തിരുവനന്തപുരം: സനാതന ധർമ്മ സംരക്ഷണത്തിനായി ഹിന്ദുക്കൾ ഒന്നിക്കണമെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന 12-ാമത് അനന്തപുരി ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജാതി നോക്കാതെ നമ്മളെല്ലാം ഹിന്ദുക്കളാണെന്നും അവർ പറഞ്ഞു. ജാതിക്ക് മുകളിൽ മതത്തെ ഉയർത്തി പിടിക്കണം. സനാതന ധർമ്മത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. നാം സംരക്ഷിക്കുന്ന സനാതന ധർമ്മം നമ്മെയും സംരക്ഷിക്കും. ഭിന്നതകൾക്കിടയിലും ഒറ്റക്കെട്ടായി നിന്ന് വെല്ലുവിളികളെ നേരിടണമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. ജീവിതത്തിൽ കാത്തുസൂക്ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങളിൽ നിന്നും അറിവിൽ നിന്നും ഏത് പ്രതിസന്ധിയിലും പതറാത്ത വ്യക്തിത്വമാണ് ഒരാൾക്ക് ലഭിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി (മഠാധിപതി) സ്വാമി ചിദാനന്ദപുരി പറഞ്ഞു. ചെങ്കൽ എസ്.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി അഭയാനന്ദ, സ്വാമി സുകുമാരാനന്ദ, സ്വാമി മഹേശ്വരാനന്ദ,…
Author: .
ഇന്ത്യ- വിയറ്റ്‌നാം ടൂറിസം സഹകരണം: ഇന്ത്യയെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് കൊച്ചി സ്റ്റാര്‍ട്ടപ്പ് കമ്പനി ‘വെബ് സിആര്‍എസ്’
കഴിഞ്ഞ 74 ആഴ്ചയ്ക്കുള്ളില്‍ ഏകദേശം 141 സംരംഭകരെ സഹായിക്കുക വഴി 61 കമ്പനികള്‍ സൃഷ്ടിക്കുന്നതിന് വെബ് സിആര്‍എസിന് കഴിഞ്ഞു കൊച്ചി: ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലെ അന്തര്‍ദേശീയ സഹകരണവും പുതിയ സാധ്യതകളും മെച്ചപ്പെടുത്താനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിയറ്റ്‌നാമിലേക്ക് അയയ്ച്ച ടൂറിസം മേഖലയിലെ സംരംഭക സംഘത്തെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് കൊച്ചി സ്റ്റാര്‍ട്ടപ്പ് കമ്പനി ‘വെബ് സിആര്‍എസ് ട്രാവല്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്’. കൊച്ചിയില്‍ നിന്നും വിയറ്റ്‌നാമിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലെ പുതിയ അവസരങ്ങള്‍ പഠിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയയ്ച്ചത്. കുറഞ്ഞ ചെലവില്‍ പുതുപുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടൂറിസം സംരംഭങ്ങളെ സൃഷ്ടിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ മത്സരങ്ങളെ എങ്ങനെ നേരിട്ട് സാമ്പത്തികമായി അവരെ വിജയിക്കാന്‍ സഹായിക്കുന്ന കമ്പനിയാണ് വെബ് സിആര്‍എസ്. വെബ്…
രാജസ്ഥാനിൽ ശീതക്കാറ്റ് നാശം വിതയ്ക്കുന്നു; ജനുവരി 14 വരെ പല സംസ്ഥാനങ്ങളിലും സ്കൂളുകൾക്ക് അവധി
