ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ഋഷഭ് പന്ത് ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ വൻ അപകടത്തിൽ പെട്ടു. ഡൽഹി-ഡെറാഡൂൺ ഹൈവേയ്‌ക്ക് സമീപം റൂർക്കിയിലെ നർസൻ അതിർത്തിക്കടുത്തുള്ള ഹമ്മദ്പൂർ ഝാലിന് സമീപം അദ്ദേഹത്തിന്റെ മെഴ്സിഡിസ് കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അപകടസമയത്ത് കാറിൽ അദ്ദേഹം തനിച്ചായിരുന്നു. തീ പിടിച്ചയുടനെ കാറിൽ നിന്ന് പുറത്തിറങ്ങാൻ അദ്ദേഹം ഗ്ലാസ് തകർത്തതായി ഉത്തരാഖണ്ഡ് പോലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ തലയ്ക്കും കാൽമുട്ടിനും താടിയെല്ലിനും പരിക്കുണ്ട്. കാലിന് പൊട്ടലുണ്ടായതിനാൽ അദ്ദേഹത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ, പന്തിനെ ഏകദിനത്തിലോ ട്വന്റി 20 ഐ ടീമിലോ ഉൾപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് പരിക്കേറ്റോ വിശ്രമിച്ചോ ഒഴിവാക്കിയോ എന്ന് ബിസിസിഐ മാധ്യമക്കുറിപ്പ് വ്യക്തമാക്കിയിട്ടില്ല. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലേക്ക് മടങ്ങുന്നതിന് മുമ്പ് ബംഗ്ലാദേശിലെ ഏകദിനത്തിലും വിക്കറ്റ് കീപ്പർ-ബാറ്റർ…
Author: .
ഉത്തർപ്രദേശില്‍ അപൂർവ അവസ്ഥയിൽ 60% ശരീരം രോമം കൊണ്ട് പൊതിഞ്ഞ കുഞ്ഞ് ജനിച്ചു
ഹർദോയ്: ഉത്തർപ്രദേശിലെ ഹർദോയിൽ ഒരു സ്ത്രീ 60 ശതമാനം ശരീരവും കറുത്ത പാടുകളും കട്ടിയുള്ള മുടിയും കൊണ്ട് മൂടിയ കുഞ്ഞിന് ജന്മം നൽകി. നവജാത ശിശുവിന്റെ രൂപം ഡോക്ടർമാരുൾപ്പെടെ എല്ലാവരെയും അമ്പരപ്പിച്ചു. നവജാത ശിശുവും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് വിവരം. ഈ ആഴ്ച ആദ്യം CHC 52 ലാണ് കുഞ്ഞ് ജനിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് മുതുകിൽ കറുത്ത രോമങ്ങളാൽ പൊതിഞ്ഞ കുഞ്ഞിനെ പ്രസവിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്‌തു. കുഞ്ഞിന് ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ് (Giant Congenital Melanocytic Nevus) ആണെന്ന് കണ്ടെത്തി. അപൂർവമായ രോഗാവസ്ഥയുള്ള കുഞ്ഞിനെ കുറിച്ച് രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമിനെ (ആർബിഎസ്‌കെ) അറിയിച്ചിട്ടുണ്ട്. കുഞ്ഞിനെ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് അയക്കാനാണ് ആർബിഎസ്‌കെയുടെ തീരുമാനം. എന്താണ് ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ്? ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ് എന്നത്…
റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിന് ഒരു മാസത്തെ സ്‌ക്രീനിംഗിന് ശേഷം അനുമതി
തിരുവനന്തപുരം: 2023ലെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ ആറ് സ്‌ക്രീനിങ്ങുകൾക്ക് ശേഷമാണ് കേരളത്തെ തിരഞ്ഞെടുത്തത്. സ്ത്രീ ശാക്തീകരണമാണ് കേരളത്തിന്റെ വിഷയം. 16 സംസ്ഥാനങ്ങളാണ് ഇത്തവണ ഫ്ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദാ നഗർ ഹാവേലി- ദാമൻ ആൻഡ് ദ്യു, ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളാണ്. ഡൽഹിയിലെ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസാണ് കേരളത്തിൻറെ കോൺസപ്റ്റ് അവതരിപ്പിച്ചത്. റോയ് ജോസഫാണ് ഡിസൈനർ.
