ജമ്മു കശ്മീരിലെ സോപോറിൽ ഐഇഡി കണ്ടെത്തി

സോപോർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലെ തുലിബാൽ മേഖലയിൽ ചൊവ്വാഴ്ച ഐഇഡി (ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു) കണ്ടെത്തി. സോപോർ പോലീസിലെ ഉദ്യോഗസ്ഥർ, 52 രാഷ്ട്രീയ റൈഫിൾസ് (ആർആർ), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവർ സ്ഥലത്തുണ്ട്. കഴിഞ്ഞ മാസം, നവംബർ 25 ന്, ഷോപ്പിയാൻ പോലീസും ഇന്ത്യൻ ആർമിയുടെ 44 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ, ഷോപിയാനിലെ ഇമാംസാഹിബിൽ നിന്ന് കുക്കറിൽ സ്ഥാപിച്ച ഒരു ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) കണ്ടെത്തിയിരുന്നു. കുക്കറിനുള്ളിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുന്നതിന് മുമ്പ് കണ്ടെത്തിയത് പോലീസിന്റെയും 44 രാഷ്ട്രീയ റൈഫിൾസിന്റെയും ശ്രമഫലമായാണ് വൻ ദുരന്തം ഒഴിവായതെന്നാണ് കരുതുന്നത്.

മന്ത്ര കൺവൻഷൻ യൂത്ത് ഫോറം ചെയർ ആയി ആതിര കുറുപ്പിനെ തിരഞ്ഞെടുത്തു

നൃത്ത രംഗത്തെ പ്രാവീണ്യം കൊണ്ട് നോർത്ത് അമേരിക്കയിലെ കലാവേദികളിൽ ശ്രദ്ധേയമായ സാന്നിധ്യം അലങ്കരിക്കുന്ന ആതിര കഴിഞ്ഞ 12 വർഷമായി ടെക്‌സാസിലെ ഹൂസ്റ്റണിലാണ് താമസം. ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം. ഇപ്പോൾ സെന്റർ പോയിന്റ് എനർജിയിൽ കൺട്രോൾ സിസ്റ്റംസ് എഞ്ചിനീയറാണ്. കഴിഞ്ഞ 18 വർഷമായി ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ കഠിനമായ പരിശീലനം നേടിയിട്ടുണ്ട്. തന്റെ ഗുരു കലാശ്രീ ഡോ. സുനന്ദ നായർക്കൊപ്പം യുഎസിലെയും ഇന്ത്യയിലെയും വിവിധ നൃത്തോത്സവങ്ങളിൽ അവർ പങ്കെടുത്തു .പിതാവ് വിജയ കുമാർ കുറുപ് , മാതാവ് ഗിരിജാ വിജയ കുമാർ. ഗായത്രി വിജയകുമാർ ആണ് സഹോദരി.. ഭാരതീയ പൈതൃക കലകളിൽ അസാമാന്യമായ പാടവം പുലർത്തിക്കൊണ്ട്, യുവ തലമുറയുടെ ഇടയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന ആതിര ,മന്ത്രയുടെ യൂത്ത് ഫോറം പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കും എന്ന് കരുതുന്നതായി പ്രസിഡന്റ്‌ ഹരി…

കീന്‍ ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ന്യൂയോർക്ക്: കേരളാ ഇഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്സ് അസ്സോസിയേഷന്‍ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (KEAN) യുടെ 12-ാംമത് കുടുംബ സംഗമവും സ്കോളര്‍ഷിപ്പ് വിതരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെസ്‌ലി ഹിൽസിലെ ഹോളി ഫാമിലി സീറോ മലബാർ കത്തോലിക്ക സെന്ററിന്റെ ഹാളിൽ വച്ച് നടത്തപ്പെട്ട ഈ പരിപാടി, അവതരിപ്പിക്കപ്പെട്ട സാങ്കേതിക പ്രബന്ധങ്ങളുടേയും, സന്ദേശങ്ങളുടേയും, കലാ പരിപാടികളുടേയും അതിമേന്മകൊണ്ട് പ്രത്യേകം ശ്രദ്ധ ആകര്‍ഷിച്ചു. അശ്വതി, മീരാ ജെയിംസ്, അമല ജെയിംസ് എന്നിവര്‍ ആലപിച്ച അമേരിക്കന്‍ ദേശീയഗാനത്തോടും ഇന്‍ഡ്യന്‍ ദേശിയഗാനത്തോടും കൂടി പരിപാടികള്‍ ആരംഭിച്ചു. കീന്‍ ജനറല്‍സെക്രട്ടറി ഷിജി മാത്യുവിന്‍റെ സ്വാഗത പ്രസംഗത്തിനുശേഷം കീന്‍ പ്രസിഡന്‍റ് ഷാജി കുരിയക്കോസ്, തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ കീനിന്‍റെ 2022 ലെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചു. കീൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ അജിത് ചിറയിൽ, പബ്ലിക് റിലേഷൻ കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സ്കോളർഷിപ് കമ്മിറ്റി…