ഹരിയാന: ശീതകാലം പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ശീതക്കാറ്റ് ഇപ്പോഴും നാശം വിതയ്ക്കുന്നു. ഇത് 2 ദിവസം കൂടി തുടരുമെന്നാണ് കരുതുന്നത്. അതേസമയം, 14 സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ട്രെയിനുകളുടെ വേഗതയും കുറവായതിനാൽ മണിക്കൂറുകൾ വൈകിയാണ് അവ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഉത്തരേന്ത്യയിലെ മിക്ക പ്രദേശങ്ങളിലും കുറഞ്ഞ താപനിലയിലും കുറവുണ്ടായിട്ടുണ്ട്. ജനുവരി 8-10 ന് ഇടയിൽ വടക്ക്-പടിഞ്ഞാറൻ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും പ്രവചിക്കപ്പെടുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ തിങ്കളാഴ്ചയും ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. അതിനുശേഷം താപനില ചെറുതായി വർദ്ധിക്കുകയും തണുപ്പിൽ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യും. 14 സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുപി, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നിവ…
മാലിദ്വീപ് തർക്കത്തിനിടെ ലക്ഷദ്വീപിൽ സ്പൈസ് ജെറ്റിന് സീപ്ലെയിൻ സർവീസ് കരാർ
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഉഡാൻ പദ്ധതി പ്രകാരം സീപ്ലെയിൻ സേവനങ്ങൾക്കായി സ്പൈസ് ജെറ്റിന് കരാർ നൽകിയതോടെ ലക്ഷദ്വീപിന്റെ ടൂറിസം മേഖലയ്ക്ക് കാര്യമായ ഉത്തേജനം ലഭിച്ചു. മേഖലയിലെ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഈ നീക്കം പ്രതീക്ഷിക്കുന്നത്. പുതുതായി അവതരിപ്പിച്ച സ്പൈസ്ജെറ്റ് സീപ്ലെയിൻ സർവീസുകൾ വിവിധ റൂട്ടുകളിൽ പ്രവർത്തിക്കും: കൽപ്പേനി മുതൽ മിനിക്കോയ് വരെ കവരത്തി മുതൽ ബിത്ര വരെ കവരത്തി മുതൽ കടമത്ത് വരെ കവരത്തി മുതൽ കൽപ്പേനി വരെ കവരത്തി മുതൽ കിൽത്താൻ വരെ കൊച്ചി മുതൽ ബംഗാരം വരെ കൊച്ചിയിൽ നിന്ന് ബിത്രയിലേക്ക് കൊച്ചി മുതൽ കൽപ്പേനി വരെ മാലദ്വീപ് മന്ത്രിമാരുടെ അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെട്ട വിവാദപരമായ സാഹചര്യത്തിലാണ് തീരുമാനം, ഇത് ഇന്ത്യയുമായി തർക്കത്തിന് കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം, ദ്വീപുകളുടെ മനോഹാരിതയെയും അവിടുത്തെ ജനങ്ങളുടെ ഊഷ്മളമായ ആതിഥ്യമര്യാദയെയും നിരവധി…
അർബുദ രോഗിയായ അഭിനവിൻ്റെ ജീവൻ രക്ഷിക്കാൻ ജനുവരി 13ന് നാട് കൈ കോർക്കുന്നു; വാർഡ്തല യോഗങ്ങൾ തുടങ്ങി
എടത്വ: തലവടി പഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനില കുമാരിയുടെയും മൂത്ത മകൻ അഭിനവ് (11) അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ചികിത്സയിലാണ്.ജനുവരി 19ന് മജ്ജ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണ്.അതിന് മുന്നോടിയായി ഉളള പരിശോധനകൾ നടന്നു കൊണ്ടിരിക്കുന്നു. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ഭീമമായ തുക ആവശ്യമാണ്.ഈ ചെലവുകൾ അന്നന്നുള്ള അന്നത്തിന് കൂലിവേല ചെയ്ത് ജീവിക്കുന്ന ഈ കുടുംബത്തിന് താങ്ങാൻ പറ്റുന്നതല്ല. എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിൻ്റെ ജീവൻ രക്ഷിക്കാൻ രാഷ്ട്രീയ- ജാതി- മത ചിന്തകൾക്കതീതമായി ഉള്ള ജീവകാരുണ്യ പ്രവർത്തകരുടെ ഒരു കൂട്ടായ്മ രൂപികരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കൺവീനർമാരായും കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ , സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ അടങ്ങിയ ഉപസമിതികൾ രൂപികരിച്ചു. വിവിധ ദൈവാലയങ്ങളിലും സാമൂദായിക…
