ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല: ഹൈക്കോടതി

കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെനന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പാലിക്കാന്‍ ഉദേശ്യമില്ലാതെ മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമായി കണക്കാക്കാന്‍ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ പുനലൂര്‍ പൊലീസ് എടുത്ത കേസ് റദ്ദാക്കണെന്ന ഹര്‍ജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. മലയാളികളായ ഇരുവരും ഓസ്‌ട്രേലിയയില്‍ വെച്ച് സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപെടുന്നത്. യുവതി വിവാഹിതയായിരിക്കെ ഹര്‍ജിക്കാരനുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണെങ്കിലും പരാതിക്കാരി നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ല. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിരുന്നുവെന്നും അതിനാലാണ് രണ്ടു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും,…

റിലയൻസ് ജിയോ ഒരു നഗരത്തിൽ കൂടി 5G സേവനങ്ങൾ നടപ്പിലാക്കുന്നു

മുംബൈ: രാജ്യത്തെ മുൻനിര ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കളായ റിലയൻസ് ജിയോ തങ്ങളുടെ ജിയോ ട്രൂ 5ജി സേവനങ്ങൾ പൂനെയിൽ നടപ്പിലാക്കി. അൺലിമിറ്റഡ് 5G ഡാറ്റയോടൊപ്പം ഉപഭോക്താക്കൾക്ക് സെക്കൻഡിൽ 1 ജിഗാബൈറ്റ്സ് (Gbps) ഇന്റർനെറ്റ് വേഗത ലഭിക്കും. റിലയൻസ് ജിയോ ഇൻഫോകോം, ഒരു ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയും, ഇന്ത്യയിലെ മഹാരാഷ്ട്രയിലെ നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഒരു ഉപസ്ഥാപനവുമാണ്. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവയുൾപ്പെടെ ഡൽഹി-എൻ‌സി‌ആർ മേഖലയിലുടനീളം 5 ജി സേവനങ്ങൾ നൽകുന്ന ഏക ഓപ്പറേറ്റർ തങ്ങളാണെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പൂവൻകോഴിയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുകാരന് പരിക്കേറ്റു; മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്ന് ഡോക്ടര്‍

കൊച്ചി: കഴിഞ്ഞയാഴ്ച കൊച്ചി മഞ്ഞുമ്മല്‍ സ്വദേശിയുടെ പൂവൻകോഴിയുടെ ആക്രമണത്തിൽ രണ്ട് വയസ്സുകാരന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. പക്ഷിയുടെ ഉടമ ജലീലിനെതിരെ ഏലൂർ പോലീസ് കേസെടുത്തു. കുട്ടിയെ പരിശോധിച്ച ഡോക്ടർ പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് പറഞ്ഞു. നവംബർ 18-നാണ് സംഭവം നടന്നത്. ചൂർണിക്കരയിലെ ഷെഫി മുബാറക്കിന്റെ മകൻ അഹമ്മദ് സലാൽ മഞ്ഞുമ്മലില്‍ അമ്മാവൻ ഫാഹിം ഹുസൈന്റെ വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് കോഴിയുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ തലയിലും നെറ്റിയിലും കവിളിലും കണ്ണിന് താഴെയും പരിക്കേറ്റു. “കുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ ഓടിയെത്തിയത്. ആക്രമണത്തില്‍ കുട്ടിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകൾ ഉള്ളതിനാൽ പ്ലാസ്റ്റിക് സർജറി ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടി ഇതുവരെ ഞെട്ടലിൽ നിന്ന് കരകയറിയിട്ടില്ല, ”ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ അമ്മാവൻ ഫാഹിം നൽകിയ പരാതിയെത്തുടർന്ന് ജലീലിനെതിരെ ഐപിസി സെക്ഷൻ 324 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച്…

തലശ്ശേരി ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി അടക്കം രണ്ടുപേരെ കേരളാ പോലീസ് പിടികൂടി

തിരുവനന്തപുരം: തലശ്ശേരിയിൽ സിപിഎം പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. കൊലപാതകത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതി പാറായി ബാബുവിനെ വ്യാഴാഴ്ച തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിൽ വെച്ചാണ് പിടികൂടിയത്. മത്സ്യത്തൊഴിലാളിയായ ഖാലിദ് (52), ഇയാളുടെ ഭാര്യാസഹോദരൻ ഷമീർ (40) എന്നിവരെ അവരുടെ പ്രദേശത്ത് സൈക്കോട്രോപിക് മയക്കുമരുന്ന് വിൽപ്പന ചോദ്യം ചെയ്തതിനാണ് കൊലപ്പെടുത്തിയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനുമുൻപ് കൊലപാതകത്തിൽ പങ്കുള്ള തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിപിഐഎം പ്രവര്‍ത്തകനായ ഷമീര്‍, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്. ഷമീറിന്റെ മകനും ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചത്. പ്രതികൾക്ക്…