ഷിക്കാഗോ കെ. സി. എസ്സ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു

ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 2022 –24 കാലഘട്ടത്തിലേക്കുള്ള പുതിയ കെ. സി. എസ്സ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു, തുടർന്ന് ശ്രീ. സിബു കുളങ്ങര (സെക്രട്ടറി), ശ്രീ. തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ശ്രീ. ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവരെ നോമിനേറ്റ് ചെയ്യുകയും അവർ എക്സിക്യൂട്ടീവ് അംഗങ്ങളായി നിറഞ്ഞ സദസ്സിൽ സത്യപ്രതിജ്ഞ ചെയ്തു. ലെയ്സൺ ബോർഡ് ചെയർമാൻ ശ്രീ. പോൾസൺ കുളങ്ങരയാണ് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ശ്രീ. ഷാജി എടാട്ട്, ശ്രീ. സ്റ്റീഫൻ കിഴക്കേക്കുറ്റ്, ശ്രീ. റോയ് നെടുംചിറ, ശ്രീ. സിറിൽ കട്ടപ്പുറം എന്നിവർ നാഷണൽ കൗൺസിൽ അംഗങ്ങളായായും, വുമൺ റെപ്രെസെന്ററ്റീവ് ആയി ശ്രീമതി പീന മണപ്പള്ളിയും, യൂത്ത് റെപ്രെസെന്ററ്റീവ്…

ന്യൂയോർക്ക് ക്നാനായ കത്തോലിക്ക ഫൊറോനാ ഒരുക്കിയ ക്രിസ്മസ്സ് ആഘോഷം-22 വ്യത്യസ്തവും വർണാഭവുമായി

ന്യൂയോർക്ക് :റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ കെ സി എം (ക്നാനായ കാത്തലിക് മിനിസ്ട്രി ) യൂണിറ്റ് ആതിഥ്യം വഹിച്ച ആഘോഷങ്ങൾ, ഡിസംമ്പർ 10 ശനിയാഴ്ച 3.00 പി എം ന് റോക്‌ലൻഡ് സൈന്റ്റ് മേരീസ് പള്ളിയിൽ വി കുർബാനയോടെ ആരംഭിച്ചു. വികാരി ഫാ ബിപി തറയിൽ എല്ലാവരെയും സ്വാഗതം ചെയ്തു. ഫൊറോനാ വികാരി ഫാ ജോസ് തറക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി കുർബാനയും, ഫാ ബിൻസ് ചേത്തലിൽ സന്ദേശവും നൽകി . തുടർന്ന് ഫീൽഡ് സ്റ്റോൺ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് , പൊതുസമ്മേളനവും വർണാഭമായ കലാ മേളയും നടന്നു. യൂണിറ്റ് ട്രെഷറർ ലിബിൻ പാണപറമ്പിൽ സ്വാഗതവും റോക്‌ലാൻഡ് കോർഡിനേറ്റർ സനു കൊല്ലാരെട്ടു ആമുഖ സന്ദേശവും ഫൊറാന പ്രെസിഡന്റ് ഫാ ജോസ് തറക്കൽ ഉദ്‌ഘാടനവും നടത്തി. ന്യൂ ജേഴ്സി കോർഡിനേറ്റർ റിനു വരിക്കമംതൊട്ടിയില്,…

