ഡാളസ് :കരോൾട്ടൺ സിറ്റി കൗൺസിലിൽ മലയാളി കമ്മ്യുണിറ്റിയിൽ നിന്നും ആദ്യമായി മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് കരോൾട്ടൺ സിറ്റി മലയാളി കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു. മെയ് 4 ശനിയാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 7 വരെ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ കരോൾട്ടൺ സിറ്റിയിൽ താമസിക്കുന്ന വോട്ടവകാശം ഉള്ള എല്ലാവരും തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്തി സൈമൺ ചാമക്കാലയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മലയാളികൾ ആരാധിക്കുന്ന വിവിധ ക്രിസ്തിയ സഭകളുടെ ദേവാലങ്ങളും, ഹിന്ദു അമ്പലവും, മുസ്ലിം പള്ളികളും ഉള്ള, മലയാളി കമ്മ്യുണിറ്റി ധാരാളം വസിക്കുന്ന ഒരു വലിയ സിറ്റിയാണ് കരോൾട്ടൺ. ഏപ്രിൽ 22 ന് ആരംഭിച്ച ഏർലി വോട്ടിംഗിൽ ഏകദേശം 400 ൽ പരം മലയാളികൾ മാത്രമേ ഇതിനോടകം തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചിട്ടുള്ളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ശനിയാഴ്ച (മെയ് 4) നടക്കുന്ന കരോൾട്ടൺ സിറ്റി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ…
Author: ഷാജി രാമപുരം
ഹൂസ്റ്റണിൽ പതിയിരുന്ന് ആക്രമണം; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
ഹൂസ്റ്റൺ – നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലെ 133 ഇ 37-ാം സ്ട്രീറ്റിൽ ബുധനാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു,ഇരട്ട കൊലപാതകത്തെ കുറിച്ച് ഹൂസ്റ്റൺ പോലീസ് അന്വേഷിക്കുന്നു. വെടിവെപ്പുമായി ബന്ധപ്പെട്ട് പുലർച്ചെ 1.38 ഓടെയാണ് തങ്ങൾക്ക് ഒരു കോൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ പോലീസ് മാരകമായ വെടിയേറ്റ മുറിവുകളുള്ള ഒരു 39 വയസ്സും ഒരു 22 വയസ്സും രണ്ട് സ്ത്രീകളെ കണ്ടെത്തി. മൂന്ന് സ്ത്രീകൾ പൂമുഖത്ത് ഇരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു, നീല ഹൂഡിയും കാമഫ്ലേജ് പാൻ്റും ധരിച്ച ഒരാൾ മുഖംമൂടിയും കറുത്ത ഷൂസും കറുത്ത കയ്യുറകളും ധരിച്ച് വേലിക്ക് പിന്നിൽ നിന്ന് പ്രത്യക്ഷപ്പെട്ട് പൂമുഖത്തിരുന്ന സ്ത്രീകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇവർ മരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളുടെ മാതാവ് അറെഡോണ്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെപ്പ് നടക്കുമ്പോൾ…
ഹ്യൂസ്റ്റൺ ക്നാനായ ഇടവകയിൽ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം മെയ് നാലിന്
ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ ആഘോഷമായ കുർബാന സ്വീകരണം മെയ് നാല് ശനിയാഴ്ച നടത്തപ്പെടുന്നു . അന്നേ ദിവസം രണ്ടു മണിക്ക് ഇടവക വികാരി ഫാ . ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യ കാർമികത്വത്തിലും, ഫാ. തോമസ് മെത്താനത്ത്, ഫാ. മാത്യു കൈതമലയിൽ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടക്കുന്ന ദിവ്യബലിയിൽ ഇടവകയിലെ 23 കുഞ്ഞുങ്ങൾ ഈശോയെ സ്വീകരിക്കുന്നു . ദിവ്യകാരുണ്യ സ്വീകരണത്തിനായി മാസങ്ങളായി ക്രമമായും, ചിട്ടയായും, ഭക്തിനിർഭരമായും നടക്കുന്ന ഒരുക്കങ്ങൾ പൂർത്തിയായതായി മതബോധന ഡയറക്ടർ ജോൺസൻ വട്ടമാറ്റത്തിൽ അറിയിച്ചു . സിസ്റ്റർ റെജി എസ.ജെ.സി. യുടെ നേതൃത്വത്തിൽ വേദപാഠ അദ്ധ്യാപകരും കുട്ടികളെ ഒരുക്കുന്നതിനു പങ്കുവഹിച്ചു ബെഞ്ചമിൻ ആനാലിപ്പാറയിൽ, ക്രിസ് ആട്ടുകുന്നേൽ, എറിക് ചാക്കാലക്കൽ ,അലിസാ ഇഞ്ചെനാട്ട്, സുഹാനി ഏർനിക്കൽ, ജിഷ ഇല്ലിക്കാട്ടിൽ, ജോനാഥൻ കൈതമലയിൽ, അന്ന കല്ലിടുക്കിൽ, നോയൽ കണ്ണാലിൽ, നിവ്യ കാട്ടിപ്പറമ്പിൽ, ഇസബെൽ…
കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച സീനിയർ ഫോറം വിജ്ഞാനപ്രദമായി
ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ശനിയാഴ്ച സംഘടിപ്പിച്ച സീനിയർ ഫോറം വിജ്ഞാനപ്രദമായി“ ശനിയാഴ്ച രാവിലെ 10 30 മുതൽ പരിപാടികൾ ആരംഭിച്ചു. “തൈറോയ്ഡ് ഡിസീസ്എന്ന വിഷയത്തെ അധികരിച്ച് ഡോ:അജി ആര്യൻകാട്ടും, “ഡിപ്രഷൻ ആൻഡ് ഏജിഗിനെ” കുറിച്ച് ബീന മണ്ണിൽ (സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ) എന്നിവർ നടത്തിയ പ്രഭാഷണം വിജ്ഞാനപ്രദമായിരുന്നു അംഗങ്ങളുടെ സംശയങ്ങൾക്കു പ്രഭാഷകർ സമുചിതമായ മറുപടി നൽകി.ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും “മധുരമോ മാധുര്യമോ”എന്ന നാമകരണം ചെയ്യപ്പെട്ടിരുന്ന ഈ പരിപാടിയിൽ പങ്കെടുത്തു സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് ,ബേബി കൊടുവത്ത്, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പരിപാടികൾക്കു നേത്രത്വം നൽകി.പങ്കെടുത്തവർക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിരുന്നു
ക്ഷേമനിധി ബോർഡുകൾ ഓഡിറ്റു ചെയ്യുന്നതിനായി സ്വതന്ത്ര കമ്മീഷനെ നിയമിക്കണം: ജ്യോതിവാസ് പറവൂർ
മലപ്പുറം: സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകളിലെ പണം വകമാറ്റി ചിലവഴിക്കപ്പെടുന്നതുമൂലം അംശാദായം അടച്ച തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും പെൻഷനും ലഭിക്കാത്ത അതീവ ഗുരുതരമായ അവസ്ഥയാണ് ഉള്ളതെന്നും ഇത്തരം അവകാശ നിഷേധത്തിന് കാരണം സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണന്നും ഈ സാഹചര്യത്തിൽ ക്ഷേമനിധി ബോർഡുകൾ ഓഡിറ്റുചെയ്യുന്നതിനായി സ്വതന്ത്ര കമ്മീഷനെ നിയമിക്കണമെന്നും എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ. മലപ്പുറത്ത് നടന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. അബ്ദു റസാക്ക് (എഐടിയുസി), ബഷീർ എടവണ്ണ (ഐഎൻടിയുസി), മുഹമ്മദലി (യുടിയുസി), എൻ കെ റഷീദ് (ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ), സെയ്താലി വലമ്പൂർ (ടൈലറിംഗ് ആൻഡ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ യൂണിയൻ),…
മെലീഹ നാഷണൽ പാർക്ക്: പ്രകൃതിവിഭവങ്ങളും ചരിത്രപൈതൃകവും സംരക്ഷിക്കാൻ ഷാർജയിൽ പുതിയ സംരക്ഷിത ദേശീയോദ്യാനം
• ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് മെലീഹ മരുഭൂമിയെ ദേശീയോദ്യാനമാക്കി (മെലീഹ നാഷണൽ പാർക്ക്) പ്രഖ്യാപിച്ചത്. • രാജ്യത്തിന്റെ സാംസ്കാരികപൈതൃകവും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കാനുള്ള ഷാർജയുടെ സുസ്ഥിരകാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് മെലീഹ നാഷണൽ പാർക്ക് എന്ന് ഷെയ്ഖ ബുദൂർ അൽ ഖാസിമി ഷാർജ: പ്രകൃതിവിഭവങ്ങളും മേഖലയുടെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും നിർണായകപ്രഖ്യാപനവുമായി ഷാർജ. മധ്യമേഖലയിലെ മെലീഹ മരുഭൂമിയെ ‘മെലീഹ നാഷണൽ പാർക്ക്’ എന്ന സംരക്ഷിത ദേശീയോദ്യാനമാക്കി മാറ്റും. യുഎഇയുടെ സമ്പന്നമായ സാംസ്കാരികപൈതൃകവും ചരിത്രവും പ്രകൃതിവിഭവങ്ങളുമെല്ലാം സുസ്ഥിരമാതൃകകളിലൂടെ വരുംതലമുറകൾക്കായി കരുതിവയ്ക്കാനുള്ള ഷാർജയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് മെലീഹ നാഷണൽ പാർക്ക് എന്ന് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ചെയർപേഴ്സൺ ഷെയ്ഖ ബൂദൂർ അൽ ഖാസിമി പറഞ്ഞു. ഷുറൂഖിന്റെ മേൽനോട്ടത്തിലാവും പുതിയ…
യുഎഇ: ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അന്തരിച്ചു
