ദുരന്ത നിവാരണ ഫണ്ട്: രേഖകള്‍ ശരിയായി സമര്‍പ്പിക്കാത്ത കേരളത്തിന് 66 കോടിയുടെ നഷ്ടം

തിരുവനന്തപുരം: കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ഫണ്ട് അനുവദിക്കാനാകില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടില്‍ 66 കോടി രൂപ കേരളത്തിന് നഷ്ടമാകും. നേരത്തെ ലഭിച്ച ഫണ്ട് വിനിയോഗം സംബന്ധിച്ച രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഈ നടപടി. സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങൾ നൽകുന്നതിലാണ് കേരളം വീഴ്ച്ച വരുത്തിയത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021-22ലെ എസ്ഡിഎംഎഫിലെ കേന്ദ്രവിഹിതമായ 62.80 കോടി രൂപ 2022 മാർച്ച് 29 ന് അനുവദിച്ചിരുന്നു. ഈ പണം വിനിയോഗിച്ചതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങൾ രണ്ട് മാസങ്ങളിലായി ധനമന്ത്രാലയത്തെ അറിയിക്കണം. എന്നാൽ കേരള സർക്കാർ ഇക്കാര്യം ഇതുവരെ അറിയിച്ചിട്ടില്ല. 2021-22 ലെ ഫണ്ട് വിഹിതത്തിന്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി പി ജോയിക്ക് അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഹിതേഷ് കുമാർ എസ്…

സോളാർ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ റെയില്‍‌വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അത്മഹത്യാ കുറിപ്പില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കായംകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിലെ കണ്ടെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെയാണ് ആലപ്പുഴ ഹരിപ്പാട് ഏവൂരില്‍ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിൻറെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തിയതായി വിവരമുണ്ട്. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഹരികൃഷ്ണനെതിരെ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസ് കേസും ഇദ്ദേഹത്തിനെതിരെ ഉണ്ട്. ഉദ്യോഗസ്ഥൻ താമസിക്കുന്ന ഫ്ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലൻസ് റെയ്ഡും നടന്നിരുന്നു. ഹരിപ്പാട് സ്വദേശി ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പിയായിരിക്കെയാണ് സോളാർ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റത്.

എം.ജെ. ഉമ്മൻ ഹൂസ്റ്റണിൽ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മൻ (88 ) റിട്ടയേർഡ്‌ ചീഫ് അക്കൗണ്ടന്റ്, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ല) ഹൂസ്റ്റണിൽ നിര്യാതനായി. സഹധർമ്മിണി പരേതയായ അമ്മിണി ഉമ്മൻ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തിൽ വടക്കേതിൽ കുടുംബാഗമാണ്. മക്കൾ: ജോൺസൺ ഉമ്മൻ,വിൽസൺ ഉമ്മൻ, സിസിലി, രാജൻ ഉമ്മൻ മരുമക്കൾ : ശോഭ (ചാലക്കുഴി വട്ടശ്ശേരിൽ , മല്ലപ്പള്ളി ) ജിൻസി (കൊമരോത്ത്, പാലാരിവട്ടം), Dr.ജോർജ്ജി (പോരുകോട്ടൽ, മുണ്ടിയപ്പള്ളി), സുജ (മുളമൂട്ടിൽ, വടവാതൂർ) കൊച്ചു മക്കൾ : ജിഷിൽ, ജിക്സിൽ, ഏഡ്രിയൻ, ഏഞ്ചല, എമി, നേഥൻ, കെവിൻ, കാൽവിൻ ചെറുമകൾ : ഏവ മറിയം പൊതുദർശനം 2023 മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണിവരെ ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ (12955, Stafford Rd, Stafford,Texas, 77477 ) സംസ്കാര ശുശ്രുഷ : 2023 മെയ് 3…

യോങ്കേഴ്‌സ് സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

യോങ്കേഴ്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് യോങ്കേഴ്‌സിലെ ലഡ്‌ലോ സ്ട്രീറ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവക വേദിയായി. ഏപ്രിൽ 23 ഞായറാഴ്ച ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിന് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഊഷ്മളമായ സ്വീകരണം ലഭിച്ചു. സജി എം. പോത്തൻ (ഫിനാൻസ് മാനേജർ), ജേക്കബ് ജോസഫ് (വിനോദ കമ്മിറ്റി കോ-ഓർഡിനേറ്റർ), സണ്ണി വർഗീസ് (ഫിനാൻസ് കമ്മിറ്റി അംഗം) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.. ബിജി ചെറിയാൻ (ഇടവക സെക്രട്ടറി), വർഗീസ് മാമ്മൻ (ട്രസ്റ്റി & മലങ്കര അസോസിയേഷൻ അംഗം), അനിൽ എബ്രഹാം (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വേണ്ടി കിക്ക് ഓഫ് മീറ്റിംങ്ങും ഉണ്ടായിരുന്നു. ഫാ. ഫിലിപ്പ്…

