ജപ്പാനിലെ എക്കാലവും വിശ്വസ്തനായ നായയ്ക്ക് 100 വയസ്സ്

ടോക്കിയോ: ടോക്കിയോയിലെ പ്രധാന റെയില്‍‌വേ സ്റ്റേഷനുകളിലൊന്നിന് പുറത്തുള്ള ഹർലി-ബർലിയിൽ ഒരു നായയുടെ പ്രതിമ നിൽക്കുന്നുണ്ട്.. വിശ്വസ്തതയുടെ പര്യായമായ ആ നായ തലമുറകളോളം പ്രിയപ്പെട്ടവനായി നിലകൊള്ളും. ഈ ആഴ്‌ച ജന്മശതാബ്ദി ആഘോഷിക്കുന്ന ഹച്ചിക്കോ എന്ന നായ, യൂണിവേഴ്‌സിറ്റി പ്രൊഫസർ ഹിഡെസാബുറോ യുനോയുടേതായിരുന്നു. വിശ്വസ്തനായ ആ വേട്ടപ്പട്ടി എല്ലാ ദിവസവും തന്റെ യജമാനൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതു നോക്കി ഷിബുയറെയില്‍‌വേ സ്റ്റേഷനിൽ കാത്തിരിക്കുമായിരുന്നു. യുനോ 1925-ല്‍ അപ്രതീക്ഷിതമായി മരണപ്പെട്ടു. എന്നാല്‍, ഹച്ചിക്കോ പതിവുപോലെ എന്നും റെയില്‍‌വേ സ്റ്റേഷനില്‍ കാത്തിരിക്കും. 1935 മാർച്ചിൽ മരിക്കുന്നതുവരെ ഏകദേശം 10 വർഷത്തോളമാണ് യുനോയ്‌ക്കായി റെയില്‍‌വേ സ്റ്റേഷനില്‍ ആ നായ കാത്തിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ സ്കോട്ട്ലൻഡിലെ “ഗ്രേഫ്രിയേഴ്സ് ബോബി” എന്ന കഥയ്ക്ക് സമാനമായ കഥയാണ് ഹച്ചിക്കോയുടേത്. നായയുടെ മരണത്തിന് തൊട്ടുമുമ്പ്, അതായത് 1934-ൽ അതിന്റെ പ്രതിമ നിർമ്മിക്കാൻ നാട്ടുകാര്‍ തീരുമാനമെടുത്തു. അങ്ങനെ 1948-ലാണ് പ്രതിമ…

കാനഡയിലെ ജൂത സ്‌കൂളിന് നേരെ വീണ്ടും വെടിവയ്പ്പ്; ആര്‍ക്കും പരിക്കില്ല

മോൺട്രിയലിലെ ഒരു ജൂത സ്‌കൂളിൽ ഞായറാഴ്ച പുലർച്ചെ വെടിവയ്‌പ്പ് ഉണ്ടായതായി പോലീസ്. ഇസ്രായേലും ഗാസയും തമ്മിലുള്ള സംഘർഷത്തെച്ചൊല്ലി കനേഡിയൻ നഗരത്തിലെ ജൂത സ്‌കൂളിൽ ഒരാഴ്‌ചയ്‌ക്കിടെ മൂന്നാമത്തെ തവണയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ആർക്കും പരിക്കില്ല. എന്നാൽ, മോൺട്രിയലിലെ യെശിവ ഗെഡോലയുടെ മുൻഭാഗം തകർന്നു. ഞായറാഴ്ച പുലർച്ചെ വെടിയൊച്ച കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. അന്വേഷണത്തില്‍ ബുള്ളറ്റ് തറച്ച പാടുകളും ഷെല്ലുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മോൺ‌ട്രിയലിലെ മറ്റ് രണ്ട് സ്കൂളുകളിലും വ്യാഴാഴ്ച രാവിലെ മുൻവാതിലുകളിൽ ബുള്ളറ്റ് ദ്വാരം കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ജൂത സ്കൂളുകളിൽ നടന്ന സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ബുധനാഴ്ച കോൺകോർഡിയ സർവകലാശാലയിൽ ഇസ്രായേല്‍ അനുകൂലികളും ഗാസ അനുകൂലികളും തമ്മില്‍ അക്രമാസക്തമായ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായതായും, ചിലര്‍ക്ക് പരിക്കേറ്റതായും സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ക്യൂബെക്കിലെ കൗൺസിൽ ഓഫ്…

ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി; റവ. ഈപ്പൻ ചെറിയാൻ പ്രസംഗിക്കുന്നു – നവംബർ 15 ന്

ഹൂസ്റ്റൺ: ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ കഴിഞ്ഞ 50 വർഷങ്ങൾ   ശുശ്രൂഷ ചെയ്ത വൈദികരെ പങ്കെടുപ്പിച്ച്‌ കൊണ്ട് നടത്തുന്ന “പിന്നിട്ട വഴികളിൽ നയിച്ചവരോടൊപ്പം” ധ്യാനയോഗ പരമ്പരയുടെ നാലാം ഭാഗം  നവംബർ 15 നു ബുധനാഴ്ച സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ബുധനാഴ്ച വൈകുന്നേരം 7.30 നു നടത്തപെടുന്ന ധ്യാനയോഗത്തിൽ ഇടവകയുടെ  മുൻ വികാരിയും ഇപ്പോൾ സജീവസേവനത്തിൽ നിന്നും വിരമിച്ച്‌  വിശ്രമജീവിതം നയിക്കുന്ന റവ.ഈപ്പൻ ചെറിയാൻ ദൈവവചന പ്രഘോഷണം നടത്തും. 1991 മുതൽ 1993 വരെ ട്രിനിറ്റി ഇടവക വികാരിയായിരുന്ന അച്ചൻ തെള്ളിയൂർ എംസിആർഡി ഡയറക്ടർ, കാസർകോഡ് ബധിരവിദ്യാലയം  ഡയറക്ടർ, തിരുവനന്തപുരം/കൊട്ടാരക്കര ഭദ്രസന സെക്രട്ടറി തുടങ്ങിയ നിലകളിൽ സ്തുത്യർഹ  മായ സേവനമനുഷ്ഠിച്ചു. ഓരോ മാസവും ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾക്കു  ഇടവകയിലെ പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം നൽകി വരുന്നു. ബുധനാഴ്ച യോഗത്തിന്…

ന്യൂയോർക്കിൽ അന്തരിച്ച എ.വി.ജോർജിന്റെ പൊതുദർശനം നവംബർ 13നു (തിങ്കൾ)

ന്യൂയോർക്ക് :നവംബർ 10 വെള്ളിയാഴ്ച യോങ്കേഴ്സിൽ അന്തരിച്ച തലവടി ആനപറംബെൽ അഞ്ചേരിൽ പരേതരായ ഈപ്പൻ വർഗീസിനെയും ശോശാമ്മ വർഗീസിനെയും മകൻ എ.വി.ജോർജിന്റെ (ജോർജ്ജുകുട്ടി 70) . പൊതുദർശനം നവംബർ 13നു,(തിങ്കൾ):വൈകീട്ട് 4 മുതൽ സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച്, 58 ക്രസന്റ് പ്ലേസ്, യോങ്കേഴ്‌സ്, NY 10704 വെച്ച് നടക്കും. പൊതുദർശനം: തിങ്കൾ:നവംബർ 13, 2023 4:00pm – 9:00pm സ്ഥലം: സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച്, 58 ക്രസന്റ് പ്ലേസ്, യോങ്കേഴ്‌സ്, NY 10704 സംസ്കാര ശുശ്രുഷ: ചൊവ്വാഴ്ച: നവംബർ 14, 2023 8:30 am സ്ഥലം: സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച് തുടർന്ന് സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ, 50 ജാക്‌സൺ ഏവ് (സോ മിൽ റിവർ റോഡ്), ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്‌സൺ , NY 10706 കൂടുതൽ വിവരങ്ങൾക്ക് :സുനിൽ വർഗീസ് 914 433 7980…

