അരിസോണ ഇൻഡ്യൻ നഴ്സസ്‌ അസോസിയേഷൻ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു

ഫീനിക്സ്‌: അരിസോണ ഇൻഡ്യൻ നഴ്സസ്‌ അസ്സോസിയേഷന്റെ   (AZINA) ഈ വർഷത്തെ നഴ്സസ് ദിനാഘോഷങ്ങൾ ശനിയാഴ്ച മെയ്‌ 13ന്‌ വിപുലമായ ചടങ്ങുകളോടെ  നടത്തപ്പെട്ടു.  ചാന്റ്ലർ സിറ്റിയിലെ ഇന്റർനാഷനൽ അസംബ്ലി ഓഫ്‌ ഗോഡ്‌ ചർച്ചിന്റെ ഹാളാണ് ആഘോഷ പരിപാടികൾക്ക് വേദിയായത്. ബഹു: ചാന്റ്ലർ സിറ്റി മേയർ കെവിൻ ഹാർട്കെ അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ കൗൺസിൽ അംഗമായ ക്രിസ്റ്റിൻ എല്ലിസ്‌, അരിസോണ സ്റ്റേറ്റ്‌ യുണിവേഴ്സിറ്റി ഡീൻ ആൻഡ്‌ പ്രൊഫസ്സർ ഡോ. ജീൻ കാർഷ്മർ, കൊറിയൻ അമേരിക്കൻ നഴ്സസ്‌ അസ്സോസിയേഷൻ എക്സിക്യുട്ടീവ്‌ ഡയറക്‌ടർ ഡോ. സൺ ജോൺസ്‌,  ഇന്റർനാഷനൽ അസംബ്ലി ഓഫ്‌ ഗോഡ്‌ ചർച്ചിന്റെ പാസ്റ്റർ ഡോ. റോയ്‌ ചെറിയാൻ എന്നിവർ അതിഥികളായിരുന്നു. കെരൺ കോശി പ്രാർത്ഥനാ ഗാനവും, ഓസ്റ്റിൻ ബിനു, അനിത ബിനു (അസീന ട്രഷറർ ) എന്നിവർ ചേർന്ന് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങളും ആലപിച്ചു. തുടർന്ന് മുഖ്യ അതിഥികൾ…

ടെക്സസ്സിൽ ശക്തമായ കൊടുങ്കാറ്റ്, നിർമാണത്തിലിരുന്ന വീട് തകർന്ന് 2 മരണം, 7 പേർക്ക് പരിക്ക്‌

കോൺറോ(ടെക്സസ് )- ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകളും മരച്ചില്ലകളും പൊട്ടിവീണ് കോൺറോയിൽ ലാഡെറ ക്രീക്കിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നു. പമ്പാനേറിയ ഡ്രൈവിലെ കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കൺറോ അസിസ്റ്റന്റ് ഫയർ ചീഫ് മൈക്ക് ലെഗൗഡ്സ് പറഞ്ഞു . പരിക്കേറ്റ ഏഴുപേരെ ഏരിയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ .ചൊവ്വാഴ്ച അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നാശനഷ്ടത്തിന് കാരണമായത് എന്താണെന്ന് വ്യക്തമല്ല, എന്നിരുന്നാലും ചൊവ്വാഴ്ച മിക്കയിടത്തും കോൺറോ പ്രദേശത്ത് ശക്തമായ കൊടുങ്കാറ്റ് കാണപ്പെട്ടു. പ്രദേശം ഒഴിവാക്കണമെന്ന് നിയമപാലകർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്രസ വിദ്യാർത്ഥിനിയുടെ മരണം; APCR വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

