ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഇന്നു മുതല്‍ നിലവില്‍ വന്നു

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തി ദേവസ്വം ബോർഡ്. തിരക്ക് കണക്കിലെടുത്താണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ന​ട​പ്പ​ന്ത​ലി​ൽ ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക ക്യൂ ​സം​വി​ധാ​നം ഇ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​ന്നു. സ്ത്രീ​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും പ്ര​ത്യേ​ക ക്യൂ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് പു​തി​യ ന​ട​പ​ടി. തി​ര​ക്കു​ള്ള സ​മ​യ​ത്ത് കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രെും പ​തി​നെ​ട്ടാം പ​ടി ക​യ​റാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഈജിപ്ഷ്യന്‍ ദമ്പതികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലിലുണ്ടായ വാഹനാപകടത്തില്‍ ഈജിപ്ഷ്യന്‍ ദമ്പതികള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരിച്ച ദമ്പതികളുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിന് വിട്ടുകൊടുത്തു. പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ വെള്ളിയാഴ്ച മറ്റൊരു അപകടവും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടത്തെക്കുറിച്ച് കേന്ദ്ര ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ചത്. സാൽമി റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം അൽ ഷഗയ ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ടു. മറിഞ്ഞ വാഹനങ്ങളിൽ നിന്ന് ഏഴുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി അത്യാഹിത വിഭാഗത്തിൽ ഏൽപ്പിച്ചു.

രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയം നടന്നു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹ നിശ്ചയം നടന്നു. പ്രവാസിയായ ജോൺ കോശി-ഷൈനി ദമ്പതികളുടെ മകൾ ജൂനിറ്റയാണ് വധു. രമേശ് ചെന്നിത്തല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹ നിശ്ചയ വിവരം അറിയിച്ചത്. ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്: ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ (ബഹറിൻ) ദമ്പതികളുടെ മൂത്ത മകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസിലായിരുന്നു ചടങ്ങ്. നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണമെന്നാഗ്രഹിക്കുന്നു.

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ദിവ്യ പോലീസ് കസ്റ്റഡിയിൽ; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമ്മൂട് പൊലീസ് തിരുവനന്തപുരത്തെ വീട്ടിലെത്തി ദിവ്യ നായരെ അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയും ദിവ്യ നായരുടെ ഭർത്താവുമായ രാജേഷ് ഒളിവിലാണ്. കേസിലെ അഞ്ചാം പ്രതിയാണ് ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി. ടൈറ്റാനിയത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 29 പേരില്‍ നിന്നും ഒരു കോടി 85 ലക്ഷം രൂപ ദിവ്യ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തെന്നാണ് ആരോപണം. ഒക്‌ടോബര്‍ 6 നായിരുന്നു തട്ടിപ്പില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സമാന പരാതിയില്‍ വെഞ്ഞാറമ്മൂട് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇപ്പോള്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

യുഎസിലേക്ക് കടക്കുന്നതിന് മുമ്പ് നൂറുകണക്കിന് കുടിയേറ്റക്കാരെ മെക്സിക്കോയിൽ നിന്ന് തട്ടിക്കൊണ്ടുപോയി