പൂരത്തിന്റെ നാട്ടുകാര്‍ ബെല്‍ഫാസ്റ്റില്‍ നടത്തിയ തൃശ്ശൂര്‍ ജില്ലാ സംഗമം അതിഗംഭീരമായി

ബ്രിട്ടനിലെ ശക്തന്റെ നാട്ടുകാര്‍ നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ തലസ്ഥാനനഗരമായ ബെല്‍ഫാസ്റ്റില്‍ നടത്തിയ തങ്ങളുടെ ജില്ലാ കുടുംബസംഗമം വര്‍ണ്ണശബളമായി. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ബെല്‍ഫാസ്റ്റിലെ ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളില്‍ നടത്തിയ ഏഴാമത് ജില്ലാ കുടുംബസംഗമം നോര്‍ത്തേണ്‍ അയര്‍ലന്റിലെ ജില്ലാ നിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിദ്ധ്യമായ കലാപരിപാടികളും കൊണ്ട് മറ്റൊരു നവ്യാനുഭവമായി മാറി. കോവിഡ് ആരംഭിക്കുന്നതിനുമുമ്പ് ഓക്‌സ്‌ഫോര്‍ഡില്‍ നടത്തിയ കഴിഞ്ഞ ജില്ലാ സംഗമത്തിനുശേഷം മരണപ്പെട്ട സംഘടനയുടെ രക്ഷാധികാരിയായിരുന്ന ടി. ഹരിദാസ്, ബ്രിട്ടനിലെ പ്രമുഖ എഴുത്തുകാരിയായിരുന്ന സിസിലി ജോര്‍ജ്, ജില്ലാ സംഗമത്തിന്റെ മുന്‍ സംഘാടകനായിരുന്ന മോഹന്‍ദാസ് കുന്നന്‍ചേരി എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് ഒരുമിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിച്ചു. ബ്രിട്ടനിലെ അറിയപ്പെടുന്ന തുറമുഖ നഗരമായ ബെല്‍ഫാസ്റ്റിലെ തൃശ്ശൂര്‍ ജില്ലാ നിവാസികള്‍ രാവിലെ മുതലുള്ള മഴയെ കൂസാതെ തങ്ങളുടെ ജില്ലാ കുടുംബസംഗമത്തിലേയ്ക്ക് ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളിനെ ലക്ഷ്യംവെച്ച് വന്നുകൊണ്ടിരുന്നു. ദീപ്തിയുടെ…

രാശിഫലം (13-11-2023 തിങ്കൾ)

ചിങ്ങം: നിങ്ങളുടെ പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കൾ നിങ്ങളെ സന്ദർശിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അവസരം വീട്ടിൽ ഉണ്ടാകാം. അതിഥികൾക്കായി നല്ല ഒരു വിരുന്നൊരുക്കിയേക്കും. കന്നി: നിങ്ങൾക്ക് വ്യവസായവും സന്തോഷവും വളരെ സംതുലിതാവസ്ഥയിലായിരിക്കും ഇന്ന്. സാമ്പത്തിക പ്രവാഹം അലസമായി ചെലവഴിക്കുന്ന സമയത്തിനനുസരിച്ച് ശരിയായ അനുപാതത്തിലായിരിക്കും. എന്നാൽ നിങ്ങൾ വളരെ വിവേകപൂർവം ചെലവഴിക്കുകയും അതിനെകുറിച്ച് ദുഖിക്കാതിരിക്കുകയും വേണം. തുലാം: നാടകീയമായി നിങ്ങൾ ഇന്ന് ഒരു ഷോ ഏറ്റെടുക്കും. നിങ്ങളിൽ നിന്നും ജോലിയിലുള്ള ഒരു സമർപ്പണമോ അല്ലെങ്കിൽ കുടുംബത്തോടുള്ള സമർപ്പണമോ ആയി ബന്ധപ്പെട്ട ഒരു പ്രകടനം പ്രതീക്ഷിക്കുന്നു. ചിന്തിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആശയം ഉപയോഗിച്ച് നിങ്ങൾക്ക് അവരുടെ പണം ലാഭിക്കാം. വ്യവസായത്തിൽ നിങ്ങൾക്ക് നൽകിയിരിക്കുന്ന എല്ലാ ജോലികളിലും നിങ്ങളെടുക്കുന്ന തീരുമാനങ്ങളിൽ വച്ച് ഏറ്റവും മികച്ചത് ഒരു പക്ഷേ ഇതായിരിക്കും. വൃശ്ചികം: ബന്ധങ്ങളാണ്‌…

