കെ ജി ജനാർദ്ദനനു കെഎച്ച്‌എന്‍‌എയുടെ അന്ത്യാഞ്ജലി

ഹ്യൂസ്റ്റൺ: ന്യൂയോർക്കിൽ അന്തരിച്ച ഗോവിന്ദൻ ജനാർദ്ദനനു ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തതായി കെ എച് എൻ എ പ്രസിഡന്റ് ജി ക പിള്ള, ജനറൽ സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബാഹുലേയൻ രാഘവൻ എന്നിവർ അറിയിച്ചു. കെഎച്എൻഎയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു എപ്പോഴും സുസ്മേരവദനനായി മാത്രം കണ്ടിട്ടുള്ള ന്യൂയോർക്കിലെ ഏറ്റവും അടുപ്പക്കാരനായ സുഹൃത്ത് കെ ജി ജനാർദ്ദനൻ എന്ന് ജി കെ പിള്ള അനുസ്മരിച്ചു. കെഎച്ച്‌എന്‍‌എയുടേയും ശ്രീ നാരായണ അസോസിയേഷന്റെയും രൂപീകരണത്തിലും വളർച്ചയിലും മുഖ്യ പങ്കുവഹിച്ചിട്ടുള്ള ജനാർദ്ദനന്റെ നിര്യാണം അമേരിക്കയിലെ ഹൈന്ദവ സംഘടനകൾക്ക് കനത്ത നഷ്ടമാണ് വരുത്തിയതെന്നു ജികെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നതായും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഒപ്പം അദ്ദേഹത്തിന്റെ ആത്മാവ് വിഷ്ണുപാദം പൂകാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായിരുന്ന ജനാർദ്ദനൻ ന്യൂയോർക്കിലെത്തിയിട്ടു…

“ഏകാന്തതയുടെ നടുവിൽ ഇറങ്ങിവരുന്ന ദൈവസാന്നിധ്യം തിരിച്ചറിയുന്നവരാകുക”: ഇവാഞ്ചലിസ്റ്റ് ബോവാസ് കുട്ടി ബി

ഡാളസ്: ഏകാന്തതയുടെ നടുവിലേക്ക് ഇറങ്ങിവരുന്ന ദൈവിക സാന്നിധ്യം തിരിച്ചറിയുന്നവനാണ് ലോകത്തിനും സമൂഹത്തിനും അനുഗ്രഹമായി തീരുക എന്ന് യാക്കോബിന്റെ ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് ഇവാഞ്ചലിസ്റ്റ്, ബോവാസ് കുട്ടി ബി . ഉൽപ്പത്തി പുസ്തകം മുപ്പത്തിരണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള യാക്കോബിന്റെ ജീവിതം, യബോക്ക് കടൽത്തീരത്ത് ആയിരുന്നപ്പോൾ നിരാശയുടെയും, പ്രതിസന്ധിയുടെയും, പോരാട്ടത്തിന്റെയും അനുഭവത്തിൽ കൂടി കടന്നു പോയെങ്കിലും , ദൈവിക സാന്നിധ്യം തിരിച്ചറിഞ്ഞ യാക്കോബ് പുതിയ നാമത്തിനും,തലമുറകളുടെ അനുഗ്രഹത്തിനും കാരണഭൂതനായി തീർന്നുവെന്ന് പ്രസംഗത്തിൽ ഓർമിപ്പിച്ചു. നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനം സൗത്ത്-വെസ്റ്റ് സെന്റർ എ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കൺവെൻഷൻ സമാപന ദിനം സെപ്റ്റംബർ 29ന് വചനശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു, മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ പ്രഭാഷകനും, ഡിണ്ടിഗൽ/ അംബ്ലിക്കൽ മിഷൻ ഫീൽഡ് സുവിശേഷകനും ആയ ബോവാസ് കുട്ടി. അഞ്ചു ദിവസങ്ങളിലായി നടന്ന പാരിഷ് മിഷൻ കൺവെൻഷനിൽ ഇന്ത്യയിലെ വിവിധ മിഷൻ…