ഈ ആഴ്‌ച ടെക്‌സസിലേക്ക് അതിർത്തി കടന്ന നൂറുകണക്കിന് ആളുകളിൽ പലരേയും അമേരിക്കയിലേക്കെത്തുന്നതിനു മുമ്പേ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ സാക്ഷ്യമനുസരിച്ച്, മോചനദ്രവ്യം ആവശ്യപ്പെട്ടാണ് രണ്ട് സ്ഥലങ്ങളിലേക്ക് അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും നിക്കരാഗ്വവയില്‍ നിന്നുള്ളവരാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ശനിയാഴ്ച, ടെക്സാസ് അതിർത്തി നഗരമായ എൽ പാസോയുടെ മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൂറുകണക്കിന് കുടിയേറ്റക്കാർ തണുത്ത താപനിലയിൽ തെരുവുകളിൽ ഉറങ്ങുകയും ആയിരക്കണക്കിന് ആളുകൾ ദിവസവും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലഘട്ടത്തിലെ അതിർത്തി നിയന്ത്രണങ്ങൾ ഡിസംബർ 21-നകം അവസാനിപ്പിക്കാൻ യുഎസ് ജഡ്ജി ഉത്തരവിട്ടതിനെത്തുടർന്ന് നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ വരവ് കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഓഗസ്റ്റ് അവസാനത്തിൽ, എൽ പാസോയിലെ യുഎസ് അധികാരികൾ ന്യൂയോർക്കിലേക്കും ചിക്കാഗോയിലേക്കും ഏകദേശം 14,000 കുടിയേറ്റക്കാരെ ബസ് മാര്‍ഗം അയച്ചു. കൊവിഡ് കാലത്തെ അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ടൈറ്റിൽ 42…

ക്യാൻസർ ബാധിച്ച് മരിക്കുന്ന ഒരാളെ പോലെയാണ് അമേരിക്ക; എഫ് ബി ഐയും ഡി ഒ ജെയും ആയുധധാരികളായ തെമ്മാടികള്‍: ട്രം‌പ്

ഫ്ലോറിഡ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അമേരിക്കയെ “കാൻസർ ബാധിച്ച് മരിക്കുന്ന ഒരു വ്യക്തിയോട്” ഉപമിച്ചു. തനിക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ഒരു കമ്മിറ്റി തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് എഫ്ബിഐയെയും ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിനെയും (ഡിഒജെ) രൂക്ഷമായ ഭാഷയിലാണ് ട്രം‌പ് വിമർശിച്ചത്. ശനിയാഴ്ചയാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ട്രൂത്ത് സോഷ്യലിൽ പ്രകോപനപരമായ പോസ്റ്റുകളുടെ ഒരു നിര തന്നെ പങ്കിട്ടത്. “നമ്മുടെ രാജ്യം ഉള്ളിൽ രോഗിയാണ്, ക്യാൻസർ ബാധിച്ച് മരിക്കുന്ന ഒരാളെപ്പോലെ,” അദ്ദേഹം എഴുതി. “ഡെമോക്രാറ്റ് പാർട്ടിയുടെയും സിസ്റ്റത്തിന്റെയും എല്ലാ ഭാഗങ്ങളും, ‘നീതി,’ ‘ഇന്റലിജൻസ്’ ഡിപ്പാർട്ട്‌മെന്റ് എന്ന് വിളിക്കപ്പെടുന്ന, വക്രതയുള്ള എഫ്ബിഐ ക്യാൻസറാണ്. ഈ ആയുധധാരികളെയും സ്വേച്ഛാധിപതികളെയും നേരിടണം, അല്ലെങ്കിൽ ഒരിക്കൽ മഹത്തായതും മനോഹരവുമായ നമ്മുടെ രാജ്യം മരിക്കും! അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ കമ്പനിയുടെ സേവന നിബന്ധനകൾ…