ബാലരാമപുരം ഖദീജത്തുൽ കുബ്റ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ പി സി ആർ) ന്റെ നേതൃത്വത്തിൽ വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. അഡ്വക്കേറ്റ് പി എ പൗരൻ, മാഗ്ലിൻ ഫിലോമിന, അഡ്വക്കേറ്റ് അനിൽകുമാർ, സി എ നൗഷാദ്, അബ്ദുൽ മജീദ് നദ്‌വി, ആസിഫ് എന്നിവരടങ്ങുന്ന സംഘമാണ് വസ്തുതാന്വേഷണത്തിൽ ഉണ്ടായിരുന്നത്. സ്ഥാപനത്തിലെ അധികാരികൾ, ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മരണപ്പെട്ട വിദ്യാർത്ഥിനിയുടെ കുടുംബം എന്നിവരെ നേരിൽ കണ്ടാണ് സംഘം വിവരങ്ങൾ ശേഖരിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തെ സംബന്ധിച്ച വിവിധ ആരോപണങ്ങൾ സമൂഹത്തിൽ ഉയർന്നു കേൾക്കുന്ന പശ്ചാത്തലത്തിൽ ശരിയായ വസ്തുത പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് സഹായകരമാകുന്നതിനാണ് വസ്തുതാന്വേഷണം. മതസ്ഥാപനങ്ങളെക്കുറിച്ച് -വിശേഷിച്ചും മുസ്ലിം മത പാഠശാലകൾ ആയ മദ്രസകളെ ലക്ഷ്യം വച്ച് – നിരോധനത്തിന്റെയും വിദ്വേഷത്തിന്റെയും പ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന…

സ്കൂൾ വിദ്യാർഥിനിയെ ബസ്സില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർക്ക് 6 വർഷം കഠിനതടവും 35,000 രൂപ പിഴയും

തൃശൂർ: ബസ് യാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ആറ് വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. അ​യ്യ​ന്തോ​ള്‍ ഊ​ര​മ്പ​ത്ത് വീ​ട്ടി​ല്‍ ദീ​പേ​ഷ് കൃ​ഷ്ണ​യെ​യാ​ണ്​ തൃ​ശൂ​ര്‍ അ​തി​വേ​ഗ സ്പെ​ഷ​ല്‍ കോ​ട​തി (പോ​ക്സോ -ര​ണ്ട്) ജ​ഡ്ജി ജ​യ പ്ര​ഭു ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത​പ​ക്ഷം നാ​ല്​ മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022 ആ​ഗ​സ്റ്റ്​ 15 മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ ദി​വ​സം ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച​താ​യാ​ണ്​ കേ​സ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​എ. സു​നി​ത ഹാ​ജ​രാ​യി. തൃ​ശൂ​ര്‍ വെ​സ്റ്റ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ കെ.​എ​ന്‍. വി​ജ​യ​ൻ ര​ജ​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ആ​ര്‍.​എ​സ്. വി​ന​യ​നാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

ക്രൂസ് ഡ്രഗ് കേസ്: രണ്ടാം ദിവസവും സമീർ വാങ്കഡെയെ സിബിഐ 5 മണിക്കൂറിലധികം ചോദ്യം ചെയ്തു

മുംബൈ: കോർഡേലിയ ക്രൂയിസിൽ മകൻ ആര്യനെ ഉൾപ്പെടുത്താതിരിക്കണമെങ്കില്‍ നടൻ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടത് സംബന്ധിച്ച് സിബിഐ അന്വേഷിച്ച മുംബൈ മുൻ എൻസിബി മേധാവി സമീർ വാങ്കഡെയെ തുടർച്ചയായ രണ്ടാം ദിവസവും അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തു. ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥനായ വാങ്കഡെ രാവിലെ 10.30 ഓടെ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) ഓഫീസിൽ എത്തിയതായി അദ്ദേഹം പറഞ്ഞു. ഓഫീസിൽ പ്രവേശിക്കുമ്പോൾ, തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്ന് വാങ്കഡെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഉച്ചഭക്ഷണ ഇടവേള അനുവദിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. വൈകുന്നേരം 4.30 ഓടെ വാങ്കഡെ സിബിഐ ഓഫീസിൽ നിന്ന് പുറപ്പെട്ടു. സിബിഐ ഓഫീസിന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് വാങ്കഡെ പ്രതികരിച്ചില്ല, ‘സത്യമേവ ജയതേ’ (സത്യം മാത്രമേ വിജയിക്കൂ) എന്ന് മാത്രമാണ്…

