The Community Chest’s Third Golf Outing Draws Nearly 100 People to Raise Funds to Support Grants to Nonprofits Responding to Need

Eastern Bergen County, New Jersey:  The Community Chest of Eastern Bergen County held its third annual Golf Outing on Monday, July 10 at Edgewood Country Club in River Vale, New Jersey.  On a bright, sunny day, nearly 100 golfers attended to raise funds for The Chest’s initiatives and to support grant awards to nonprofit agencies providing a range of services in the area.  Founded in 1933, The Community Chest has strengthened the community through leadership and philanthropy by spearheading initiatives and supporting nonprofits that benefit people in eastern Bergen County,…

കൊല്ലത്ത് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊല്ലം: സ്‌കൂളിലേക്ക് പോകവെ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി റിപ്പോര്‍ട്ട്. അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അഷ്ടമുടി മുക്കിന് സമീപം സ്‌കൂളിലേക്കുള്ള പ്രധാന പാതയോരത്താണ് സംഭവം നടന്നത്. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു വാനിനുള്ളിലെ ആളുകൾ തങ്ങളെ തടഞ്ഞുനിർത്തിയതായി വിദ്യാർത്ഥികൾ പറയുന്നു. ഇവരോട് വാനിൽ കയറാനും സുരക്ഷിതമായി സ്‌കൂളിൽ വിടാമെന്നും പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഭയം തോന്നിയ വിദ്യാർത്ഥികൾ അത് നിരസിക്കുകയും നടപ്പ് തുടരുകയും ചെയ്തു. വിദ്യാർത്ഥികൾ പറയുന്നതനുസരിച്ച്, വാൻ സ്ഥിരമായി അവരെ പിന്തുടരാറുണ്ടായിരുന്നുവെന്നും, വാനിനുള്ളിലെ ആളുകൾ വീണ്ടും വിദ്യാർത്ഥികളെ വാഹനത്തിൽ കയറാന്‍ പ്രേരിപ്പിച്ചു എന്നുമാണ്. വാനിൽ കയറാൻ മടിച്ചപ്പോൾ മറ്റു വാഹനങ്ങൾ വന്നതോടെ വാനിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതായും ഇവർ പറഞ്ഞു. സംഭവത്തെ തുടർന്ന് വിദ്യാർഥികൾ സ്‌കൂൾ അധികൃതരെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടനെ സ്കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.…

യൂട്യൂബർ അജു അലക്സിനെതിരെ പരാതിയുമായി നടൻ ബാല

നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ നിർദേശ പ്രകാരമാണ് പോലീസ് നടപടി. സോഷ്യൽ മീഡിയയിലൂടെ നടനെ യൂട്യൂബർ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂട്യൂബർ തന്നിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായും ബാല പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബാലയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. അജു അലക്സിനെതിരെ ബാല നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ബാല തന്റെ വീട് ആക്രമിച്ചെന്ന മൊഴി മാറ്റിയില്ലെങ്കിൽ യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനകം തന്നോട് മാപ്പ് പറയണമെന്നും ബാല അജു അലക്‌സിനോട് ആവശ്യപ്പെട്ടു. ബാല തന്റെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് അജു അലക്സ് നേരത്തെ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടന്റെ വസതിയിലെത്തി പൊലീസ് സംഭവത്തിൽ മൊഴിയെടുത്തിരുന്നു. ബാല ഫ്‌ളാറ്റിൽ കയറി അജു അലക്‌സിന് നേരെ തോക്ക്…

ജിഎസ്ടി ഭേദഗതി ബില്‍: ഓൺലൈൻ ഗെയിമിംഗിൽ 28% നികുതി ഏർപ്പെടുത്തുന്നു

ന്യൂഡല്‍ഹി: ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയ ക്ലബ്ബുകൾ എന്നിവയിലെ വാതുവെപ്പുകാരുടെ സമ്പൂർണ്ണ മൂല്യത്തിന് 28 ശതമാനം നികുതി ഏർപ്പെടുത്തിക്കൊണ്ട് ജിഎസ്ടി നിയമങ്ങളിൽ പാർലമെന്റ് വിജയകരമായി ഭേദഗതികൾ പാസാക്കി. വെള്ളിയാഴ്ച, കേന്ദ്ര, സംയോജിത ജിഎസ്ടി ചട്ടങ്ങളിലെ ഈ ക്രമീകരണങ്ങൾ രാജ്യസഭ അംഗീകരിച്ചു. ഈ പുതിയ നികുതി ഘടന ഡിജിറ്റൽ ഗെയിമിംഗ് മേഖലയിലും കാസിനോകളിലും കുതിരപ്പന്തയവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നടത്തുന്ന മുഴുവൻ പന്തയങ്ങൾക്കും ബാധകമാണ്. രാജ്യസഭ, ഒരു ചർച്ചയിലും ഏർപ്പെടാതെ, ഏകകണ്ഠമായ ശബ്ദ വോട്ടിലൂടെ നിർദിഷ്ട നിയമനിർമ്മാണം ലോക്‌സഭയ്ക്ക് തിരികെ നൽകി. ഇതിന് മുമ്പ്, അതേ ദിവസം തന്നെ, രണ്ട് നിർണായക പണ ബില്ലുകൾക്ക് ലോക്‌സഭ അംഗീകാരം നൽകി: 1. കേന്ദ്ര ചരക്ക് സേവന നികുതി (ഭേദഗതി) ബിൽ 2023, 2. സംയോജിത ചരക്ക് സേവന നികുതി (ഭേദഗതി) ബിൽ 2023. കേന്ദ്ര ധനകാര്യം മന്ത്രി നിർമല സീതാരാമനാണ് ഈ…