കെ.ജി. ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ കണ്ണീർ പൂക്കൾ

ന്യൂയോർക്ക് : വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും അസോസിയേഷന്റെ അൻപത് വർഷക്കാലം തുടർച്ചയായി പ്രസിഡന്റ് മുതൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും അസോസിയേഷന്റെ പുരോഗതിക്ക് വേണ്ടി തന്റെ കഴിവുകൾ വിനിയോഗികയും ചെയ്തിരുന്ന കെ ഗോവിന്ദൻ ജനാർദ്ദനൻ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മാർഗദർശി കൂടിയായിരുന്നു. അദ്ദേഹം ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചു വരികയായിരുന്നു. കെ. ജി . ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ കണ്ണീർ പൂക്കൾ. ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഏജന്റ് എന്ന നിലയില്‍ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അമേരിക്കയിലെ മറ്റു പല സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും സജീവമായിരുന്നു. അമേരിക്കൻ മലയാളി സമൂഹത്തിൽ ഏവർക്കും സുപരിചിതനാണ് കെ ജി. ഈ കഴിഞ്ഞ ഓണാഘോഷത്തിൽ അസോസിയേഷന് നൽകിയ സംഭവനകളെ മാനിച്ച് അദ്ദേഹത്തെ ആദരിച്ചിരുന്നു. അത്രത്തോളം വിലപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അസോസിയേഷന്. എന്നും അസോസിയെഷന്റെ ഉയർച്ചക്ക് വേണ്ടി…

കാനഡയിലെ മണിപ്പൂർ ആദിവാസി നേതാവിന്റെ പ്രസംഗം വിവാദമാകുന്നു

ഒട്ടാവ: കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മണിപ്പൂരിലെ കുക്കി-സോ ഗോത്രങ്ങളിൽ നിന്നുള്ള ഒരു നേതാവ് ജന്മനാട്ടിലെ വംശീയ കലാപത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ (NAMTA) കാനഡ ചാപ്റ്ററിന്റെ തലവനായി സേവനമനുഷ്ഠിക്കുന്ന ലിയാൻ ഗാങ്‌ടെ ഈ വർഷം ഓഗസ്റ്റിലാണ് പ്രസംഗം നടത്തിയത്. പ്രസംഗത്തിനിടെ, “ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ” എന്ന് ലേബൽ ചെയ്തതിനെ അദ്ദേഹം അപലപിക്കുകയും കാനഡയിൽ നിന്ന് “ലഭ്യമായ എന്തെങ്കിലും സഹായത്തിന്” അഭ്യർത്ഥിക്കുകയും ചെയ്തു. ജൂണിൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കാനഡയിലെ സറേയിലെ ഗുരുദ്വാരയിലാണ് ഈ സംഭവം നടന്നത്. തുടക്കത്തിൽ, ആഗസ്റ്റ് 7 ന് ഫെയ്‌സ്ബുക്ക്, എക്‌സ് (മുന്‍ ട്വിറ്റർ) ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരിപാടിയുടെ വീഡിയോ NAMTA പങ്കിട്ടിരുന്നു. എന്നാല്‍, ഇന്ത്യയും കാനഡയും…

ഫ്ലൂ (അദ്ധ്യായം – 2‌): ജോണ്‍ ഇളമത

ഫ്ലോറന്‍സിലെ അതിപുരാതനമായ സാന്താമറിയാ ഹോസ്പ്പിറ്റലില്‍ സെലീനാക്ക്‌ ജോലികിട്ടിയതില്‍ സെലീനയേക്കാളേറെ സന്തോഷം പ്രകടിപ്പിച്ചയ്ജ്, അമ്മായി മദര്‍ ഏവുപ്രാസിയാമ്മയായിരുന്നു. എല്ലാം ഞാനറിഞ്ഞു, ആ ഡേവിഡ്‌ എന്ന ചെമ്മാച്ചനില്‍ നിന്ന്‌. ഇനി സെലീനാ, നിന്റെ കാര്യങ്ങള്‍ എല്ലാം തന്നെ നേരെയാകും. നിന്റെ എളേത്തുങ്ങളെ എല്ലാം മാന്യമായിതന്നെ കെട്ടിച്ചയക്കണം. നിനക്കും നല്ല രീതിയില്‍ ഒരു കല്ല്യാണമൊക്കെ വേണമല്ലോ. അമ്മായിയുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. നിര്‍മ്മലമായ വിശുദ്ധ ജീവിതവും, സഹനവും, അര്‍പ്പണവും ആണ്‌ ആ മനസ്സുനിറയെ. കളങ്കമില്ലാത്ത ഹൃദയം. ആരെയും സംശയിക്കാത്ത പ്രകൃതം. എന്നാല്‍ എപ്പോഴും സെലീനായൂടെ മനസ്സില്‍ ഒരേ ചോദ്യമായിരുന്നു. എന്തിനാണ്‌ ആ ചെമ്മാച്ചന്‍ എന്റെ കാര്യത്തില്‍ ഇത താല്പര്യം കാട്ടുന്നത്! എന്നില്‍ നിന്ന്‌ എന്താണ്‌ പ്രതീക്ഷിക്കുന്നത്‌! എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടായിരിക്കുമോ? അല്ലങ്കില്‍ ഒരു സന്മനസ്സിന്റെ പ്രതിഫലനമായിരിക്കുമോ. എന്തായാലും ഈ അവസരത്തില്‍ എനിക്കതാശ്രയമായി. കരകയറി എന്റെ കുടുംബത്തെ സഹായിക്കാനുള്ള ഒരു അത്താണി കണക്കെ. ഡേവ്‌ എന്ന…

