ആലപ്പുഴ: കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. 5 ഹീറ്റ്സുകളിൽ മികച്ച സമയം കണ്ടെത്തിയ 4 ചുണ്ടൻ വള്ളങ്ങളെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് വീയപുരം ചുണ്ടൻ ഒന്നാമതെത്തിയത്. വീയപുരം ചുണ്ടനായി പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് തുഴഞ്ഞത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം നേടിയത്. നടുഭാഗം മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ നിലവിലെ ചാമ്പ്യൻമാരായ കാട്ടിൽ തെക്കേതിൽ നാലാം സ്ഥാനത്തെത്തി. ഒന്നാം ലൂസേഴ്‌സ് ഫൈനലിൽ വിജയം സ്വന്തമാക്കിയത് നിരണം ചുണ്ടനാണ്. രണ്ടാം ലൂസേഴ്‌സ് ഫൈനലിൽ ആനാരി ചുണ്ടനും മൂന്നാം ലൂസേഴ്‌സ് ഫൈനലിൽ ജവഹർ തായങ്കരിയും വിജയം കൊയ്‌തു. തുടക്കം മുതൽ വ്യക്തമായ കുതിപ്പോടെയാണ് വീയപുരം കുതിച്ചത്. വീയപുരം, നടുഭാഗം, കാട്ടില്‍ തെക്കേതില്‍, ചമ്പക്കുളം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അഞ്ച് ഹീറ്റ്‌സുകളിലായി നടത്തിയ പോരാട്ടത്തിലാണ് നാല് ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലിലേക്ക് കടന്നത്. ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയം…
Author: .
സർക്കാരിന് വീണ്ടും തിരിച്ചടി; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കില്‍ വര്‍ദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വീണ്ടും കുറവ്. മുൻ അദ്ധ്യയനവർഷത്തേക്കാള്‍ 10,164 വിദ്യാർഥികളുടെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വെളിപ്പെടുത്തി. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ 84,000 ത്തോളം വിദ്യാർത്ഥികള്‍ വിട്ടുപോയതെന്ന് കണക്കില്‍ കാണിക്കുന്നു. എന്നാല്‍, അദ്ധ്യയനം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഈ കണക്കുകൾ സ്‌കൂൾ വെളിപ്പെടുത്താത്തത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാർ പോർട്ടലിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഈ വർഷം സർക്കാർ സ്‌കൂളുകളിൽ പ്രവേശനത്തിനെത്തിയത് 99,566 വിദ്യാര്‍ത്ഥികളാണ്. എയ്ഡഡ് സ്‌കൂളുകളിൽ 1,58,583 വിദ്യാർത്ഥികളാണ് ഹാജരായത്. സർക്കാർ, എയ്ഡഡ് മേഖലകളിലായി ആകെ 2,58,149 വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസിലേക്ക് രജിസ്റ്റർ ചെയ്തത്. ഇതിനു വിപരീതമായി, കഴിഞ്ഞ വർഷത്തെ രേഖകൾ സൂചിപ്പിക്കുന്നത് 2,68,313 വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസ്സിൽ ചേർന്നത്. ഈ അദ്ധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ…
ബിജെപി നേതാവ് സന ഖാനെ ഭർത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; മൃതദേഹം നദിയിൽ എറിഞ്ഞു
