ഫ്രണ്ട്സ് ഓഫ് സണ്ണിവെയ്ൽ പബ്ലിക് ലൈബ്രറി രണ്ടാം വാർഷികം ആകർഷകമായി

സണ്ണിവെയ്ൽ:ഫ്രണ്ട്സ് ഓഫ് സണ്ണിവെയ്ൽ പബ്ലിക് ലൈബ്രറി രണ്ടാം വാർഷീക ആഘോഷങ്ങൾ ഏഷ്യൻവംശജർ, തദ്ദേശവാസികൾ എന്നിവരുടെ സാന്നിധ്യവും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ആകർഷകമായി. ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 10 മണിക് ആരംഭിച്ച ആഘോഷങ്ങൾ ഉച്ചക്കുശേഷം മൂന്നുമണി വരെ നീണ്ടുനിന്നു.പുസ്തകപ്രദര്ശനം,കരകൗശല വില്പന സ്റ്റാളുകൾ,വിവിധ രുചികളിലുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ സ്റ്റാളുകൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സജീകരിച്ചിരുന്നു .നൂറുകണക്കിന് പുസ്തകങ്ങളും വില്പനക്ക് വെച്ചിരുന്നു മലയാളിയും സണ്ണിവെയ്ൽ സിറ്റി മേയറുമായ സജി ജോർജ് ,സണ്ണിവൈൽ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന മനു ഡാനി,പബ്ലിക് ലൈബ്രറി ബോർഡ് അംഗം ജോബി ,ജോസ് ജോസഫ് കുഴുപ്പിള്ളി ,ബെന്നി ജോൺ ,അറ്റോർണി ഡാനി,രഞ്ജിത്, തുടങ്ങിയവർ ആഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു. നിരവധി ആളുകൾ പങ്കെടുത്ത ആഘോഷ പരിപാടികൾക്കിടയിൽ കൗൺസിൽ സ്ഥാനാർഥി വോട്ടർമാരെ നേരിൽ കണ്ടു വോട്ടു അഭ്യർത്ഥിച്ചതും മേയർ സജിജോർജിന്റെ പിന്തുണയും തിരെഞ്ഞെടുപ്പ് വിജയത്തിന് ആത്മവിശ്വാസം വര്ധിപ്പി ച്ചതായി…

സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് മാർച്ച് 26 ഞായറാഴ്ച സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. ഇടവക വികാരി ഫാ. ഡോ. ജോൺസൺ ജോണിന്റെ കാർമ്മികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ജോബി ജോൺ (ഭദ്രാസന കൗൺസിൽ അംഗം), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ) എന്നിവരായിരുന്നു ടീമിൽ. ജോൺ മാത്യു (സെക്രട്ടറി), ലിൻസൻ വറുഗീസ് (ട്രഷറർ), നോബിൾ വർഗീസ് (ഭദ്രാസന അസംബ്ലി അംഗം), കൊച്ചുമ്മൻ കൊച്ചുമ്മൻ (മലങ്കര അസോസിയേഷൻ അംഗം) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ഫാ. ഡോ. ജോൺസൺ ജോൺ കോൺഫറൻസ്…

ഐഒസി പെൻസിൽവാനിയാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “എന്താടാ സജി” എന്ന ചിത്രത്തിന്റെ ടിക്കറ്റ് വിതരണോൽഘാടനം നടത്തി