മഹാ രാമക്ഷേത്ര പ്രതിഷ്ഠ ജനുവരി 22ന്; പ്രധാനമന്ത്രി മോദിയും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണ ചുമതലയുള്ള രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനുവരി 22 ന് പ്രതിഷ്ഠ നടത്തുമെന്ന് അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 10,000 അതിഥികളുടെ സാന്നിധ്യത്തിൽ 2024 ജനുവരി 22 ന് അയോദ്ധ്യയിലെ ജന്മഭൂമിയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ (പ്രാൻ പ്രതിഷ്ഠ) നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. അഭിഷേക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഈ വർഷം അവസാനത്തോടെ രാമക്ഷേത്രത്തിന്റെ താഴത്തെ നില പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ വ്യവസായികൾ, കലാകാരന്മാർ, എല്ലാ വിഭാഗങ്ങളിലെയും മതനേതാക്കൾ, കായിക താരങ്ങൾ, പത്മ അവാർഡ് ജേതാക്കൾ, ക്ഷേത്ര പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച കർസേവകരുടെ കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒരു മാസം നീളുന്ന ഉദ്ഘാടന ചടങ്ങ് ജനുവരി 22 ന് നടക്കുന്ന പ്രധാന പ്രതിഷ്ഠാ ചടങ്ങുകളോടെ ഒരു മാസം നീണ്ടുനിൽക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ജനുവരി…

നിത അംബാനിക്ക് മുംബൈ സിറ്റിസൺ അവാർഡ്

മുംബൈ: റോട്ടറി ക്ലബ്ബ് ഓഫ് ബോംബെയുടെ ‘സിറ്റിസൺ ഓഫ് മുംബൈ അവാർഡ് 2023-24’ ചൊവ്വാഴ്ച റിലയൻസ് ഫൗണ്ടേഷൻ നിത അംബാനി ഏറ്റുവാങ്ങി. “ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കായികം, കല, സംസ്കാരം എന്നിവയിൽ പരിവർത്തനാത്മകമായ സ്ഥാപനങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിത അംബാനിയുടെ സ്ഥായിയായ സംഭാവനകളെ മാനിച്ചാണ് റോട്ടറി ക്ലബ്ബ് ഓഫ് ബോംബെയിൽ നിന്ന് നിത അംബാനിക്ക് അവാർഡ് നൽകിയത്,” റിലയൻസ് ഫൗണ്ടേഷൻ എക്‌സിൽ (മുന്‍ ട്വിറ്റർ) പോസ്റ്റ് ചെയ്തു. ബഹുമതി ലഭിച്ചതിൽ നിത അംബാനി നന്ദി രേഖപ്പെടുത്തി അംഗീകാരം ഏറ്റുവാങ്ങിയ ശേഷം നിത അംബാനി പറഞ്ഞു, “ഞങ്ങളുടെ നഗരത്തിനും സമൂഹത്തിനും റോട്ടറി ക്ലബ് ഓഫ് ബോംബെ നൽകിയ മഹത്തായ സംഭാവനകളോടുള്ള ആദരവോടെയും വിനയത്തോടെയും ഈ അവാർഡ് ഞാൻ സ്വീകരിക്കുന്നു.” “1969-ൽ എന്റെ ഭര്‍തൃപിതാവ് ശ്രീ ധീരുഭായ് അംബാനിയും 2003-ൽ മുകേഷും ഓണററി റൊട്ടേറിയൻ ആയതു മുതൽ റോട്ടറിയുമായുള്ള എന്റെ കുടുംബത്തിന്റെ…

വടക്കൻ ഇറാഖിലെ വിവാഹ മണ്ഡപത്തിൽ തീപിടിത്തം; നൂറോളം പേർ കൊല്ലപ്പെട്ടു; 150 പേർക്ക് പരിക്കേറ്റു

ബാഗ്ദാദ്: വടക്കൻ ഇറാഖിലെ വിവാഹ മണ്ഡപത്തിലുണ്ടായ തീപിടിത്തത്തിൽ നൂറോളം ​​പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ മേഖലയിലാണ് തീപിടുത്തമുണ്ടായത്. തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 335 കിലോമീറ്റർ വടക്കുപടിഞ്ഞാറായി വടക്കൻ നഗരമായ മൊസൂളിന് പുറത്തുള്ള ഒരു പ്രധാന ക്രിസ്ത്യൻ പ്രദേശമാണിത്. അഗ്നിശമന സേനാംഗങ്ങൾക്ക് നേരെ ഒരാൾ ആക്രോശിക്കുന്നത് ടെലിവിഷൻ ദൃശ്യങ്ങളിൽ കാണാം. മണ്ഡപത്തിനുള്ളിൽ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കാണിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് സെയ്ഫ് അൽ-ബദർ സർക്കാർ നടത്തുന്ന ഇറാഖി വാർത്താ ഏജൻസി വഴിയാണ് അപകട വിവരം പുറത്തുവിട്ടത്. നിർഭാഗ്യകരമായ അപകടത്തിൽപ്പെട്ടവർക്ക് ആശ്വാസം പകരാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അൽ-ബദർ പറഞ്ഞു. പരിക്കേറ്റവരിൽ ചിലരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി നിനവേ പ്രവിശ്യാ ഗവർണർ നജിം അൽ ജുബൂരി പറഞ്ഞു. തീപിടിത്തത്തിൽ ഇതുവരെ അന്തിമ നാശനഷ്ടങ്ങളെക്കുറിച്ച് അറിവായിട്ടില്ലെന്നും ഇത് മരണസംഖ്യ…

പാസഡീന മലയാളി അസ്സോസിയേഷൻ 33 – മത് വാർഷികവും ഓണാഘോഷവും ഒക്ടോബര്‍ 7 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊനായ പാസഡീന മലയാളി അസ്സോസിയേഷന്റെ (പിഎംഎ) 33 – മത് വാർഷികവും ഓണാഘോഷവും (ഓണ നിലാവ്) ഒക്ടോബർ 7 നു ശനിയാഴ്ച വൈകുന്നേരം 4 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ച്‌ ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും. അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, താലപ്പൊലി, തിരുവാതിര, പുലികളി, ചെണ്ട മേളം, നാസിക് ധോൽ;, വയലിൻ ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസുകൾ, സ്‌കിറ്റുകൾ, പാട്ടുകൾ, വള്ളംകളി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഓണനിലവിനു മാറ്റു കൂട്ടുമെന്ന് സംഘാടകർ അറിയിച്ചു. ക്രിസ്തുമസ് കരോൾ റൗണ്ട്സിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽനിന്നും നാട്ടിൽ ചികിത്സ സഹായം ആവശ്യമുള്ള പത്തോളം കുടുംബങ്ങൾക്ക് എല്ലാ വർഷവും ധന സഹായം ചെയ്തും അമേരിക്കയിലും കേരളത്തിലും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റു സംഘടനകൾക്ക് മാതൃകയാകുന്ന പ്രവർത്തനമാണ് പിഎംഎ നടത്തിക്കൊണ്ടിരിക്കുന്നത്. വാർഷിക ആഘോഷങ്ങളിലും പിക്നിക്കിലും പങ്കെടുക്കുന്ന എല്ലാ…

രാശിഫലം (27-09-2023 ബുധന്‍)

ചിങ്ങം: പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമ കാര്യങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം. കന്നി: ഇന്ന് നിങ്ങള്‍ ലോകത്തിന്‍റെ നെറുകയിലാണെന്ന് തോന്നലുണ്ടാകും. വീട്ടിലും ജോലിസ്ഥലത്തും സന്തോഷവാനും തികഞ്ഞ ഉത്സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ തികഞ്ഞ ഊഷ്‍മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത. കുടുംബത്തില്‍ നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ മറികടന്നേക്കാം. തുലാം: സുഹൃത്ത് നിങ്ങൾക്ക് ഭാഗ്യമുണ്ടാക്കും. ഒരു തടസവും കൂടാതെ പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക്…