ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം മുഴുവൻ ജോലിക്കായി ചിലവഴിക്കും. വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് സൂപ്പർവൈസർമാരെ തൃപ്തിപ്പെടുത്തേണ്ടി വരും. എല്ലാ കാര്യങ്ങളിലും ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമാണ്. കന്നി: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇന്നത്തെ നിങ്ങളുടെ ദിവസത്തിൻറെ അധിക സമയവും വരും. പരീക്ഷ കാരണം അടുത്ത കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും പഠന സമയവും ഒഴിവുസമയവും തമ്മിൽ തുലനം ചെയ്യണം. നിക്ഷേപങ്ങൾക്കിന്ന് നല്ല ദിവസമാണ്. തുലാം: നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന് കണ്ടുമുട്ടുകയും ഉച്ചയ്ക്ക് ശേഷം വളരെയധികം താൽപ്പര്യമുള്ള ചർച്ചകൾ നിങ്ങൾ അവരുമായി നടത്തുകയും ചെയ്യും. നിങ്ങൾ ഈ ലോകത്തിൻറെ വിജ്ഞാനം വർധിപ്പിക്കാൻ ശ്രമിക്കുകയും നിങ്ങളുടെ ശ്രമങ്ങളിൽ വിജയിക്കുകയും ചെയ്യും. വൃശ്ചികം: പ്രേമവും അത്യുത്സാഹവും നിങ്ങൾക്ക് ജീവിതരീതികൾ പോലെയാണ്. ഈ ഘടകങ്ങളെ ഉയർത്തുവാൻ ഇന്ന് നിങ്ങൾ ശ്രമിക്കും. എന്നാൽ അത് അധികമാകാതിരിക്കുവാൻ ശ്രദ്ധിക്കണം ഇല്ലെങ്കിൽ അത് ഹാനികരമാകും. ധനു: സ്ഥിരതയും ചിട്ടയുമുള്ള ഒരു ദിവസമായി നിങ്ങൾക്ക് തോന്നും. ഒരു കുടുംബസ്ഥനെന്ന നിലയിൽ അധിക സമയവും അവരോടൊപ്പവും…
Author: .
Voye Homes Opens First Office in Kerala
“By 2025, the KSUM-incubated startup foresees more than 1000 premium homestay villa owners coming on board as partners, providing a much-needed boost to tourism in India.” Kozhikode: StartupcompanyVoye Homes opened its first office at Kinfra Techno Industrial Park in Kozhikode. Within two years, Voye Homes, which began operations in 2020, has established itself in over 11 destinations with 50-plus private holiday homes, and more than 268 villas and rooms. Voye Homes manages homestays and villas in partnership with corporate companies and celebrities. The inauguration was attended by popular actors…
വോയെ ഹോംസ് കേരളത്തില്‍ ആദ്യ ഓഫീസ് തുറന്നു