ഇന്നത്തെ രാശിഫലം (ഡിസംബര്‍ 30, വെള്ളി)
ചിങ്ങം: ഇന്ന് മംഗളകരമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത. തീർത്ഥാടനയാത്ര പോകാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുക. നിങ്ങൾ മാനസികമായി അസ്വസ്ഥരായേക്കാം. കന്നി: നിങ്ങൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ, ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ ദേഷ്യം നിറഞ്ഞതും കയ്‌പ് നിറഞ്ഞതുമായ ശകാരവാക്കുകളെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. നിങ്ങളുടെ കുടുംബവുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തർക്കം അല്ലെങ്കിൽ ഒരു ചർച്ച ഇന്ന് നിങ്ങളെ നശിപ്പിക്കും. ഇന്ന് നിങ്ങളുടെ ഫലങ്ങളിൽ കാര്യമായ ചെലവുകൾ കാണുന്നു. തുലാം: ഇന്ന് കൃത്യമായി ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഷോപ്പിംഗ് നടത്താൻ നിങ്ങൾ ആവേശപൂർവ്വം പുറത്തു പോകും. നിങ്ങളുടെ ശാരീരികവും മാനസികവുമായ പ്രവർത്തനവും മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ പ്രവർത്തനസ്വലതയോടെ നിലനിർത്തുകയും ചെയ്യും. മനസ്സിനെ ഹഠാദാകർഷിക്കുന്ന പ്രശസ്‌തിയും അംഗീകാരവും ലഭിക്കും. വൃശ്ചികം: ശാരീരികമായും മാനസികമായും ആരോഗ്യമുള്ളതായി തുടർച്ചയായി നിങ്ങൾക്ക് ഇന്ന്…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ അന്തരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ വെള്ളിയാഴ്ച അന്തരിച്ചു. 100 വയസ്സായിരുന്നു. ഡിസംബർ 28നാണ് ഹീരാബെന്നിനെ അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. “യുഎൻ മേത്ത ഹാർട്ട് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് (30/12/2022 വെള്ളിയാഴ്ച) പുലർച്ചെ 3:39 ന് ശ്രീമതി ഹീരാബ മോദി അന്തരിച്ചു,” ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു. “മഹത്തായ ഒരു നൂറ്റാണ്ട്, സർവേശ്വരന്റെ പാദങ്ങളിൽ കുടികൊള്ളുന്നു. ഒരു സന്യാസിനിയുടെ പ്രയാണവും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയർപ്പിച്ച ജീവിതവുമുള്ള ത്രിമൂർത്തിയായ അമ്മയെ നൂറാം ജന്മദിനത്തിൽ ഞാൻ ചെന്നുകണ്ടപ്പോൾ ഒരു കാര്യം പറഞ്ഞത് എപ്പോഴും ഓർക്കാറുണ്ട്. ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിക്കുക എന്നത്.” – മാതാവിൻറെ ചിത്രമടക്കം ഉൾപ്പെടുത്തിയുള്ള കുറിപ്പ് മോദി ട്വീറ്റ് ചെയ്‌തു. शानदार शताब्दी का ईश्वर चरणों में विराम… मां में मैंने हमेशा उस त्रिमूर्ति की अनुभूति की…
യുഎഇയുടെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ജനുവരി ഒന്നിന് ആരംഭിക്കും
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) 2023 ജനുവരി 1 ഞായറാഴ്ച മുതൽ നിർബന്ധിത യുഎഇ തൊഴിലില്ലായ്മ ഇൻഷുറൻസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മെയ് മാസത്തിൽ ആദ്യം പ്രഖ്യാപിച്ച പുതിയ പദ്ധതിയിൽ ജോലി നഷ്ടപ്പെട്ട പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് മാസം വരെ നഷ്ടപരിഹാരം നൽകുമെന്ന് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീം ജീവനക്കാരെ അവരുടെ കരിയർ യാത്രയിൽ പിന്തുണയ്ക്കുന്ന കുറഞ്ഞ ചെലവിൽ തൊഴിൽ സുരക്ഷാ വല സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു, തൊഴിലുടമകൾക്ക് യാതൊരു ചെലവും കൂടാതെ അവർക്ക് തൊഴിൽ സ്ഥിരത നൽകുന്നു. യുഎഇയിലെ തൊഴിലില്ലായ്മ ഇൻഷുറൻസിന്റെ നേട്ടങ്ങളും ചെലവുകളും വിശദീകരിക്കുന്നതിനായി MOHRE ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ശമ്പളത്തിനനുസരിച്ച് യുഎഇ പൗരന്മാർക്കും പ്രവാസികൾക്കും ലഭ്യമായ രണ്ട് വിഭാഗത്തിലുള്ള ഇൻഷുറൻസ് MOHRE വീഡിയോയിൽ വിശദീകരിക്കുന്നു. ആദ്യ വിഭാഗത്തിന്…
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി മരിച്ചു
റിയാദ്: വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മലയാളി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി ഭരതൻ മധു (56) ആണ് റിയാദിൽ മരിച്ചത്. 30 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന മധു പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയിരുന്നു. ഒമ്പത് മാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് പുതിയ തൊഴിലുടമയുടെ കീഴിൽ ജോലികൾ ആരംഭിച്ചത്. വാഹനമോടിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. റെഡ് ക്രസന്റ് ആംബുലൻസിൽ നാഷണൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം അതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ അയക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാടും ജലീൽ ആലപ്പുഴയും രംഗത്തുണ്ട്. ഭാര്യ: ബിന്ദു, മക്കൾ: അഭിനവ് കൃഷ്ണ, അധിനഫ് കൃഷ്ണ.
സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയ ചേരിക്കായുള്ള പരിശ്രമങ്ങൾ തുടരും: ഡോ. എസ്.ക്യു.ആർ ഇല്യാസ്
മലപ്പുറം: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സംഘ്പരിവാർ വിരുദ്ധ ചേരിയുടെ രാഷ്ട്രീയ അധികാരത്തിനായുള്ള പരിശ്രമങ്ങൾ തുടരുമെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ്. ക്യു. ആർ ഇല്യാസ്. ഫാഷിസത്തിനെതിരെ മുഖാമുഖം നിൽക്കുക എന്നത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസമായി മലപ്പുറത്ത് നടന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയും പൊതുസമ്മേളനവും വാരിയംകുന്നൻ നഗറിൽ (വലിയങ്ങാടി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് നിലപാടുകൾക്കെതിരെ പൊരുതിയതിന്റെ പേരിൽ രണ്ട് വർഷം അന്യായമായി തടവിലിട്ട മകൻ ഉമർ ഖാലിദിനെ കണ്ടിട്ടാണ് ഞാൻ വരുന്നത്. അവന്റെ സഹോദരിയുടെ വിവാഹമായിരുന്നു ഇന്നലെ. മകൻ ഒരാഴ്ചത്തേക്ക് പുറത്തിറങ്ങിയത് സന്തോഷകരമായ കാര്യമാണെങ്കിലും ഉമർ ഖാലിദിനെ പോലെയുള്ള അനേകം മുസ്‌ലിം ചെറുപ്പക്കാർ, ന്യൂനപക്ഷ – ദലിത് വിഭാഗങ്ങൾ വർഷങ്ങളായി ജയിലറക്കുള്ളിലാണ് എന്ന ബോധ്യമാണ് വിവാഹച്ചടങ്ങുകൾ വിട്ട്, ഒരാഴ്ചത്തേക്ക് മാത്രം എന്നോടൊപ്പമുണ്ടാകുന്ന ഉമർ ഖാലിദിനെ…
മൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ഒരു ലക്ഷം പ്രവർത്തകർ അണിനിരന്ന് കരുത്ത് തെളിയിച്ച് വെൽഫെയർ പാർട്ടിയുടെ ബഹുജന റാലി