സുവർണ്ണ ജൂബിലി നിറവിൽ സിസ്റ്റർ ശാന്തി പുരയിടത്തിൽ ഡിഎം; ആഘോഷം ശ്രദ്ധേയമായി

ഹ്യൂസ്റ്റൺ: സന്യാസ ജീവിത സമർപ്പണത്തിന്റെ അമ്പതു വർഷങ്ങൾ പിന്നിടുന്ന ബഹുമാനപ്പെട്ട സിസ്റ്റർ ശാന്തി പുരയിടത്തിൽ ഡിഎംന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ മെയ് 14 ഞായറാഴ്ച്ച നടത്തപ്പെട്ടു. അമേരിക്ക- കാനഡ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ന്യ ഡോ .ഫീലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപോലിത്ത വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തു. മുൻ വികാരി ഫാ. ജോസഫ് കണ്ണംകുളം , വികരി ഫാ. ബിന്നി ഫിലിപ്പ് എന്നിവർ സഹകർമ്മികരായിരുന്നു. തുടർന്ന് നടന്ന അനുമോദന സമ്മേളനം മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങിൽ ഡിഎം സന്യാസിനി സമൂഹം കോർഡിനേറ്റർ സിസ്റ്റർ ലീനസ്, തോമസ് ജോർജ് , നിക്കോളാസ് ജോൺ,ജെയിംസ് കൂടൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച്‌ സംസാരിയ്ക്കുകയും ജോൺ ഫിലിപ്പ് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. മെയ് 9 ന് ജന്മദിനം…

Congress leader Rahul Gandhi is visiting the United States from May end through June 1st week

New York: Congress leader Rahul Gandhi is visiting the United States from May end through June 1st week. The visit is key after Congress’s glorious win in the Karnataka assembly election and considering the upcoming 2024 Loksabha elections. Rahul Gandhi will be visiting the west coast and east coast, visiting various universities, interacting with the students and professionals, and the Indian Overseas Congress USA is organizing a big event in New York City. The IOC leadership team under the eminent leadership of Dr Sam Pitroda, Global Chairman of the IOC,…

സണ്ണിവെയ്ൽ ഫയർ സ്റ്റേഷൻ ഉദ്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു

സണ്ണിവെയ്ൽ : സണ്ണിവെയ്ൽ സിറ്റിയിൽ ആദ്യമായി നിർമ്മിച്ച ഫയർ സ്റ്റേഷന്റെ ഉത്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു മേയ് 20 ശനിയാഴ്ച രാവിലെ 9 മണിക്ക് 305 ഇ ട്രിപ്പ് റോഡിലുള്ള സണ്ണിവെയ്ൽ ഫയർ സ്റ്റേഷന്റെ മുൻപിൽ നടന്ന ചടങ്ങിൽ കൗൺസിൽ അംഗങ്ങളായ റയാൻ ഫിഞ്ച്,കെവിൻ ക്ലാർക്ക് – മേയർ പ്രോ-ടെം,മാർക്ക് ഏഗൻ, മാർക്ക് എൽഡ്രിഡ്ജ്,ലാറി അലൻ,ജോനാഥൻ ഫ്രീമാൻ,എന്നിവരെ കൂടാതെ അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കുകളും കൂടാതെ സംസ്ഥാന സർട്ടിഫൈഡ് ഫയർ ഇൻസ്പെക്ടർമാരും ഉൾപ്പെടെ നിരവധി പ്രമുഖരും പങ്കെടുത്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മലയാളി കൗൺസിൽ അംഗം മനു ഡാനിയേലിന്റെ സാന്നിധ്യം പ്രത്യേകം  ശ്രദ്ധിക്കപ്പെട്ടു അയൽവാസികളുടെ വീടുകൾ സംരക്ഷിക്കാൻ സഹായിച്ച അർപ്പണബോധമുള്ള ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ ഔപചാരികമായി 1971-ൽ സ്ഥാപിച്ചതാണ് സണ്ണിവെയ്ൽ ഫയർ റെസ്ക്യൂ. പ്രൊഫഷണൽ അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കുകളും കൂടാതെ സംസ്ഥാന സർട്ടിഫൈഡ് ഫയർ ഇൻസ്പെക്ടർമാരും അന്വേഷകരും അടങ്ങുന്ന…

