്റെ സദാചാര ബോധവും മൂല്യബോധവുമാണ്. ഒരു പത്രപ്രവർത്തകൻ അതിശക്തമായി തന്റെ നിലപാടുകൾ വെളിപ്പെടുത്തുന്നതിൽ എന്ത് തെറ്റാണുള്ളത്? കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങളും സോഷ്യൽ മീഡിയയിലെ സ്തുതിപാഠകരെപോലെ ഒന്നുകിൽ കാക്ക അല്ലെങ്കിൽ കുയിൽ-പ്രാവുകളായി ജീവിക്കണമെന്നാണോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടാൽ ആരൊക്കെയോ ഗാഢമായി പര്യാലോചിച്ചു നടത്തിയ നാടകമായിട്ടാണ് തോന്നുക. ഷാജനെതിരെ ഉയർത്തിയിരിക്കുന്ന വാദമുഖങ്ങൾ ജാതീയമായ വാദങ്ങളാണ്. അനേകം ഭിന്നവർഗ്ഗക്കാരുടെയിടയിൽ ഒരു ജാതിമാത്രം എങ്ങനെയാണ്…