ഐഒസി പെൻസിൽവാനിയാ ചാപ്റ്ററിന്റെ ഫണ്ട് ധനശേഖരണാർത്ഥം നടത്തപ്പെടുന്ന ” എന്താടാ സജി ” എന്ന സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രത്തിന്റെ ടിക്കറ്റ് വിതരണോൽഘാടനം മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് ഫിലഡൽഫിയായിലെ പ്രമുഖ മലയാളി സാമൂഹ്യ സാംസ്കാരിക സംഘടനയായ പമ്പയുടെ ഓഫീസിൽ വച്ച് നടത്തപ്പെട്ടു. ഐ ഓ സി പെൻസിൽവാനിയ ചാപ്റ്റർ പ്രസിഡന്റ് സാബു സ്കറിയ, ഗ്രാന്റ് സ്പോൺസറായ ഐ ഓ സി പെൻസിൽവാനിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് അലക്സ് തോമസിന് നൽകിക്കൊണ്ടാണ് ഉത്‌ഘാടനം നിർവ്വഹിച്ചത്. ചിരിവിരുന്നിന്റെ മേളമൊരുക്കാൻ ജയസൂര്യയും കുഞ്ചാക്കോ ബോബനും മത്സരിച്ചഭിനയിച്ച ഈ മനോഹര ചിത്രം ആസ്വദിക്കുവാൻ പ്രേക്ഷകരുടെ സൗകര്യാർത്ഥം രണ്ടുദിവസ പ്രദർശനമാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ 15 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലും, ഏപ്രിൽ 16 ഞായറാഴ്ച വൈകിട്ട് 4 മണി മുതലും ന്യൂടൗൺ തീയേറ്ററിൽ വച്ചാണ് പ്രദർശനം നടക്കുന്നത്. (NEWTOWN THEATRE…

മാർബർഗ് വൈറസിനെക്കുറിച്ച് സി ഡി സി മുന്നറിയിപ്പ്

ന്യൂയോർക്: മാരകമായ മാർബർഗ് വൈറസ് പിടിപെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി സി ഡി സി.ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നവരോട് ജാഗ്ര ത പാലിക്കാൻ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അഭ്യർത്ഥിച്ചു . രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനു സഹായിക്കാൻ സിഡിസി ആഫ്രിക്കയിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഉയർന്ന മരണനിരക്ക് ഉള്ളതും പകർച്ചവ്യാധി സാധ്യതയുള്ളതുമായ ഒരു പകർച്ചവ്യാധിയാണ് മാർബർഗ് വൈറസ്. ഗിനിയയിലെയും ടാൻസാനിയയിലെയും യാത്രക്കാരോട് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിലെ ആരോഗ്യ പരിപാലന സൗകര്യങ്ങൾ ഒഴിവാക്കാനും പ്രദേശം വിട്ടതിന് ശേഷം മൂന്നാഴ്ചത്തേക്ക് രോഗലക്ഷണങ്ങൾ നിരീക്ഷിക്കാനും സിഡിസി അഭ്യർത്ഥിച്ചു. ഫെബ്രുവരിയിൽ, ഇക്വറ്റോറിയൽ ഗിനിയ വൈറസിന്റെ ആദ്യത്തെ സ്ഥിരീകരണം പ്രഖ്യാപിച്ചു, അതിനുശേഷം രാജ്യം ഔദ്യോഗികമായി ഒമ്പത് കേസുകൾ കൂടാതെ 20 സാധ്യതയുള്ള കേസുകലും കണ്ടെത്തിയിരുന്നു .പിന്നീട് അവരെല്ലാം മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഏകദേശം 1,800 മൈൽ…

രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ റായ്പൂരിൽ കോൺഗ്രസ് റാലി സംഘടിപ്പിക്കും

റായ്പൂർ: രാഹുൽ ഗാന്ധിക്കെതിരായ നരേന്ദ്ര മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനും ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കുമെതിരെ ശനിയാഴ്ച റായ്പൂരിൽ ടോർച്ച് റാലി നടത്താൻ ഛത്തീസ്ഗഢ് കോൺഗ്രസ് തീരുമാനിച്ചതായി പാർട്ടി എംഎൽഎയും ജയ് ഭാരത് സത്യാഗ്രഹ കാമ്പയിൻ പ്രസിഡന്റുമായ സത്യനാരായണ ശർമ പറഞ്ഞു. റായ്പൂരിലെ ഗാന്ധി മൈതാനത്ത് നിന്ന് വൈകീട്ട് 7 മണിക്ക് പ്രതിഷേധ റാലി ആരംഭിച്ച് രാത്രി ആസാദ് ചൗക്കിൽ സമാപിക്കും. റാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എഐസിസി ജനറൽ സെക്രട്ടറിയും ഛത്തീസ്ഗഢ് ചുമതലയുള്ള കുമാരി സെൽജ, സംസ്ഥാന പ്രസിഡന്റ് മോഹൻ മർകം, ഛത്തീസ്ഗഡ് കോൺഗ്രസ് സെക്രട്ടറി ഇൻ ചാർജ് ചന്ദൻ യാദവ്, സപ്തഗിരി ഉൽക്ക, വിജയ് ജംഗിദ് തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം പങ്കെടുക്കും. റാലിയിൽ കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി സുശീൽ ആനന്ദ് ശുക്ല പറഞ്ഞു. കൂടാതെ, കോൺഗ്രസിന്റെ പുതിയ കെട്ടിടം വൈകുന്നേരം 6…