എസ്.ഐ.ഒ: തബ്സീം അർഷദ് പ്രസിഡന്റ്; നിഹാൽ വാഴൂർ സെക്രട്ടറി
പാലക്കാട്: 2024 പ്രവർത്തന കാലയളവിലേക്കുള്ള എസ് .ഐ. ഒ ജില്ലാ പ്രസിഡന്റായി തബ്സീം അർഷദിനെയും സെക്രട്ടറിയായി നിഹാൽ വാഴൂരിനെയും തെരഞ്ഞെടുത്തു. പുതുപ്പള്ളിത്തെരുവ് ഹുദ മസ്ജിദിൽ നടന്ന തെരഞ്ഞെടുപ്പിന് എസ് .ഐ. ഒ സംസ്ഥാന സെക്രട്ടറി നിയാസ് വേളം നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറിമാരായി ആരിഫ് സലാഹ് (സംഘടന), ശഹ്ബാസ് സലീം (ക്യാമ്പസ്), ഷഹ്സാദ് ബിൻ ശാക്കിർ (പി.ആർ & മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു. എസ്.ഐ.ഒ മുൻ ജില്ലാ പ്രസിഡണ്ട് അനീസ് റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് മുഹിയുദ്ധീൻ സമാപനം നിർവഹിച്ചു.
രാശിഫലം (09-01-2024 ചൊവ്വ)
ചിങ്ങം : ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. മുന്നിലും പിന്നിലും കണ്ണുവേണം. നിങ്ങളുടെ അമ്മയുമായുള്ള ബന്ധത്തില്‍ ഇന്ന് അസ്വാരസ്യമുണ്ടാകാം.മനസ്സിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്നം പരിഹരിക്കണം. കടലാസുജോലികളില്‍ ഏർപ്പെടുമ്പോഴും വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക. കടലാസുജോലിയിലെ ഒരു തെറ്റ് നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കുമ്പോൾ വെള്ളം നിങ്ങളെത്തന്നെ ഇല്ലാതാക്കിയേക്കും കന്നി : ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. ആത്മാഭിമാനം കുറയ്ക്കാൻ വഴിയുള്ള ഒന്നും തന്നെ നിങ്ങൾ അനുവദിക്കരുത് തുലാം: മറ്റുള്ളവരോട് വിവേചനരഹിതമായ ഒരു പ്രസ്താവന പോലും നിർബന്ധിതമാക്കുന്ന എല്ലാത്തരം കാര്യങ്ങളും കൊണ്ടുവരാൻ ബുദ്ധിമുട്ടുള്ള ദിവസമാണ് ഇന്ന്. നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു അപ്രതീക്ഷിത ദിവസം. അത്തരമൊരു വഴക്കമുള്ള നിങ്ങളുടെ സമീപനം നിങ്ങളുടേതായ യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ നിങ്ങളെ പ്രാപ്തരാക്കും. വൃശ്ചികം…
ഡാളസ് ലവ് ഫീൽഡിൽ ജോ ബൈഡന്റെ വാഹനം തടഞ്ഞ ഫലസ്തീൻ അനുകൂല പ്രകടനക്കാരിൽ 13 പേർ അറസ്റ്റിൽ
ഡാളസ് : ഡാലസ് ലവ് ഫീൽഡു വിമാനത്താവളത്തിൽ ജോ ബൈഡനെ തടഞ്ഞ ഒരു ഡസനിലധികം പ്രതിഷേധക്കാരെ തിങ്കളാഴ്ച വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തു.യുഎസ് നിയുക്ത വിദേശ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീനുമായി ബന്ധപ്പെട്ട പലസ്തീൻ യൂത്ത് മൂവ്‌മെന്റാണ് പ്രതിഷേധപ്രകടനത്തിന് നേത്ര്വത്വം നൽകിയത് .