മേദാന്ത ആശുപത്രിയിലേക്ക് സോനം വാങ്ചുക്കിനെ കാണാൻ പോയ ഏകദേശം 15 പ്രതിപക്ഷ എംപിമാരെ പോലീസ് തടഞ്ഞത് ബഹളത്തിനിടയാക്കി. ആശുപത്രി നിയമങ്ങൾ ഉദ്ധരിച്ച്, രോഗിയെ കാണാൻ അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമേ നിലവിൽ അനുവാദമുള്ളൂവെന്ന് പോലീസ് പറഞ്ഞു. ന്യൂഡൽഹി: സാമൂഹിക പ്രവർത്തകനും അക്കാദമിക് വിദഗ്ദ്ധനുമായ സോനം വാങ്ചുക്കിനെ കാണാൻ ചൊവ്വാഴ്ച നിരവധി പ്രതിപക്ഷ എംപിമാർ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി സന്ദർശിച്ചു, പക്ഷേ പോലീസ് അവരെ അകത്തേക്ക് കടത്തിവിട്ടില്ല. ഇതിനെത്തുടർന്ന്, ആശുപത്രിക്ക് പുറത്ത് പ്രതിഷേധം നടന്നു. സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ഏകദേശം 15 പ്രതിപക്ഷ എംപിമാർ ആശുപത്രിയിൽ എത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാല്‍, പോലീസ് അവരെ അകത്തുകടക്കുന്നത് തടഞ്ഞു. ആശുപത്രി ചട്ടങ്ങൾ അനുസരിച്ച്, നിലവിൽ അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമേ രോഗിയെ കാണാൻ അനുവാദമുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലിയെ കാണാനാണെങ്കില്‍ ആകാമെന്നും, എന്നാല്‍ രോഗിയെ കാണാൻ അനുവാദമില്ലെന്നും പോലീസ്…
Author: .
റവന്യൂ സേവനങ്ങൾ ഇനി തടസ്സമില്ലാതെ ലഭ്യമാകും; റവന്യൂ വകുപ്പിന്റെ ഒറ്റ സൈൻ ഓൺ സംവിധാനം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
മലപ്പുറം: റവന്യൂ വകുപ്പിന്റെ പ്രവർത്തനം വേഗത്തിലാക്കുക, ജനസൗഹൃദമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉദ്യോഗസ്ഥർക്കായി ‘സിംഗിൾ സൈൻ-ഓൺ’ സംവിധാനം നടപ്പിലാക്കി. പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് റവന്യൂ മന്ത്രി എ പി അനിൽകുമാർ നിർവഹിച്ചു. റവന്യൂ സംവിധാനം അഴിമതിരഹിതവും ദ്രുതഗതിയിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ‘ജൻ പരിചയ്’ പ്ലാറ്റ്ഫോം ഉപയോഗിച്ച് നിർമ്മിച്ച പോർട്ടൽ, റവന്യൂ ജീവനക്കാരുടെ ജില്ലാതല അവലോകന യോഗത്തിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വെവ്വേറെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും ഉപയോഗിക്കാതെ തങ്ങളുടെ ഔദ്യോഗിക ഇ-മെയില്‍ ഐ.ഡി വഴി ഒറ്റത്തവണ ലോഗിന്‍ ചെയ്ത് വിവിധ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. പാസ് വേര്‍ഡുകള്‍ മറന്നുപോകുന്നതും ഓരോ സേവനത്തിനും പ്രത്യേക ലോഗിന്‍ ചെയ്യേണ്ടി വരുന്നതും വഴിയുള്ള സമയനഷ്ടവും ഫയല്‍ നീക്കങ്ങളിലെ കാലതാമസവും ഇല്ലാതാക്കാന്‍ ഈ പുതിയ സംവിധാനം സഹായിക്കും. ഭൂമി സംബന്ധമായ സേവനങ്ങള്‍, ഡിജിറ്റല്‍…
അന്താരാഷ്ട്ര ലഹരി മാഫിയ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ല; അവരെ വേരോടെ പിഴുതെറിയുന്നതു വരെ ഓപ്പറേഷൻ തൂഫാൻ തുടരും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