നാഗ്പൂർ ആസ്ഥാനമായുള്ള ബിജെപി അംഗമായ വനിതാ അംഗത്തെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ ഭര്‍ത്താവ്, കൊല്ലപ്പെട്ടത് തന്റെ ഭാര്യയാണെന്നും പണവും വ്യക്തിപരവുമായ പ്രശ്‌നങ്ങളാണ് അവളെ കൊലപ്പെടുത്തിയതെന്ന് പോലീസിനോട് പറഞ്ഞതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു . അമിത് സാഹു എന്ന പപ്പു (37) ഭാര്യ സന ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ജില്ലയിലെ ഒരു നദിയിൽ തള്ളുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നാഗ്പൂർ സ്വദേശിനി സന ഖാനെ കൊലപ്പെടുത്തിയ കേസിൽ വെള്ളിയാഴ്ച ജബൽപൂരിലെ ഗോരബസാർ മേഖലയിൽ നിന്നാണ് അമിത് സാഹുവിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, അവൾ തന്റെ ഭാര്യയാണെന്നും പണവും വ്യക്തിപരവുമായ പ്രശ്‌നങ്ങളെ തുടർന്നാണ് അവളെ കൊലപ്പെടുത്തിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞതായി അഡീഷണൽ പോലീസ് സൂപ്രണ്ട് കമൽ മൗര്യ പറഞ്ഞു. ബെൽഖേഡ പോലീസ് സ്റ്റേഷൻ പരിധിയിലെ മേരേഗാവ് ഗ്രാമത്തിനടുത്തുള്ള പാലത്തിൽ നിന്ന് മൃതദേഹം…
ഓണചന്ത 2023 ഓഗസ്റ്റ് 26ന് ഒന്റാറിയോ വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ
ഒന്റാറിയോ: ഓണക്കാലത്തെ വരവേൽക്കാൻ കാനഡയിലെ ഏറ്റവും വലിയ ഓണാഘോഷം ‘ഓണചന്ത 2023’ ഓഗസ്റ്റ് 26ന് വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്നു. എന്റെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ ഉച്ചയ്ക്ക് 12 മണിമുതൽ രാത്രി 11 വരെയാണ്. എല്ലാ വർഷത്തേയും പോലെ വിവിധ കലാസാംസ്കാരിപരിപാടികളും,കുട്ടികൾക്കുള്ള രസകരമായ റൈഡുകളും വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമുള്ള വിവിധതരം കൗണ്ടറുകളും, ഫുഡ്കോർട്ട്, കരകൗശലവസ്തുക്കളുടെ പ്രദർശനം തുടങ്ങിയവ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. റിയൽറ്റർ ജിതിൻ ദാസും യോക്ക് ഇമിഗ്രേഷൻ ഉടമയുമായ ലിസ് മാത്യുവുമാണ് പരിപാടിയുടെ ടൈററിൽ സ്പോൺസർമാർ. ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ് ബോബൻ ജെയിംസ്, രുദ്രാക്ഷ രത്ന ചക്ര യോഗ് കാനഡ ഗോപിനാഥൻ പൊൻമനാടിയിലുമാണ് പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർമാർ.
കുഞ്ഞു മിഷനറിമാരുടെ അത്ഭുതമായി “റിജോയ്‌സ്” സമ്മർ ക്യാമ്പ്
ചിക്കാഗോ: അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സമ്മർ ക്യാമ്പ് “റിജോയ്‌സ്” ന് ചിക്കാഗോയിൽ വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പ്, കുഞ്ഞുമിഷനറിമാർക്ക് അമ്മേരിക്കയിലെ നവ്യാനുഭവമായി മാറി. ക്‌നാനായ റീജിയണൽ ഡയറക്ടറും ചിക്കാഗോ വികാരി ജനറാളുമായ തോമസ്സ് മുളവനാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട ക്യാമ്പിൽ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരുപാടികൾ ആണ് സംഘാടകർ ക്രമീകരിച്ചത്. ഫാ. ബിൻസ് ചേത്തലിൽ, സജി പൂത്തൃക്കയിൽ, ഫാ. ലിജോ കൊച്ചുപറമ്പിൽ, സിസ്റ്റർ അലീസാ, സിജോയ് പറപ്പള്ളിൽ, ജെൻസൺ കൊല്ലംപറമ്പിൽ, ടോണി പുല്ലാപ്പള്ളിൽ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ചു ക്ലാസുകൾ നയിച്ചു. ചിക്കാഗോ സൺഡേ സ്കൂൾ പ്രിൻസിപ്പൽ സജി പൂത്തൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ ബിനു ഇടക്കരയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക്…
ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം: തൃശൂരിലെ ഏഹം ബിച്ച ഒരു ലക്ഷം രൂപയുടെ ഓവറോൾ ചാമ്പ്യൻ
പാലാ: ഓർമ്മ ഇൻറർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ഓർമ്മ ടാലൻ്റ് പ്രെമോഷൻ ഫോറം അന്താരാഷ്ട്രാ തലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ ഗ്രാൻ്റ് ഫിനാലെ തൽസമയ മത്സരത്തിൽ തൃശൂർ ജില്ലയിലെ പെരിമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ ഏഹം ബിച്ച ഓവറോൾ ചാമ്പ്യനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ആണ് സമ്മാനം. മലയാളം വിഭാഗത്തിൽ കൊല്ലം അഞ്ചൽ സെൻ്റ് ജോൺസ് ഹയർ സെക്കൻ്ററി സ്കൂളിലെ നൈനു ഫാത്തിമ, കൂത്താട്ടുകുളം മേരിഗിരി പബ്ളിക് സ്കൂളിലെ റബേക്ക ബിനു ജേക്കബ്, ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ലീനു കെ ജോസ് എന്നിവർ ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇംഗ്ലീഷ് വിഭാഗത്തിൽ ഇടുക്കി പുളിയന്മല കാർമ്മൽ പബ്ളിക് സ്കൂളിലെ നോയ യോഹന്നാൻ, എറണാകുളം സെൻ്റ് തെരേസാസ് കോളജിലെ നിഖിത അന്ന പ്രിൻസ്, പാലക്കാട്ട് കാണിക്കമാത കോൺവെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ശ്രീയാ സുരേഷ്…
മുനിസിപ്പൽ മാർക്കറ്റ് കെട്ടിടം എത്രയും വേഗം പണി പൂർത്തീകരിക്കുക
കോട്ടപ്പടി :പുതിയ കെട്ടിട നിർമ്മാണത്തിന്റെ പേര് പറഞ്ഞ് കാലങ്ങളായി കച്ചവടം ചെയ്ത് വന്നിരുന്ന ചെറുകിട കച്ചവടക്കാരെ കുടിയിറക്കാൻ കാണിച്ച ധൃതി കെട്ടിടത്തിന്റെ നിർമ്മാണത്തിൽ മുനിസിപ്പാലിറ്റി കാണിക്കുന്നില്ലായെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മറ്റി കുറ്റപെടുത്തി. ഗ്രൗണ്ടിന്റെ പടിഞ്ഞാറെ ഭാഗത്തെ താൽക്കാലിക ഇരുമ്പ് ഷെഡ്ഡിലേക്ക് കുടിയിരുത്തിയ കച്ചവടക്കാരന്റെ വാടക കുറച്ച് നൽകാൻ പണി പൂർത്തീകരിക്കാതെ കാലതാമസം വരുത്തിയ മുനിസിപ്പാലിറ്റിക്ക് ബാധ്യതയുണ്ട്. ഒരു വർഷം കൊണ്ട് തന്നെ പണി പൂർത്തീകരിച്ച് തിരിച്ച് നൽകാം എന്ന് പറഞ്ഞ് കുടിയിറക്കിയിട്ട് ഇപ്പോൾ 3 വർഷമായിട്ടും പണി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നഗരഹൃദയത്തിലുള്ള പണിതീരാത്ത മുനിസിപ്പൽ കെട്ടിടം ഭരണ സമിതിയുടെ ആസൂത്രണ കുറവിന്റെയും, നിരുത്തരവാദിത്വത്തിന്റേയും മകുടോദാഹരണമായെ വിലയിരുത്താനാവൂ. പണി പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് കെട്ടിടം തുറന്ന് കൊടുക്കണമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മറ്റി മുനിസിപ്പൽ അധികൃതരോട് ആവശ്യപെടുന്നു. നേരെത്തെ മുനിസിപ്പൽ പ്രസിഡന്റ് പി.പി മുഹമ്മദ് ചെയർമാൻ, മുനിസിപ്പൽ…
League of Women Voters of Northern Valley Installs Board of Directors; Readies to Prepare Voters for General Election in November