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ലക്ഷത്തോളം പ്രവർത്തകർ അണിനിരന്ന ബഹുജന റാലിയോടെയും പൊതുസമ്മേളനത്തോടെയും വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് സമാപനം. മലപ്പുറം ജില്ലയിലെ വെൽഫെയർ പാർട്ടിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു മലപ്പുറം ടൗൺ നിറഞ്ഞുകവിഞ്ഞു നീങ്ങിയ പ്രകടനം.ശിങ്കാരിമേളം, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, കളരിപ്പയറ്റ്, തുടങ്ങിയ സാംസ്കാരിക രൂപങ്ങങ്ങൾ റാലിക്ക് നിറപ്പകിട്ടേകി. രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും വർത്തമാന രാഷ്ട്രീയ- സാമൂഹിക അവസ്ഥകൾ വരച്ചുകാണിക്കുന്ന നിശ്ചല ദൃശ്യങ്ങളും റാലിയുടെ ഭാഗമായുണ്ടായിരുന്നു.ഭരണഘടനയെ അട്ടിമറിക്കുന്ന നീക്കങ്ങൾ, വർഗീയ രാഷ്ട്രീയം, വംശീയത, രാഷ്ട്രീയ തടവുകാർ, പൗരത്വ പ്രക്ഷോഭം, സവർണ്ണ സംവരണം , സ്വജനപക്ഷപാതം, മലബാർ വിവേചനം, തീരദേശത്തോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളാണ് ശ്രദ്ധേയമായി ആവിഷ്കരിച്ചത്. നവോത്ഥാന നായകന്മാരും ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളും സംഭാവന ചെയ്ത സംസ്കാരത്തിൻ്റെയും ചരിത്രങ്ങളുടെയും ചിത്രീകരണവും നടന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ ഭരണഘടന അട്ടിമറികളെ ചോദ്യം ചെയ്യുന്ന മുദ്രാവാക്യങ്ങൾ പ്രകടനത്തിലുടനീളം…
വ്യത്യസ്ത മാപ്പുകളിറക്കി ബഫര്‍സോണില്‍ സര്‍ക്കാര്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ ഗൂഢാലോചന: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: മൂന്നാംതവണയും വ്യത്യസ്ത മാപ്പുകളിറക്കി സംസ്ഥാന സര്‍ക്കാര്‍ ബഫര്‍സോണ്‍ വിഷയത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ വനവല്‍ക്കരണ ഗൂഢാലോചനയും കോടതിയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢലക്ഷ്യവുമാണെന്ന് വ്യക്തമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍. സുപ്രീംകോടതി 2022 ജൂണ്‍ 3ലെ വിധിന്യായത്തിലൊരിടത്തും റവന്യൂ ഭൂമിയില്‍ ബഫര്‍സോണ്‍ വേണമെന്ന് പറഞ്ഞിട്ടില്ല. വിധിക്കടിസ്ഥാനമായ രാജസ്ഥാനിലെ ജാമുരാംഗര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമായി ഉപജീവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ 500 മീറ്ററായി ചുരുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടുമ്പോള്‍ ബഫര്‍സോണ്‍ പൂജ്യമായി നിജപ്പെടുത്തുന്ന സാധ്യതകള്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി വിധിയിലൂടെ ബഫര്‍സോണ്‍ യാഥാര്‍ത്ഥ്യമാണെന്നിരിക്കെ അതില്‍ നിന്ന് ഇളവ് ലഭിക്കാന്‍ ജനവാസമേഖലകളും നിര്‍മ്മാണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള രേഖാമൂലമുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാനം സി.ഇ.സി.വഴി കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. ഉപഗ്രഹ സര്‍വ്വേയെക്കുറിച്ചുള്ള സുപ്രീംകോടതി പരാമര്‍ശം വനത്തിനുള്ളിലെ ഫിസിക്കല്‍ സര്‍വ്വേയുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണെന്നും വ്യക്തമാണ്. ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങള്‍ മിക്കവയും വനത്തിനുള്ളിലായിരിക്കുമ്പോള്‍ വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തുന്നതില്‍…