ഇന്ത്യയുടെ സാമ്പത്തിക നില വളരെ സുരക്ഷിതം: ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ ജിത് സന്ധുവിന്റെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള വസതിയില്‍ അമേരിക്കയില്‍ നിന്നുള്ള പ്രമുഖ ഇന്ത്യക്കാരെ ക്ഷണിച്ചുകൊണ്ട് ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും. അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറി ജീനാ റെയ്മണ്ടോയ്ക്കും സ്വീകരണം നല്‍കി. ചടങ്ങില്‍ വച്ച് ഇന്ത്യന്‍ ധനകാര്യ മന്ത്രി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കോവിഡിനുശേഷം മറ്റു രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ വളരെ ഉയര്‍ച്ചയും സുരക്ഷിതവുമാണെന്ന് ചൂണ്ടിക്കാട്ടി. അതുപോലെ വിവിധ മതങ്ങളും ഭാഷകളുമുള്ള ഇന്ത്യയുടെ മതേതരത്വം ഏറെ മികച്ചതാണ്. അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. തുടര്‍ന്ന് സംസാരിച്ച അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറിയും മുന്‍ റോഡ് അയലന്റ് ഗവര്‍ണറുമായിരുന്ന ജീനാ റെയ്മണ്ടോ താന്‍ ഈയിടെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ അനുഭവങ്ങള്‍ വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. സാമ്പത്തിക രംഗത്തും വാണിജ്യ രംഗത്തും ഇരു രാജ്യങ്ങളും വളരെ സഹകരിച്ചാണ്…

സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഭദ്രാസന ഫാമിലി കോൺഫ്രൻസ്

ഹ്യൂസ്റ്റൺ : സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക-യൂറോപ്പ് 39ാം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഓഗസ്റ്റ് 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായർ) എന്നീ തീയതികളിൽ അറ്റ്ലാൻറയിൽ FFA-FCCLA Center ൽ(720 FFA Camp Rd, Covington, GA30014) വെച്ച് നടത്തപ്പെടുന്നു. ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, സുപ്രസിദ്ധ ഹൃദ്രോഗ വിദഗ്ധൻ ഡോ.വിനോ ഡാനിയേൽ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. റവ.ജെറീഷ് വർഗീസ്, റവ. റ്റിജി മാത്യു എന്നിവർ കോൺഫറൻസിന്റെ യുവജന സമ്മേളനങ്ങൾക്ക് നേതൃത്വം നൽകും. “Living by God’s Standard – A Life of Holiness'( 1 പത്രോസ് 1ൻറെ 15-16)” ദൈവിക വിശുദ്ധിയിൽ ജീവിക്കുക” എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. മഹത്തായ കുടുംബ – യുവ സംഗമത്തിലേക്ക് എല്ലാ…

ഗാർലാൻഡ്, സണ്ണിവെയ്ൽ സിറ്റി കൗൺസിൽ ഏർലി വോട്ടിംഗിൽ കനത്ത പോളിംഗ്

ഡാളസ് : ഗാർലാൻഡ് ,സണ്ണി വെയ്ൽ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിലേക്കുഏപ്രിൽ 24നു ആരംഭിച്ച ഏർലി വോട്ടിങ്ങിൽ ഏപ്രിൽ 28 വെള്ളിയാഴ്ച വൈകീട്ട് 5 വരെ കനത്ത പോളിംഗ് നടന്നതായി വൈകി ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. ഡാളസ് മെട്രോപ്ലക്സിൽ ഉൾപ്പെടുന്ന ഗാർലൻഡ്, സണ്ണി വെയിൽ സിറ്റി കൗൺസിലിലേക്ക് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന മലയാളികളായ പി.സി. മാത്യു, മനു ഡാനി എന്നിവർ അതാതു സിറ്റികളിൽ ശക്തമായ മത്സരമാണ് നേരിടുന്നത്. ഇരു സ്ഥാനാര്ഥികളുടെയും ജയാ പരാജയങ്ങൾ നിർണയിക്കുന്നതിൽ മലയാളി കമ്മ്യൂണിറ്റി വോട്ടുകൾ നിർണായകമാണ്. പി.സി. മാത്യു, മനു ഡാനി എന്നിവരെ വിജയിപ്പിക്കണമെന്ന് സണ്ണിവെയ്ൽ സിറ്റി മേയറും മലയാളിയുമായ സജി ജോർജ് അഭ്യർത്ഥിച്ചു.വോട്ടിങ്ങിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 24 – ഏപ്രിൽ 29, 2023 (തിങ്കൾ – ശനി) രാവിലെ 8 മുതൽ വൈകുന്നേരം 5…

ചേർത്തല സ്വദേശി വർഗീസ് ജോൺ കൺസേർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായി ലണ്ടനിൽ