എയർഫോഴ്‌സ് വണ്ണിൽ ലവ് ഫീൽഡു വിമാനത്താവളത്തിൽഇറങ്ങിയശേഷം ലവ് ഫീൽഡിൽ നിന്നും പുറത്തുകടന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാഹനമാണ് ടെക്‌സസിലെ പലസ്തീൻ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചത് . മോക്കിംഗ്ബേർഡ് ലെയ്ൻ, ഹെർബ് കെല്ലെഹർ വേ എന്നിവയുടെ കവലയിൽ വൈകുന്നേരം 6:20 ഓടെ പ്രതിഷേധക്കാർ ഗതാഗതം തടഞ്ഞുവെന്ന റിപ്പോർട്ടു ലഭിച്ചതോടെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തു കുതിച്ചെത്തിയതായി ഡാലസ് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പ്രതിഷേധക്കാർ പലസ്തീനിനെ പിന്തുണച്ച് വിമാനത്താവളത്തിന് പുറത്ത് പ്രകടനം നടത്തുകയും വെടിനിർത്തൽ തുടരാൻ പ്രസിഡന്റ് ജോ ബൈഡനോട് ആഹ്വാനം…
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: ഒഐസിസി (യുഎസ്എ) അപലപിച്ചു
ഹൂസ്റ്റൺ:യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (യുഎസ്എ ) ചെയർമാൻ ജെയിംസ് കൂടൽ , പ്രസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് ഏബ്രഹാം എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു . നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ കേസെടുക്കുന്നതിൽ തടസ്സമില്ലെന്നും , എന്നാൽ ഈ നിയമം പ്രതിപക്ഷ രാഷ്ട്രീയനേതാക്കളെ മാത്രം ലക്ഷ്യമിട്ടാകരുതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. രാവിലെ അടൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത് ഏതോ തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നതു പോലെയായിരുന്നുവെന്നും പിണറായിയുടെ ദുഷ്ഭരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ അറസ്റ്റ് എന്നും നേതാക്കൾ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ നിയമസഭയിൽ അക്രമം അഴിച്ചുവിടുകയും, നിയമ സഭയിലെ കംപ്യൂട്ടറുകളും , ഫർണിച്ചറുകളും തല്ലി തകർക്കുകയും ചെയ്ത ഇടതുപക്ഷ നേതാക്കൾക്ക് എന്താ…
വിനോദ് വാസുദേവൻ “മാഗ് ” ട്രസ്റ്റി ബോർഡ് ചെയർമാൻ
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി വിനോദ് വാസുദേവനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ചെയർമാൻ ജോസഫ് ജെയിംസിന്റെ അദ്ധ്യക്ഷതയിൽ മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസിൽ കൂടിയ ട്രസ്റ്റി ബോർഡ് യോഗമാണ് വിനോദ് വാസുദേവനെ 2024 ലെ ചെയർമാനായി തിരഞ്ഞെടുത്തത്. മാഗിന്റെ മുൻ പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചുള്ള വിനോദ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയാണ്. ചെയർമാനെ കൂടാതെ ജോസഫ് ജെയിംസ്, അനിൽകുമാർ ആറന്മുള, ജിമ്മി കുന്നശ്ശേരിൽ, ജോജി ജോസഫ്, ജിനു തോമസ് എന്നിവരാണ് മറ്റു ട്രസ്റ്റി ബോർഡ് അംഗങ്ങൾ. മാത്യൂസ് മുണ്ടക്കലിന്റെ നേതൃത്വത്തിലുള്ള മാഗിന്റെ പുതിയ ഭരണസമിതിക്ക്, ട്രസ്റ്റി ബോർഡിന്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും മാഗിന്റെ സ്വപ്‍ന പദ്ധതിയായ പുതിയ കേരളാ ഹൗസിന്റെ സാക്ഷത്കാരത്തിനു വേണ്ടി…