ഇന്നസെന്റിന്റെ മരണ കാരണം ക്യാൻസർ അല്ലെന്ന് ഡോക്ടർ

ഡോക്ടറെ നൂറുശതമാനം വിശ്വസിച്ച് ചികിത്സ മുന്നോട്ടുകൊണ്ടുപോയ വ്യക്തിയാണ് ഇന്നസെന്റെന്ന് ഡോക്ടർ വി.പി.ഗംഗാധരൻ പറഞ്ഞു. രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. എല്ലാ രോഗികളും പിന്തുടരേണ്ട പാഠമാണിതെന്ന് ഡോക്ടർ പറഞ്ഞു. ചികിൽസയ്ക്കിടെ പലരിൽ നിന്നും ഒട്ടേറെ ഉപദേശങ്ങൾ ലഭിച്ചിരുന്നതായി ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ചിലർ മുള്ളൻചക്ക കഴിക്കാൻ പറയുന്നു, മറ്റുള്ളവർ പറയുന്നത് ഒറ്റമൂലി പരീക്ഷിക്കൂ, എല്ലാവരും പറയുന്നത് കേൾക്കും. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ സങ്കൽപ്പത്തിന് അപ്പുറമാണ്. ഇന്നസെന്റ് വെറുമൊരു എട്ടാം ക്ലാസുകാരനല്ല. പിഎച്ച്ഡിക്കാർ പോലും ചെയ്യുന്ന മണ്ടത്തരങ്ങൾ കാണാറുണ്ട്. അതൊന്നും ഇന്നസെന്റ് ചെയ്തില്ല. ചികിത്സയ്ക്കായി അമേരിക്കയിലും പോയില്ല. ജ്യേഷ്ഠൻ അമേരിക്കയിൽ ഡോക്ടറായതിനാൽ എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് യുഎസിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ലോകത്തിന്റെ ഏത് കോണിൽ കിട്ടുന്ന ചികിത്സയും ഇന്ത്യയിലും കേരളത്തിലും കിട്ടുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം മരണപ്പെട്ടുവെന്ന് അറിഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു. കാൻസർ മൂലമാണോ ഇന്നസെന്റ് മരിച്ചത് എന്നാണ്…

സംഘ് പരിവാർ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം

മോദി – അമിത് ഷാ നേതൃത്വം നൽകുന്ന ഹിന്ദുത്വ കോർപ്പറേറ്റ് ഭരണകൂടത്തിനെതിരെ എല്ലാ ഭിന്നതകളും മാറ്റിവെച്ച് രാഷ്ട്രീയ മത ഭേദമന്യെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിതെന്ന് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി പറഞ്ഞു. ‘മോദി – അദാനി കൂട്ടുകെട്ട്, ഹിൻഡൻ ബർഗ് റിപ്പോർട്ടിലൂടെ അഴിഞ്ഞു വീഴുന്ന പൊയ്മുഖങ്ങൾ’ വെൽഫെയർ പാർട്ടി നടത്തുന്ന ജനകീയ വിചാരണ കാമ്പയിൻ്റെ ഭാഗമായുള്ള ബുക്ക് ലെറ്റ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിന് സമാനമായ പോരാട്ടമാണ് രാജ്യത്ത് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാബയിൻ്റെ ഭാഗമായി എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, പി ഉബൈദുല്ല, ടി.വി.ഇബ്രാഹീം, കെ.പി.സി.സി സെക്രട്ടറി അജയ് മോഹൻ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ അഷറഫ് കോക്കൂർ, മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം പ്രസിഡണ്ട് യൂസഫലി പി.പി, കുണ്ടോട്ടിമണ്ഡലം പ്രസിഡണ്ട് ജബ്ബാർ ഹാജി,…