പാല: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു എന്ന തിരിച്ചറിവോടെയാണ് ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി പാലാ ചാവറ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ലഹരി മാഫിയയുടെ വേരറുക്കുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും കേരളത്തിലേക്ക് ലഹരി എത്തുന്നുണ്ട്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിട്ട് ബുധനാഴ്ച 50 ദിവസം തികയുകയാണ്. ഇതിനകം 7600 ലധികം പേരെ അറസ്റ്റ് ചെയ്തു. 6500 ലധികം കേസുകൾ എടുത്തു. മയക്കുമരുന്നിനടിമകളായ ഒട്ടേറെപ്പേരെ ചികിത്സയ്ക്ക് വിധേയരാക്കി,” അദ്ദേഹം പറഞ്ഞു. നേരത്തേ സ്കൂൾ അങ്കണത്തിൽ ആഭ്യന്തര മന്ത്രി ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തി. ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്…
മെസ്സിയെ കരയിച്ചോ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
തൊള്ളായിരത്തി എൺപത്തി ആറിൽ മെക്സികോയിൽ ഫിഫ വേൾഡ് കപ്പ് നടക്കുമ്പോൾ ലോകത്തിലെ പകുതിയിൽ താഴെ രാജ്യങ്ങളിലേയ്ക്കു മാത്രമാണ് ലൈവ് ടെലികാസ്റ് ഉണ്ടായിരുന്നത്. അക്കാലത്തു ടെലിവിഷനുകൾ പല രാജ്യങ്ങളിലും പ്രചാരത്തിൽ ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും സിറ്റികളിൽ താമസിച്ചിരുന്നവർ ആണ് മത്സരങ്ങൾ കൂടുതലായും ടെലിവിഷനുകളിലൂടെ കണ്ടത്. ഗ്രാമ പ്രദേശങ്ങളിൽ ഒരു കൗണ്ടിയിലോ ഒരു പ്രൊവിൻസിലോ ഒരു പഞ്ചായത്തിലോ ഒക്കെ വിരലിൽ എണ്ണാവുന്ന വീടുകളിൽ മാത്രെമേ ടെലിവിഷനുകൾ ഉണ്ടായിരുന്നുള്ളൂ. എങ്കിലും സോക്കർ കളിയോടുള്ള അമിത അഭിനിവേശം കാരണം രണ്ടും മൂന്നും മൈലുകൾ നടന്നും വന്നു ടെലിവിഷനുകൾ ഉള്ള വീടുകളിൽ കളി കാണുവാൻ വരുന്നവരുടെ വൻ നിര തന്നെ ഉണ്ടായിരുന്നു. എൺപത്തി ആറു വേൾഡ് കപ്പിൽ മേക്സികോ സിറ്റിയിൽ വച്ചു നടന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനു എതിരെ നടന്ന നിർണായക മത്സരം വിജയിപ്പിച്ചതോടെ ആണ് അര്‍ജന്റീനയുടെ ഡീഗോ…
ചെറിയാൻ ഫിലിപ്പോസ് (87) ഡാളസിൽ അന്തരിച്ചു
ഡാളസ്: പത്തനംതിട്ട പെരുമ്പെട്ടി ചിറത്തലക്കൽ ചെറിയാൻ ഫിലിപ്പോസ് (87) ഡാളസിൽ അന്തരിച്ചു. ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗമാണ്. ചെറിയാൻ ഏലിയാസ് – റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ 10 മക്കളിൽ 9-ാമത്തെ മകനാണ് പരേതൻ. വർഷങ്ങളായി ഡാളസില്‍ സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഡാളസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം, സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യ : അന്ന ഫിലിപ്പോസ് സംസ്കാര ശുശ്രൂഷ ജൂലൈ 31 വെള്ളിയാഴ്ച, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോമില്‍ (Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019). തുടർന്ന് റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
വേദികളിൽ ശബ്ദവിസ്മയം തീർക്കുന്ന മാന്ത്രികൻ ‘അനിയന് ഡാളസ്’