“2025-ഓടെ ഇന്ത്യയൊട്ടാകെ ആയിരത്തിലധികം പ്രീമിയം ഹോംസ്റ്റേ വില്ലകളുമായി സഹകരണം സൃഷ്ടിക്കുകയും അത് വഴി ടൂറിസം മെച്ചപ്പെടുത്തുക എന്നതുമാണ് വോയെ ഹോംസിന്റെ ലക്ഷ്യം” കോഴിക്കോട്: സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വോയെ ഹോംസ് തങ്ങളുടെ ആദ്യ ഓഫീസ് കോഴിക്കോട് കിന്‍ഫ്ര ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ആരംഭിച്ചു. 2020ല്‍ പ്രവര്‍ത്തനമാരംഭിച്ച വോയെ ഹോംസിന് 2 വര്‍ഷത്തിനുളളില്‍ പതിനൊന്നിലധികം സ്ഥലങ്ങളിലായി അന്‍പതിലധികം പ്രൈവറ്റ് ഹോളിഡേ ഹോംസ്റ്റേകള്‍, 268ലധികം റൂമുകളും വില്ലകളുമുണ്ട്. കോര്‍പ്പറേറ്റ് ബ്രാന്‍ഡുകള്‍, സെലിബ്രിറ്റീസ്, തുടങ്ങിയവരുടെ ഹോം സ്റ്റേ, വില്ല എന്നിവയാണ് മുഖ്യമായും വോയെ ഹോംസിന് കീഴിലുള്ളത്. ചടങ്ങില്‍ സിനിമ സീരിയല്‍ താരങ്ങളായ അലീന പടിക്കല്‍, മെറീന മൈക്കിള്‍, വ്ളോഗര്‍ ശബരി വര്‍ക്കല എന്നിവര്‍ അതിഥികളായിരുന്നു. കൂടാതെ കമ്പനി ഡയറക്ടര്‍മാരായ രംഗരാജന്‍, അബ്ദുള്‍ നാസര്‍, അഞ്ജലി വിനോദ്, ഹസീബ് എന്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വിനോദ് ബാലന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ‘വോയെ ഹോംസ് ആരംഭിച്ചപ്പോള്‍…
ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം 2022 ഡിസംബർ മുന്ന് ശനിയാഴ്ച
നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മണി മുതൽ ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ (1050 Georges Post Road, NJ 08863) വെച്ച് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉൽഘാടനം നിർവഹിക്കുന്ന കാര്യം അറിഞ്ഞിരിക്കുമല്ലേ . ഈ അവസരത്തിൽ ബഹുമാന്യനായ സഹകരണവകുപ്പ് മന്ത്രി ശ്രീ. വി എൻ. വാസവൻ മുഖ്യ പ്രഭാഷണവും നിർവഹിക്കും , അമേരിക്കയിൽനിന്നും കേരളത്തിൽ നിന്നും നിരവധി പ്രമുഖർ ഇതിൽ പങ്കെടുക്കും. ഫൊക്കാനയുടെ മുൻപുള്ള പ്രവർത്തങ്ങളിൽ നിന്നും വെത്യസ്തമായി ഒരു ആഘോഷത്തോട് കൂടിയാണ് നാം ഈ പ്രവർത്തന ഉൽഘാടനം കൊണ്ടാടുന്നത്. നമ്മുടെ ഭരണസമിതി തെരഞ്ഞെടുത്തപ്പോൾ മുതൽ നാം കേരളത്തിൽ ആയാലും അമേരിക്കയിൽ ആയാലും നിരവധി പ്രവർത്തങ്ങൾ ഇതിനോടകം നിർവഹിച്ചിട്ടുണ്ട്. ഇനിയും നമുക്ക് വളരെയേറെ മുന്നോട്ട് പോകുവാൻ ഉണ്ട് , വളരെയേറെ കാര്യങ്ങൾ…
ജേക്കബ് മാത്യു (57) ഡാളസിൽ അന്തരിച്ചു
സണ്ണിവെയ്‌ല്‍ (ഡാളസ്): തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ ജേക്കബ് മാത്യു (57) നവംബര്‍ 24 വ്യാഴാഴ്ച ഡാളസിൽ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് പുലർച്ചെ സണ്ണിവെയ്ല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈനി ജേക്കബ്, മക്കൾ: ജസ്‌ന ജേക്കബ്, ജോയൽ ജേക്കബ്. സംസ്കാരം പിന്നീട് കേരളത്തിൽ പുല്ലാടുള്ള ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ. കൂടുതൽ വിവരങ്ങൾക്ക്: പോൾ മാത്യു (ഡാളസ്) 405 473 6227.