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹിന്ദു കോണ്‍ക്‌ളേവ് ജനുവരി 28 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ജനുവരി 28 ന് കേരളത്തില്‍ ഹിന്ദു കോണ്‍ക്‌ളേവ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വ്യത്യസ്ഥ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറിലും ചര്‍ച്ചകളിലും പ്രമുഖര്‍ പങ്കെടുക്കും. നേതൃ സമ്മേളനം, ബിസിനസ്സ് മീറ്റ്, സ്‌ക്കോളര്‍ഷിപ്പ് വിതരണം, അമ്മ കൈനീട്ടം വിതരണം, പുരസ്‌ക്കാര സമര്‍പ്പണം, ആദരിക്കല്‍ ചടങ്ങ് എന്നിവ നടക്കും. മസ്‌ക്കറ്റ് ഹോട്ടലില്‍ രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വേള്‍ഡ് ഹിന്ദു പാര്‍ലെമെന്റിന്റെ നേതൃസമ്മേളനമാണ് ആദ്യം. തുടര്‍ന്ന് ബിസിനസ്സ് മീറ്റ്. പ്രൊഫഷണല്‍ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന്റെ വിതരണവും പാവപ്പെട്ട അമ്മമാര്‍ക്ക് ഏര്‍പ്പെടുത്തുന്ന പെന്‍ഷന്‍ പദ്ധതിയായ അമ്മകൈനീട്ടം വിതരണവും നടക്കും. ഹൈന്ദവ ധര്‍മ്മപ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്ത്രിമാര്‍, കലാകാരന്മാര്‍, പ്രഭാഷകര്‍ , തുടങ്ങിയവരെ ആദരിക്കും. മമ്മിയൂര്‍ ക്ഷേത്രത്തിലെ ജീവനക്കാരനും പാചകത്തിനിടയിലും ഭക്തിഗാനം ആലപിച്ച് വാര്‍ത്തയില്‍ ഇടം നേടിയ…

ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും

എറണാകുളം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയിൽ വിശദീകരണം നൽകി. ശബരിമലയിൽ തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിച്ചു. പാഹിതംപടിയിൽ 100 ഐആർബി ഉദ്യോഗസ്ഥരെയും മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പൊലീസുകാരെയും അധികമായി നിയമിച്ചിട്ടുണ്ട്. ചന്ദ്രാനന്ദൻ റോഡ് വഴി തീർഥാടകരെ കടത്തി വിടില്ല. ഇവിടെ നിയന്ത്രണത്തിനായി അധിക പൊലീസിനെയും നിയോഗിക്കും. സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേ ആക്കിയെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലെടുത്ത തീരുമാനങ്ങൾ നാളെ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. എല്ലാ തീർത്ഥാടകർക്കും ദർശനത്തിന് സൗകര്യമുണ്ടാകുമെന്ന് അനൗൺസ് ചെയ്യണമെന്നും കോടതി പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനെടുത്തിട്ടുള്ള നടപടികൾ കാര്യക്ഷമമാക്കാനും കോടതി നിർദ്ദേശിച്ചു. നിലയ്ക്കലിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്തതിൽ കരാറുകാരന്റെ കാരണം കാണിക്കൽ നോട്ടീസ്…

ട്രാഫിക് പോലീസിനെ കാറിന്റെ ബോണറ്റിലിരുത്തിയൊരു സവാരി ഗിരിഗിരി; ഡ്രൈവര്‍ അറസ്റ്റില്‍

ഇൻഡോർ (മധ്യപ്രദേശ്): തിങ്കളാഴ്ച മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്തതിന് വാഹനം തടഞ്ഞ ട്രാഫിക് പോലീസുകാരനെ കാറിന്റെ ബോണറ്റിൽ അപകടകരമായി ഇരുത്തി വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റു ചെയ്തു. സത്യസായി ഇന്റർസെക്‌ഷനിലാണ് സംഭവം. ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ട് ട്രാഫിക് ഹെഡ് കോൺസ്റ്റബിൾ ശിവ് സിംഗ് ചൗഹാൻ (50) കാറിന് കൈകാണിച്ചു. വാഹനം നിര്‍ത്തി പിഴയടക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായ ഡ്രൈവര്‍ വിസമ്മതിച്ചതോടെ കോൺസ്റ്റബിൾ ബോണറ്റിൽ ചാടിക്കയറിയെങ്കിലും വാഹനം നിര്‍ത്താതെ നാല് കിലോമീറ്ററോളം ഓടിച്ചതായി ചൗഹാന്‍ പറഞ്ഞു. അമിത വേഗതയിലെത്തിയ വാഹനം തടഞ്ഞ് നിർത്തി ഡ്രൈവറെ പിടികൂടാൻ പോലീസ് നിർബന്ധിതരായി എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 332 (ഡ്യൂട്ടിയിലുള്ള പൊതുപ്രവർത്തകനെ സ്വമേധയാ മുറിവേൽപ്പിക്കുക), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും…