ഡാളസ്: കഴിഞ്ഞ കാൽ നൂറ്റാണ്ടായി ആഗോള ഓഡിയോ പ്രൊഡക്ഷൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ ശബ്ദ സംവിധായകനാണ് ‘അനിയൻ ഡാളസ്’. വിഷ്വൽ മീഡിയയുടെ അതിപ്രസരമുള്ള ഇക്കാലത്തും, കേവലം ശബ്ദസാങ്കേതികവിദ്യയുടെ മാത്രം കരുത്തിൽ ലോകമെമ്പാടുമുള്ള വൻകിട വേദികളെ കീഴടക്കാൻ അദ്ദേഹത്തിന്റെ മാന്ത്രിക കൈവിരലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഡാളസ് കേന്ദ്രമായി സ്വന്തം ഓഡിയോ പ്രൊഡക്ഷൻ കമ്പനി വിജയകരമായി നടത്തുന്ന അദ്ദേഹം ഇന്ന് ഈ രംഗത്തെ ഒരു ആഗോള ബ്രാൻഡ് തന്നെയാണ്. അമേരിക്ക, കാനഡ, സൗത്ത് അമേരിക്ക, യു കെ , ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ അനിയൻ ഡാളസിന്റെ ശബ്ദവിന്യാസം എത്തിച്ചേർന്നിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ വൻകിട കൺവെൻഷനുകൾക്ക് സാങ്കേതിക തികവോടെ ശബ്ദഗാംഭീര്യമേകുക എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ നടക്കുന്ന കൺവെൻഷനുകളിലും അനിയൻ ഡാളസിന്റെ അത്യാധുനിക സൗണ്ട് സിസ്റ്റമാണ് ഉപയോഗിച്ചുവരുന്നത്. ഹോളിവുഡ്, മോളിവുഡ്…
ലൂസി ദാസ് ഫിലഡൽഫിയയിൽ അന്തരിച്ചു
ഫിലഡൽഫിയ: ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ പ്രമുഖ കുടുംബത്തിലെ അംഗമായ ലൂസി കിച്ചനർ ദാസ് (91)ഫിലഡൽഫിയയിൽ അന്തരിച്ചു. ഇന്ത്യാ കാത്തലിക് അസോസിയേഷൻ്റെ ആദ്യകാല പ്രവർത്തകയാണ്. നാടകാഭിനയത്തിലും ശ്രദ്ധേയ ആയിരുന്നു. അസംപ്ഷൻ ബി.വി.എം. ചർച്ച് അംഗവും, മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയ അംഗവുമായിരുന്നു. ചേർത്തലയാണ് സ്വദേശം. ലുധിയാന നഴ്സിംഗ് സ്കൂളിൽ നിന്ന് നഴ്സിംഗില്‍ ബിരുദമെടുത്തതിനു ശേഷം ഡല്‍ഹി എയിംസില്‍ സേവനമനുഷ്ഠിച്ചു. 1970-ൽ അമേരിക്കയിലെത്തി. ഐൻസ്റ്റീൻ ഹോസ്പിറ്റലിലും തുടർന്ന് ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും രജിസ്ട്രേഡ് നഴ്സ് ആയി സേവനമനുഷ്ഠിച്ചു. ഭർത്താവ്: പരേതനായ കിച്ചനാർ ദാസ്. മക്കൾ: ലിസ് (ഓസ്റ്റിൻ), ജാനിസ് (ഡാമിയൻ), ക്രിസ്റ്റിന (പയസ്) ,നിവിൻ ദാസ് (ക്രിസ്റ്റി), നെഡ് ദാസ് (നിമ്മി). കൊച്ചുമക്കൾ: കാതറിൻ, ഡേവിസ്, സിന്തിയ, ജെനോവ, ജോഷ്വ, മാക്സിമസ്, നിക്കോളാസ്, അലക്സാണ്ടർ, കെയ്റ്റലിൻ. കുഞ്ഞുമക്കൾ: അലീന, കെയ്ലി, ജൂലിയസ്, ഡയാൻ, നോവ. പൊതുദർശനം: ജൂലൈ 27 തിങ്കളാഴ്ച…
ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവ അമേരിക്കയില്‍
ന്യൂയോര്‍ക്ക്: പരിശുദ്ധ അന്ത്യോഖ്യന്‍ സിംഹാസനത്തിന് കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂണ്‍ മോര് ബസേലിയോസ് ജോസഫ് ബാവ അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ ബാവയെ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് തിരുമേനിയും ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടര്‍ അയൂബ് മോര് സില്‍വാനിയോസ് തിരുമേനിയും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും വൈദികരും വിശ്വാസികളും ചേര്‍ന്ന് ജൂലൈ മാസം 21-ാം തീയതി ന്യൂയോര്‍ക്കിലുള്ള ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ വെച്ച് സ്വീകരിച്ച് ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. ഭദ്രാസന ആസ്ഥാനത്ത് അതിവിപുലമായ സ്വീകരണമാണ് ശ്രേഷ്ഠ ബാവയ്ക്ക് നല്‍കിയത്.
ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി അന്നാ പൗലീന ലൂണ
വാഷിംഗ്ടൺ ഡി സി : അമേരിക്കയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന 2,65,000-ത്തിലധികം വരുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. ജനപ്രതിനിധി അന്നാ പൗലീന ലൂണ ട്രംപ് ഭരണകൂടത്തെ സമീപിച്ചു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് അയച്ച കത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ലൂണ ഈ ആവശ്യം ഉന്നയിച്ചത്. യുഎസ് തിരഞ്ഞെടുപ്പുകളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് പൗരന്മാരുടെ നിലവിലുള്ള എല്ലാ F-1, J-1 വിദ്യാർത്ഥി വിസകളും റദ്ദാക്കണമെന്നും പുതിയ വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്നുമാണ് ലൂണ ആവശ്യപ്പെട്ടത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചൈനയെ അപകീർത്തിപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കൻ സമ്പദ്വ്യവസ്ഥയിലേക്ക് കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്യുന്ന വിദ്യാർത്ഥി സമൂഹത്തിന്മേൽ പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നത് സർവ്വകലാശാലകളുടെയും നയതന്ത്രജ്ഞരുടെയും കടുത്ത എതിർപ്പിന് കാരണമായേക്കാം. ചൈനീസ്…
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷവും പുരസ്കാര ദാനവും ഓഗസ്റ്റ് 22 ശനിയാഴ്ച
ഫിലഡൽഫിയ : വടക്കേ അമേരിക്കയിലെ മുഖ്യ ജനകീയ സംഘടനയും ഇതര സംഘടനകളുടെ ഐക്യ വേദിയുമായ ട്രൈസ്റ്റേറ്റ് കേരള ഫോറം ” പൊന്നോണം വന്നോണം ” എന്ന നാമകരണം ചെയ്തിരിക്കുന്ന അതിവിപുലമായ ജനകീയ ഓണാഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മണി മുതൽ കാൻസ്റ്റാർട്ടർ മൈതാനിയിൽ (9130 അക്കാദമി റോഡ് ഫിലാഡൽഫിയ PA 19114 ) വച്ച് നടത്തുന്നതാണ്. പ്രവാസ ലോകത്തെ പ്രശസ്ത അവാർഡ് ചടങ്ങുകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പുരസ്കാരങ്ങൾ വി.ഡി. സതീശൻ (കേരള മുഖ്യമന്ത്രി ) , കോണ്‍ഗ്രസ്മാന്‍ മൈക്ക് ഫിറ്റ്സ്പാട്രിക്, കോണ്‍ഗ്രസ്മാന്‍ ബ്രണ്ടൻ ബോയിലെ, പിന്നണിഗായകന്‍ എംജി ശ്രീകുമാർ, മുന്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ ഇതിനു മുൻപായി അർഹരായിട്ടുണ്ട്. ഗൃഹാതുരുത്വം ഉണർത്തുന്ന ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കന്നതെന്നും അത്…