“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2022” – അപേക്ഷിക്കാൻ ഒരു ദിനം കൂടി മാത്രം
ന്യൂയോർക്ക്: മലയാളീ സമൂഹത്തിന്റെ അംഗീകാര്യവും സ്വീകാര്യതയും ഏറ്റുവാങ്ങിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എക്കാലവും മുൻപന്തിയിൽ നിൽക്കുന്ന ECHO () എന്ന സംഘടനയുടെ “ഹ്യുമാനിറ്റേറിയൻ അവാർഡ് 2022”- ന് അപേക്ഷ നൽകുന്നതിന് ഒരു ദിവസം കൂടി മാത്രം ബാക്കി നിൽക്കെ ലഭിച്ചിരിക്കുന്ന അപേക്ഷകരിൽ ആരെ തെരഞ്ഞെടുക്കണം എന്ന ചിന്താകുഴപ്പത്തിലാണ് അവാർഡ് കമ്മറ്റി. നമ്മുടെ സമൂഹത്തിൽ വളരെ നല്ല ജീവകാരുണ്യ പ്രവത്തനങ്ങൾ കാഴച വയ്ക്കുന്ന ധാരാളം വ്യക്തികൾ ഉണ്ടെന്നുള്ളത് ഇത്തരം ഒരു സാഹചര്യത്തിലാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വ്യക്തിപരമായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന അധികം പേരും “വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്” എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാകയാൽ പബ്ലിസിറ്റിക്ക് താല്പര്യമില്ലാത്തവരാണ് എന്നതാണ് യാഥാർഥ്യം. എന്നാൽ സ്വന്തം അദ്ധ്വാനത്തിൽ നിന്നും അൽപ്പം മാറ്റി വച്ച് മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സു കാണിക്കുന്നവരുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ വെളിപ്പെടുത്തിയാൽ മറ്റു പലർക്കും അതുപോലെ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം…
സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന് ഫൊക്കാനയുടെ പ്രണാമം
ഫൊക്കാനയുടെ സ്വന്തം സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. മിക്ക ഫൊക്കാന കൺവെൻഷനുകളിലെ സാഹിത്യ സമ്മേളനത്തിലെ നിറസാനിധ്യവും ഫൊക്കാനയുടെ മുഖമുദ്രയായ ഭാഷക്ക് ഒരു ഡോളർ തുടങ്ങി ഫൊക്കാനയുടെ സാഹിത്യമുഖവും, ന്യൂജെൻ എഴുത്തുകാരുനും, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് പയ്യന്നൂരിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 1963 പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളേജിലുമായിരുന്നു പഠനം. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി. പഠനശേഷം എസ്.ബി.ഐ.യില്‍ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ…
യു എസ് ഹൗസിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടി
വാഷിംഗ്ടണ്‍: നവംബര് 8 നടന്ന ഇടക്കാല തിരെഞ്ഞെടുപ്പിൽ യുഎസ് ഹൗസിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 432 സീറ്റുകളിൽ 220 സീറ്റുകൾ നേടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം വർധിപ്പിച്ചു. 435 സീറ്റുകളിലേക്കാണ് തിരേംജെടുപ്പു നടന്നത് . ഭൂരിപക്ഷത്തിനു 218 സീറ്റുകൾ ലഭിച്ചാൽ മതി ഡെമോക്രാറ്റുകൾക്കു ഇതുവരെ 212 സീറ്റുകൾ മാത്രമാണ് നേടാനായത്. കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്നാമത്തെ സീറ്റില്‍ കെവിന്‍ കിലെ വിജയിച്ചതോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം 220 ലെകുയർന്നതു. ഇനിയും മൂന്ന് സീറ്റുകളിലെ ഫലം കൂടി പുറത്തു വരാനുണ്ട്. കാലിഫോര്‍ണിയയിലെ 13 ാം ജില്ലയിലെയും അലാസ്‌ക, കൊളറാഡോ എന്നി സ്‌റ്റേറ്റുകളിലെ ഓരോ സീറ്റുകളിലെയും ഫലമാണ് പുറത്തു വരാനുള്ളത്. ഇവിടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയം പ്രതീക്ഷിക്കുന്നു കൊളറാഡോയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ലോറന്‍ ബോബെര്‍ട്ടിന് മുന്‍തൂക്കമുണ്ട്. അതേസമയം അലാസ്‌കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മേരി പെല്‍റ്റോലയാണ് മുന്നില്‍. കാലിഫോര്‍ണിയയില്‍ 99…