നാടിൻ്റെ സഹായത്തിന് കാത്തു നില്‍ക്കാതെ അജീഷ് യാത്രയായി

എടത്വ: ദീപാവലി ദിനത്തിൽ തലവടി ഗ്രാമത്തെ സങ്കടക്കടലാക്കി അജീഷിൻ്റെ മരണ വാർത്തയെത്തി. തലവടി 11-ാം വാർഡിൽ തെന്നശ്ശേരിൽ തെക്കേതിൽ മുണ്ടുകാട്ട് വീട്ടിൽ രാമചന്ദ്രൻ്റെയും രത്നമ്മയുടെയും മകൻ അജീഷ് കുമാറിൻ്റെ (39) മരണ വാർത്ത ഒരു നാടിൻ്റെ മുഴുവൻ തേങ്ങലായി മാറി. കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അടുത്ത ദിവസം വിധേയനാകേണ്ടിയിരുന്ന അജീഷ് കുമാറിനു ( 39) വേണ്ടി ചികിത്സാ സഹായ നിധി സമാഹരണത്തിനിടയിലാണ് മരണ വാർത്തയെത്തിയത്. ആദ്യഘട്ടം 8 മുതൽ 13 വരെയുള്ള വാർഡുകളിൽ നിന്നും ധനസഹായ സമാഹരണം നവംബർ 5ന് നടത്തിയിരുന്നു. രണ്ടാം ഘട്ടമായി മറ്റ് വാർഡുകളിലേക്ക് പോകുന്നത് സംബന്ധിച്ച ആലോചന നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അജീഷ് കഴിഞ്ഞ രണ്ടര മാസമായി എറണാകുളം അമ്യത മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അജീഷിൻ്റെ നിര്യാണത്തിൽ കുട്ടനാട് എം.എൽ എ തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത്…

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെൻ്റ് തോമസ് നിരണം ഇടവകയുടെ നേതൃത്വത്തിൽ അഖിലലോക സണ്‍‌ഡേ സ്കൂള്‍ ദിനാചരണം സംഘടിപ്പിച്ചു

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെൻ്റ് തോമസ് നിരണം ഇടവകയുടെ നേതൃത്വത്തിൽ അഖിലലോക സണ്‍‌ഡേ സ്കൂള്‍ ദിനാചരണം സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനം ഇടവക വികാരി റവ. ഫാ. വില്യംസ് ചിറയത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. വിമന്‍സ് ഫെലോഷിപ്പ് പ്രസിഡൻ്റ് ജെസ്സി വില്യംസ്, റെന്നി തേവേരിൽ, അദ്ധ്യാപകരായ ശേബ വില്യംസ്, ഷിനു റെന്നി, യൂത്ത് ഫോറം കോഓർഡിനേറ്റർ മെൽവിൻ ജോസഫ് , ജിയോ ജേക്കബ്, മന്ന ജോബി, ഏബൽ, കെവിൻ മാത്യൂ, എയ്ഡൻ, സേറ സിജി എന്നിവർ പ്രസംഗിച്ചു. സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകരെ ചടങ്ങിൽ അനുമോദിച്ചു. കുട്ടികളുടെ റാലിക്ക് ശേഷം പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടന്നു.