(Eastern Bergen County, New Jersey; August 10, 2023) — The League of Women Voters of Northern Valley (LWVNV) elected and installed its 2023-2024 board of directors and officers at its 77th annual meeting. The LWVNV outlined its plans to provide voters with information they need to make informed decisions in the General Election in New Jersey on Tuesday, November 7, 2023. The LWVNV’s membership heard speaker Deborah Visconi, President/CEO of Bergen New Bridge Medical Center, discuss the challenges of transforming the Paramus-based 100-year hospital from a for-profit institution to a…
ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 11 വെള്ളി)
ചിങ്ങം : ജാഗ്രത പാലിക്കുക. നിങ്ങൾ കടുത്ത സമ്മർദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ഇത് ദിവസം മുഴുവൻ നിങ്ങളെ അസ്വസ്ഥരാക്കും. കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. കൂടാതെ, ഇന്ന് നിങ്ങളുടെ സമപ്രായക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടലിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. കന്നി : നിങ്ങൾക്ക് സന്തോഷിക്കാനുള്ള ദിവസമാണിന്ന്. ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങളെ സഹായിക്കുന്ന ഒരു സന്ദർഭമുണ്ടാകാം. ഇത് നിങ്ങളെ അവരുമായി കൂടുതൽ അടുപ്പിക്കും. ഇന്ന് നിങ്ങൾ ആശങ്കാകുലരാകാൻ സാധ്യതയുണ്ട്. തുലാം : ഇന്നത്തെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് അവസാനം കാണും. ഉച്ചകഴിഞ്ഞ്, മറ്റൊരാളുടെ കാഴ്‌ചപ്പാടിന് കീഴടങ്ങാതെ സ്വയം തന്നെ നിങ്ങളെ കണ്ടെത്തണം. വ്യക്തിബന്ധങ്ങളിൽ നിങ്ങൾ ധീരമായ നീക്കങ്ങൾ നടത്തും. വൃശ്ചികം : ഇന്ന് മുഴുവൻ നിങ്ങൾ പ്രതീക്ഷ കൈവിടാതെയിരിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ചിന്ത മുഴുവൻ ബിസിനസ് കാര്യങ്ങളിലും…
ലണ്ടൻ എംബസി നിർമ്മിക്കാനുള്ള പദ്ധതി ചൈന താൽക്കാലികമായി നിർത്തി വെയ്ക്കും
ലണ്ടൻ: ലണ്ടനിൽ പുതിയ എംബസി നിർമ്മിക്കാനുള്ള പദ്ധതി ചൈന താൽക്കാലികമായി നിർത്തി വെയ്ക്കുമെന്ന് സാഹചര്യത്തെക്കുറിച്ച് അറിവുള്ള ഉറവിടങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളുമായുള്ള തകർന്ന ബന്ധം നന്നാക്കാൻ ശ്രമിക്കുന്ന ഈ വേളയില്‍ ഇപ്പോഴത്തെ തീരുമാനം നയതന്ത്ര പിരിമുറുക്കം വർധിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക നിവാസികൾ എതിർത്തതിനെത്തുടർന്ന് ലണ്ടൻ ടവറിന് സമീപം പുതിയ എംബസിയുടെ പദ്ധതികളോടുള്ള പ്രാദേശിക കൗൺസിലിന്റെ എതിർപ്പിനെതിരെ അപ്പീൽ നൽകാനുള്ള വ്യാഴാഴ്ചത്തെ സമയപരിധി ബീജിംഗിന് നഷ്ടമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ചൈന അപേക്ഷ വീണ്ടും സമർപ്പിച്ചാൽ ഇടപെടാൻ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ഉറപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ ആവശ്യം യുകെ അനുവദിച്ചില്ലെങ്കിൽ, ബെയ്ജിംഗിലെ എംബസി പുനർനിർമ്മിക്കാനുള്ള ലണ്ടന്റെ പദ്ധതികള്‍ക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരു പുതിയ എംബസി നിർമ്മിക്കാൻ സഹായിക്കുന്നതിനുള്ള “അന്താരാഷ്ട്ര ബാധ്യത” നിറവേറ്റണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം…