സാന്താക്ലോസ് നല്‍കുന്ന സന്ദേശം: ഉമ്മന്‍ കാപ്പില്‍

പ്രപഞ്ചമാകെ സന്തോഷം പ്രസരിക്കുന്ന ക്രിസ്തുമസ്കാലം വീണ്ടും വരവായി! ക്രിസ്തുമസ്‌ ഗാനങ്ങളും, വര്‍ണശബളിമയാര്‍ന്ന വിളക്കുകളും അലങ്കാരങ്ങളും ഇരുട്ടില്‍ ഇരുന്ന ജനതയ്ക്കു വെളിച്ചം പോലെ ക്രിസ്തുദേവന്റെ വരവ്‌ വിളിച്ചറിയിക്കുന്നു. സന്തോഷത്തിന്‍റെയും കരുതലിന്റെയും നാളുകളെ ഓര്‍മ്മിപ്പിക്കാന്‍ ക്രിസ്തുദേവന്റെ പ്രതീകമായി സാന്റാക്ലോസും വരവായി. ഐതിഹ്യങ്ങള്‍ അനുസരിച്ച്‌, ക്രിസ്തുമസ്‌ ഫാദര്‍ എന്നറിയപ്പെടുന്ന സാന്താക്ലോസ് നാലാം നൂറ്റാണ്ടില്‍ ആധുനിക തുര്‍ക്കിയിലെ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളാസ്‌ എന്ന സന്യാസിയായിരുന്നു. തനിക്കുള്ളതെല്ലാം പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ദാനം ചെയ്ത ഉദാരമനസ്തനായ വ്യക്തിയായിട്ടാണ്‌ വിശുദ്ധ നിക്കോളാസിനെ കണക്കാക്കുന്നത്‌. ഇന്ന്‌, ക്രിസ്മസ് കാലത്ത്‌ കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങളും സമ്മാനങ്ങളും കൊണ്ടുവരുന്ന ഒരു ഒരു അപ്പച്ചനായിട്ടാണ്‌ സാന്താക്ലോസ് അറിയപ്പെടുന്നത്‌. വിശുദ്ധ നിക്കോളാസിനെ കുറിച്ച്‌ നിരവധി ഐതിഹ്യങ്ങളുണ്, അവ ശരിയാണെന്നതിന്‌ വിശ്വസനീയമായ തെളിവുകളൊന്നുമില്ല. എല്ലാ സംസ്കാരങ്ങള്‍ക്കും സാന്താക്ലോസിനെപ്പോലെ ഇതിഹാസ പുരുഷന്മാരുണ്ട്‌. ക്രിസ്തുമസ്‌ കാലത്തു സാന്താക്ലോസ് ആഗതനാകുന്നപോലെ എല്ലാ വര്‍ഷവും ഓണക്കാലത്ത്‌ പ്രത്യക്ഷപ്പെടുന്ന മാവേലി നമുക്ക്‌…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 24): ജോണ്‍ ഇളമത

മറ്റൊരു മാറ്റത്തിന്‌ കാലം കാത്തുകിടന്നു. പലതും സംഭവിക്കുന്നത്‌ പ്രതീക്ഷകള്‍ക്കപ്പുറം. പോപ്പ്‌ ലിയോ പത്താമന്‍ അസ്വസ്ഥനായി. മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ വീശുന്നു. എന്തുചെയ്യാനാകും! അപ്രമാദിത്വത്തിന്റെ വെണ്‍ചാമരം ഒടിഞ്ഞുവീഴുന്നു. എവിടെയും ശ്രതുക്കള്‍! എങ്ങനെ ഒതുക്കും? ദിശ മാറി അടിക്കുന്ന കൊടുങ്കാറ്റ്‌! ജര്‍മ്മനിയില്‍ നിന്നാണ്‌ ആ കൊടുങ്കാറ്റ്‌ വീശിയത്‌. വിറ്റന്‍ബര്‍ഗ്ഗ്‌ യൂണിവേഴ്‌സിറ്റിയോടനുബന്ധിച്ച കത്തോലിക്കാ കത്തീഡ്രലിന്റെ പ്രധാന കവാടത്തിലെ കതകില്‍ അക്കമിട്ട തൊണ്ണൂറ്റിയഞ്ച്‌ പ്രതിഷേധ പ്രകടന പത്രിക (95 തെസ്സസ്സ്‌) തൂങ്ങി. മാര്‍ട്ടിന്‍ ലൂഥര്‍ എന്ന സെന്റ്‌ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലെ പുരോഹിതനായിരുന്നു അതിനു പിന്നില്‍. നിയമം, വൈദ്യശാസ്ത്രം, ദൈവശാസ്ത്രം എന്നിവയില്‍ അഗാധപാണ്ഡിത്യം നേടിയ പുരോഹിതനായ പ്രൊഫസ്സര്‍. പോപ്പ്‌ ലിയോ പത്താമന്റെ ചെയ്തികളുടെ രൂക്ഷ വിമര്‍ശനം, അല്ലെങ്കില്‍ അദ്ദേഹം പ്രഖ്യാപനം ചെയ്ത ദണ്ഡവിമോചനത്തിന്റെ പാര്‍ശ്വ ഫലങ്ങള്‍! ശുദ്ധീകരണസ്ഥലത്തിന്‌ വിലയിട്ട്‌ പേപ്പല്‍ ഖജനാവ്‌ കൊഴുപ്പിച്ചതിന്‌, ആ പണം ഉപയോഗിച്ച്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്ക വലുതാക്കി പുതുക്കിപ്പണിയുന്നതിന്റെ…