ന്യൂയോർക്ക്: ചേർത്തല സ്വദേശി വർഗീസ് ജോൺ യുകെയിലെ ലണ്ടനിൽ വോക്കിങ് ബറോ കൗൺസിലിൽ ഈ വരുന്ന മെയ് നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മലയാളി സാന്നിധ്യമായി കൺസേർവേറ്റിവ് പാർട്ടി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. ഒരു മലയാളി ആദ്യമായിട്ടാണ് ലണ്ടനിലെ വോക്കിങ് ബറോയിൽ മത്സര രംഗത്ത് എത്തുന്നത്. കൺസേർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി സണ്ണി എന്നറിയപ്പെടുന്ന വർഗ്ഗീസ് ജോൺ ഏറ്റുമുട്ടുന്നത് ലിബറൽ ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മൌണ്ട് ഹെർമൻ വാർഡിൽ ആണ്. 2010 മുതൽ കൺസേർവേറ്റീവ് പാർട്ടിയിൽ പ്രവർത്തിക്കുന്ന സണ്ണി 2014 മുതൽ ജോലി ചെയ്യുന്ന സെയിൻസ്ബറിസ് എന്ന സ്ഥാപനത്തിൽ അഞ്ഞൂറോളം വരുന്ന സഹപ്രവർത്തകരുടെ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രതിനിധിയും പ്രവാസി മലയാളി ഫെഡറേഷൻ എന്ന ആഗോള സംഘടനയുടെ ഗ്ലോബൽ ഓർഗനൈസറും മുൻ ഗ്ലോബൽ ജനറൽ സെക്രട്ടറിയും ആണ്. വോക്കിങ് ബറോ കൗൺസിലിൽ ഇന്ന് വരെയും ഒരു ഇന്ത്യൻ സാന്നിധ്യം ഉണ്ടായിട്ടില്ല. കുറച്ചു…

ബ്രൂക്ക്ലിൻ അപ്പാർട്ട്മെന്റിൽ തീപിടുത്തത്തിൽ അമ്മയും 2 പെൺമക്കളും മരിച്ചു

ബ്രൂക്ക്ലിൻ(ന്യൂയോർക്) : വെള്ളിയാഴ്ച പുലർച്ചെ ബ്രൂക്ക്ലിനിലുണ്ടായ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും മരിച്ചു. ബെഡ്‌ഫോർഡ്-സ്റ്റ്യൂവെസന്റിലെ 587 ഗേറ്റ്‌സ് അവന്യൂവിലെ അപ്പാർട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. . തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്. 48 കാരിയായ ഡാനിയേൽ ഹാവൻസും രണ്ട് പെൺമക്കളായ ജേർണി മൈൽസും (11), കെസ്‌ലീ മൈൽസ് (9) എന്നിവരാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. മറ്റ് താമസക്കാർക്ക് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞു, മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാടകക്കാരെ സഹായിക്കാൻ അമേരിക്കൻ റെഡ് ക്രോസ് രംഗത്തുണ്ടായിരുന്നു. ഫയർ മാർഷൽ തീപിടുത്തത്തിന്റെ കാരണം നിർണ്ണയിക്കും. അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് അന്വേഷണം തുടരുകയാണ്. കെട്ടിടത്തിനുള്ളിൽ ശക്തമായ പുക അലാറം ഉണ്ടായിരുന്നു, എന്നിരുന്നാലും തീപിടിത്ത സമയത്ത് അത് പ്രവർത്തിച്ചിരുന്നോ എന്ന് കണ്ടെത്താൻ ശ്രമിക്കുന്നതായി അവർ പറഞ്ഞു.

ആർമി ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് മൂന്ന് സൈനികർ മരിച്ചു

അലാസ്ക:അലാസ്കയിലെ ഹീലിക്ക് സമീപം സൈനിക പരിശീലന കഴിഞ്ഞു മടങ്ങുകയായിരുന്ന രണ്ട് എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകൾ വ്യാഴാഴ്ച കൂട്ടിയിടിച്ച് മൂന്ന് സൈനികർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎസ് ആർമി അധികൃതർ അറിയിച്ചു. ഫോർട്ട് വെയ്ൻ‌റൈറ്റിന്റെ തെക്ക് 100 മൈൽ അകലെയാണ് അപകടമുണ്ടായത്, രണ്ട് സൈനികർ സംഭവസ്ഥലത്തും മൂന്നാമത്തേത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും മരിച്ചുവെന്ന് യുഎസ് ആർമിയുടെ 11-ാമത് എയർബോൺ ഡിവിഷനിൽ നിന്നുള്ള അറിയിപ്പ് പറയുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചതിന് ശേഷം 24 മണിക്കൂർ വരെ മറച്ചുവെക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. സൈനികരുടെ കുടുംബങ്ങൾക്കും അവരുടെ സഹ സൈനികർക്കും ഡിവിഷനും ഇത് അവിശ്വസനീയമായ നഷ്ടമാണ്,” 11-ആം എയർബോൺ ഡിവിഷന്റെ കമാൻഡിംഗ് ജനറൽ മേജർ ജനറൽ ബ്രയാൻ ഈഫ്‌ലർ പ്രസ്താവനയിൽ പറഞ്ഞു. “ഞങ്ങളുടെ ഹൃദയങ്ങളും പ്രാർത്ഥനകളും അവരുടെ കുടുംബങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും പ്രിയപ്പെട്ടവരിലേക്കും പോകുന്നു, അവരെ പിന്തുണയ്ക്കാൻ സൈന്യത്തിന്റെ മുഴുവൻ വിഭവങ്ങളും…