ദുരിതാശ്വാസ ഫണ്ട് ദുര്‍‌വിനിയോഗം: പരാതി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടു; സുപ്രീം കോടതി വരെ പോകുമെന്ന് പരാതിക്കാരൻ

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചിലവഴിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച കേസിലെ വിധി ഫുൾ ബെഞ്ചിന് വിട്ടു. കേസ് വീണ്ടും വിശദമായി പരിഗണിക്കും. രണ്ടംഗ ബെഞ്ചിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് തീരുമാനം ഫുൾ ബെഞ്ചിന് വിട്ടത്. ലോകായുക്തയും രണ്ട് ഡെപ്യൂട്ടി ലോകായുക്തമാരും അടങ്ങുന്ന ഫുൾ ബെഞ്ചാണ് കേസിൽ അന്തിമ വിധി പറയുക. വിശദമായ വാദം കേൾക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും ജസ്റ്റിസുമാരായ സിറിയക് ജോസഫും ഹാരുൺ അൽ റഷീദും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ഒരാൾ പരാതിക്ക് അനുകൂലമായും മറ്റൊരാൾ എതിർത്തും വിധിച്ചു. ഹരജി ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുമോ എന്ന കാര്യത്തിലും ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഹർജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍…

ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു

റോമൻ കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 86-കാരനായ പോപ്പിന് കഴിഞ്ഞ ദിവസങ്ങളിൽ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നുവെന്നും വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ജെമെല്ലി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വത്തിക്കാൻ ബുധനാഴ്ച പ്രസ്താവനയിറക്കി. “ഷെഡ്യൂൾ ചെയ്ത പരിശോധനകൾ”ക്കായി മാർപ്പാപ്പയെ പ്രവേശിപ്പിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു, എന്നാൽ അദ്ദേഹം എത്രനാൾ തുടരുമെന്ന് വ്യക്തമല്ല. മാർപാപ്പയുടെ ആരോഗ്യനില കൊവിഡ് 19 മായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം നല്ല നിലയിലാണെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. പ്രായമേറെയായിട്ടും, മാർപ്പാപ്പ സജീവമായ ഒരു ഷെഡ്യൂൾ നിലനിർത്തുന്നു, വിപുലമായി യാത്ര ചെയ്യുകയും വിവിധ പൊതു പരിപാടികളിൽ ഏർപ്പെടുകയും ചെയ്യുന്നു. എന്നാല്‍, അടുത്ത കാലത്തായി അദ്ദേഹം നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ട്, വിട്ടുമാറാത്ത കാൽമുട്ട് വേദന ഉൾപ്പെടെ, വീൽചെയർ ഉപയോഗിക്കാൻ നിർബന്ധിതനായി. തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിലും, കൂടുതൽ തുറന്നതും അനുകമ്പയുള്ളതുമായ ഒരു സഭയുടെ…

മുഖ്യമന്ത്രിക്കെതിരെയുള്ള ലോകായുക്ത വിധി: സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങാതെ അധികാരം ഒഴിയണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രി പിണറായി വിജയനുള്ള അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്ക് എതിരായിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കാൻ തയ്യാറാകണം. വിധി മുഖ്യമന്ത്രിക്ക് ആശ്വാസകരം എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. വിധി ഒരു വർഷം വൈകിയത് സംശയാസ്പദമാണെന്ന ആരോപണം നേരത്തെ ഉയർന്നതാണ്. മുഖ്യമന്ത്രിയുടെ ധാർമികത ചോദ്യം ചെയ്യുന്നത് തന്നെയാണ് ലോകായുക്ത വിധി. മുഖ്യമന്ത്രി അധികാരത്തിൽ കടിച്ച് തൂങ്ങാതെ രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേസിലെ വിധി നീട്ടുന്നത് നീതി നിഷേധമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാർമികത ഇല്ലെന്നും രാജി വച്ച് മാറി നിൽക്കാനുള്ള മര്യാദ കാണിക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. ഗുരുതരമായ പ്രശ്‌നങ്ങൾ ഉയർത്തുന്നതാണ് ലോകായുക്ത വിധി. മുഖ്യമന്ത്രി…