ചരക്ക് കടത്ത് പണിമുടക്ക് ആദ്യ ആഴ്ചയിൽ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 1 ബില്യൺ ഡോളർ നഷ്ടമുണ്ടാക്കും
വാഷിംഗ്ടണ്‍: നാല് യുഎസ് റെയിൽ യൂണിയനുകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ചരക്ക് കടത്ത് പണിമുടക്കിന്റെ ആദ്യ ആഴ്ചയിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 1 ബില്യൺ ഡോളർ നഷ്ടമുണ്ടാക്കാമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം റെയില്‍ യൂണിയന്റെ അഞ്ച് വർഷത്തെ കരാർ നിരസിച്ച സാഹചര്യത്തിലാണ് 60,000-ത്തോളം റെയിൽ ജീവനക്കാരുടെ സംയോജിത അംഗത്വമുള്ള നാല് യൂണിയനുകളുടെയും റെയിൽ കാരിയറുകളുടെയും വിന്യാസം സംയുക്ത പണിമുടക്ക് തീയതി പ്രഖ്യാപിച്ചത്. ഡിസംബർ 9-നകം ധാരണയിലെത്തിയില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നാന് യൂണിയന്റെ നിലപാട്. അമേരിക്കൻ കെമിസ്ട്രി കൗൺസിൽ പുറത്തിറക്കിയ ഒരു വിശകലന റിപ്പോര്‍ട്ട് പ്രകാരം, ആസൂത്രിതമായ റെയിൽ പണിമുടക്ക് ഏകദേശം 2.8 ബില്യൺ ഡോളറിന്റെ കെമിക്കൽ കാർഗോയെ ബാധിക്കും. ആൻഡേഴ്സൺ ഇക്കണോമിക് ഗ്രൂപ്പിൽ നിന്നുള്ള മറ്റൊരു വിശകലനം കണക്കാക്കുന്നത് ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ മാത്രം, യുഎസ് തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും കാൽ ബില്യൺ ഡോളറിന്റെ നഷ്ടം വരുമെന്നാണ്.…
വാള്‍മാര്‍ട്ട് സ്റ്റോര്‍ മാനേജര്‍ നടത്തിയ വെടിവെപ്പില്‍ ആറ് മരണം; മൂന്നുപേര്‍ക്ക് പരിക്ക്
വെര്‍ജീനിയ : വാള്‍മാര്‍ട്ടില്‍ ചൊവ്വാഴ്ച രാത്രി അവിടെത്തന്നെയുള്ള സ്റ്റോര്‍ മേനേജര്‍ നടത്തിയ വെടിവെപ്പില്‍ ആറ് ജീവനക്കാര്‍ കൊല്ലപ്പെട്ടു മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച ചെസാപിക് സിറ്റി അധികൃതര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കി. ലോറന്‍സെ ഗാംബിള്‍ , ബ്രയാന്‍ പെന്‍ഡല്‍ട്ടണ്‍, കെല്ലി പെയ്ല്‍ , റാന്‍ഡി ബെല്‍വിന്‍സ്, ടിനക്കാ ജോണ്‍സന്‍ എന്നിവര്‍ക്കു പുറമേ പേരു വെളിപ്പെടുത്താതെ 16 വയസ്സുകാരനും കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. വെടിവച്ചെന്ന് കരുതപ്പെടുന്ന മാനേജര്‍ ആന്‍ഡ്രി ബിംഗ് (31) സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായും ഇദ്ദേഹം 2010 മുതല്‍ ഇവിടെ ജീവനക്കാരനായിരുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി. വെടിവച്ച വ്യക്തിയുടെ ബാഗ്രൗണ്ട് പരിശോധിച്ചു വരികയാണെന്നും ഇതിനു അയാളെ പ്രേരിപ്പിച്ചത് എന്താണെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. ദുഃഖകരമായ ഒന്നാണ് വാള്‍മാര്‍ട്ടില്‍ നടന്ന വെടിവെപ്പ് സംഭവം എന്നും വാള്‍മാര്‍ട്ട് യുഎസ് പ്രസിഡന്റ് ജോണ്‍…