സുഗത കുമാരി (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

സുഗമമൊരു മഹാനദി പോലൊഴുകുമാ സുഗത കുമാരിതൻ കവിതാഞ്ജലികളിൽ, സുലഭ, സുതാര്യമാമൊട്ടേറെ പ്രമേയങ്ങൾ സുന്ദര സരളമായ് സമർപ്പിച്ചിരിക്കുന്നു! സുപ്രസിദ്ധമാമേറെ ദൗത്യങ്ങൾ നടപ്പാക്കാൻ സുധീരം നേതൃത്വവും ശക്തിയും പകർന്നവൾ! തന്നുടെ കുടുംബവും, സുഖവും ത്യജിച്ചല്ലോ തന്നവൾ സർവ്വസ്വവും നാടിനായ് സ്മിതം തൂകി! തൻ്റെ നാടിനും നാട്ടിൽ ജീവിക്കും മനുഷ്യർക്കും തന്നാലാവും പോൽ ദിനം സേവനമനുഷ്‌ഠിച്ചോൾ! സ്വാർത്ഥതയൽപ്പംപോലു മേശാതെ സ്വജീവിതം സാർത്ഥകമാക്കാൻ ദിന രാത്രങ്ങൾ യത്നിച്ചവൾ! “ഒരു തൈ നടാ”മെന്ന ചിന്തതൻ സ്ഫുലിംഗങ്ങൾ ഓരോരോ ചിത്തത്തിലും തീപ്പന്ത മാക്കിത്തീർത്തോൾ! മൈത്രീ ഭാവത്തോടാവർ ചൊന്നോരാ വചസ്സുകൾ മന്ത്രാക്ഷരങ്ങളായി കരുതീ മാലോകരും! സർവ്വവും തനിക്കു തൻ നാടെന്നു കരുതിനോൾ ഗർവ്വമെന്നതു തെല്ലു മേശാതെ ജീവിച്ചവൾ! സർവ്വദാ, സർവ്വേശ്വര കൃപയാൽ ഹിമാലയ- പർവ്വതം കണക്കെന്നുമാനാമം വാഴ്ത്തപ്പെടും! സാഗര സദൃശമാം ഹൃദയം വിശാലം പോൽ അഗാധം കരകാണാ ക്ഷീരസാഗര തുല്യം! കൈരളിക്കൊരിക്കലും മറക്കാനാവാവിധം കൈക്കുടന്നയാൽ ജ്ഞാന മുത്തുകൾ…

പ്രവാസികളുടെ പുനരധിവാസ പദ്ധതിയുമായി നോര്‍ക്ക റൂട്സ്; വിവിധ ജില്ലകളില്‍ വായ്പാ മേള സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് അഞ്ച് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി പ്രവാസി വായ്പാ മേള സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് 2022 ഡിസംബർ 19 മുതൽ 21 വരെയാണ് മേള. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് മുഖേന നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഇഎം) പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് വർഷത്തിലേറെ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് മേളയിൽ പങ്കെടുക്കാം. നോർക്ക റൂട്ട്‌സ് NDPREM പ്രോജക്റ്റ് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിലും ബിസിനസ് സംരംഭങ്ങളും ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും സഹായകരമാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള സംഘടിപ്പിക്കുന്നത്. മലപ്പുറത്തെ എസ്ബിഐ റീജണൽ ബിസിനസ് ഓഫീസ്, മറ്റ് ജില്ലകളിലെ എസ്ബിഐ…