30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ലേഖനത്തിനും സീരിയലിനും ‘അർഹമായ’ എൻട്രികളൊന്നുമില്ല

തിരുവനന്തപുരം: കേരള സാംസ്കാരിക വകുപ്പ് 30-ാമത് ടെലിവിഷൻ അവാർഡുകൾ വ്യാഴാഴ്ച പ്രഖ്യാപിച്ചു. എൻട്രികളൊന്നും യോഗ്യത നേടാത്തതിനാൽ 2021ലെ അവാർഡ് ജൂറിക്ക് മികച്ച ടിവി സീരിയൽ തിരഞ്ഞെടുക്കാനായില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കേരള സംസ്ഥാന ടിവി അവാർഡുകൾ മികച്ച ടിവി സീരിയൽ വിഭാഗത്തിൽ അവാർഡ് പ്രഖ്യാപിക്കാത്തത്. വിഭാഗത്തിലേക്ക് പരിഗണിക്കാൻ യോഗ്യമായ സീരിയലുകൾ ഇല്ലെന്ന ജൂറിയുടെ പ്രസ്താവന കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയിരുന്നു. കൂടാതെ, മികച്ച ലേഖനത്തിനും അർഹമായ എൻട്രികൾ ഉണ്ടായിരുന്നില്ല. വിനോദ വിഭാഗത്തിൽ ജനപ്രിയ കോമഡി ഷോയായ ‘ഒരു ചിരി ഇരു ചിരി ബമ്പർ ചിരി’ മികച്ച ടിവി ഷോയ്ക്കുള്ള പുരസ്കാരം നേടി. അനീഷ് രവിയും മഞ്ജു പത്രോസും അഭിനയിച്ച ‘അളിയൻസ്’ മികച്ച കോമഡി ഷോയായി പ്രഖ്യാപിക്കപ്പെട്ടു. കൂടാതെ, ‘മറിമായ’ത്തിലെ പ്രകടനത്തിന് നടൻ ഉണ്ണി രാജൻ മികച്ച ഹാസ്യ നടനായി.…

ഗവര്‍ണര്‍ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റി പോര് വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്നു: ലെയ്റ്റി കൗണ്‍സില്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റി പോരിലൂടെ ഭരണാധികാര കേന്ദ്രങ്ങള്‍ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ശോഭനമായ ഭാവി പന്താടി കളിക്കുന്ന ക്രൂരതയ്ക്ക് അടിയന്തര അവസാനമുണ്ടാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റ് കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ.വി.സി, സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കഷ്ടപ്പെട്ട് പഠിച്ച് ജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പോലും ലഭ്യമാക്കാത്ത നീതിനിഷേധം അവസാനിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കാതെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതു കണ്ടിട്ടും മനസ്സുമാറാതെ വീറും വാശിയും കാട്ടി യുവതലമുറയെ നാട്ടില്‍ നിന്നും പാലായനം ചെയ്യിക്കുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ കഴിഞ്ഞകാല കുതിപ്പിന് പിന്നില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ പങ്കാളിത്തം വളരെ വലുതാണ്. സ്വകാര്യ വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ വരുകയില്ല. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. രണ്ടു…

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്: ശശി തരൂർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർക്കെതിരെയുള്ള യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് അവകാശപ്പെട്ടവർക്കെതിരെ കോൺഗ്രസ് എംപി ശശി തരൂർ വ്യാഴാഴ്ച ആഞ്ഞടിച്ചു. ഈ വിഷയത്തിലെ തന്റെ നിലപാട് അവർ “ശ്രദ്ധിച്ചിട്ടില്ല” എന്നും അദ്ദേഹം പറഞ്ഞു. മേയറുടെ പെരുമാറ്റവും കോൺഗ്രസ് സമരക്കാർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയും കാണുമ്പോൾ വെറുപ്പാണ് തോന്നുന്നതെന്നും തിരുവനന്തപുരം എംപിയായ ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ 19 ദിവസമായി കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സമരം നടത്തുന്ന കോർപ്പറേഷന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, താൻ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് അവകാശപ്പെടുന്നവർ തന്നെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞിരിക്കുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്തിരിക്കാമെന്ന് പറഞ്ഞു. നവംബർ ഏഴിന് മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന് താന്‍ തന്നെയാണ് പറഞ്ഞതെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. “അവരുടെ രാജി ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. അവർ ശ്രദ്ധിക്കുകയോ വാർത്തകൾ പിന്തുടരുകയോ ചെയ്തേക്കില്ല. നവംബർ 7 ന് ഞാൻ അവരുടെ രാജി ആവശ്യപ്പെട്ടത്…