അബുദാബി: അബുദാബി ഭരണാധികാരിയുടെ അൽ ഐൻ മേഖലയിലെ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് ഇന്ന് (മെയ് 1 ബുധനാഴ്ച) അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. മെയ് 1 ബുധനാഴ്ച മുതൽ മെയ് 7 വ്യാഴം വരെ ഏഴ് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണവും പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും. എക്‌സിലേയ്‌ക്ക് എടുത്ത്, വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ നഹ്യാൻ കുടുംബത്തിനും യുഎഇയിലെ ജനങ്ങൾക്കും X-ലൂടെ അനുശോചനം അറിയിച്ചു. “പ്രസിഡൻ്റിനും മുഴുവൻ അൽ നഹ്യാൻ കുടുംബത്തിനും എമിറേറ്റ്സിലെ മാന്യരായ ജനങ്ങൾക്കും ഞങ്ങളുടെ അനുശോചനം. ഞങ്ങളുടെ അനുശോചനങ്ങൾ അദ്ദേഹത്തിൻ്റെ നേട്ടങ്ങളിലും, അദ്ദേഹത്തിൻ്റെ സംഭാവനകളിലും, ഈ രാജ്യത്തിന് പ്രിയപ്പെട്ടതും വിലപ്പെട്ടതും നൽകുന്ന അദ്ദേഹത്തിൻ്റെ മക്കളിലുമാണ്. ദൈവം കരുണ കാണിക്കുകയും അവൻ്റെ വിശാലമായ പൂന്തോട്ടത്തിൽ അവനെ വസിപ്പിക്കുകയും ക്ഷമയും ആശ്വാസവും നൽകുകയും ചെയ്യട്ടെ. നാം ദൈവത്തിൻ്റേതാണ്,…
ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തില്‍ രക്തദാനം നടത്തി
പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ആസ്ഥാനത്ത് ഫിറോസ് എഫ് റഹ്മാൻ പതാക ഉയർത്തി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയർത്തി. മധുര വിതരണം നടന്നു. സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രവർത്തകർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. സമര പോരാളികളെ സന്ദർശിക്കലും ജില്ലയിൽ സംഘടിപ്പിച്ചു.
കേരളം കാത്തിരിക്കുന്നത് അതികഠിനമായ ചൂട്; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി ഉയർന്ന താപനില ഇതുവരെ 41 ഡിഗ്രി സെൽഷ്യസിൽ താഴാത്ത പാലക്കാട്ട് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ തുടരുന്നതോടെ സംസ്ഥാനത്തെ ജനങ്ങൾക്ക് മെയ് കടുത്ത ചൂട് ആരംഭിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് ഇന്ന് (മെയ് 1ന്) മേയ് ഒന്നിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തിറക്കിയ കാലാവസ്ഥാ ബുള്ളറ്റിൻ മുന്നറിയിപ്പ് നൽകി പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ടും വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ താപനിലയിൽ കൂടുതൽ താപനില ഉയരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ്, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ്, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ്, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് പരമാവധി…
ആ മെമ്മറി കാര്‍ഡ് ആരാണ് ‘മുക്കിയത്’? മേയര്‍ ആര്യാ രാജേന്ദ്രന്‍ വിഷയത്തില്‍ ബസ്സിലുണ്ടായിരുന്ന സിസിടിവി ക്യാമറകളുടെ മെമ്മറി കാര്‍ഡ് കാണാനില്ല
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ്സിനെ നടുറോഡില്‍ അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കുറുകെ തടഞ്ഞുവെച്ച സംഭവത്തിൽ ബസിനുള്ളിലുണ്ടായിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങളില്ലെന്ന് പൊലീസ്. പരിശോധനയിൽ മെമ്മറി കാർഡ് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറഞ്ഞത്. കൻ്റോൺമെൻ്റ് സിഐ ജയകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഡിവിആറിൽ മെമ്മറി കാർഡ് ഇല്ലെന്ന് കണ്ടെത്തി. മെമ്മറി കാർഡ് മാറ്റിയതായി സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. രാവിലെ 10 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ബസിനുള്ളിൽ മൂന്ന് സിസിടിവി ക്യാമറകളുണ്ട്. ഈ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്നും സംഭവം നടക്കുമ്പോൾ മെമ്മറി കാർഡ് ഉണ്ടായിരുന്നുവെന്നും യദു പറഞ്ഞു. എന്നാല്‍, പ്രസ്തുത മെമ്മറി കാർഡ് ഇപ്പോൾ നഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്. ബസിനുള്ളിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഇതിനായി ബസ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടിസിക്ക് പൊലീസ് നേരത്തെ കത്ത് നൽകിയിരുന്നു. അതു പ്രകാരം തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബസ്…