ഡാളസില്‍ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും ആനന്ദ് ബസാറും നാളെ (ആഗസ്റ്റ് 12 ശനി)

ഡാളസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് ടെക്സസ് ഓഗസ്റ്റ് 12 ശനിയാഴ്ച ഡാളസിൽ ആനന്ദ് ബസാർ സംഘടിപ്പിക്കുന്നു. പൂര്‍‌വ്വാധികം ഗംഭീരമായ ആഘോഷത്തോടെയാണ് ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഡാനിഷിന്റെയും സയാലിയുടെയും തത്സമയ സംഗീതവും ആകർഷകമായ പ്രകടനങ്ങളും, അതിശയിപ്പിക്കുന്ന വെടിക്കെട്ട്, രുചികരമായ ഭക്ഷണം, ഉന്മേഷദായക പാനീയങ്ങൾ, എല്ലാ പ്രായക്കാർക്കും രസകരമായ പ്രവർത്തനങ്ങൾ എല്ലാം ഈ പരിപാടിയുടെ ഭാഗമായി കൃമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മധ്യപ്രദേശ് അസോസിയേഷൻ ഓഫ് ഡാളസ് ആദ്യമായാണ് ആനന്ദ് ബസാറിൽ പങ്കെടുക്കുന്നത്. ഡാളസ് ഫോർട്ട്‌വര്‍ത്ത് പ്രദേശത്തു നിന്നുള്ള എല്ലാ എംപിമാരും ഈ പരിപാടിയിൽ പങ്കെടുക്കും. ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിലെ ഇവരുടെ ബൂത്ത് സന്ദർശിക്കുകയും ചെയ്യുക. സ്ഥലം: ഫ്രിസ്കോ റഫ് റൈഡേഴ്സ് ബോൾ പാർക്ക് (7300 റഫ് റൈഡേഴ്സ് ട്രെയില്‍, ഫ്രിസ്കോ, ടെക്സസ്) സമയം: വൈകീട്ട് 4:00 മണിമുതല്‍ രാത്രി 10:00 മണി വരെ. കൂടുതൽ വിവരങ്ങൾക്ക്:…

കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ദേശീയ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അമേരിക്കയിൽ

ഷിക്കാഗോ: സഭകളുടെ ഐക്യവേദിയായ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ദേശീയ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് ഓഗസ്റ്റ് 14 മുതൽ 18 വരെ നടക്കുന്ന മതങ്ങളുടെ ലോകപാർലമെന്റിൽ പങ്കെടുക്കുന്നതിനായി ഷിക്കാഗോയിൽ എത്തി. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ ദേശീയ ചെയർമാനായും നാഷണൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണിയുടെ പ്രസിഡൻ്റായും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിൻ്റെ കേരള ഘടകം പ്രസിഡണ്ടായും പ്രവർത്തിക്കുന്ന മാർത്തോമാ സഭാ മുൻ ട്രസ്റ്റിയാണ്. കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെസിസി) ജനറൽ സെക്രട്ടറിയാണ് ഡോ.പ്രകാശ്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ,…

പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ അനുശോചനം രേഖപ്പെടുത്തി

ന്യൂജേഴ്സി: മലയാള സിനിമയുടെ അഭ്രപാളികളിൽ ചിരിയുടെ പുത്തൻ മാനങ്ങൾ സമ്മാനിച്ച് , ഹിറ്റ് സിനിമകളുടെ തോഴനായി, സംവിധാന കലയുടെ വേറിട്ട മാസ്മരിക ചേരുവകൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാക്കിയ പ്രിയ സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ അനുശോചനം രേഖപ്പെടുത്തി സിദ്ദിഖിന്റെ അകാല വിടവാങ്ങലില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി ജേക്കബ് കുടശനാട് (ചെയര്‍മാന്‍), ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോണ്‍ (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറര്‍), ബൈജുലാൽ ഗോപിനാഥൻ (വിപി , അഡ്മിൻ), സന്തോഷ് എബ്രഹാം (മീഡിയ ചെയർ ) എന്നിവരോടൊപ്പം ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അമേരിക്ക റീജിയന്‍) ഡോ തങ്കം അരവിന്ദും അനുശോചനം രേഖപ്പെടുത്തി വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച പല പരിപാടികളിലും സിദ്ദിഖ് നിറസാന്നിധ്യമായിരുന്നു പകരം വെക്കാനില്ലാത്ത ഹിറ്റ് ഡയറക്ടർ പദവി അലങ്കരിക്കുമ്പോഴും മാനവികതയുടെയും…