ഒബാമ മാപ്പു നൽകിയ ആൾട്ടൺ, വധശ്രമക്കേസിൽ വീണ്ടും ജയിലിൽ

ഷിക്കാഗോ:2015-ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ മാപ്പു നൽകി ജയിൽ മോചിതനായ കൊക്കെയ്ൻ ഇടപാടുകാരൻ ആൾട്ടൺ മിൽസിനെ ഒരു സ്ത്രീയെ വെടിവച്ചതിന് ശേഷം വധശ്രമക്കേസിൽ വീണ്ടും ജയിലിൽ തിരിച്ചെത്തിയതായി റിപ്പോർട്ട് ചെയപ്പെട്ടു. ഒബാമ ശിക്ഷയിൽ ഇളവ് വരുത്തിയ 1,927 കുറ്റവാളികളിൽ ഒരാളാണ് മിൽസ്, മറ്റൊരു 212 പേർക്ക് മാപ്പ് നൽകി. പ്രസിഡന്റ് മിൽസിന്റെ ജീവപര്യന്തം വെട്ടിക്കുറച്ചനാൽ അത് 2016 ഏപ്രിലിൽ അവസാനിച്ചിരുന്നു 54-കാരനായ ആൾട്ടൺ മിൽസിനെ 1993-ൽ കൊക്കെയ്ൻ ഗൂഢാലോചനയുടെ ഭാഗമായി ഫെഡറൽ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലേക്ക് അയച്ചു. അഞ്ച് ഗ്രാമിൽ താഴെയുള്ള ക്രാക്ക് കൊക്കെയ്‌നിന്റെ രണ്ട് മുൻകാല ശിക്ഷകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു, ഇത് പ്രോസിക്യൂട്ടർമാർക്ക് ശിക്ഷാ വർദ്ധന ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്യാൻ കാരണമായി. തുടർന്ന് പരോളില്ലാതെ ജഡ്ജ് മിൽസിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ട കുറ്റവാളി 22 വർഷം ജയിലിൽ കഴിഞ്ഞതിനെത്തുടർന്ന് മുൻ…

പ്രവാസി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർബന്ധിത ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് സമന്വയ കാനഡ

ടൊറോന്റോ : സമന്വയ കൾച്ചറൽ അസോസ്സിയേഷൻ കാനഡയുടെ വാർഷിക പൊതുയോഗം ടോറോന്റോയിൽ വച്ച് നടന്നു. പ്രസിഡന്റ് ഷാജേഷ് പുരുഷോത്തമൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പ്രദീപ് ചേനംപള്ളിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനീഷ് ജോസഫ് വരവ് ചെലവ് കണക്കവതരിപ്പിച്ചു. രഞ്ജിത്ത് സൂരി സ്വാഗതവും അനീഷ് അലക്സ് നന്ദിയും പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് പുതിയ സെക്രട്ടറി സൂരജ് അത്തിപ്പറ്റ വിശദീകരിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് സംഘടനയെ നയിക്കുന്നതിന് ഏഴ് അംഗ ഡയറക്ടർ ബോർഡിനേയും ഏഴംഗ സെക്രട്ടറിയേറ്റിനേയും 23 അംഗ കമ്മിറ്റിയേയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. പ്രവാസി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർബന്ധിത ഇൻഷുറൻസ് ഏർപ്പെടുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണമെന്നും, കാനഡയിൽ വിദ്യാർത്ഥികളായി പുതുതായി എത്തുന്ന വിദ്യാർത്ഥികളുടെ ജോലി ചെയ്യാൻ അനുവദിക്കപ്പെടുന്ന സമയത്തിലെ വ്യത്യാസം മാറ്റുവാൻ സർക്കാർ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമന്വയ കാനഡയുടെ 2023 – 2025…