പതിവുപോലെ ഇത്തവണയും ജവാന്മാമാർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: പതിവുപോലെ ഈ വര്‍ഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ലെപ്‌ചയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. അവരുടെ സേവനത്തിന് അഭിനന്ദനവും നന്ദിയും പ്രകടിപ്പിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 30-35 വർഷമായി താൻ ഇന്ത്യൻ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുകയാണെന്നും സൂചിപ്പിച്ചു. “കഴിഞ്ഞ 30-35 വർഷമായി ഞാൻ നിങ്ങളോടൊപ്പം ആഘോഷിക്കാത്ത ഒരു ദീപാവലി പോലും ഉണ്ടായിട്ടില്ല, അന്നൊക്കെ ഞാൻ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിരുന്നില്ല, ദീപാവലി ആഘോഷിക്കാന്‍ ഞാൻ എപ്പോഴും അതിർത്തിയിൽ പോകാറുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, നമ്മുടെ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്ന സ്ഥലം ഒരു ക്ഷേത്രത്തിൽ കുറവല്ല,” സൈനികരുമായുള്ള ആശയവിനിമയത്തിനിടെ മോദി പറഞ്ഞു. “ജഹാ ആപ് ഹേ, വഹി മേരാ ത്യോഹാർ ഹേ (നിങ്ങൾ എവിടെയായിരുന്നാലും അവിടെയാണ് എന്റെ ഉത്സവം)” ജവാന്മാരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ജവാന്മാരുമായുള്ള ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും മോദി പങ്കുവെച്ചു. ജവാന്മാര്‍ക്ക് അദ്ദേഹം മധുരപലഹാരം നൽകുകയും…

‘ദൈവത്വത്തിന് നടുവിൽ ദാരിദ്ര്യം’: അയോദ്ധ്യയില്‍ ദീപാവലി ആഘോഷച്ചടങ്ങുകള്‍ക്കു ശേഷം മൺവിളക്കിൽ നിന്ന് എണ്ണ ഊറ്റിയെടുക്കുന്ന കുട്ടികളുടെ വീഡിയോ അഖിലേഷ് യാദവ് പങ്കുവെച്ചു

അയോദ്ധ്യ: ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ സരയൂ നദിയുടെ തീരത്ത് 22 ലക്ഷം ‘ദിയകൾ’ (മണ്‍‌വിളക്ക്) കത്തിച്ചുവെച്ച് പ്രദേശത്ത് പ്രകാശം പരത്തിയെങ്കിലും, ഒരു ദിവസത്തിന് ശേഷം ചില കുട്ടികൾ ഒരു ഘട്ടിലെ വിളക്കുകളില്‍ നിന്ന് എണ്ണ ഊറ്റിയെടുത്ത്  പാത്രങ്ങളിൽ നിറയ്ക്കുന്ന വീഡിയോ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഞായറാഴ്ച X-ല്‍ പങ്കു വെച്ചു. “ദൈവത്വത്തിൻ്റെ നടുവിൽ ദാരിദ്ര്യം… വിളക്കിൽ നിന്ന് എണ്ണ എടുക്കാൻ ദാരിദ്ര്യം ഒരാളെ നിർബന്ധിക്കുന്നിടത്ത് ആഘോഷത്തിന്റെ വെളിച്ചം മങ്ങുന്നു. ഘാട്ടുകൾ മാത്രമല്ല, പാവപ്പെട്ടവന്റെ ഓരോ വീടും പ്രകാശപൂരിതമാകുന്ന ഒരു ഉത്സവം കൂടി ഉണ്ടാകണം എന്നത് മാത്രമാണ് ഞങ്ങളുടെ ആഗ്രഹം,” വീഡിയോയ്ക്ക് അദ്ദേഹം അടിക്കുറിപ്പ് നല്‍കി. दिव्यता के बीच दरिद्रता… जहाँ ग़रीबी दीयों से तेल ले जाने के लिए मजबूर करे, वहाँ उत्सव का प्रकाश धुंधला हो जाता…