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 9 ശനിയാഴ്ച; അമ്പതു പേർ പങ്കെടുക്കുന്ന ശീങ്കാരിമേളം

ന്യൂയോർക്ക് : അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ (WMA) ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9-ാം തിയ്യതി ശനിയാഴ്ച രാവിലെ 11 മണിമുതല്‍ വൈകീട്ട് 6.00 മണിവരെ ഗ്രീൻബർഗ് ഹൈസ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave, Hartsdale, NY) അതിവിപുലമായ രീതിയിൽ നടത്തുന്നു. പ്രവേശനം സൗജന്യമാണെന്ന പ്രത്യേകത കൂടിയുണ്ട് ഈ ഓണത്തിന്. ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂവിളിയാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍, ഗ്രീൻബർഗ് ഹൈസ്‌കൂൾ ഓഡിറ്റോറിയം ഓണത്തിനായി പൂക്കളങ്ങളാല്‍ അലംകൃതമാക്കും. 49 ഓണം കണ്ട അമേരിക്കയിലെ അപൂർവ്വ മലയാളി സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌‌ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവും കൊണ്ടാടുന്ന ഓണാഘോഷം മാവേലി തമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന പ്രതീതി ജനിപ്പിക്കുന്നു. മത സൗഹാർദ്ദത്തിന്റെ സംഗമവേദി കൂടിയാണ് ഡബ്ല്യു എം എയുടെ ഓണാഘോഷം. എല്ലാ വർഷവും നൂതനമായ…

ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തക്ക് സൗത്ത് ഫ്ലോറിഡയിൽ ഊഷ്‌മള സ്വീകരണം

സൗത്ത് ഫ്ലോറിഡ: ആഗസ്റ്റ് 11 വെള്ളി, ഓഗസ്റ്റ് 12 ശനി തീയതികളിൽ നടക്കുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയം കൂദാശയും സമർപ്പണവും ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്ന ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തക്ക് ഫോർട്ട്  ലോഡർഡേൽ എയർപോർട്ടിൽ   ഊഷ്‌മള സ്വീകരണം . ഇടവക വികാരി ഫാദർ ജോസഫ് വർഗീസ്, കൺവീനർ ജോൺ തോമസ് (ബ്ലെസൻ ), സെക്രട്ടറി നിബു പുത്തേത്ത്‌  ജോയിൻറ് സെക്രട്ടറി ജിനോ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തയെ സ്വീകരിച്ചത്.

വി.പി.സത്യൻ മെമ്മോറിയൽ ട്രോഫി: ഫില്ലി ആഴ്സണൽസ് ചാമ്പ്യർ; ന്യൂയോർക്ക് ചലഞ്ചേഴ്സ് റണ്ണേഴ്‌സ് അപ്പ്

ടെക്‌സാസ് / ഓസ്റ്റിൻ : ഓസ്റ്റിനിൽ  സമാപിച്ച രണ്ടാമത് വിപി സത്യൻ മെമ്മോറിയൻ എവറോളിംഗ്‌  ട്രോഫി സോക്കർ ടൂർണമെന്റിൽ ( NAMSL നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ്) ഫില്ലി ആഴ്സണൽസ് ജേതാക്കളായി. ആവേശ പോരാട്ടങ്ങൾക്കൊടുവിൽ ന്യൂയോർക്ക് ചലഞ്ചേഴ്‌സിനെതിരെ മറുപടിയില്ലാത്ത രണ്ടുഗോൾ നേടിയാണ് ഫില്ലി ചാമ്പ്യരായത്.  സ്കോർ (2 -0).  ന്യൂയോർക്ക് ചലഞ്ചേഴ്സ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. MVP- ജിമ്മി കല്ലറക്കൽ (ഫില്ലി), ഗോൾഡൻ ബൂട്ട് – വർദ്ധിൻ മനോജ് (ഫില്ലി), ഗോൾഡൻ ഗ്ലോവ് – ടൈസൺ മാത്യു (ഫില്ലി), എന്നിവർ മികച്ച ടൂർണമെന്റിലെ കളിക്കാർക്കുള്ള  വ്യക്തിഗത പുരസ്‌കാരങ്ങൾ നേടി. എഎസ്എ ഡാളസ് മികച്ച കളിക്കുള്ള ഫെയർ പ്ലേ അവാർഡ്  നേടി. ഗ്രൂപ്പ് “എ’ യിലും ഗ്രൂപ്പ് “ബി’ യിലുമായി എട്ടു ടീമുകൾ മാറ്റുരച്ചു. യുവനിരയുമായി ടീമുകളെല്ലാം കളം നിറഞ്ഞു കളിച്ചപ്പോൾ വാശിയേറിയ പോരാട്ടത്തിനാണ്  ഓസ്റ്റിനിലെ റൌണ്ട് റോക്ക്…