ട്രാൻസ്‌ജെൻഡർ ദമ്പതികളുടെ വിവാഹത്തിന് പാലക്കാട് ക്ഷേത്രം അനുമതി നിഷേധിച്ചു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്ര ഭാരവാഹികള്‍ ട്രാൻസ്‌ജെൻഡർ ദമ്പതികളായ നീലകൃഷ്ണയുടെയും അദ്വൈകയുടെയും വിവാഹത്തിന് വ്യാഴാഴ്ച അനുമതി നിഷേധിച്ചു. ക്ഷേത്രത്തിൽ രാവിലെ 9 നും 10 നും ഇടയിൽ ‘താലി’ കെട്ടൽ നടത്തേണ്ടതായിരുന്നു. എന്നാൽ, മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം അധികൃതർ രണ്ട് ദിവസം മുമ്പ് അനുമതി നിഷേധിച്ചതായി റിപ്പോർട്ടുകളില്‍ പറയുന്നു. തുടർന്ന് കൊല്ലങ്കോട് പൊള്ളാച്ചി റോഡിൽ സ്ഥിതി ചെയ്യുന്ന ശെങ്കുന്തർ കല്യാണ മണ്ഡപത്തിൽ താലികെട്ട് ഉൾപ്പെടെയുള്ള വിവാഹ ചടങ്ങുകൾ നടന്നു. കൊല്ലങ്കോട് ഫിൻമാർട്ട് ശാഖയിൽ ജോലി ചെയ്യുന്ന നീലകൃഷ്ണനും അദ്വൈകയും എല്ലാ സമുദായങ്ങളെയും പോലെ വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും അവകാശമുണ്ടെന്ന് പറഞ്ഞു. താലികെട്ട് ചടങ്ങ് കാച്ചാംകുറിശ്ശി ക്ഷേത്രത്തിലായിരിക്കുമെന്നും വിവാഹച്ചടങ്ങ് ശെങ്കുന്തർ ഓഡിറ്റോറിയത്തിലായിരിക്കുമെന്നും കാണിച്ച് ക്ഷണക്കത്ത് അച്ചടിച്ചിരുന്നതായി ഫിൻമാർട്ടിലെ സഹപ്രവർത്തകനായ വൈശാഖ് പറഞ്ഞു. എന്നാൽ, കീഴ്‌വഴക്കമില്ലാത്തതിനാല്‍ ക്ഷേത്രത്തിൽ താലി കെട്ടാൻ അനുവദിക്കില്ലെന്ന് ക്ഷേത്രഭാരവാഹികൾ ഞങ്ങളോട്…

സാഹിത്യ അക്കാദമി ജേതാവായ മലയാള സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും നോവലിസ്റ്റും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂരിനെ വ്യാഴാഴ്ച വഞ്ചിയൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഭാരത് ഭവന്റെ മുൻ മെമ്പർ സെക്രട്ടറി കൂടിയായിരുന്നു 59-കാരനായ സതീഷ്. മാതൃഭൂമി റോഡിലെ ഫ്ലാറ്റിലാണ് സതീഷ് ഭാര്യയ്‌ക്കൊപ്പം താമസിച്ചിരുന്നത്. ബുധനാഴ്ച ഭാര്യ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. രാത്രി ഏഴു മണിയോടെയാണ് അയൽവാസികൾ ഇയാളെ കണ്ടതെന്നാണ് വിവരം. ഏറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതോടെ സതീഷ് ബാബുവിന്റെ അടുത്ത ബന്ധുക്കള്‍ എത്തി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ നിന്ന് വീണുകിടക്കുന്ന രീതിയില്‍ കണ്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കാരണം വ്യക്തമാകൂവെന്നും വഞ്ചിയൂർ പോലീസ് അറിയിച്ചു. 1963ൽ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ…

ലിസ്റ്റിൻ സ്റ്റീഫന്റെ ‘ഗോൾഡ്’ ഡിസംബര്‍ ഒന്നിന് തിയ്യേറ്ററുകളിലെത്തും

ഏറെ നാളുകളായി കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ഗോൾഡ്’. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിസ്റ്റിൻ ഇക്കാര്യം അറിയിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘സിനിമകളിൽ മാത്രമാണ് ഇത്രയും ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനായി ട്വിസ്റ്റുകൾ വന്നിരിക്കുകയാണ്. കാത്തിരിക്കുന്ന പ്രേക്ഷകർക്കായി ‘ഗോൾഡ്’ ഡിസംബർ ഒന്നിന് തീയറ്ററുകളിൽ എത്തുന്നു. ദൈവമേ, നീ എനിക്ക് കൂടുതൽ ട്വിസ്റ്റ് തരല്ലേ.. ദയവായി, ദൈവത്തെ ഓർത്ത്, റിലീസ് തീയതി മാറുന്നതിന് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ,” ലിസ്റ്റിൻ സ്റ്റീഫൻ എഴുതി. ‘ഗോൾഡി’ന്റെ റിലീസ് സംബന്ധിച്ച് പല തവണ വാർത്തകൾ വന്നിരുന്നു. ഈ ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാൽ റിലീസ് നീട്ടിവയ്‌ക്കുകയായിരുന്നു. എന്നാൽ വ്യക്തമായ ഒരു റിലീസ് തീയതി അണിയറപ്രവർത്തകരും പുറത്തുവിട്ടില്ല. അൽഫോൺസ്…