സംസ്ഥാന പവർ ലിഫ്റ്റിംഗ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പ്; അമൃത വിശ്വ വിദ്യാപീഠത്തിലെ 5 വിദ്യാർത്ഥികൾക്ക് മെഡൽ നേട്ടം

കരുനാഗപ്പള്ളി: ആലപ്പുഴയിൽ നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയ്ക്കു വേണ്ടി മത്സരിച്ച അമൃത വിശ്വ വിദ്യാപീഠത്തിലെ 5 വിദ്യാർത്ഥികൾ മെഡൽ നേടി. ഒരു സ്വർണവും രണ്ടു വീതം വെള്ളി,വെങ്കല മെഡലുകളുമാണ് ഇവർ നേടിയത്. ജൂനിയർ 83 കിലോ വിഭാഗത്തിൽ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥി ദർശൻ മുരളീധരൻ സ്വർണം നേടി. 150 കിലോ ഉയർത്തിയായിരുന്നു ദർശന്റെ സ്വർണനേട്ടം. ബിസിഎ വിദ്യാർത്ഥികളായ ബി.എൻ.എം രാജഗുരു, പാർത്ഥ് സക്‌സേന എന്നിവർ യഥാക്രമം ജൂനിയർ 74 കിലോ വിഭാഗത്തിലും സബ്ജൂനിയർ 105 കിലോ വിഭാഗത്തിലുമായി വെള്ളിമെഡലുകൾ നേടി. ജൂനിയർ 105 കിലോ വിഭാഗത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിങിലെ മുഹമ്മദ് ഹാസൻ അലി, ജൂനിയർ 93 കിലോ വിഭാഗത്തിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങിലെ ആർ.എസ്.വി മുകേഷ് എന്നിവരാണ് വെങ്കലമെഡലുകൾ നേടിയത്. അമൃത വിശ്വ വിദ്യാപീഠത്തിലെ കായിക അധ്യാപകരായ ബിജീഷ്…

ഭര്‍തൃപിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ കാമുകന് ക്വട്ടേഷന്‍ നല്‍കിയ യുവതിയും കാമുകനും അറസ്റ്റില്‍

ആലപ്പുഴ: മകന്റെ കുഞ്ഞിനെ ശരിയായി നോക്കാത്തതിന് വഴക്കു പറഞ്ഞ ഭര്‍തൃപിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ മകന്റെ ഭാര്യ കാമുകന് ക്വട്ടേഷന്‍ നല്‍കിയ യുവതിയേയും കാമുകനേയും നൂറനാട് പോലീസ് അറസ്റ്റു ചെയ്തു. നൂറനാട് പുളിമേൽ തുണ്ടത്തിൽ വീട്ടിൽ രാജു (56) ആണ് ആക്രമിക്കപ്പെട്ടത്. മകന്റെ ഭാര്യ ശ്രീലക്ഷ്മി (24), കാമുകനായ നൂറനാട് പുതുപ്പള്ളികുന്നം പാറപ്പുറം വടക്കേതില്‍ വീട്ടില്‍ ബിപിൻ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 29ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജുവിന്റെ മകൻ വിദേശത്താണ്‌. മകന്റെ കുഞ്ഞിനെ മരുമകൾ ശരിയായി നോക്കുന്നില്ലെന്ന്‌ രാജു പരാതി പറയുകയും ശ്രീലക്ഷ്മിയെ വഴക്കു പറയുകയും ചെയ്തു. ഈ വൈരാഗ്യമാണ് രാജുവിനെ ആക്രമിക്കാൻ കാമുകനായ ബിപിനെ ശ്രീലക്ഷ്‌മി ചുമതലപ്പെടുത്തിയത്. പ്രസ്തുത ദിവസം രാത്രി പതിനൊന്നു മണിയോടെ പടനിലം ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ വരുന്ന വഴി രാജുവിനെ വീടിന് സമീപമുള്ള റോഡിൽ…